22/04/2026
*രാമായണ ചിത്രകഥാ സമർപ്പണം*
*2026 ഏപ്രിൽ 23 വ്യാഴാഴ്ച ഉച്ചയ്ക്ക് (ശ്രീമദ് ജനാർദ്ദന ക്ഷേത്രത്തിലെ ധ്വജാരോഹണത്തിന് ശേഷം)*
*സമുദായംഗവും രാജഗിരി സ്കൂൾ കലാ അദ്ധ്യാപകനായ ശ്രീ എം. പി. മനോജ്, ശ്രീമദ് ജനാർദ്ദന അഗ്രശാലയിൽ വരച്ച (ഭാഗീകമായി പൂർത്തീകരിച്ച) രാമായണ ചിത്ര കഥയുടെ സമർപ്പണം നടത്തുന്നത്, 1965 കാലഘട്ടത്തിൽ ഇതേ അഗ്രശാലയിൽ ചിത്ര രാമായണം വരച്ച പ്രശസ്ത കലാകാരനും സമുദായംഗവുമായ പരേതനായ എസ്സ്. എസ്സ്. കൃഷ്ണന്റെ മകനും പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ശ്രീ. കെ. എസ്സ് പ്രകാശ്, ശ്രീ ജനാർദ്ദന ഭഗവാൻ സന്നിധിയിൽ ഭക്ത ജനങ്ങൾക്കും ചിത്രകലാ ആസ്വാധകർക്കുമായി സമർപ്പണം നടത്തുന്നു.*
*വൈശ്യ യൂത്ത് അസോസിയേഷൻ കൊച്ചി മുൻകൈ എടുത്ത്, വൈശ്യ സമാജ് കൊച്ചിയുടെയും, ശ്രീമദ് ജനാർദ്ദന ദേവസ്വത്തിന്റെയും സ, സമുദായംഗങ്ങളുടെയും സഹകരണത്തോടെ, കാലത്തിനോട് ചേർന്നും ദീർഘകാലം നിലനിൽക്കുന്നതുമായ രീതിയിൽ രാമായണ ചിത്രങ്ങൾ പുനഃ സൃഷ്ടിക്കുകയാണ്.
രാമായണ ചിത്രങ്ങളുടെ സമർപ്പണ ചടങ്ങിലേക്ക് എല്ലാ സമുദായ അംഗങ്ങളെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ സാന്നിധ്യം ഈ വേളയെ ധന്യമാക്കട്ടെ.