27/03/2026
*പ്രിയമുള്ളവരെ*
*വിവിധ കമ്പനികളുടെ അംഗീകൃത സർവീസ് സെന്റർ നടത്തുന്ന നമ്മൾ വളരെയധികം വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ യാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്,കമ്പനികൾ പോളിസികളുടെ പേരുപറഞ്ഞുകൊണ്ട് സർവീസ് സെന്ററു കളുടെ മേൽ അധിക ഭാരവും സമ്മർദവും അടിച്ചേൽപ്പിക്കുകയാണ്*, *ഒരു ഉപകരണം സർവീസ് ചെയ്യുന്നതിനും അതിന്റെ കാര്യങ്ങൾ qc മുതലായവ ചെയ്യുന്നതിലും നമുക്ക് ഒരു പ്രവർത്തി ദിവസത്തിന്റെ നല്ലൊരു സമയം തന്നെ കഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്, എന്നാൽ കിട്ടുന്ന വേതനം പതിറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്നത് തന്നെ എന്ന സത്യം നമ്മൾ തിരിച്ചറിയണ്ടതുണ്ട്*,
*നമ്മുടെ ഇപ്പോളത്തെ ജീവിത ചിലവുകൾ... സ്റ്റാഫിന്റെ സാലറി, വൈദ്യത ചാർജ്, റൂം വാടക, തദ്ദേശ സ്ഥാപനങ്ങളുടെ ലൈസെൻസ്, ഗവണ്മെന്റ്GST കൂടാതെ നിത്യ ചിലവുകൾ വേറെയും, ഇതെല്ലാം താങ്ങാവുന്നതിലും അപ്പുറമാണ്*,
*ഒരു കാര്യം ഓർക്കുക നമ്മുടെ മേഖലയിൽ മാത്രമാണ് ഇത്രയും വേതനം കുറവുള്ളത്*,
*ഇതിന് പരിഹാരം കാണുവാൻ നമുക്കായില്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ നമ്മളെല്ലാവരും ഈ മേഖലയോട് എന്നെന്നേക്കുമായി വിട പറയേണ്ടി വരും*.
*ഒരിക്കൽ കൂടി ഓർമിപ്പിക്കട്ടെ ഒന്നിച്ചുനിന്നാൽ നേടിയെടുക്കാൻ പറ്റാത്തതായി ഒന്നും ഇല്ല...*
*ജീവിക്കാനുള്ള പോരാട്ടത്തിന് തയ്യാറാവുക......*.
ASCA
Keralam