22/02/2026
പിറവം: മലങ്കര സഭയിലെ പള്ളികൾ സ്ഥിതി ചെയ്യുന്ന സ്ഥലപ്പേരുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് കേഫാ പുറത്തിറക്കിയ "ഈ മലയാള മണ്ണിൽ" എന്ന ഗാനോപഹാരം പുരസ്‌ക്കാര നിറവിൽ. കേരളത്തിലെ 500 ഓളം സ്ഥലപേരുകൾ കോർത്തിണക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ സ്ഥലപേരുകൾ ഒരു ഗാനത്തിൽ ഉൾപ്പെടുത്തി എന്നുള്ളതിന് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം, ടാലൻറ് ബുക്ക് ഓഫ് റെക്കോർഡ് എന്നിങ്ങനെ 5 റെക്കോർഡുകൾ നിലവിൽ നേടിക്കഴിഞ്ഞതായി കേഫാ കോ-ഓർഡിനേറ്റർ ഫാ.വര്ഗീസ് പനിച്ചയിൽ, ഗാന രചയിതാവ് യാൽഡിൻ ബാബു എന്നിവർ വാര്ത്താ സമ്മേളനത്തിൽ അറിയിച്ചു. കേഫായുടെ ബാനറിൽ ജിജിൻ പിറവം ആണ് നിർമ്മാണം.