16/01/2026
#റിപ്പബ്ലിക്ദിനാഘോഷം2026... പ്രിയരെ, കൊട്ടിയം പൗരവേദിയും കൊല്ലം എക്സൈസ് വകുപ്പും സംയുക്തമായി കൊട്ടിയത്ത് സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി ജനുവരി 26 ന് ലഹരി വിരുദ്ധ സന്ദേശമുയർത്തിയുള്ള റിപ്പബ്ലിക് ദിന റാലിയും പൊതുസമ്മേളനവും നടക്കും. റാലിയിൽ 15 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർഥികളും പൊതു ജനങ്ങളും വിവിധ സംഘടനകളും പങ്കെടുക്കും. കൊട്ടിയം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റാലി ഡോൺബോസ്കോ കോളേജിൽ സമാപിക്കും. ബഹു കേരള ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് എ ബദറുദീൻ, ബഹു. ജില്ലാ കളക്ടർ എൻ ദേവിദാസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. എം ഏൽ എ മാർ, മറ്റ് ജന പ്രതിനിധികൾ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായുള്ള കലാ മത്സരങ്ങൾ നാളെ (ജനുവരി 17) 9 മണി മുതൽ ഡോൺബോസ്കോ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കലാ പരിപാടികളുടെ ഉത്ഘാടനം കൊട്ടിയം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി പ്രദീപ് നിർവഹിക്കും. ഏവരുടെയും സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നു... 🙏🙏