Solidarity Youth Movement Vypin Area

Solidarity Youth Movement Vypin Area Area President : Ibrahim P Z
Area Vice Presi : Sadique Illathupadi
Area Secretary: Ajmal Vachakkal

സോളിഡാരിറ്റിയെക്കുറിച്ച് താങ്കള്‍ കേട്ടിരിക്കും എന്ന് പ്രതീക്ഷിക്കട്ടെ. സോളിഡാരിറ്റി എന്നാല്‍ ഐക്യദാര്‍ഢ്യം എന്നാണര്‍ഥം. നീതിക്കും നന്മക്കും വേണ്ടിയുള്ള ഐക്യദാര്‍ഢ്യം. അനീതിക്കും അക്രമത്തിനും എതിരായ ഐക്യദാര്‍ഢ്യം.ചുറ്റുപാടിലേക്ക് കണ്ണോടിച്ചാല്‍ അനീതിയുടെ അട്ടഹാസങ്ങളാണെങ്ങും. ഇരുട്ടിന്റെ ശക്തികളുടെ വിളയാട്ടമാണെവിടെയും.

ഇനി കാത്തുനില്‍പ്പ് സാധ്യമേയല്ല. . തിന്മയുടെ വേതാളങ്ങള്‍ക്കെതിരെ നന്മയുടെ പക്ഷ

ത്ത് നിന്നുള്ള ഐക്യദാര്‍ഢ്യം നാം രൂപപ്പെടുത്തിയേ തീരൂ.രാജ്യത്ത് നിലനില്‍ക്കുന്ന ജാതിവിവേചനത്തെയും സോളിഡാരിറ്റി ശക്തമായി ചോദ്യം ചെയ്യുന്നു. തിന്മ ചെയ്യുന്നവരെ മാത്രമല്ല നിസംഗരായി ഇരിക്കുന്നവരെയും പിടികൂടാനിരിക്കുന്ന മഹാവിപത്തുകളെക്കുറിച്ച് സോളിഡാരിറ്റി നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.നന്മയെ സ്‌നേഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍, തിന്മയോട് തീര്‍ത്താല്‍ തീരാത്ത അരിശമുള്ള ആളാണ് നിങ്ങളെങ്കില്‍, മര്‍ദ്ദിതര്‍ക്കുവേണ്ടി നിങ്ങളുടെ കണ്ണില്‍ ഒരിറ്റു കണ്ണുനീര്‍ ബാക്കിയുണ്ടെങ്കില്‍, മര്‍ദ്ദകര്‍ക്കെതിരില്‍ ഉയര്‍ത്താന്‍ നിങ്ങളുടെ മുഷ്ടിക്ക് കരുത്തുണ്ടെങ്കില്‍ നിങ്ങള്‍ക്കും സോളിഡാരിറ്റിയില്‍ ഇടമുണ്ട്. എന്നല്ല, നിങ്ങളും സോളിഡാരിറ്റിയുടെ ഭാഗമാണ്. നിങ്ങളും ജാതിയും മതവും ഏതുമാകട്ടെ. നിങ്ങളുടെ ഭാഗം നിങ്ങള്‍ ഭംഗിയായി നിര്‍വഹിക്കും എന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. സോളിഡാരിറ്റിയിലേക്ക് നിങ്ങള്‍ക്ക് ഹൃദയപൂര്‍വമായ സ്വാഗതം.

Address

Kochi
682502

Alerts

Be the first to know and let us send you an email when Solidarity Youth Movement Vypin Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Solidarity Youth Movement Vypin Area:

Share