KKTM Seeds

KKTM Seeds Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KKTM Seeds, Charitable organisation, Kodungallur.

KKTM SEEDS (Kodungallur Kunjikuttan Thamburan Memorial Skill Environmental & Educational Devlopment Society) is formed by a group of like minded old students, teaching and non teaching staff of K K T M Government College, Pullut

ഏപ്രിൽ 6 ന് കെകെടിഎം സീഡ്സ് അംഗങ്ങളുടെ മാനസപുത്രി രൂപയുടെ വിവാഹമാണ്.പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടാൻ പഠിപ്പിക്കുന്ന ...
29/03/2026

ഏപ്രിൽ 6 ന് കെകെടിഎം സീഡ്സ് അംഗങ്ങളുടെ മാനസപുത്രി രൂപയുടെ വിവാഹമാണ്.

പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടാൻ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകമാണ് രൂപ.

അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടിട്ടും തളരാതെ, സ്വന്തം കണ്ണീരിനെ തന്നെ കരുത്താക്കി മുന്നേറിയ അവളുടെ ജീവിതയാത്ര അതുല്യമാണ്.

ഇന്ന് അവൾ അനാഥത്വത്തിന്റെ ഇരുട്ടിൽ നിന്ന് സ്നേഹത്തിന്റെ വെളിച്ചത്തിലേക്ക് കടക്കുമ്പോൾ, അവളെ ചേർത്തുപിടിക്കാൻ മുഴുവൻ സീഡ്സ് കുടുംബാംഗങ്ങളും ഒരുമിച്ചും സ്നേഹത്തോടെയും മുന്നോട്ട് വന്നിരിക്കുന്നു.

രൂപയ്ക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ദാമ്പത്യജീവിതം ഉണ്ടാകട്ടെ.
അവളുടെ സ്വപ്നങ്ങൾ കൂടുതൽ വിശാലമായ ആകാശത്തിലേക്ക് ഉയർന്ന് പറക്കാൻ കഴിയട്ടെ ✨
അവൾ കൈവരിക്കുന്ന ഓരോ നേട്ടവും, അവളെ സ്നേഹത്തോടെ ചേർത്തുപിടിച്ച ഈ വലിയ കുടുംബത്തിന്റെ അഭിമാനമായി മാറട്ടെ ❤️
മംഗളാശംസകൾ

കെകെടിഎം സീഡ്സിന്റെ ആഭിമുഖ്യത്തിൽ കെ കെ ടി എം ഗവ. കോളേജിലെ ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും, KAS പരീക്ഷയിൽ ...
16/03/2026

കെകെടിഎം സീഡ്സിന്റെ ആഭിമുഖ്യത്തിൽ കെ കെ ടി എം ഗവ. കോളേജിലെ ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും, KAS പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അഫീന ഗുലാമിന് ആദരവും, തുടർന്ന് ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
സീഡ്സ് പ്രസിഡന്റ് അഡ്വ. വി. എ. റംലത്ത് സ്വാഗതം പറഞ്ഞു. കെ. എച്ച്. ബിന്നി, ആര്യ രാമചന്ദ്രൻ, അഡ്വ. ഭാനുപ്രകാശ്, കലാഭവൻ നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഈ വർഷം വിരമിക്കുന്ന അധ്യാപകരായ പ്രൊ. (ഡോ.) ജി. ഉഷാകുമാരി, ഡോ. രമണി കെ. കെ., പ്രൊ. (ഡോ.) ഷഫീഖ് വി. എ. എന്നിവരും KAS പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അഫീന ഗുലാമും മറുപടി പ്രസംഗം നടത്തി.
സെക്രട്ടറി പി. ഉദയകുമാർ നന്ദി രേഖപ്പെടുത്തി.
തുടർന്ന് വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

അഭിനന്ദനങ്ങൾ👏👏👏 കെ.എ.എസ് ഇൽ രണ്ടാം റാങ്ക് നേടി മികവ് തെളിയിച്ച സിദ്ധാർത്ഥ്, സിവിൽ സർവീസിൽ 271-ാം  റാങ്ക് നേടി മലയാളികളുട...
06/03/2026

അഭിനന്ദനങ്ങൾ👏👏👏
കെ.എ.എസ് ഇൽ രണ്ടാം റാങ്ക് നേടി മികവ് തെളിയിച്ച സിദ്ധാർത്ഥ്, സിവിൽ സർവീസിൽ 271-ാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു.
കെ കെ ടി എം സീഡ്സ് വൈസ് പ്രസിഡൻ്റ് പ്രൊഫ. (ഡോ.) വിജയമോഹനൻ സാറിന്റെ സഹോദരിയുടെ പൗത്രനാണ് ഈ മിടുക്കൻ.

ആദരാഞ്ജലികൾ🙏🙏കെ കെ ടി എം ഗവ കോളേജ് പൂർവ്വ വിദ്യാർത്ഥിനിയും അതേ കോളേജിലെ മലയാളം വിഭാഗം  അധ്യാപികയുമായിരുന്ന ഡോ. കെ. കെ. സ...
20/02/2026

ആദരാഞ്ജലികൾ🙏🙏
കെ കെ ടി എം ഗവ കോളേജ് പൂർവ്വ വിദ്യാർത്ഥിനിയും അതേ കോളേജിലെ മലയാളം വിഭാഗം അധ്യാപികയുമായിരുന്ന ഡോ. കെ. കെ. സുലേഖയുടെ നിര്യാണത്തിൽ കെ കെ ടി എം സീഡ്സ് അനുശോചനം രേഖപ്പെടുത്തുന്നു.
ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

കെ കെ ടി എം ഗവ കോളേജിലെ മലയാള വിഭാഗം അധ്യാപികയായിരുന്ന  സുബൈദ ടീച്ചർ  Subaida VK ഇതിനുമുമ്പ് നിരവധി പുസ്തകങ്ങൾക്ക് അവതാര...
18/02/2026

കെ കെ ടി എം ഗവ കോളേജിലെ മലയാള വിഭാഗം അധ്യാപികയായിരുന്ന സുബൈദ ടീച്ചർ Subaida VK ഇതിനുമുമ്പ് നിരവധി പുസ്തകങ്ങൾക്ക് അവതാരിക എഴുതിയിട്ടുണ്ടെങ്കിലുംടീച്ചറുടെ സ്വന്തം ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമായാണ്.
പതിനൊന്ന് കവികളുടെ കവിതകളെ ആസ്പദമാക്കിയ പഠനങ്ങളും, നാല് പ്രമുഖ എഴുത്തുകാരുമായി നടത്തിയ അഭിമുഖങ്ങളും ഉൾക്കൊള്ളുന്ന “ഉരുവങ്ങൾ ഒഴിഞ്ഞു പോയ ഇടങ്ങൾ” സാഹിത്യപരമായ ആഴവും വിശാലതയും ഒരുപോലെ പ്രകടിപ്പിക്കുന്ന കൃതിയാണ്.
ഭാഷയെ സ്നേഹിക്കുന്നവർക്കും സാഹിത്യ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും ഈ പുസ്തകം ഒരു വിലപ്പെട്ട മുതൽകൂട്ടായി മാറുമെന്ന് തീർച്ച.
സാഹിത്യലോകത്ത് ഈ കൃതി സജീവമായ ചർച്ചകൾക്ക് വഴിതെളിക്കട്ടെ. കൂടുതൽ വായനക്കാരിലേക്കും പഠന വേദികളിലേക്കും ഈ പുസ്തകം എത്തിച്ചേരട്ടെയെന്ന് ആശംസിക്കുന്നു

ഉരുവങ്ങൾ ഒഴിഞ്ഞുപോയ ഇടങ്ങൾ
വി. കെ. സുബൈദ
വീസീ തോമസ് എഡിഷൻസ്
206 പേജുകൾ
₹299 പോസ്റ്റേജ് ഉൾപ്പെടെ

പ്രീഓർഡർ Gpay 944 763 5775

കെകെടിഎം സീഡ്സ്, റോഡ് സുരക്ഷ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി, പുല്ലൂറ്റ് കെ. കെ. ടി. എം. ഗവ. കോളേജ് ബസ് ...
17/02/2026

കെകെടിഎം സീഡ്സ്, റോഡ് സുരക്ഷ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി, പുല്ലൂറ്റ് കെ. കെ. ടി. എം. ഗവ. കോളേജ് ബസ് സ്റ്റോപ്പ് പരിസരത്ത്, കോളേജിലെ എൻ. എസ്. എസ്. യൂണിറ്റുമായി സഹകരിച്ച് ലഘുലേഖ വിതരണവും ഫ്ലാഷ് മോബും നടത്തി. ചടങ്ങുകളുടെ ഉദ്ഘാടനം കെ കെ ടി എം ഗവ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ) ബിന്ദു ശർമിള നിർവഹിച്ചു. കെ കെ ടി എം സീഡ്സ് പ്രസിഡൻ്റ് അഡ്വ. വി എ റംലത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ഉദയകുമാർ സ്വാഗതം പറഞ്ഞു. സീഡ്സ് കുടുംബ സംഗമത്തിൽ മികച്ച സേവനം കാഴ്ചവെച്ച എൻ എസ് എസ് വോളണ്ടിയർമാരെ അനുമോദിച്ചു. വൈസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ജി. ഉഷാകുമാരി, സുവോളജി വിഭാഗം മേധാവി പ്രൊഫ. (ഡോ) ഇ. എം. ഷാജി എന്നിവർ സംസാരിച്ചു. എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി ഭരത് ഐ. ബി നന്ദി രേഖപ്പെടുത്തി.

പ്രൊഫ. പത്മാ ദേവിയെ അനുസ്മരിച്ചുപുല്ലൂറ്റ് കെ കെ ടി എം ഗവ കോളേജിലെ രസതന്ത്ര വിഭാഗം മുൻ മേധാവിയും ദീർഘകാലം അധ്യാപന രംഗത്ത...
16/02/2026

പ്രൊഫ. പത്മാ ദേവിയെ അനുസ്മരിച്ചു

പുല്ലൂറ്റ് കെ കെ ടി എം ഗവ കോളേജിലെ രസതന്ത്ര വിഭാഗം മുൻ മേധാവിയും ദീർഘകാലം അധ്യാപന രംഗത്ത് സേവനമനുഷ്ഠിച്ച റിട്ടയേർഡ് പ്രൊഫസറും കവിയത്രിയുമായിരുന്ന പ്രൊഫ. പത്മാ ദേവിയുടെ അനുസ്മരണ യോഗം കെ കെ ടി എം സീഡ്സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
യോഗത്തിൽ പ്രൊഫ. (ഡോ) ജി. ഉഷാകുമാരി, പ്രൊഫ. (ഡോ). ഇ എം ഷാജി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. അധ്യാപന രംഗത്തെ ടീച്ചറുടെ സമർപ്പിത സേവനവും വിദ്യാർത്ഥികളോടുള്ള സ്നേഹവും, കവിതാ സമാഹാരങ്ങളെ കുറിച്ചും വക്താക്കൾ ഹൃദയസ്പർശിയായി അനുസ്മരിച്ചു. കെ കെ ടി എം ഗവ. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ) ബിന്ദു ശർമിള, കെകെടിഎം
സീഡ്സ് പ്രസിഡൻ്റ് അഡ്വ. വി എ റംലത്ത്, സെക്രട്ടറി പി. ഉദയകുമാർ, ബാലഗോപാൽ ചാണയിൽ, ലത ചന്ദ്രൻ എന്നിവർ ഓർമ്മകൾ പങ്കുവെച്ച് സംസാരിച്ചു. പുഷ്പാർച്ചാന, പ്രൊഫ. പത്മാദേവി എഴുതിയ കവിതകളുടെ ആലാപനം എന്നിവയും അനുസ്മരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
അഷറഫ് ഉള്ളിശ്ശേരി, ലീന പ്രതാപൻ, പ്രദീപ് കുമാർ രാജ, സുനിത ഹരിദാസ്, കോമളം ഉണ്ണികൃഷ്ണൻ, സുരേഷ് എൻ വി, യു കെ വിശ്വനാഥൻ, സി ഡി ബുൾഹർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കെ കെ ടി എം ഗവ. കോളേജിൽ 33 വർഷം രസതന്ത്ര അധ്യാപികയായും വകുപ്പു മേധാവിയായും സേവനം അനുഷ്ഠിച്ച പ്രൊഫ. പത്മാദേവി ടീച്ചറുടെ അ...
15/02/2026

കെ കെ ടി എം ഗവ. കോളേജിൽ 33 വർഷം രസതന്ത്ര അധ്യാപികയായും വകുപ്പു മേധാവിയായും സേവനം അനുഷ്ഠിച്ച പ്രൊഫ. പത്മാദേവി ടീച്ചറുടെ അനുസ്മരണം
നാളെ കെ കെ ടി എം ഗവ. കോളേജിൽ വെച്ച് നടത്തപ്പെടുന്നു.

ഇതിനെ തുടർന്ന്
റോഡ് സുരക്ഷ പദ്ധതികളുടെ ഭാഗമായി
കെ. കെ. ടി. എം. ഗവ. കോളേജിലെ എൻ എസ് എസ് യൂണിറ്റുമായി കൈകോർത്തു
ലഘുലേഖ വിതരണം, ഫ്ലാഷ് മോബ് എന്നിവ ഉൾപ്പെടെയുള്ള
ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.
അതോടൊപ്പം,
സീഡ്സ് കുടുംബ സംഗമത്തിൽ
മികച്ച സേവനം കാഴ്ചവെച്ച
എൻ എസ് എസ് വോളണ്ടിയർമാരെ
അനുമോദിക്കുന്നതായിരിക്കും.
പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

ആദരാഞ്ജലികൾ🙏 കെ കെ ടി എം ഗവൺമെന്റ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിന്റെ മുൻ മേധാവി, റിട്ടയേർഡ് അധ്യാപികയും കെകെടിഎം സീഡ്സ് ...
14/02/2026

ആദരാഞ്ജലികൾ🙏

കെ കെ ടി എം ഗവൺമെന്റ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിന്റെ മുൻ മേധാവി, റിട്ടയേർഡ് അധ്യാപികയും കെകെടിഎം സീഡ്സ് ഉപദേശക സമിതി അംഗം അഡ്വ. ഭാനുപ്രകാശിൻ്റെ മാതാവുമായ
പ്രൊഫസർ പത്മാദേവി. സി. യുടെ ദേഹവിയോഗത്തിൽ കെകെടിഎം സീഡ്സിൻ്റെ ദുഃഖം രേഖപ്പെടുത്തുന്നു.
സംസ്കാര കർമ്മം
നാളെ (15.02.2026, ഞായർ) ഉച്ചയ്ക്ക് 2.30 ന്

കെകെടിഎം സീഡ്സ് ഭരണസമിതി അംഗങ്ങളായഗുലാം മുഹമ്മദിൻ്റെ മകൾ അഫീന ഗുലാം,പ്രൊഫ. (ഡോ.)വിജയമോഹനൻ്റെ സഹോദരി പൗത്രൻ സിദ്ധാർത്ഥ് എ...
31/01/2026

കെകെടിഎം സീഡ്സ് ഭരണസമിതി അംഗങ്ങളായ
ഗുലാം മുഹമ്മദിൻ്റെ മകൾ അഫീന ഗുലാം,
പ്രൊഫ. (ഡോ.)വിജയമോഹനൻ്റെ സഹോദരി പൗത്രൻ സിദ്ധാർത്ഥ് എം. ജോയ്
നേടിയ ഈ ഉജ്ജ്വല വിജയങ്ങൾ
കെകെടിഎം സീഡ്സിന് ഇരട്ട അഭിമാനവും അതിലേറെ സന്തോഷവുമാണ് ❤️😍
ഇനിയും ഉയരങ്ങൾ കീഴടക്കി, സ്വപ്നങ്ങൾ സഫലമാക്കാൻ
ഈ മിടുക്കർക്ക് സാധിക്കട്ടെ 🙏🙏

സീഡ്സ് കുടുംബ സംഗമംസമന്വയം 2026അവിസ്മരണീയമാക്കിയഎല്ലാ പ്രിയപ്പെട്ടവർക്കുംഹൃദയം നിറഞ്ഞ നന്ദി…അപരന്റെ ദുഃഖങ്ങൾ ലഘൂകരിക്കാൻ...
30/01/2026

സീഡ്സ് കുടുംബ സംഗമം
സമന്വയം 2026
അവിസ്മരണീയമാക്കിയ
എല്ലാ പ്രിയപ്പെട്ടവർക്കും
ഹൃദയം നിറഞ്ഞ നന്ദി…
അപരന്റെ ദുഃഖങ്ങൾ ലഘൂകരിക്കാൻ
അന്നം, മരുന്ന്, പണം,
തൊഴിൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണവുമായി
ഒരേ മനസ്സോടെ മുന്നോട്ടുവന്ന
എല്ലാ നല്ല മനസ്സുകൾക്കും,
സംഭാവന നൽകി മടങ്ങുമ്പോഴും
“ഇനിയും ആവശ്യമുണ്ടെങ്കിൽ ഞങ്ങളുണ്ട്”
എന്ന് ഉറച്ച വിശ്വാസത്തോടെ
ഉറപ്പുനൽകിയ
ഓരോ കരുതലുള്ള ഹൃദയത്തിനും,
ഓരോ ചില്ലിക്കാശും
കൃത്യമായ കണക്കിലും
സുതാര്യതയിലും
വിശ്വാസ്യതയിലും
നിലനിർത്തി
സംഘടനയെ മുന്നോട്ട് നയിക്കുന്ന
അനുഭവസമ്പന്നർക്കും, പൂർവ്വ അധ്യാപകർക്കും,
ഒമാൻ, യു.എ.ഇ, ഖത്തർ, മുംബൈ
സീഡ്സ് അസോസിയേറ്റ് അംഗങ്ങൾക്കും,
കെ.കെ.ടി.എം ഗവ. കോളേജ്
പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ള
അധ്യാപക–വിദ്യാർത്ഥികൾക്കും,
നിയമപാലകർക്കും
മാധ്യമ പ്രവർത്തകർക്കും,
പണത്തിനു പകരം വയ്ക്കാനാകാത്ത
അദ്ധ്വാനം, അർപ്പണം, സമയം,
നൈപുണ്യം, ക്രിയാത്മകത
എന്നിവ
ഈ സംഗമത്തിന്റെ വിജയത്തിനായി
മാറ്റിവെച്ച
ഓരോരുത്തർക്കും,
ഒരേ മനസ്സോടെ,
ഒരേ ലക്ഷ്യത്തോടെ,
ഒരുമിച്ച് നിന്ന
മനസ്സുകളോടും
ഹൃദയം തുറന്ന നന്ദി…
സേവനത്തിന്റെ,
സൗഹൃദത്തിന്റെ,
കനിവിന്റെ
ഉജ്ജ്വല ഉദാഹരണമായി
സീഡ്സ് കുടുംബ സംഗമം – സമന്വയം 2026
വിജയിപ്പിച്ചതിന്
ഹൃദയം നിറഞ്ഞ നന്ദി…
നന്ദി… 🙏

Address

Kodungallur
680664

Alerts

Be the first to know and let us send you an email when KKTM Seeds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KKTM Seeds:

Share