Ashraya Foundation
- Home
- India
- Kodungallur
- Ashraya Foundation
To know More About Us, Visit:
https://tiny.cc/ashrayawebsite
Make a Donation to the Needy:
https://tiny.cc/donateashraya Our UPI ID: 9446338877@upi
5.
Address
Ammu Road, P. O. Eriyad
Kodungallur
680666
Telephone
Website
Alerts
Be the first to know and let us send you an email when Ashraya Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Organization
Send a message to Ashraya Foundation:
Category
Our Story
പ്രിയ സുഹൃത്തേ,
ഞാൻ കൊടുങ്ങല്ലൂരിലുള്ള അലിക്കുഞ്ഞി, കേരള ഗവണ്മെന്റ് സിവിൽ സർവീസിൽ ജോലി ചെയ്യുന്നു. ജന്മനാ വികലാംഗനായ ഞാൻ വികലാംഗരുടെയും അഗതികളുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി ആശ്രയ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എറിയാട് എന്ന തീരദേശ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ബാപ്പ ഒരു വലിയ പലചരക്ക് കടയിലെ തൊഴിലാളി ആയിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്‌ഥത കണ്ടറിഞ്ഞു മുതലാളിമാർ കടയുടെ എല്ലാ ചുമതലകളും ബാപ്പക്കു നൽകിയിരുന്നു. അത് അദ്ദേഹം ഭംഗിയായി നിറവേറ്റുകയും പരാശ്രയം കൂടാതെ മരണം വരെ 55 വർഷം അതേ സ്ഥലത്തു അഹോരാത്രം ജോലി ചെയ്യുകയും ചെയ്തു. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച ബാപ്പ, സാമ്പത്തിക കാരണങ്ങളാൽ തുടർന്ന് പഠിക്കാൻ കഴിയാത്തതിനാലും, അജ്ഞത മൂലം എംപ്ലോയ്‌മെന്റിൽ പേര് ചേർക്കാൻ വിട്ടു പോയതിനാൽ ഒരു ഗവണ്മെന്റ് ജോലി ലഭിക്കാഞ്ഞതിലും അതീവ ദുഃഖിതനായിരുന്നു. വികലാംഗനായ എനിക്ക് ഇരുന്നു കൊണ്ടു ചെയ്യാവുന്ന ഒരു ഗവണ്മെന്റ് ജോലി ലഭിക്കണം എന്നായിരുന്നു ബാപ്പയുടെ ആഗ്രഹം. എന്നാൽ, ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയും നേടാൻ ചെറുപ്പത്തിലേ എന്നിൽ ആഗ്രഹം മുള പൊട്ടിയിരുന്നു. തുച്ഛവരുമാനക്കാരനായ ബാപ്പ, ഞങ്ങൾ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടതെല്ലാം തന്നാൽ കഴിയും വിധം ഒരുക്കിത്തന്നിരുന്നു. ചെറുപ്പത്തിലേ വിധവവയായിത്തീർന്ന ബാപ്പയുടെ പെങ്ങളുടെയും അവരുടെ കുട്ടികളുടെയും സംരക്ഷണവും തന്നാലായത് പോലെ നോക്കി നടത്തിപ്പോരാനും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു.(വിധി വൈപരീത്യം എന്നു പറയട്ടെ, കാലാന്തരത്തിൽ എനിക്കും ഇതേ അവസ്ഥ വന്നു ചേർന്നു). ബാപ്പയിൽ നിന്നുമാണ് സഹജീവികള്‍ക്ക് അനുകമ്പയും സഹായ മനസ്‌ഥിതിയും പകർന്നു നൽകാനുള്ള പാഠം ഉൾക്കൊണ്ടത്. നന്നായി പഠിക്കാനും കുടുംബത്തെ സംരക്ഷിക്കാനും അദമ്യമായ ആഗ്രഹം ഉണ്ടായിരുന്നതിനാൽ സ്‌കൂൾ തലം മുതൽ അതിന് പരിശ്രമിച്ചിരുന്നു. സ്കൂള്‍ സമയം കഴിഞ്ഞു ബാപ്പയുടെ കടയിൽ കടലാസ് കവർ ഒട്ടിച്ചു കൊടുത്താണ് വൈകുന്നേരങ്ങളില്‍ വിശപ്പടക്കാനുള്ള വക കണ്ടെത്തിയിരുന്നത്. സ്‌കൂൾ പഠനത്തോടൊപ്പം തൊട്ടടുത്തുള്ള MALC വായനശാലയിലെ അംഗത്വം വ്യക്തി വികസനത്തിന് വളരെയേറെ സഹായകമായി. എട്ടാം ക്ലാസ്സ് കഴിഞ്ഞപ്പോഴേക്കും അവിടത്തെ 90 ശതമാനം പുസ്തകങ്ങളും വായിച്ചു കഴിഞ്ഞിരുന്നു. സ്‌കൂളിൽ നിന്നും ടൂർ പോകാനും പത്താം ക്ലാസ് ജയിച്ചപ്പോൾ ഒരു നല്ല റിസ്റ്റ് വാച്ച് സമ്മാനിച്ചും മാമ സഹായിച്ചത് നല്ലൊരു പ്രോത്സാഹനമായി. ഉപരി പഠനത്തിന് കുവൈറ്റ് മലയാളി അസ്സോസിയേഷൻ പത്ര പരസ്യം നൽകിയപ്പോൾ അതിന് അപേക്ഷ അയച്ചു. അവർ അന്ന് 500 രൂപ അയച്ചു നൽകിയത് കോളേജിൽ ചേർന്നപ്പോൾ പുസ്തകങ്ങളും ഡ്രസ്സും ചോറ്റുപാത്രവും വരെ വാങ്ങാൻ വളരെ ഉപകാരപ്പെട്ടു. ജോലി ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് ഇത് പോലെ സഹായം ചെയ്യണമെന്നു അന്ന് തീരുമാനിച്ചു. വികലാംഗ സ്‌കോളർഷിപ്പ് ലഭ്യമായത് പഠനത്തെ നന്നായി സഹായിച്ചു. ഡോക്ടർമാരുടെ നെയിം ബോർഡിൽ Bsc, MBBS എന്ന് കണ്ടതിനാൽ ഫസ്റ്റ് ക്ലാസോടെ Bsc പാസ്സായി കഴിഞ്ഞപ്പോഴാണ്, മെഡിസിന് ചേരാനായി പ്രീഡിഗ്രി കഴിയുമ്പോൾ എൻട്രൻസ് എന്ന പരീക്ഷ ഉണ്ടെന്ന് അറിയുന്നത്. ഇതേ പറ്റി നമ്മുടെ കുടുംബത്തിൽ അവഗാഹമുള്ള ആരും തന്നെ ഉണ്ടായിരുന്നില്ല. അത് സംബന്ധിച്ച് ഗ്രാഹ്യം ഉണ്ടായിരുന്നെങ്കിൽ റിസർവേഷനിൽ പോലും അനായാസം സീറ്റ് ലഭ്യമാകുമായിരുന്നു. ഒരിക്കൽ ഒരു പബ്ലിക് ടെലഫോണ്‍ ബൂത്തിൽ ചെന്നപ്പോൾ അവിടത്തെ വികലാംഗനായ ജോലിക്കാരൻ, തന്‍റെ കുട്ടിക്ക് സ്‌കൂൾ സാമഗ്രികൾ വാങ്ങാനുള്ള പ്രയാസം അറിയിച്ചപ്പോൾ, അവരുടെ അഡ്രസ്സ് വാങ്ങി അപ്പോൾ എന്‍റെ കൈവശം ഉണ്ടായിരുന്ന മുഴുവൻ സംഖ്യയും(ഏകദേശം 350രൂപ) മണിഓർഡർ ആയി അയച്ചു കൊടുത്തു., അതിന് അവർ അയച്ച മറുപടിയും നന്ദി വാക്കുകളും വീണ്ടും ഇത്തരം സഹായങ്ങൾ ചെയ്യാനുള്ള പ്രചോദനം നൽകി. ഡിഗ്രിക്കു ശേഷം മാസ്റ്റർ ബിരുദ പഠനം പൂർത്തിയാക്കിയ ഉടനെ, ബാപ്പയുടെ ആഗ്രഹം പോലെ തന്നെ ഗവർമെന്റ് സർവീസിൽ ജോലി ലഭ്യമായി. അതോടെ തുടർ പഠനവും ഉയർന്ന ജോലിക്കുള്ള ശ്രമങ്ങളും നിർത്തി വെച്ചു. ജോലിയോടൊപ്പം ബാപ്പ, മാമ, അനുജൻ എന്നിവരോടൊപ്പമുള്ള സംരംഭങ്ങളിൽ നിന്നു കൂടി ചെറിയ വരുമാനം കിട്ടി തുടങ്ങിയതോടെ സ്വയം പര്യാപ്തത കൈവന്നു. വരുമാനത്തിന്റെ ഭൂരിഭാഗവും അഗതികളും വികലാംഗരുമായ പാവപ്പെട്ടവർക്ക് വൈദ്യസഹായം, വീടു നിർമ്മാണം, പഠന സഹായം എന്നീ ജീവകാരുണ്യ മേഖലകളിൽ ചെലവഴിച്ചു വന്നു. ചാരിറ്റി പ്രവർത്തനങ്ങളിൽ പ്രൊഫഷണലിസം ഉദ്ദേശിച്ചു 2008 ൽ, ആശ്രയ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്ത് കാരുണ്യ പ്രവർത്തനങ്ങൾ തുടർന്നു.
വിവാഹം കഴിഞ്ഞു 16 വർഷത്തോളം കുട്ടികൾ ഉണ്ടാകാതിരുന്ന സമയത്ത്, യോഗ്യരായ അർഹതപ്പെട്ട വിദ്യാർഥികളെ ട്രസ്റ്റിന്‍റെ കീഴിൽ പ്രൊഫഷണൽ വിദ്യാഭാസത്തിന് സ്പോണ്‍സര്‍ ചെയ്തു. അതിലൊരാൾ മെഡിക്കൽ പെർഫ്യുഷനിസ്റ്റ് ആയി അമേരിക്കൻ രാജ്യമായ ജമൈക്കയിൽ ജോലി ചെയ്യുന്നു. മറ്റൊരാൾ പ്രൊഫഷണൽ ഡിഗ്രി അവസാന വർഷം എത്തി നിൽക്കുന്നു. ഇതിനിടെ ജോലി സ്ഥലത്തുണ്ടായ ക്രമക്കേടുമായി ബന്ധപ്പെട്ട് ഞാനുൾപ്പെടെ 14 ജീവനക്കാര്‍ ഡിപ്പാർട്ടമെന്റ്/വിജിലൻസ് അന്വേഷണം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ഈ ഇടവേള ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപകരിക്കുന്നു. ഉചിതമായ സമയത്ത് വേണ്ടത്ര പ്രോത്സാഹനം നൽകിയാൽ പലർക്കും ഉന്നത ശ്രേണിയിൽ എത്തിപ്പെടാൻ സാധിക്കും. യോഗ്യരായ മിക്കവാറും പേരും ദുരഭിമാനം നിമിത്തം ഇഷ്ടപ്പെടാത്ത തൊഴിലുകളിൽ ഏർപ്പെടുകയും ശിഷ്ടകാലം നിരാശാ ബോധത്തിൽ കഴിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത് അവരുടെ കുടുംബ ജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും സാരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
യോഗ്യരായ അർഹതപ്പെട്ട വിദ്യാർത്ഥികളെ ദത്തെടുത്ത് ഉന്നത വിദ്യാഭ്യാസം നൽകി അവരുടെ കുടുംബത്തിനും സമൂഹത്തിനു തന്നെയും ഉത്തമ പൗരന്മാരെ സൃഷ്ടിക്കുക എന്നതാണ് ആശ്രയ ഫൗണ്ടേഷൻ വിഭാവനം ചെയ്യുന്ന പ്രഥമ ലക്ഷ്യം. യോഗ്യരായ ഒട്ടനവധി പേർ സഹായം കാംക്ഷിക്കുന്നുണ്ടെങ്കിലും സാമ്പത്തിക കാരണങ്ങളാൽ എല്ലാവരെയും പരിഗണിക്കാൻ സാധിക്കാറില്ല. 5 വർഷത്തെ പ്രൊഫഷണൽ ഡിഗ്രിക്കു വേണ്ടി ഫീസ്, ഹോസ്റ്റൽ, പുസ്തകങ്ങൾ എന്നിവയ്ക്കായി ഒരാൾക്ക് 4 മുതൽ 6 ലക്ഷം രൂപയോളം ചെലവ് വരും.