വിനോദ

വിനോദ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വിനോദ, Nonprofit Organization, Vinoda Library & Arts Club, Kochi.

തമ്മനം വിനോദ – 66വർഷം പിന്നിടുമ്പോള്‍...
വൈറ്റിലയ്ക്കടുത്തുള്ള തമ്മനത്തിന്റെ സ്വന്തം കൂട്ടായ്മയായ വിനോദ ആർട്സ് ക്ലബ് ആൻഡ് റീഡിങ് റൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് 1956 മാർച്ച് 24നാണ്. എന്നാൽ, അതിനു മുൻപേ തമ്മനത്തു സഹൃദയരുടെ ഒരു കൂട്ടായ്മയുണ്ടായിരുന്നു. ഫാത്തിമ കലാസമിതി എന്ന പേരിൽ കലാ പ്രവർത്തനങ്ങൾ നടത്തിയിരുന്ന അവർ വിഭിന്ന ജാതിക്കാർക്ക് ഒരുമിച്ചു പ്രവർത്തിക്കാനുതകുന്ന തട്ടകമാക്കി മാറ്റാൻ വിനോദ എന്

ന പേരു സ്വീകരിക്കുകയായിരുന്നു. തമ്മനം കവലയിലെ വാടക മുറി സ്ഥിരം കേന്ദ്രമാക്കിയതോടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി.
1959ൽ കേരള ഗ്രന്ഥശാല‌ാ സംഘത്തിൽ റജിസ്റ്റർ ചെയ്തു. പിന്നീട്, 1972ൽ നാട്ടുകാരനായ നന്താനത്ത് കൊച്ചാക്കോ നിർമിച്ചു നൽകിയ കെട്ടിടത്തിലേയ്ക്കു വിനോദ പ്രവർത്തനം മാറ്റി. നാടകങ്ങളും ഗാനമ‌േളകളും കലാ–കായിക മൽസരങ്ങളുമായി തിരക്കിട്ട നാളുകളായിരുന്നു പിന്നീട്. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്നതിന്റെ ഭാഗമായി ഒരിക്കൽ ജനപങ്കാളിത്തത്തോടെ ഫണ്ട് സ്വരൂപിച്ചു തമ്മനം–പുല്ലേപ്പടി റോഡ് സഞ്ചാര യോഗ്യമാക്കുകപോലും ചെയ്തിട്ടുണ്ട്.
2002ൽ ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുരസ്കാരം നേടി. ഇന്നു 18,000 പുസ്തകങ്ങളും ആയിരത്തി മുന്നൂറിലധികം അംഗങ്ങളും ലൈബ്രറിക്കുണ്ട്. കുട്ടികളുടെ വിഭാഗത്തിൽ മാത്രം മൂവായിരത്തോളം വിദ്യാർഥികളാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയയുടെ വലിയ ശേഖരമാണു തമ്മനം വിനോദയുടെ കരുത്തും.

തമ്മനം വിനോദ ലൈബ്രറിയിൽ 27/5/ 2026 ബുധൻ വൈകിട്ട് 6ന് സ്ത്രീ സംവരണം മണ്ഡലവികസനം എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചുഅഡ്വ: സ...
27/05/2026

തമ്മനം വിനോദ ലൈബ്രറിയിൽ 27/5/ 2026 ബുധൻ വൈകിട്ട് 6ന് സ്ത്രീ സംവരണം മണ്ഡലവികസനം എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു
അഡ്വ: സ്മൃതികൃഷ്ണ വിഷയo അവതരിപ്പിച്ചു
വിനോദ ലൈബ്രറി വൈസ് പ്രസിഡൻ്റും എഴുത്തുകാരിയുമായ സുധ അജിത്ത് അദ്ധ്യക്ഷയായി
തുടർ ചർച്ചയിൽ ആർട്സ് ക്ലബ്ബ് പ്രസിഡൻ്റ് ഒ.എസ് ശശി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി.കെ.രാജൻ ,ശ്രീ 1മതി അമല റോസ്ഫ്രാൻസിസ്, സീനിയർ സിറ്റിസൺ അംഗം പി.സി.അയ്യപ്പൻ. ലൈബ്രറി കമ്മിറ്റി അംഗം ഷൈമ സോളി ആർട്സ് ക്ലബ്ബ് സെക്രട്ടറി കെ.എ.യൂനസ് ,ലൈബ്രറി സെക്രട്ടറി ഹുസൈൻ കോതാറത്ത്, മുൻ സെക്രട്ടറി പി.ആർ ഫ്രാൻസിസ്, സീനിയർ സിറ്റിസൺ പ്രസിഡൻ്റ് KN വേണുഗോപാൽ, ആർട്സ് ക്ലബ് ജോയിൻ്റ് സെക്രട്ടറി ജോസ് മാളിയേക്കൽ സുമ സുന്ദരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തുADട ചെയർപേഴ്സനും വിനോദ കമ്മിറ്റി അംഗവുമായ സുമസുന്ദരൻ, സ്വാഗതവും ലൈബ്രേറിയൻ | ഗീത മോഹൻ നന്ദിയും രേഖപ്പെടുത്തി അഡ്വ.സ്മൃതികൃഷ്ണ ചർച്ചകൾക്ക് മറുപടി പറഞ്ഞു

തമ്മനം വിനോദ ("ഏഴു പതിറ്റാണ്ട് " ) തമ്മനം ലേബർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ്റെ സഹകരണത്തോടെ     തമ്മനം ലേബർ കോളനികമ്മ്യൂണിറ്...
27/05/2026

തമ്മനം വിനോദ ("ഏഴു പതിറ്റാണ്ട് " ) തമ്മനം ലേബർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ്റെ സഹകരണത്തോടെ
തമ്മനം ലേബർ കോളനി
കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഫയർ സർവീസ് ഓറിയന്റേഷൻ സെക്ഷൻ സംഘടിപ്പിച്ചു.
ഡിവിഷൻ കൗൺസിലർ ദിവ്യ രാജേഷ് ബോധവൽക്കരണക്ളാസ് ഉൽഘാടനം ചെയ്തു .
വിനോദ പ്രസിഡണ്ട് ഒ എസ് ശശി അധ്യക്ഷത വഹിച്ചു.
ഫയർ റെസ്ക്യു ഓഫീസർമാരായ മിഥുൻ VM. കെവിൻ ആൻ്റണി എന്നിവർ വിവിധ ക്ളാസുകൾ കൈകാര്യം ചെയ്തു . റസിഡൻസ് അസോ. പ്രസിഡണ്ട് CD ബാബു സെക്രട്ടറി PV രമേശൻ .ക്ളബ്ബ് സെക്രട്ടറി കെ.എ യുനസ് വൈ പ്രസിഡണ്ട് KVമാർട്ടിൻ .ഐഷ ഹുസൈൻ. ശോഭ ടീച്ചർ എന്നിവർ സംസാരിച്ചു .

21/05/2026
വിനോദ ബാലവേദി ക്രോ ഷേക്ലാസ്സ് 20 /5/2026 ബുധൻ രാവിലെ 10ന്ബാലവേദി പ്രസിഡൻറ് സിയാന ഫാത്തിമ ക്ലാസ് നയിക്കുന്നു കോ-ഓഡിനേഷൻ യ...
20/05/2026

വിനോദ ബാലവേദി ക്രോ ഷേക്ലാസ്സ് 20 /5/2026 ബുധൻ രാവിലെ 10ന്
ബാലവേദി പ്രസിഡൻറ് സിയാന ഫാത്തിമ ക്ലാസ് നയിക്കുന്നു കോ-ഓഡിനേഷൻ യൂനസ് കെ.എ.

വേനൽ തുമ്പികൾ (രണ്ടാം ഭാഗം)  തമ്മനം വിനോദ ലൈബ്രറി *ബാലവേദിസംഗമവും**സൗജന്യ ചെസ് പഠനവും*മെയ് 16 ശനിയാഴ്ച രാവിലെ 10 മണിക്ക്...
16/05/2026

വേനൽ തുമ്പികൾ
(രണ്ടാം ഭാഗം)
തമ്മനം വിനോദ ലൈബ്രറി *ബാലവേദിസംഗമവും*
*സൗജന്യ ചെസ് പഠനവും*
മെയ് 16 ശനിയാഴ്ച രാവിലെ 10 മണിക്ക് ലൈബ്രറി ഹാളിൽ വച്ച് തമ്മനം മർച്ചൻ്റ്സ് യൂണിയൻ പ്രസിഡണ്ട് TD ബാബു ഉദ്ഘാടനം ചെയ്തു .
ആർട്സ് ക്ളബ്ബ് പ്രസിഡണ്ട് ഒഎസ് ശശി അധ്യക്ഷത വഹിച്ചു. സീനിയർ നാഷണൽ ആർബിറ്ററും ചെസ് ട്രെയിനറുമായ കെ. എ. യുനസ് സൗജന്യ ചെസ് ക്ളാസ് നയിച്ചു .
ലൈബ്രേറിയൻ ഗീത മോഹൻ
സുമസുന്ദരൻ . ഷൈമ സോളി കവേരി N എന്നിവർ സംസാരിച്ചു . തുടർന്ന് ബാലവേദി പ്രസിഡണ്ട് സിയാന ഫാത്തിമയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സെക്രട്ടറി അർണവ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുയോഗം പാസ്സാക്കി. തുടർന്ന് ഭാവി പരിപാടികൾ ചർച്ച ചെയ്തു . ജോ സെക്രട്ടറി ശ്രീനിവേദ്യ സ്വാഗതവും വൈ പ്രസിഡണ്ട് ആരവ് രൻജിത്ത് നന്ദിയും പറഞ്ഞു .
ആഗ്‌നസ് എംസ് അവതരിപ്പിച്ച കഥക്ക് സുമസുന്ദരൻ സമ്മാനം നൽകി തുടർന്ന് വിനോദ ബാലവേദി 2026 ലെ പുതിയ ഭാരവാഹികളൈ തിരഞ്ഞെടുത്തു .
ബാലവേദി പ്രസിഡൻ്റ് - അനന്തു A മേനോൻ
വൈസ് പ്രസിഡൻ്റ് :- സിയാ നാ ഫാത്തിമ.
ശങ്കരൻ ആഗ്നേയ് രമേഷ്
സെക്രട്ടറി :- ആർണവ് ഹരീഷ്
ജോ :സെക്രട്ടറി :- ആരവ് രൻജിത്ത് ,
ഫാത്തിമ ഹാനിയ
കമ്മറ്റി അംഗങ്ങളായി :- 1 .ആൽമ മരിയ ബിജോഷ്
2.. മുഹമ്മദ് സിയാൻ
3 . മുഹമ്മദ് ആസിൽ
4 ...ഇഷ നസ്രി കെ എ
5 ..മാളവിക പ്രശാന്ത്
6....ആദിഷ് മനു
7 ;ഫാത്തിമ ഷഹ്‌നാസ്
8..അംദാൻ ടി എച്ച്
9..അൽഫിയ ഫാത്തിമ
10..നിഹാന ഫാത്തിമ
11..ഇഷൽ ബർസ
12..മയൂഖ പ്രശാന്ത്
13 . ആഗ്‌നസ് എം സ്
14 സന ഫാത്തിമ
എന്നിവരേയും തിരഞെടുത്തു .
കോർഡിനേറ്റർ കെ.എ യൂനസ്
9895173241
ലൈബ്രേറിയൻ
ഗീത മോഹൻ
+91 89434 59277

''-തമ്മനം വിനോദ ലൈബ്രറിയുടെ 70-ാമത് വാർഷിക പൊതുയോഗം 1 11-5-2026 തിങ്കൾ വൈകിട്ട് 6-30നു ലൈബ്രറി ഹാളിൽ വച്ചുനടന്നു.പ്രസിഡൻ...
12/05/2026

''-തമ്മനം വിനോദ ലൈബ്രറിയുടെ 70-ാമത് വാർഷിക പൊതുയോഗം 1
11-5-2026 തിങ്കൾ വൈകിട്ട് 6-30നു ലൈബ്രറി ഹാളിൽ വച്ചുനടന്നു.
പ്രസിഡൻ്റ് കെ.എൻ. ലെനിൻ അദ്ധ്യക്ഷനായിരുന്നു കമ്മിറ്റയംഗം മേരി ജോസഫ് അശോചന പ്രമേയം അവതരിപ്പിച്ചു ജോയിൻ്റ് സെക്രട്ടറി കെ.എ. യൂനസ് സ്വാഗതമാശംസിച്ചു
സെക്രട്ടറി ഹുസൈൻകോ താറത്ത് ഈ വർഷത്തെ റിപ്പോർട്ടുംകണക്കും അവതരിപ്പിച്ചു.തുടർന്ന് ചർച്ചയിൽ " ഒ.എസ് ശശി ബിജു കാരയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
സീനിയർ സിറ്റിസൺ പ്രസിഡൻ്റ് K N.വേണുഗോപാൽ സെക്രട്ടറി കെ.കെ.രവി ലൈബ്രറി കൗൺസിൽ അംഗം ബി.കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റി അംഗം സുമ സുന്ദരൻ നന്ദി രേഖപ്പെടുത്തി.

,തമ്മനം വിനോദ ലൈബ്രറിയിൽവേനൽത്തുമ്പികൾബാലവേദി സംഗമവും 'അപൂർവ്വ ഔഷധ സസ്യങ്ങളുടെ കലവറയായ ആലുങ്കൽ ഫാം സന്ദർശനവും നടത്തിയ 20...
29/04/2026

,തമ്മനം വിനോദ ലൈബ്രറിയിൽ
വേനൽത്തുമ്പികൾ
ബാലവേദി സംഗമവും '
അപൂർവ്വ ഔഷധ സസ്യങ്ങളുടെ കലവറയായ ആലുങ്കൽ ഫാം സന്ദർശനവും നടത്തിയ 2026 ഏപ്രിൽ 29ന് രാവിലെ 10ന്ആലുങ്കൽ ഫാം സന്ദർശിച്ച കുട്ടികൾക്ക് പുരുഷോത്താമ കമ്മത്തും അദ്ദേഹത്തിൻ്റെ പുത്രൻ ആനന്ദ് പി കമ്മത്തും വൃക്ഷങ്ങളെയും വള്ളിച്ചെടികളെയും പരിചയപ്പെടുത്തി ക്കൊടുത്തു തുടർന്ന് 1 2 ന് പ്രശാന്ത് വിസ്മയ കുട്ടികളുമായി സംവദിച്ചു.കുട്ടികൾ കവിതകൾ പാടി
ഉച്ചയ്ക്ക് ശേഷം ഷാജു കളത്തുവയൽ, അക്ബർ ഇടപ്പള്ളി കെ.കെ.ദാസൻ മാസ്റ്റർ കെ.എ യൂനസ് ഒ.എസ് ശശി കെ.എൻ ലെനിൻ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു തുടർന്ന് ഓൺലൈൻ ക്വിസ് മത്സര വിജയികൾക്ക് വനിത വേദി പ്രസിഡൻ്റ് മേരി ജോസഫ്,സീന മുരളി തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു

തമ്മനം വിനോദ സീനിയർ സിറ്റിസൺ പിറന്നാൾ സംഗമം സിസ്റ്റർ സി.ലിസി ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു സീനിയർ സിറ്റിസൺ പ്രസിഡൻ്റ് കെ. എ...
26/04/2026

തമ്മനം വിനോദ സീനിയർ സിറ്റിസൺ പിറന്നാൾ സംഗമം സിസ്റ്റർ സി.ലിസി ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു സീനിയർ സിറ്റിസൺ പ്രസിഡൻ്റ് കെ. എൻ. വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു എം.അനിൽകുമാർ ആശംസകൾ നേർന്നു. സീനിയർ സിറ്റിസൺ സെക്രട്ടറി കെ.കെ.രവി സ്വാഗതവും. എം എ.ഷംസുദ്ദീൻ നന്ദിയും രേഖപ്പെടുത്തി തുടർന്ന് സീനിയർ സിറ്റിസൺ ഗായകരുടെ ഗാനാലാപനവും നടന്നു മറുപടി പ്രസംഗത്തിൽ ഇ എം റാഫേൽ, സേവ്യർ എന്നിവർ സംസാരിച്ചു.

തമ്മനം വിനോദ സീനിയർ സിറ്റിസൺ പിറന്നാൾ സംഗമം സിസ്റ്റർ സി.ലിസി ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു സീനിയർ സിറ്റിസൺ പ്രസിഡൻ്റ് കെ. എ...
26/04/2026

തമ്മനം വിനോദ സീനിയർ സിറ്റിസൺ പിറന്നാൾ സംഗമം സിസ്റ്റർ സി.ലിസി ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു സീനിയർ സിറ്റിസൺ പ്രസിഡൻ്റ് കെ. എൻ. വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു എം.അനിൽകുമാർ ആശംസകൾ നേർന്നു തുടർന്ന് പിറന്നാൾ മധുരം പങ്കു വച്ചു . സീനിയർ സിറ്റിസൺ സെക്രട്ടറി കെ.കെ.രവി സ്വാഗതവും. എം എ.ഷംസുദ്ദീൻ നന്ദിയും രേഖപ്പെടുത്തി തുടർന്ന് സീനിയർ സിറ്റിസൺ ഗായകരുടെ ഗാനാലാപനവും നടന്നു മറുപടി പ്രസംഗത്തിൽ ഇ എം റാഫേൽ, സേവ്യർ എന്നിവർ സംസാരിച്ചു.

വിനോദ സീനിയർ സിറ്റിസൺ 23-4 - 2026 വ്യാഴാഴ്ച സംഘടിപ്പിച്ച കൊച്ചിക്കായൽ വൺണ്ടേ ബോട്ട് യാത്രയിൽ നിന്നുള്ള ക്ലിക്കുകൾ:: ഹൃദൃ...
23/04/2026

വിനോദ സീനിയർ സിറ്റിസൺ 23-4 - 2026 വ്യാഴാഴ്ച സംഘടിപ്പിച്ച കൊച്ചിക്കായൽ വൺണ്ടേ ബോട്ട് യാത്രയിൽ നിന്നുള്ള ക്ലിക്കുകൾ:: ഹൃദൃവും മനോഹരവുമായ യാത്രാനുഭവങ്ങൾ സമ്മാനിച്ച ദൃശ്യങ്ങൾ ' അമ്പത്തിഒന്നോളം പേർ പങ്കാളികളായി രാവിലെ 10-45 ന് പുറപ്പെട്ട ബോട്ട് 4 മണിയോടെ കൊച്ചി വേമ്പനാട്ട് കായലിലൂടെയും വേമ്പനാട്ട് കായലിലേക്കെത്തുന്ന പെരിയാറിൻ്റെ ഭാഗങ്ങളിലെ വിവിധ ദ്വീപ് സമൂഹങ്ങളെയും യാത്രക്കാർക്ക് പരിചയപ്പെടുത്തിക്കൊണ്ട് കണ്ടയ്നർ ടെർമിനലും ബോൾഗാട്ടിയും പിന്നിട്ട് അഴിമുഖത്തെയും ചരിത്ര സമാരകങ്ങളെയും കപ്പൽശാലയും പോർട്ടും കായലിൽ ഉയർന്നുല്ലസിക്കുന്ന ഡോൾഫിനുകളെയും കൺകുളിർക്കെ കണ്ട് പാട്ടും നൃത്തച്ചുവടുകളുമായ് നാലുമണിയോടെ സന്തോഷത്തോടെ തിരിച്ചെത്തിയിരിക്കുന്നു വിജയകരമായ പരിപാടികൾ ആഹ്ലാദകരമായിരുന്നു - വന്നു

Address

Vinoda Library & Arts Club
Kochi
682032

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 7am - 9pm

Telephone

+919995148101

Website

Alerts

Be the first to know and let us send you an email when വിനോദ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share