Kedamangalam Papukutty Memorial Library

Kedamangalam Papukutty Memorial Library Kedamamgalam Pappukkutti Memorial Library

പ്രശസ്ത മിമിക്രി കലാകാരനും ലൈബ്രറി സഹയാത്രികനുമായിരുന്ന  സൈനൻ കെടാമംഗലം അന്തരിച്ചു.മിമിക്രി രംഗത്ത് സ്വന്തമായ ശൈലിയിൽ ശ്...
24/08/2026

പ്രശസ്ത മിമിക്രി കലാകാരനും ലൈബ്രറി സഹയാത്രികനുമായിരുന്ന സൈനൻ കെടാമംഗലം അന്തരിച്ചു.

മിമിക്രി രംഗത്ത് സ്വന്തമായ ശൈലിയിൽ ശ്രദ്ധിക്കപെട്ട കലാകാരനായിരുന്നു അദ്ദേഹം.
മലയാളത്തിലെ മിമിക്രി കലയുടെ പുഷ്കലകാലത്തിൻ്റെ ആരംഭം മുതൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. തൻ്റെ നീളമുള്ള മുടിയുടെ വ്യത്യസ്തമായ പ്രയോഗം കൊണ്ട്
നിമിഷ നേരം കൊണ്ട് ഭരത് ഗോപി, കുതിരവട്ടം പപ്പു, ഇന്നസെൻ്റ്, ഇന്ദ്രൻസ് തുടങ്ങിയവരുടെ രൂപവും ഭാവവും ശബ്ദവും അനുകരിച്ച് കാണികളിൽ കൗതുകം നിറക്കുന്നതിൽ സൈനൻ കെടാമംഗലം പൂർണ്ണ വിജയമായിരുന്നു.
അബ്‌ദുൾ കലാമിനെയും സായിബാബയെയും ആദ്യമായി വേദിയിൽ അവതരിപ്പിച്ചതും സൈനൻ കെടാമംഗലം ആണ്.
സംഗീത നാടക അക്കാദമിയുടെ പുരസ്കാര ജേതാവ് കൂടിയാണ് അദ്ദേഹം.

പുരോഗമന ചിന്തയും സാമൂഹികബോധവും കൈ മുതലാക്കിയ സംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു സൈനൻ. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തനങ്ങളിലും കെടാമംഗലത്തെ മറ്റു സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.

അതുല്യ കലാകാരൻ സൈനന് ആദരാഞ്ജലികൾ.

കെടാമംഗലം GLP സ്കൂൾ2027-28 വർഷത്തേക്കുള്ള പ്രവേശന കാമ്പയിൻ ഉദ്ഘാടനംകെടാമംഗലം GLPS ൻ്റെയും കെടാമംഗലം പപ്പുക്കുട്ടി മെമ്മോ...
22/08/2026

കെടാമംഗലം GLP സ്കൂൾ
2027-28 വർഷത്തേക്കുള്ള പ്രവേശന കാമ്പയിൻ ഉദ്ഘാടനം
കെടാമംഗലം GLPS ൻ്റെയും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ചു.
അടുത്ത വർഷത്തേക്കുള്ള പ്രവേശന കാമ്പയിനിൽ നാലു വിദ്യാർത്ഥികളിൽ നിന്നും പ്രവേശനഫോം സ്വീകരിച്ച് ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സീന സജീവ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ SMC ചെയർമാൻ K K കപിൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ഷൈനി PM, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ MS രതീഷ്, വികസന കാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ജിൻ്റ അനിൽകുമാർ, വാർഡ് അംഗം TA മജീദ്,ലൈബ്രറി പ്രസിഡൻ്റ് PP സുകുമാരൻ, ബാലസാഹിത്യകാരൻ AK ജോഷി, TMസൗമ്യ തുടങ്ങിയവർ സംസാരിച്ചു.

ശാസ്ത്രത്തെ സാമൂഹ്യവിപ്ലവത്തിനായി  പരിവർത്തനം ചെയ്യാൻ ജീവിതാന്ത്യം വരെ അക്ഷീണം  പ്രയത്നിച്ച ജനകീയ ശാസ്ത്രജ്ഞനായിരുന്ന  ഡ...
18/08/2026

ശാസ്ത്രത്തെ സാമൂഹ്യവിപ്ലവത്തിനായി പരിവർത്തനം ചെയ്യാൻ ജീവിതാന്ത്യം വരെ അക്ഷീണം പ്രയത്നിച്ച ജനകീയ ശാസ്ത്രജ്ഞനായിരുന്ന ഡോ.എം പി പരമേശ്വരനെ
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റിൻ്റെയും
ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രം ഏഴിക്കര ക്ലസ്റ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി ഹാളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ പി കെ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് അദ്ധ്യക്ഷനായി.
പരിഷത്ത് പറവൂർ മുൻ മേഖലാ സെക്രട്ടറി Adv എ ഗോപി സ്വാഗതവും എം ആർ ഹരിലയ കൃതജ്ഞതയും പറഞ്ഞു.

സ്വാതന്ത്ര്യ ദിനഅക്ഷര സമ്മാനം കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിക്ക് നൽകി.ബുക്ക് ഷോപ്പ് ഓണേഴ്‌സ് ഫോറം എറണാകുളം ജ...
15/08/2026

സ്വാതന്ത്ര്യ ദിന
അക്ഷര സമ്മാനം കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിക്ക് നൽകി.

ബുക്ക് ഷോപ്പ് ഓണേഴ്‌സ് ഫോറം എറണാകുളം ജില്ല കമ്മിറ്റിക്കു വേണ്ടി പറവൂർ ലോട്ടസ് ബുക്ക്സ് മാനേജിങ്ങ് പാർട്ട് നർ എ. കെ. വേണുഗോപാൽ പുസ്തകങ്ങൾ ലൈബ്രറി സെക്രട്ടറി വി എസ് അനിലിന് കൈമാറി.

എഴുത്തുകാരൻ പറവൂർ ബാബു, ലൈബ്രറി പ്രസിഡൻ്റ് പി പി സുകുമാരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

80 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത...
15/08/2026

80 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തി.
ബാലവേദി വൈസ് പ്രസിഡൻ്റ് ആദിദേവ് രാജേഷ് പതാക ഉയർത്തി.
പറവൂർനഗരസഭ മുൻ കൗൺസിലർ സി.പി.
ജയൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
ലൈബ്രറി പ്രസിഡൻ്റ് പി. പി. സുകുമാരൻ സെക്രട്ടറി വി.എസ് അനിൽ, യുവകൈരളി അംഗം രാകേഷ് ഡി.ആർ, കലാശാല സെകട്ടറി ഗിരീഷ് KS,കമ്മിറ്റി അംഗം ഗിരീഷ് പി.കെ തുടങ്ങിയവർ പങ്കെടുത്തു.

ശാസ്ത്രത്തെ സാമൂഹ്യവിപ്ലവത്തിനായി  പരിവർത്തനം ചെയ്യാൻ ജീവിതാന്ത്യം വരെ അക്ഷീണം  പ്രയത്നിച്ച ജനകീയ ശാസ്ത്രജ്ഞനായിരുന്നു  ...
13/08/2026

ശാസ്ത്രത്തെ സാമൂഹ്യവിപ്ലവത്തിനായി പരിവർത്തനം ചെയ്യാൻ ജീവിതാന്ത്യം വരെ അക്ഷീണം പ്രയത്നിച്ച ജനകീയ ശാസ്ത്രജ്ഞനായിരുന്നു ഡോ.എം പി പരമേശ്വരൻ.

ആണവശാസ്ത്രജ്ഞൻ...... ജനകീയശാസ്ത്ര പ്രചാരകൻ... മാർക്സിസ്റ്റ് ചിന്തകൻ... സാക്ഷരതാപ്രസ്ഥാനത്തെ ജനകീയമായി വിപുലപ്പെടുത്തിയ ക്യാപ്റ്റൻ... കേരളത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരണവും അധികാര വികേന്ദ്രീകരണവും പ്രയോഗത്തിൽ വരുത്താൻ ആശയപരവും പ്രായോഗികവുമായ നേതൃത്വം നൽകിയ ധിഷണാശാലി... കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ ജനകീയമാക്കുന്നതിൽ ഗാന്ധി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലെന്നപോലെ ഇടപെട്ട ക്രാന്തദർശി...ശാസ്ത്ര കലാജാഥയെ അനുദിനം ദരിദ്രവല്ക്കരിക്കപ്പെടുന്ന ബഹുഭൂരിപക്ഷത്തിനായുള്ള വിപുലമായ ജനകീയവിദ്യാഭ്യാസ പരിപാടിയാക്കി മാറ്റിയ ഭാവനാശാലി... ഭാരതീയ ജ്ഞാൻ വിജ്ഞാൻ സമിതി, ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ് വർക്ക്,ദേശീയ സാക്ഷരതാമിഷൻ എന്നിവയുടെ വളർച്ചയ്ക്കായി നിശ്ശബ്ദം പണിയെടുത്ത ലളിതമനസ്ക്കൻ...

'മഹാനായ ഒരു വ്യക്തിയ്ക്ക് എത്രത്തോളം ലളിതജീവിതമാവാം' എന്ന് എം പി നമുക്ക് പാഠമായി. മികച്ച ബാലസാഹിത്യകൃതികൾ ഉൾപ്പെടെ മഹത്തായ ഏറെ കൃതികളുടെ രചയിതാവായി. (കുട്ടികൾക്കിടയിൽ എം പി മറ്റൊരു കുട്ടിയായി🥰) പല അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി.

പിന്തുടരാൻ അത്ര എളുപ്പമല്ലാത്ത പാതയിലൂടെ പ്രയാണം ചെയ്ത് കടന്നുപോയ എം പി യെ പരിഷത്ത് സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ പി കെ രവീന്ദ്രൻ അനുസ്മരിക്കുന്നു.

ഓഗസ്റ്റ് 14 വെള്ളി വൈകീട്ട് 6 ന് കെടാമംഗലം പപ്പുക്കുട്ടി ലൈബ്രറി ഹാളിലേക്ക് സ്വാഗതം🤝

-കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി,
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റ്,
ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രം ഏഴിക്കര ക്ലസ്റ്റർ

പുസ്തകങ്ങൾ ഏറ്റുവാങ്ങി.പറവൂർ സ്വദേശിയും നല്ലൊരു വായനക്കാരനുമായ പീറ്റർ സാറിൽ നിന്നും അദ്ദേഹത്തിൻ്റെ പുസ്തകശേഖരത്തിൽ നിന്ന...
09/08/2026

പുസ്തകങ്ങൾ ഏറ്റുവാങ്ങി.
പറവൂർ സ്വദേശിയും നല്ലൊരു വായനക്കാരനുമായ പീറ്റർ സാറിൽ നിന്നും അദ്ദേഹത്തിൻ്റെ പുസ്തകശേഖരത്തിൽ നിന്നുള്ള നൂറോളം പുസ്തകങ്ങൾ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിക്കു വേണ്ടി ഏറ്റുവാങ്ങി. ഒരു ലൈബ്രറിക്കു വേണ്ട ഏറ്റവും പ്രധാനപ്പെട്ട കൃതികളാണ് പീറ്റർ സർ ലൈബ്രറിക്ക് വേണ്ടി സ്നേഹത്തോടെ സമ്മാനിച്ചത്.
സാഹിത്യ ശ്രീ എഡിറ്റർ എം.എൻ സന്തോഷ്, ലൈബ്രറി പ്രസിഡൻ്റ് പി.പി സുകുമാരൻ, സെക്രട്ടറി വി.എസ് അനിൽ എന്നിവർ ഏറ്റുവാങ്ങൽചടങ്ങിൽ പങ്കെടുത്തു.
നന്ദി..

ചെസ്സ് പരിശീലനം ഉദ്ഘാടനം.കെടാമംഗലം ഗവഃ എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ചെസ്സ് പരിശീലനം ആരംഭിച്ചു.കെടാമംഗലം പപ്പുക്കു...
08/08/2026

ചെസ്സ് പരിശീലനം ഉദ്ഘാടനം.
കെടാമംഗലം ഗവഃ എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ചെസ്സ് പരിശീലനം ആരംഭിച്ചു.
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയും സ്‌കൂൾ എസ്എംസിയും സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത് . ചെസ്സ് മാസ്റ്റർ ആനന്ദ് ബാബു പരിശീലനത്തിന് നേതൃത്വം നൽകും.
ഉദ്ഘാടന സമ്മേളനത്തിൽ എസ്.എം സി ചെയർമാൻ കെ കെ കപിൽ അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എസ് രതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി .എ മജീദ്, സ്കൂൾ പ്രധാനാദ്ധ്യാപിക പി.എം ഷൈനി, ബാലസാഹിത്യകാരൻ എ കെ ജോഷി, ലൈബ്രറി പ്രസിഡൻ്റ് പി.പി സുകുമാരൻ, സൗമ്യ ടി. എം തുടങ്ങിയവർ സംസാരിച്ചു.

08/08/2026
ചരിത്രസൗഹൃദയാത്ര നവോത്ഥാന ചരിത്രത്തിൽ ഇടം പിടിച്ച മിശ്രഭോജനത്തിനു നേതൃത്വം നൽകിയ സഹോദരൻ അയ്യപ്പൻ്റെ  ചെറായിയിലെ സ്മാരകമന...
27/07/2026

ചരിത്രസൗഹൃദയാത്ര

നവോത്ഥാന ചരിത്രത്തിൽ ഇടം പിടിച്ച മിശ്രഭോജനത്തിനു നേതൃത്വം നൽകിയ സഹോദരൻ അയ്യപ്പൻ്റെ ചെറായിയിലെ സ്മാരകമന്ദിരത്തിലേക്ക് കെടാമംഗലം പപ്പുക്കുട്ടി സ്മാരക ബാലവേദി കൂട്ടുകാർ ചരിത്രസൗഹൃദയാത്ര നടത്തി.
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയും ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച പരിപാടി
നവോത്ഥാന നായകനായ സഹോദരൻ അയ്യപ്പനെ കുറിച്ച് കൂടുതൽ അറിയാൻ അവസരമൊരുക്കി.

പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സഹോദരൻഭവന് അതിരിടുന്ന കായലും ചരിത്രപ്രാധാന്യമുള്ള തിരുവതാംകൂർ -കൊച്ചി അതിർത്തിയുടെ അടയാളമായ കൊ-തി കല്ലും വിദ്യാർത്ഥികൾക്ക് കൗതുക കാഴ്ചകളായി.തുടർന്ന് നവോത്ഥാന നായകനായ സഹോദരൻ അയ്യപ്പൻ്റെ ജീവിതത്തെയും കാലഘട്ടത്തെയും ആസ്പദമാക്കിയുള്ള പ്രശ്നാേത്തരിയും നടത്തി.പി എസ് അദ്രിക വിജയിയായി.
സഹോദരൻ രചിച്ച സയൻസ് ദശകത്തിലെ വരികൾ കുട്ടികൾ ആലപിച്ചു.

ലൈബ്രറി സെക്രട്ടറി വി.എസ് അനിൽ, പരിഷത്ത് പ്രവർത്തകരായ എ.കെ ജോഷി,സി.പി ബാബു, കെ.ഡി സുധീഷ് കുമാർ, എം എച്ച് സനിൽ,പി കെ ഗിരീഷ് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.

Address

Kedamangalam
Kochi
683513

Telephone

+919349789458

Website

Alerts

Be the first to know and let us send you an email when Kedamangalam Papukutty Memorial Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kedamangalam Papukutty Memorial Library:

Shortcuts

Share