KCYM Followers

KCYM Followers Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM Followers, Youth Organization, Kochi.

31/12/2022
തീരദേശ ജനതയോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധ ദിനംകേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബി...
18/08/2022

തീരദേശ ജനതയോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധ ദിനം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബിക്കടലിൽ നിർമ്മാണം നടന്നുവരുന്ന തുറമുഖമാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖം. പ്രഥമദൃഷ്ട്യാ, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വ്യാവസായിക പുരോഗതിക്കും കാരണമാകുന്ന പദ്ധതിയാണ് ഇതൊന്ന് സർക്കാരും ഇതര വൃത്തങ്ങളും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഏറെ വർഷങ്ങളായി പണി നടക്കന്നു എങ്കിലും പൂർത്തീകരിക്കാൻ കഴിയാത്ത ഈ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഇ പദ്ധതി മൂലം തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങളിലേയ്ക്ക് കണ്ണ് തുറക്കുവാൻ ജനപ്രതിനിധികളും സർക്കാരും ഇതുവരെയും ശ്രമിക്കുന്നില്ല. പദ്ധതിയുടെ ആരംഭഘട്ടത്തിൽ തുടങ്ങി വ്യക്തമായ പഠനം നടത്തുവാനോ ,പ്രശ്നങ്ങൾ പരിഹരിക്കുവാൻ സ്പെഷ്യൽ ഓഫീസർമാരെ ഉദ്യോഗസ്ഥരെയോ നിയോഗിച്ചിട്ടില്ല. കൂടാതെ, തീരദേശ മേഖല നേരിടുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ ഒരു പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.നിരവധി വീടുകൾ കടലെടുത്തു, വ്യവസായ കേന്ദ്രങ്ങൾ അടക്കേണ്ടിവന്നു. തുറമുഖ നിർമാണത്തിന് ഭാഗമായി തീരം കടലെടുത്ത പോകുന്നു എന്നത് ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട ഗൗരവതരമായ വിഷയമാണ്. എന്നാൽ ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ജനിച്ച മണ്ണും വളർന്ന വീടുകളും ഒക്കെ കടലെടുക്കുന്നത് നോക്കി നിൽക്കേണ്ട ഗതികേടിലാണ് തീരദേശവാസികൾ.

അതിജീവനത്തിനു വേണ്ടി തീരദേശ ജനത സമരം ചെയുമ്പോൾ നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടത്തിന് ധർമിക യുവജന പ്രസ്ഥാനമായ കെ സി വൈ എം ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നു .സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 32 രൂപതകളുടെയും സഹകരണത്തോടെ 2022 ഓഗസ്റ്റ് 22, ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാൻ ആഗ്രഹിക്കുന്നു. അന്നേദിവസം 32 രൂപതകളിലെയും എല്ലാ ഇടവകകളിലും കെ സി വൈ എം ന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിക്കണം. തീരദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാരിന് പരാതി സമർപ്പിക്കുന്നതിന് എല്ലാ ഇടവകകളിൽ നിന്നും കെ സി വൈ എം ന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 21 ന് ഒപ്പ് ശേഖരണം നടത്തുകയും വേണം.

പ്രളയത്തികെടുതിയിൽ സ്വന്തം പ്രാണൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട തീരദേശ ജനതയെ ചേർത്തു നിർത്തേണ്ടതും ,അവരോട് കൂടെ നിൽകേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്ന ബോധ്യത്തോടെ ഈ ഉദ്യമത്തിൽ പങ്കു ചേരുവാൻ എല്ലാ യുവജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

കെസിവൈഎം പ്രസ്ഥാനത്തിന്റെ സ്ഥാപക പിതാവ് അഭിവന്ദ്യ  ജോസഫ് പൗവ്വത്തിൽ പിതാവിന് ജന്മദിനാശംസകൾ
14/08/2022

കെസിവൈഎം പ്രസ്ഥാനത്തിന്റെ സ്ഥാപക പിതാവ് അഭിവന്ദ്യ ജോസഫ് പൗവ്വത്തിൽ പിതാവിന് ജന്മദിനാശംസകൾ

സഭയുടെ യുവത്വം ആഘോഷിക്കപ്പെടുന്നത് യുവജനങ്ങളിലൂടെയാണ്. പുത്തൻ പ്രതീക്ഷകളും നവ ചൈതന്യവും  തങ്ങളുടെ പ്രവർത്തികളിൽ നിറച്ചുക...
24/07/2022

സഭയുടെ യുവത്വം ആഘോഷിക്കപ്പെടുന്നത് യുവജനങ്ങളിലൂടെയാണ്. പുത്തൻ പ്രതീക്ഷകളും നവ ചൈതന്യവും തങ്ങളുടെ പ്രവർത്തികളിൽ നിറച്ചുകൊണ്ട് സഭയ്ക്കും ഒപ്പം സമൂഹത്തിനും പ്രത്യാശ പകരുന്നവരാണ് യുവജനങ്ങൾ. ഐക്യത്തിന്റെ മുഖമാകുവാൻ, പ്രേക്ഷിത ചൈതന്യമേകുവാൻ കേരള കത്തോലിക്കാ സഭയിലെ യുവജനങ്ങൾ ഒന്നിച്ച് അണിചേരുകയാണ് ഈ യുവജന ദിനത്തിൽ. കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ 3000 പേർക്ക് അന്നദാനം നടത്തുന്നു. ആരവങ്ങളും ആഘോഷങ്ങളും മാത്രമല്ല യുവജനദിനം എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് യുവതയുടെ സാമൂഹിക പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുകയാണ് " അലിവ് 2022". ജൂലൈ 23 നു അറിവിന്റെ അക്ഷരനഗരിയിൽ അലിവിന്റെ പൊരുളേകാൻ ഏവർക്കും സ്വാഗതം.

24/06/2022

അഭിവാദ്യങ്ങൾ...

06/05/2022

കര്‍ണാടകയിലെ പേരട്കയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ നടന്ന ആക്രമണം അപലപനീയം. വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം പള്ളിയിൽ സ്ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ച് തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടിയത് മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്നും കെസിവൈഎം സംസ്ഥാന സമിതി. രാജ്യത്തിന്റെ മതേതരത്വം നിലനിർത്താൻ അധികാരികൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നും, ഇത്തരത്തിൽ ആവർത്തിക്കപ്പെടുന്ന സംഭവവികാസങ്ങൾ മത സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കെസിവൈഎം സംസ്ഥാന സമിതി വിലയിരുത്തി.രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കുറ്റക്കാരെ വേഗത്തിൽ കണ്ടെത്താനുള്ള നടപടികൾ എടുക്കണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു

കെസിവൈഎം
സംസ്ഥാന സമിതി

കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ  നിർധനരായ വിദ്യാർത്ഥികൾക്ക് ബസ് യാത്ര സൗജന്യമാക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...
24/03/2022

കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ബസ് യാത്ര സൗജന്യമാക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാരിന്റെ ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജുവിന് നിവേദനം നൽകി. കെ. സി. വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ, ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, വൈസ് പ്രസിഡന്റ് ജിബിൻ ഗബ്രിയേൽ, ട്രഷറർ ലിനു വി ഡേവിഡ് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചു. കെസിവൈഎം ന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

കെസിവൈഎം
സംസ്ഥാന സമിതി

♦️ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നീക്കം പ്രതിഷേധാർഹം.♦️പ്രതിഷേധിക്കാനുള്ള അവകാശം ഏതൊരു ഇന്ത്യൻ പൗ...
17/03/2022

♦️ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നീക്കം പ്രതിഷേധാർഹം.

♦️പ്രതിഷേധിക്കാനുള്ള അവകാശം ഏതൊരു ഇന്ത്യൻ പൗരന്റെയും അവകാശമാണ്. പ്രതിഷേധങ്ങളെ ആക്രമം കൊണ്ടല്ല നേരിടേണ്ടത്.

♦️സിൽവർ ലൈൻ(കെ റെയിൽ )പദ്ധതിയെ പറ്റിയുള്ള പൊതുജനത്തിന്റെ ആശങ്ക പൂർണ്ണമായിട്ടും പരിഹരിക്കാൻ സർക്കാർ തയ്യാറാകണം

കെസിവൈഎം
സംസ്ഥാന സമിതി

സുകൃതം 2022ഈശോയുടെ പീഡാനുഭവ സ്മരണയിൽ  നോമ്പിന്റെ 50 ദിനങ്ങൾ.സഹനങ്ങളുടെ തീച്ചൂളയിൽ വെന്തുരുകുന്ന മനുഷ്യരെ സഹായിക്കാൻ കെ.സ...
04/03/2022

സുകൃതം 2022

ഈശോയുടെ പീഡാനുഭവ സ്മരണയിൽ നോമ്പിന്റെ 50 ദിനങ്ങൾ.

സഹനങ്ങളുടെ തീച്ചൂളയിൽ വെന്തുരുകുന്ന മനുഷ്യരെ സഹായിക്കാൻ കെ.സി.വൈ.എം സംസ്ഥാന സമിതി, കാരുണ്യത്തിന്റെ മുഖമായ കാരിത്താസ് ഇന്ത്യയുമായി ചേർന്ന് ക്യാൻസർ രോഗികൾക്കായുള്ള ചികിത്സാ ധനസമാഹരണം 50 ₹ (One Day One Rupee)ചലഞ്ച് സംഘടിപ്പിക്കുന്നു.


50 ദിനങ്ങൾ പ്രാർത്ഥനകൾക്കും പ്രായശ്ചിത്തങ്ങൾക്കുമൊപ്പം ഒരു രൂപ കൂടി മാറ്റിവെച്ച് ഈ സദുധ്യമത്തിന്റെ ഭാഗമാകാൻ എല്ലാ യുവജന സുഹൃത്തുക്കളോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

രൂപതകൾക്കും ഫൊറോനകൾക്കും/മേഖലകൾക്കും യൂണിറ്റുകൾക്കും ഈ ലക്ഷ്യം മുൻനിർത്തി സ്വന്തം നിലയിൽ തുക സമാഹരിച്ച് ഈ പദ്ധതിയിലേക്ക് നൽകാവുന്നതുമാണ്.

50 രൂപ ചലഞ്ച് 2022 മാർച്ച് 3ന് ആരംഭിച്ച് 2022 ഏപ്രിൽ 17 ഈസ്റ്റർ ദിനത്തിൽ അവസാനിക്കുന്നതാണ്.

ഏവരുടേയും പിന്തുണ പ്രതീക്ഷിച്ചു കൊണ്ടും. സ്നേഹത്തിന്റെയും ത്യാഗ ത്തിന്റെയും നല്ല നോമ്പ് ദിനങ്ങൾ ആശംസിച്ചു കൊണ്ടും

കെ സി വൈ എം
സംസ്ഥാന സമിതി

KCYM/SC/CIR/01/2022
03/03/2022

KCYM/SC/CIR/01/2022

  ||  •യുക്രൈനിലെ യുദ്ധഭൂമിയിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ അലഞ്ഞ കേരളത്തിൽനിന്ന് ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സ്വീ...
03/03/2022

|| •
യുക്രൈനിലെ യുദ്ധഭൂമിയിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ അലഞ്ഞ കേരളത്തിൽനിന്ന് ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സ്വീകരിച്ച് അഭയം നൽകുന്ന മലയാളി സിസ്റ്റേഴ്സ് അടക്കമുള്ള കത്തോലിക്ക സന്യാസിനികൾ.

03/03/2022

മദ്യനയത്തിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാക്കാന്‍ സഭയ്ക്ക് കഴിയണം: കെസിവൈഎം സമ്മേളനത്തില്‍ ആഹ്വാനവുമായി തോമസ് ചാഴിക്കാടന്‍ എംപി

Address

Kochi
682024

Website

Alerts

Be the first to know and let us send you an email when KCYM Followers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCYM Followers:

Share