10/06/2026
SMCAKRF മേഖലാകൂട്ടായ്മകൾ
SMCAKRF ന്റെ ആറാമത് മേഖലാകൂട്ടായ്മകൾ 5 മേഖലകളിലായി മെയ് മാസത്തിൽ നടത്തപ്പെട്ടു. ഓരോ മേഖലകളിലും കൂട്ടായ്മകൾ നടന്നതിന്റെ വിവരങ്ങൾ താഴെ കാണിച്ചിരിക്കുന്നു. എല്ലായിടത്തും ജപമാലയോടെയാണ് കൂട്ടായ്മകൾ ആരംഭിച്ചത്.
ചങ്ങനാശ്ശേരി അതിരൂപത, കോട്ടയം അതിരൂപത, പാലാ രൂപത, കാഞ്ഞിരപ്പള്ളി രൂപത
ചങ്ങനാശ്ശേരി, കോട്ടയം അതിരൂപതകളിലെയും പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലെയും അംഗങ്ങൾ സംയുക്തമായി മെയ് 12 രാവിലെ 10.30 ന് കുമരകത്തുനിന്നും തുടങ്ങി വൈകിട്ട് 5 മണിക്ക് കുമരകത്തുതന്നെ തിരിച്ചെത്തുന്ന ഹൌസ് ബോട്ട് യാത്രയായിട്ടാണ് കൂട്ടായ്മ നടത്തിയത്. ചങ്ങനാശ്ശേരി - കോട്ടയം അതിരൂപത കോർഡിനേറ്റർ ശ്രീ മാത്യു മാത്യു മറ്റത്തിൽ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ശ്രീ ജോസ് ചൂനാട്ട് സ്വാഗതം ആശംസിച്ചു. ചങ്ങനാശ്ശേരി - കോട്ടയം കോർഡിനേറ്റർ ശ്രീമതി വൽസാ സ്റ്റാൻലി. പാലാ - കാഞ്ഞിരപ്പള്ളി കോർഡിനേറ്റർ ശ്രീ ടോമി ഐക്കരേട്ട് എന്നിവർ അതാത് മേഖലകളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ട്രഷറർ ശ്രീ തോമസ് ഐസക് നന്ദി അർപ്പിച്ചു. 36 പേർ പങ്കെടുത്തു.
എറണാകുളം - അങ്കമാലി അതിരൂപത
എറണാകുളം - അങ്കമാലി അതിരൂപതയിലെ അംഗങ്ങൾ മെയ് 12 രാവിലെ 9 മണിക്ക് ഉദയംപേരൂർ സെ. ഗർവാസീസ് & പ്രോത്താത്തീസ് പള്ളിയിൽ ഒത്തുകൂടി ജപമാല ചൊല്ലിയതിന് ശേഷം വേമ്പനാട്ട് കായലിലൂടെ പൂത്തോട്ടയിൽ നിന്നും ബോട്ടിങ് നടത്തി. വൈകിട്ട് 4.30 ന് സമാപിച്ചു. എറണാകുളം - അങ്കമാലി അതിരൂപതയുടെ കോർഡിനേറ്റർ ആയ ശ്രീ ജോസഫ് പുത്തൻകണ്ടത്തിൽ അദ്ധ്യക്ഷനായിരുന്നു. ഓഫിസ് സെക്രട്ടറി ശ്രീ ജിൻസൺ കോലഞ്ചേരി സ്വാഗതവും കോർഡിനേറ്റർ ശ്രീ ജോസ് തിരുത്തനത്തി നന്ദിയും അർപ്പിച്ചു. ശ്രീ ജോസ് തിരുത്തനത്തി തന്നെയാണ് റിപ്പോർട്ടും അവതരിപ്പിച്ചത്. 35 പേർ പങ്കെടുത്തു.
തൃശൂർ അതിരൂപത, ഇരിഞ്ഞാലക്കുട രൂപത
തൃശൂർ അതിരൂപതയിലേയും ഇരിഞ്ഞാലക്കുട രൂപതയിലേയും അംഗങ്ങൾ അതിരപ്പള്ളിക്കടുത്തുള്ള റിവേഴ്‌സ് എഡ്ജ് റിസോർട്ടിൽ മെയ് 12 രാവിലെ 10 മണിക്ക് ഒത്തുകൂടി. പ്രസിഡന്റ് ശ്രീ ജോൺസൻ നീലങ്കാവിൽ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ പോൾസൺ അക്കര സ്വാഗതവും ജനറൽ സെക്രട്ടറി ശ്രീ തോമസ് ലോനപ്പൻ നന്ദിയും അർപ്പിച്ചു. തൃശൂർ കോർഡിനേറ്റർ ശ്രീ വിൽസൺ ചിറയത്ത്, ഇരിഞ്ഞാലക്കുട കോർഡിനേറ്റർ ശ്രീമതി ജോക്വീനാ പോൾസൺ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വൈകിട്ട് 5 മണിക്ക് സമാപിച്ചു. 24 പേർ പങ്കെടുത്തു.
കോതമംഗലം രൂപത
കോതമംഗലം രൂപതയിലെ അംഗങ്ങളുടെ കൂട്ടായ്മ രൂപതയിലെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന ദൈവാലയമായ ആരക്കുഴ സെ. മേരീസ് ദൈവാലയത്തിലേക്ക് മെയ് 24 ന് ഒരു തീർത്ഥയാത്രയായി സംഘടിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ പോൾസൺ അക്കര അധ്യക്ഷത വഹിച്ചു. ശ്രീ ഷാജു പോൾ കൊന്നക്കൽ സ്വാഗതം ആശംസിച്ചു. കോർഡിനേറ്റർ ശ്രീ ജോസഫ് മൂക്കൻതോട്ടത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ സണ്ണി മണർകാട് നന്ദി പറഞ്ഞു. 15 പേർ പങ്കെടുത്തു.
തലശ്ശേരി അതിരൂപത, മാനന്തവാടി രൂപത, താമരശ്ശേരി രൂപത, മാണ്ട്യ രൂപത
തലശ്ശേരി അതിരൂപതയിലെയും മാനന്തവാടി, താമരശ്ശേരി, മാണ്ട്യ രൂപതകളിലെയും അംഗങ്ങൾ മെയ് 28 ന് ശ്രീ മൈക്കിൾ ആന്റണി പള്ളിപ്പറമ്പിലിന്റെ വസതിയിൽ ഒത്തുകൂടി. പ്രസിഡന്റ് ശ്രീ ജോൺസൻ നീലങ്കാവിൽ അദ്ധ്യക്ഷനായിരുന്നു. കോർഡിനേറ്റർ ശ്രീമതി ലത മാത്യു സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ പോൾസൺ അക്കര, തൃശൂർ കോർഡിനേറ്റർ ശ്രീ വിൽസൺ ചിറയത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീ മൈക്കിൾ പള്ളിപ്പറമ്പിൽ നന്ദിയർപ്പിച്ചു. 16 പേർ പങ്കെടുത്തു.