29/06/2025
പ്രീയപ്പെട്ടവരെ,
കേരളത്തിലെ വിവിധ ജില്ലകളിൽ ആയി അർഹതപ്പെട്ട 74 ഓളം കുട്ടികൾക്ക് ഈ അധ്യയന (2025-2026)വർഷത്തിൽ SFKCT യുടെ പഠന സഹായം എത്തിക്കാൻ നമുക്ക് കഴിഞ്ഞു. ഇനിയും ശക്തമായി,നമ്മുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാൻ നന്മ നിറഞ്ഞ നിങ്ങളേവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്,ഇതിന് വേണ്ടി സഹകരിച്ച, സഹായിച്ച SFKCT യിലെ എല്ലാ അംഗങ്ങളോടും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.
SFKCT (സാന്ത്വനം ഫ്രണ്ട്സ് കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി) 2025 മെയ് മാസം നടത്തിയ പഠനോപകരണ വിതരണത്തിന്റെ കണക്കു വിവരങ്ങൾ
SFKCT വഴി ലഭിച്ച തുക :₹ 27011
സ്റ്റേഷനറി ഐറ്റംസ് വാങ്ങിയത്*
(നോട്ട് ബുക്ക്,പേന,പെൻസിൽ, ഇറസർ, സ്കെയിൽ, പെൻസിൽ ബോക്സ്,നെയിം സ്ലിപ്,ഇൻസ്‌ട്രുമെന്റ് ബോക്സ്,വാട്ടർ ബോട്ടിൽ.... ) : ₹ 12421
ബാഗ്,കുട വാങ്ങിയത് : ₹ 11236
ആകെ ചിലവായത്= ₹ 23657
ഈ പ്രവർത്തനത്തിൽ അധികമായി ലഭിച്ച തുക : ₹3354
(ക്ഷമിക്കണം വ്യക്തി പരമായതും,ജോലി തിരക്കുകളും കാരണം ആണ് ഈ പോസ്റ്റ് ഇടാൻ ഇത്രയും താമസിച്ചത്,)