Kerala Freethinkers Forum

Kerala Freethinkers Forum Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Freethinkers Forum, Nonprofit Organization, Reg No: EKM/TC/951/2012, Anandapuram House, Kumbalam P. O, Kochi.

നാളത്തെ ഈ അവതരണം ഏതാണ്ട്‌ പൂർണ്ണമായി ഈ അടുത്ത കാലത്ത്‌ മലയാളത്തിൽ ഇറങ്ങിയ"ശാസ്ത്ര വിമർശം - സാമൂഹിക ജ്ഞാനസിദ്ധാന്ത സമീപനങ...
27/12/2025

നാളത്തെ ഈ അവതരണം ഏതാണ്ട്‌ പൂർണ്ണമായി ഈ അടുത്ത കാലത്ത്‌ മലയാളത്തിൽ ഇറങ്ങിയ
"ശാസ്ത്ര വിമർശം - സാമൂഹിക ജ്ഞാനസിദ്ധാന്ത സമീപനങ്ങൾ " എന്ന പേരിൽ ശ്രീ ഷിജു സാം വറുഗീസ്‌ എഴുതി ഡി സി ബുക്ക്സ്‌ പ്രസിദ്ധീകരിച്ച പുസ്തകം ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ചാണു.

ഏവർക്കും സ്വാഗതം

ശാസ്ത്രത്തിന്റെ    വിപുലമായ സാമൂഹിക സ്വാധീനം: ശാസ്ത്രത്തിന്റെ മൂല്യം കേവലം സാമ്പത്തികമായ ലാഭങ്ങളിൽ (economic innovation)...
24/12/2025

ശാസ്ത്രത്തിന്റെ വിപുലമായ സാമൂഹിക സ്വാധീനം:

ശാസ്ത്രത്തിന്റെ മൂല്യം കേവലം സാമ്പത്തികമായ ലാഭങ്ങളിൽ (economic innovation) മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. അത് സംസ്കാരം, നിയമം, ധർമ്മശാസ്ത്രം (ethics), സൗന്ദര്യശാസ്ത്രം, പൊതുവായ യുക്തിവിചാരം എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും വിലയിരുത്തപ്പെടണം :
PAUL KRUGMAN

എന്നാല്‍ നമ്മുടെ പൊതു ചർച്ച കള്‍ മിക്കവാറും സോഷ്യലിസം ക്യാപ്പിറ്റലിസം ദ്വന്ദ്വത്തില്‍ പരിമിതപ്പെടുന്നത് കാണാം.അതില്‍ തന്നെ ശാസ്ത്രബോധം ചർച്ചവയായി വരുന്നത് പ്രത്യയ ശാസ്ത്ര കാഴ്ച്ചപ്പാടുകൾക്ക് വിധേയപ്പെട്ടോ പലവുരു പറഞ്ഞു പഴകിയ ശാസ്ത്രബോധ ക്ലീഷേ വർത്തയമാനങ്ങള്‍ കൊണ്ടോ ആണ്
എന്താണ് ശാസ്ത്രബോധം എന്ന് പറയുന്നവര്‍ എന്തുകൊണ്ട് ശാസ്ത്രബോധം എന്നത് പറയാന്‍ മടിയ്ക്കുന്നതായി കാണാം . ശാസ്ത്ര പ്രചാരകര്‍ ,സ്വതന്ത്ര ചിന്തകര്‍ എന്ന് അവകാശപ്പെടുന്നവരും എന്തുകൊണ്ട് ശാസ്ത്ര ബോധം എന്ന് പറയാന്‍ മടിയ്ക്കുമ്പോള്‍ അതിലേയ്ക്കൊരു പാത തുറക്കുകയാണ്
ഡിസംബര്‍ 28 ന് എറണാകുളത്ത് 'ദീപ്‌തം 2025 'സയൻസ് സെമിനാറിലൂടെ

സയൻസ് എന്നതിന് സാമ്പ്രദായികമായി കല്പിച്ചു വരുന്ന അർത്ഥ ത്തിന് പുറത്ത് മറ്റ് മേഖലകളുമായും പ്രത്യേകിച്ച് സാമൂഹിക ശാസ്ത്രവുമായുള്ള ബന്ധം അഭേദ്യമാണ് .ശാസ്ത്രത്തിന്റെ അതിർവരമ്പുകൾ മാഞ്ഞുപോകുന്നതിലൂടെ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് കൂടുതൽ സമഗ്രമാകുന്നു.ശാസ്ത്രം പ്രകൃതിയെക്കുറിച്ച് മാത്രമല്ല, മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ചും (Psychology) സമൂഹത്തെക്കുറിച്ചും (Sociology) പഠിക്കുന്നു. ഡാറ്റാ സയൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇന്ന് സാമൂഹിക പ്രശ്നങ്ങൾ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്നു. ആശയങ്ങൾക്ക് പ്രത്യേകിച്ച് ജഞാനോദയ യുക്തി ചിന്തകൾക്ക് സ്വന്തമായി ഒരു എക്സിസ്റ്റൻസ് ഉണ്ട് എന്ന് ഏ ഐ യുടെ സഹായത്തോടെ ജയിംസ് റോബിൻസണ്‍ എന്ന സാ മ്പത്തിക ശാസ്ത്രജഞന്‍ കണ്ടെത്തിയത് ഉദാഹരണമാണ്

ഒരു രാഷ്ട്രത്തിന്റെ നിലനിൽപ്പിന് ശാസ്ത്രീയ സ്ഥാപനങ്ങളും അതുപോലെതന്നെ ഭരണഘടനാ സ്ഥാപനങ്ങളും ഒരുപോലെ അനിവാര്യമാണ്. തിരിച്ചും.ഒന്ന് മാത്രമായി ലോകത്ത് എവിടെയും നിലനിൽക്കുന്നില്ല.ജനാധിപത്യം അതിന്റെ പൂർണ്ണരൂപത്തിൽ പ്രവർത്തിക്കാൻ ഈ രണ്ട് വിഭാഗങ്ങളുടെയും പരസ്പര പൂരകമായ പ്രവർത്തനം ആവശ്യമാണ്. ഭരണഘടന ഒരു രാജ്യത്തിന്റെ നിയമപരമായ അടിത്തറ നൽകുമ്പോൾ, ശാസ്ത്രം അറിവിന്റെയും പുരോഗതിയുടെയും പാതയൊരുക്കാന്നു . ഒരു ആധുനിക സമൂഹത്തിന്റെ വികാസവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഈ രണ്ട് ഘടകങ്ങൾക്കും തുല്യ പ്രാധാന്യമുണ്ടെന്ന് ഉറപ്പിച്ചു പറയാം. ജനാധിപത്യം ശാക്തീകരിക്കപ്പെടുന്നത് ഇത്തരം അടിസ്ഥാന സ്ഥാപനങ്ങളുടെ കരുത്തിലാണ്. ശാസ്ത്ര ബോധമാണ് ജനാധിപത്യ ത്തിലേക്ക് നയിക്കുന്ന ശക്തമായ ഒരു പൗര സമൂഹത്തെ കരുത്ത്

സമകാലിക ഇന്ത്യയെ സംബന്ധിച്ച് നോക്കുമ്പോള്‍ ശാസ്ത്ര സ്ഥാപനങ്ങളും ജനാധിപത്യ സ്ഥാപനങ്ങളും ഒരേ പോലെ ദുർബലപ്പെടുന്നത് കാണാം

അശാസ്ത്രീയമായ വാദങ്ങൾ:

ഇന്ത്യൻ സയൻസ് കോൺഗ്രസ് പോലുള്ള വേദികളിൽ പോലും പുരാണങ്ങളെയും ഐതിഹ്യങ്ങളെയും ശാസ്ത്രമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് വിമർശനമുണ്ട്. പുരാതന ഇന്ത്യയിൽ വിമാനങ്ങളും പ്ലാസ്റ്റിക് സർജറിയും ഉണ്ടായിരുന്നു എന്ന തരത്തിലുള്ള പ്രസ്താവനകൾ ഇതിന് ഉദാഹരണമാണ്

പാഠ്യപദ്ധതിയിലെ മാറ്റങ്ങൾ:

എൻ.സി.ഇ.ആർ.ടി (NCERT) പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമ സിദ്ധാന്തം (Darwin's Theory of Evolution), പീരിയോഡിക് ടേബിൾ തുടങ്ങിയവ ഒഴിവാക്കിയത് ശാസ്ത്രീയ ചിന്താഗതിയെ തകർക്കുന്നു

അന്ധവിശ്വാസങ്ങളുടെ പ്രോത്സാഹനം:

ഔദ്യോഗിക പദവികളിലിരിക്കുന്നവർ അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ യുക്തിചിന്ത കുറയാൻ കാരണമാകുന്നു

ഗവേഷണ ഫണ്ടുകളിലെ കുറവ്:

ജി.ഡി.പി (GDP) യുടെ അടിസ്ഥാനത്തിൽ ഗവേഷണങ്ങൾക്കായി നീക്കിവെക്കുന്ന തുകയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും, അടിസ്ഥാന ശാസ്ത്രത്തേക്കാൾ കൂടുതൽ പ്രാധാന്യം പ്രത്യയശാസ്ത്രപരമായ താൽപ്പര്യങ്ങൾക്കാണെന്നും ആക്ഷേപമുണ്ട്. അത് വാസ്തവുമാണ് ഇത് ജനാധിപത്യത്തിനും ബാധകമാണ്

രാഷ്ടങ്ങളുടെ ജനാധിപത്യ ശേഷി വി ലയിരുത്തുന്ന ഏജൻസികള്‍ നമ്മുടെ ജനാധിപത്യത്തെ വിലയിരുത്തുന്നത് നോക്കുക

V-Dem ഇൻസ്റ്റിറ്റ്യൂട്ട്:

ഇന്ത്യയെ ഒരു "ഇലക്ടറൽ ഓട്ടോക്രസി" (Electoral Autocracy) ആയി തരംതിരിച്ചിട്ടുണ്ട്.

ഫ്രീഡം ഹൗസ് (Freedom House):

ഇന്ത്യയുടെ പദവി 'സ്വതന്ത്രം' എന്നതിൽ നിന്ന് 'ഭാഗികമായി സ്വതന്ത്രം' (Partly Free) എന്നാക്കി കുറച്ചു.

വിശ്വാസപരവും പ്രത്യയശാസ്ത്രപരവുമായ താൽപ്പര്യങ്ങൾ ഉള്ളയിടത്ത് അത് അധികാരത്തിലായാലും പ്രതിരോധത്തിനായാലും ശാസ്ത്രം മാത്രമായോ ജനാധിപത്യം മാത്രമായോ ദുർബലപ്പെടുന്നില്ല.മറിച്ച് രണ്ടിന്റെമയും സ്വാധീന ശേഷി നഷ്ടപ്പെട്ട് സമൂഹം മരവിപ്പിലേയ്ക്ക് പോകുന്നു

ഡീകോളണൈസേഷൻ" എന്ന് പറഞ്ഞ്‌ പോസ്റ്റ്‌ മോഡേണിസ്റ്റുകളും സാമ്പത്തീക നിർണ്ണയ lവാദം എന്ന് പറഞ്ഞു പ്രത്യയ ശാസ്ത്ര വാദികളും സംഘ പരിവാർ അജണ്ടയയിൽ വിരിയുന്ന പ്രത്യകതരം സ്വതന്ത്ര ചിന്തകരും കളം നിറയുമ്പോൾ നഷ്ടപ്പെടുന്നത് ശാസ്ത്രം മാത്രമല്ല ജനാതിപത്യവും കൂടിയാണ്. ഈ തിരിച്ചറിവിൽ നിന്ന്
യുക്തിവാദി സംഘം 'ദീപ്‌തം 2025' എന്ന ഒരു ദിവസ പ്രോഗ്രാം നടത്തുന്നത്. ഇത് തുടർന്ന് കൊണ്ട് പോകാൻ നിങ്ങളുടെ സഹകരണം ആവശ്യമാണ്‌

വിഷയവും പ്രഭാഷകരും

'സയൻസ് സെമിനാർ സയൻസാൽ ദീപ്‌തമി ലോകം'

ഉദ്ഘാടനം
ജബ്ബാര്‍ മാഷ്

Systematic erosion of scientific temper-the deep rooted conspiracy

Dr.Narendra Nayak

സയൻസിന് ചായ്‌വുകളുണ്ടോ ?
Dr. Jayasree

Debunking Demigods in Atheism Ashish Jose Ambat

ശാസ്ത്രവിമർശനം എന്ന കാപട്യം
Dr. Arun NM

ശാസ്ത്രവും പ്രത്യയശാസ്ത്രവും Dr.Viswanathan C

The Physical Universe
Dr. Sebastian koothottil

വസ്‌തുനിഷ്‌ഠ വാദവും ശാസ്ത്രപ്രചാരണവും
Harish Nethaji

തുടര്‍ന്ന് ചർച്ച
സയൻസിൻ്റെ ദുരുപയോഗം

അനുപമ അനമങ്ങാട്
ബിനാ കയ്യലൂർ
ജാസ്‌മിൻ ജാസു

തുടങ്ങിയവര്‍ പങ്കെടുക്കുന്നു

08/11/2025
💕   Fanos 24  ശാസ്ത്ര സ്വതന്ത്രചിന്ത സെമിനാർ. 22 12 24 ഞായറാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ. രാവിലെ 9 30 മുതൽ വൈകുന...
19/12/2024

💕 Fanos 24 ശാസ്ത്ര സ്വതന്ത്രചിന്ത സെമിനാർ. 22 12 24 ഞായറാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ. രാവിലെ 9 30 മുതൽ വൈകുന്നേരം 7 30 വരെ 💕

Address

Reg No: EKM/TC/951/2012, Anandapuram House, Kumbalam P. O
Kochi
682506

Alerts

Be the first to know and let us send you an email when Kerala Freethinkers Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share