29/05/2026
സേവാപ്രകാശൻ സേവനവാർത്ത പ്രചാരണത്തിന്റെ കൊല്ലം ജില്ലാ തല ഉദ്ഘാടനം നടന്നു
സേവാപ്രകാശൻ സേവനവാർത്തയുടെ പ്രചാരണത്തിന്റെ കൊല്ലം ജില്ലാ തല ഉദ്ഘാടനം മാളികപ്പുറം സിനിമയിൽ ഹരിവരാസനം ആലപിച്ച് ശ്രദ്ധേയനായ പ്രശസ്ത ഗായകൻ ശ്രീ പ്രകാശ് സാരംഗ് വാർഷിക വരിസംഖ്യ നൽകി നിർവഹിച്ചു. സേവാഭാരതി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ശ്രീജിത്ത് പി. എസ്. വരിസംഖ്യ ഏറ്റുവാങ്ങി.
ചടങ്ങിൽ സേവാഭാരതി ജില്ലാ സെക്രട്ടറി ശ്രീ എസ്. സുജിത്ത് കുമാർ, ജില്ലാ സംഘടനാ സെക്രട്ടറി ശ്രീ എ. കണ്ണൻ, സേവാഭാരതി പവിത്രേശ്വരം സമിതി അധ്യക്ഷൻ ശ്രീ രാജീവ് മുട്ടത്തറ, ഉപാധ്യക്ഷ ഡോ. അശ്വതി, ട്രഷറർ ശ്രീ ഗിരീഷ്, ശ്രീമതി ശ്രീജ സുധീഷ് എന്നിവർ പങ്കെടുത്തു.
Kollam District-Level Inauguration of Sevaprakashan Sevanavartha Campaign Held
The Kollam district-level inauguration of the Sevaprakashan Sevanavartha campaign was inaugurated by renowned singer Sri Prakash Sarang, who gained recognition for rendering Harivarasanam in the movie Malikappuram, by remitting the annual subscription. The subscription was received by Sri Sreejith P. S., District General Secretary of Seva Bharati Kollam.
The event was attended by Sri S. Sujith Kumar, District Secretary; Sri A. Kannan, District Organising Secretary; Sri Rajeev Muttathara, President of Seva Bharati Pavithreswaram Samiti; Dr. Aswathy, Vice President; Sri Girish, Treasurer; and Smt. Sreeja Sudheesh, among others.