KCYM Diocese Of Cochin

Directions

KCYM Diocese Of Cochin Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM Diocese Of Cochin, Youth Organization, Catholic Centre, Thoppumpady, Cochin/, Land Mark: Near Thoppumpady Old Bridge, Kochi.

"വിശപ്പ് സഹിക്കുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ;നിങ്ങൾ തൃപ്തരാക്കപ്പെടും"(ലൂക്കാ-6:21)വിശക്കുന്ന വയറിന് സാന്ത്വനമായി വിശക്കു...
20/03/2025

"വിശപ്പ് സഹിക്കുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ;
നിങ്ങൾ തൃപ്തരാക്കപ്പെടും"
(ലൂക്കാ-6:21)

വിശക്കുന്ന വയറിന് സാന്ത്വനമായി വിശക്കുന്നവർക്ക് ഭക്ഷണം നൽകി,
കെ. സി.വൈ.എം കൊച്ചി രൂപത നടത്തി വരുന്ന സ്നേഹപൂർവ്വം കെ.സി.വൈ.എം പൊതിച്ചോർ വിതരണംഈ മാസം, മാർച്ച് 30-ാം തീയതി, ഞായറാഴ്ച നടത്തപ്പെടും.

എല്ലാവരും അന്നേദിവസം ഉച്ചയ്ക്ക് 12.00 മണിക്ക് മുൻപായി കരുവേലിപ്പടി ഡോൺബോസ്കോ ബോയ്സ് ഹോമിലുള്ള സെഹിയോൻ പ്രേഷിത സംഘത്തിന്റെ സെൻട്രൽ കിച്ചണിൽ പൊതിച്ചോറുകൾ എത്തിക്കേണ്ടതാണ്.

ഈ ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ട സഹായസഹകരണങ്ങൾ ഉണ്ടാവണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

കെ.സി.വൈ.എം കൊച്ചി രൂപതയുടെ പുതിയ ലേ ആനിമേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ലിനു തോമസ് സാറിന് അഭിവാദ്യങ്ങൾനേരായ ദിശയിലൂട...
19/03/2025

കെ.സി.വൈ.എം കൊച്ചി രൂപതയുടെ പുതിയ ലേ ആനിമേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ലിനു തോമസ് സാറിന് അഭിവാദ്യങ്ങൾ

നേരായ ദിശയിലൂടെ യുവജന പ്രസ്ഥാനത്തെ രൂപതയിൽ മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന്റെറെ അനുഭവസമ്പത്തും പ്രവർത്തനപാടവവും ഇടവരുത്തട്ടെ....

19/03/2025

നീതിമാനായ വി. യൗസേപ്പിതാവിന്റെ മരണത്തിരുനാൾ🙏

വി. യൗസേപ്പിതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

18/03/2025

കെ.സി.വൈ.എം കൊച്ചി രൂപത 49-ാമത് വാർഷിക ഇലക്ഷൻ സമ്മേളനത്തിൽ നിന്ന്.....

കെ.സി.വൈ.എം കൊച്ചി രൂപതയ്ക്ക് പുതിയ നേതൃത്വംകെ.സി.വൈ.എം. കൊച്ചി രൂപത 49ാം വാർഷിക ഇലക്ഷൻ സെനറ്റ് സമ്മേളനം കാത്തലിക് സെൻ്റ...
18/03/2025

കെ.സി.വൈ.എം കൊച്ചി രൂപതയ്ക്ക് പുതിയ നേതൃത്വം

കെ.സി.വൈ.എം. കൊച്ചി രൂപത 49ാം വാർഷിക ഇലക്ഷൻ സെനറ്റ് സമ്മേളനം കാത്തലിക് സെൻ്റർ തോപ്പുംപടിയിൽ വച്ച് നടന്നു.
സെനറ്റ് സമ്മേളനത്തിൽ തോപ്പുംപടി സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകാംഗം ഡാനിയ ആൻ്റണി രൂപതാ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണമാലി സെൻ്റ് ആൻ്റണീസ് ഫെറോന പള്ളി ഇടവകാംഗം ഹെസ് ലിൻ ഇമ്മാനുവൽ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഹോളി ഫാമിലി ഓഫ് നസ്രത്ത് ഇടവകാംഗം ജോർജ്ജ് ജിക്സൺ ട്രഷററായും, എഴുപുന്ന അമലോത്ഭവ മാതാ ഇടവകാംഗം ക്ലിൻ്റൺ ഫ്രാൻസീസും പഴങ്ങാട് സെൻ്റ് ജോർജ്ജ് പള്ളിയിൽ നിന്ന് ജീവ റെജി എന്നിവർ വൈസ് പ്രസിഡന്റുമാരായും, പള്ളുരുത്തി സെൻ്റ് ലോറൻസ് ഇടവകാംഗം സനൂപ് ദാസ് , ചെല്ലാനം സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകാംഗം ഡയസ് ആൻ്റണി , തങ്കി സെൻ്റ് മേരീസ് ഫെറോന പള്ളിയിൽ നിന്ന് അരുൺ ജോസ്, ഹോളി ഫാമിലി ഓഫ് നസ്രത്ത് ഇടവകയിലെ അക്ഷയ മരിയ എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടിവ് അംഗങ്ങളായി ബേസിൽ റിച്ചാർഡ് (സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് തോപ്പുംപടി), ടോം ആൻ്റണി (സാൻ്റാ ക്രൂസ് കത്തീഡ്രൽ ബസിലിക്ക, ഫോർട്ട് കൊച്ചി),ആൽവിൻ ജോസഫ് (സെൻ്റ് ഫ്രാൻസീസ് അസീസി ചർച്ച്, കാട്ടിപ്പറമ്പ്), അരുൺ പീറ്റർ(സെൻ്റ് ജോർജ് ചർച്ച്, പഴങ്ങാട്),അലൻ ജോസഫ്(സെൻ്റ് ജോർജ് ചർച്ച്, അർത്തുങ്കൽ), ആഷിൽ അഗസ്റ്റിൻ (സെൻ്റ് അഗസ്റ്റിൻസ് ചർച്ച്, അരൂർ) എന്നിവരെയും തെരഞ്ഞെടുത്തു.

സുവർണ്ണ ജൂബിലി വർഷത്തിൽ കെ.സി.വൈ.എം കൊച്ചി രൂപതയ്ക്ക് പുതിയ ഓഫീസ് കൊച്ചി രൂപത കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ...
17/03/2025

സുവർണ്ണ ജൂബിലി വർഷത്തിൽ കെ.സി.വൈ.എം കൊച്ചി രൂപതയ്ക്ക് പുതിയ ഓഫീസ്

കൊച്ചി രൂപത കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും പ്രധാനപ്പെട്ട യോഗങ്ങൾ നടത്തുവാനുമായി പുതിയ ഓഫീസ് തോപ്പുംപടി കാത്തലിക് സെന്ററിൽ പ്രവർത്തനസജ്ജമായി. ഓഫീസിൻ്റെ ഉത്ഘാടന കർമ്മം കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശ്രീ.എബിൻ കണിവയലിൽ നിർവ്വഹിച്ചു. ആശീർവാദം കർമ്മം ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി നിർവഹിക്കുകയും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, രൂപത കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ കാസി പൂപ്പന, യേശുദാസ് വിപിൻ, ഡാനിയ ആന്റണി, അന്ന സിൽഫ, ഫ്രാൻസിസ് ഷിബിൻ, ജെയ്ജിൻ ജോയ്, മുൻ ആനിമേറ്റർ ആദർശ് ജോയ്, ലിനു തോമസ്, ആന്റണി നിതീഷ് എന്നിവർ സന്നിഹിതരായിരുന്നു.

കെ.സി.വൈ.എം കൊച്ചി രൂപത 49-ാമത് വാർഷിക ഇലക്ഷൻ സെനറ്റ് സമ്മേളനംകെ.സി.വൈ.എം കൊച്ചി രൂപതയുടെ 49-ാമത് വാർഷിക ഇലക്ഷൻ സെനറ്റ് ...
17/03/2025

കെ.സി.വൈ.എം കൊച്ചി രൂപത
49-ാമത് വാർഷിക ഇലക്ഷൻ സെനറ്റ് സമ്മേളനം

കെ.സി.വൈ.എം കൊച്ചി രൂപതയുടെ 49-ാമത് വാർഷിക ഇലക്ഷൻ സെനറ്റ് സമ്മേളനം കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ,ജീവിതം ലഹരിയാവണമെന്നും ലഹരിവസ്തുക്കളിൽ അടിമപ്പെട്ടു കൊണ്ട് നശിപ്പിച്ചു തീർക്കാനുള്ളതല്ല യുവജനങ്ങളുടെ ജീവിതം എന്നും പറഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ. എം കൊച്ചി രൂപത കോർഡിനേറ്റർ കാസി പൂപ്പന അദ്ധ്യക്ഷത വഹിക്കുകയും കെ.സി.വൈ.എം പതാക ഉയർത്തി കൊണ്ട് സെനറ്റ് സമ്മേളനത്തിന് ആരംഭം കുറിക്കുകയും ചെയ്തു. ഈ സുവർണ്ണ ജൂബിലി കാലഘട്ടത്തിൽ യുവജനങ്ങളിൽ ശരിയായ ദിശാബോധം സൃഷ്ടിക്കാൻ കെ.സി.വൈ.എം പ്രസ്ഥാനത്തിനു സാധിക്കണമെന്ന് അഭിപ്രായപ്പെട്ടു കൊണ്ട് ഡെലിഗേറ്റ് ഓഫ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി ആമുഖപ്രഭാഷണം നടത്തി. സമ്മേളനത്തിൻ്റെ ഭാഗമായി കെ.സി.വൈ.എം ലാറ്റിൻ മുൻ സംസ്ഥാന പ്രസിഡൻ്റ് അജിത് കെ. തങ്കച്ചൻ സഭയിൽ യുവജനങ്ങളുടെ ഇടപെടൽ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

കെ.സി.വൈ.എം കൊച്ചി രൂപത ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, ആനിമേറ്റർ ലിനു തോമസ്, മുൻ ആനിമേറ്റർ ആദർശ് ജോയ്* എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യേശുദാസ് വിപിൻ, ജെയ്ജിൻ ജോയ്, ഡാനിയ ആൻ്റണി, ഫ്രാൻസിസ് ഷിബിൻ, എന്നിവർ പ്രസംഗിച്ചു.
യൂണിറ്റുകളുടെയും രൂപത സമിതിയുടെയും കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണവും വിലയിരുത്തലും സംഘടനാ ചർച്ചയും സെനറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി നടത്തപ്പെട്ടു. അന്ന സിൽഫ പതാക താഴ്ത്തിയതോടുകൂടി സെനറ്റ് സമ്മേളനം സമാപിച്ചു. വിവിധ കെ.സി.വൈ.എം യൂണിറ്റുകളിൽ നിന്നായി നൂറോളം യുവജനങ്ങൾ സെനറ്റ് സമ്മേളനത്തിൽ പങ്കെടുത്തു.

❤️🤍💛 ❤️🤍💛

49-ാമത് വാർഷിക ഇലക്ഷൻ സെനറ്റ് സമ്മേളനം❤️🤍💛കെ.സി.വൈ.എം കൊച്ചി രൂപതയുടെ 49-ാമത് വാർഷിക ഇലക്ഷൻ സെനറ്റ് സമ്മേളനം 2024 മാർച്ച...
13/03/2025

49-ാമത് വാർഷിക ഇലക്ഷൻ സെനറ്റ് സമ്മേളനം❤️🤍💛

കെ.സി.വൈ.എം കൊച്ചി രൂപതയുടെ 49-ാമത് വാർഷിക ഇലക്ഷൻ സെനറ്റ് സമ്മേളനം 2024 മാർച്ച് 16, ഞായറാഴ്ച രാവിലെ 9.00 മണി മുതൽ 5.00 മണി വരെ തോപ്പുംപടി കാത്തലിക്ക് സെന്ററിൽ വെച്ച് നടത്തപ്പെടുന്നതാണ്. സെനറ്റ് സമ്മേളനം കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശ്രീ. എബിൻ കണിവയലിൽ ഉദ്ഘാടനം ചെയ്യും. ഡെലിഗേറ്റ് ഓഫ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി സന്നിഹിതനായിരിക്കും.

സുവർണ്ണ ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ വേളയിൽ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വേണ്ടി കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ടു പോകുവാനുള്ള ചർച്ചകളും തീരുമാനങ്ങളും കൈക്കൊള്ളുന്നതിനു ചേരുന്ന കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ പരമാധികാര സഭയായ സെനറ്റ് സമ്മേളനത്തിലേക്ക് യൂണിറ്റ്-മേഖല തലങ്ങളിലെ നേതൃത്വങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

🔴⚪🟡 🔴⚪🟡

കെ.സി.വൈ.എം കൊച്ചി രൂപത  സിൻഡിക്കേറ്റ് യോഗംകെ.സി.വൈ.എം കൊച്ചി രൂപത സിൻഡിക്കേറ്റ് യോഗം ഫോർട്ട്കൊച്ചി യൂണിറ്റിന്റെ ആതിഥേയത...
10/03/2025

കെ.സി.വൈ.എം കൊച്ചി രൂപത സിൻഡിക്കേറ്റ് യോഗം

കെ.സി.വൈ.എം കൊച്ചി രൂപത
സിൻഡിക്കേറ്റ് യോഗം ഫോർട്ട്കൊച്ചി യൂണിറ്റിന്റെ ആതിഥേയത്വത്തിൽ സാന്താക്രൂസ് ബസിലിക്ക ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം ലാറ്റിൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആൻ്റണി ആൻസിൽ, ഇന്നത്തെ തലമുറയിലെ യുവജനങ്ങൾ ചെറിയ പ്രതിസന്ധികളെ പോലും ഉചിതമായ രീതിയിൽ മറികടക്കാൻ കെൽപ്പില്ലാതെയാണ് ജീവിക്കുന്നത് എന്നും, ശരിയായ ദിശാബോധം സൃഷ്ടിക്കാൻ യുവജനങ്ങൾക്ക് സാധിക്കണമെന്നും അഭിപ്രായപ്പെട്ടു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത കോർഡിനേറ്റർ
കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. കെ. സി. വൈ. എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽട്ടസ് ചാക്കോ കൊല്ലശ്ശേരി വരുന്ന ഞായറാഴ്ച നടക്കുന്ന രൂപത സെനറ്റിനെക്കുറിച്ച് സംസാരിച്ചു. വാർഷിക സെനറ്റിന് മുന്നോടിയായി ചേർന്ന യോഗത്തിൽ ജെയ്ജിൻ ജോയ് രൂപതയുടെ കഴിഞ്ഞ ആറു മാസത്തെ പ്രവർത്തന റിപ്പോർട്ടവതരണവും യേശുദാസ് വിപിൻ കണക്കവതരണവും നടത്തി. യോഗത്തിൽ ഇതിന്മേൽ ചർച്ചകളും നടത്തപ്പെട്ടു.

കൊച്ചി രൂപത ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, കോ-ഓർഡിനേറ്റർമാരായ ഡാനിയ ആൻ്റണി, അന്ന സിൽഫ, ഫ്രാൻസിസ് ഷിബിൻ, സി. മാർഗരറ്റ്, കെ.സി.വൈ.എം ഫോർട്ട്കൊച്ചി യൂണിറ്റ് പ്രസിഡന്റ് സ്കോട്ട് എഡ്വേർഡ്, ടോം ആൻ്റണി എന്നിവർ സംസാരിച്ചു.

Address

Catholic Centre, Thoppumpady, Cochin/, Land Mark: Near Thoppumpady Old Bridge
Kochi
682005

Website

Alerts

Be the first to know and let us send you an email when KCYM Diocese Of Cochin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share