KLCA Cochin Diocese

KLCA Cochin Diocese Kerala Latin Catholic Association. Roman Catholic Diocese of Cochin

 #മത്സ്യത്തൊഴിലാളികളുടെ_ജീവനും_വിലയുണ്ട്.സർക്കാരിൻ്റെ അനാസ്ഥയിൽ പൊലിയുന്ന ജീവനുകൾ.
08/08/2026

#മത്സ്യത്തൊഴിലാളികളുടെ_ജീവനും_വിലയുണ്ട്.
സർക്കാരിൻ്റെ അനാസ്ഥയിൽ പൊലിയുന്ന ജീവനുകൾ.

29/07/2026

KLCA കൊച്ചി, കാട്ടിപ്പറമ്പ് യൂണിറ്റ്

26/07/2026
 #ഡൽഹി_യുവജന_പ്രക്ഷോഭം_അടിയന്തര_ഇടപെടൽ_വേണം.KLCA കൊച്ചി രൂപതകൊച്ചി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്...
25/07/2026

#ഡൽഹി_യുവജന_പ്രക്ഷോഭം_അടിയന്തര_ഇടപെടൽ_വേണം.
KLCA കൊച്ചി രൂപത

കൊച്ചി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ രാജ്യത്തിന്
തീരാ കളങ്കമാണെന്ന് കെ എൽ സി എ കൊച്ചി രൂപത സമിതി
അഭിപ്രായപ്പെട്ടു.
24 ലക്ഷം പേർ പരീക്ഷ എഴുതിയ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ മൂല്യനിർണയം പാളിയതും കേന്ദ്രസർക്കാരിന്റെ വലിയ വീഴ്ച തന്നെയാണ്.

ജനാധിപത്യ രീതിയിൽ സമരം നടത്തിയ വിദ്യാർത്ഥികളെ അതിക്രൂരമായി മർദ്ദിച്ച പോലീസ് നടപടികൾ തികച്ചും മനുഷ്യത്വരഹിതമാണെന്നും കേന്ദ്ര സർക്കാർ സമരക്കാരുമായി ചർച്ച നടത്തി പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ എൽ സി എ രൂപത സമിതിയുടെ നേതൃത്വത്തിൽ തോപ്പുംപടി ജംഗ്ഷനിൽ സായാഹ്ന ധർണ്ണ നടത്തി. കെ എൽ സി എ കൊച്ചി രൂപത ഡയറക്ടർ ഫാ. ആൻറണി ക്കുഴിവേലിൽ ധർണ്ണ ഉത്‌ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ് പൈലി ആലുങ്കൽ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന രാഷ്ട്രീയ ഫോറം കൺവീനർ സാബു കാനക്കപ്പള്ളി, ജനറൽ സെക്രട്ടറി കെ.ജെ.സെബാസ്റ്റ്യൻ , ട്രഷറർ ജോബ് പുളിക്കിൽ, സെക്രട്ടറിമാരായ അലക്സാണ്ടർ ഷാജു, ലിനു തോമസ് ,ജോഷി മുരുക്കുംതറ, അഡ്വ.രാഖി ആൻ്റ്ണി ,സിന്ദു ജസ്റ്റസ് എന്നിവർ പ്രസംഗിച്ചു.

 #ഡൽഹി_യുവജന_പ്രക്ഷോഭം_അടിയന്തര_ഇടപെടൽ_വേണം.കെ.എൽ.സി.എ കൊച്ചി രൂപതജനാധിപത്യ രീതിയിൽ സമരം നടത്തിയ വിദ്യാർത്ഥികളെ അതിക്രൂര...
23/07/2026

#ഡൽഹി_യുവജന_പ്രക്ഷോഭം_അടിയന്തര_ഇടപെടൽ_വേണം.
കെ.എൽ.സി.എ കൊച്ചി രൂപത

ജനാധിപത്യ രീതിയിൽ സമരം നടത്തിയ വിദ്യാർത്ഥികളെ അതിക്രൂരമായി മർദ്ദിച്ച പോലീസ് നടപടികളിൽ പ്രതിഷേധിച്ചും,
രാജ്യ തലസ്ഥാനത്ത് വിദ്യാർഥിസമൂഹം നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ടും കെ.എൽ.സി.എ കൊച്ചി രൂപതയുടെ നേതൃത്വത്തിൽ ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് BOT ജംഗ്ഷനിൽ
''സായാഹ്ന ധർണ്ണ''

KLCA കൊച്ചി രൂപതയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ MLAഅഡ്വ. ദീപക് ജോയിക്ക് സ്വീകരണവും,  വികസന നയരേഖ സമർപ്പണവും സംഘടിപ്പിച്ച...
20/07/2026

KLCA കൊച്ചി രൂപതയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ MLA
അഡ്വ. ദീപക് ജോയിക്ക് സ്വീകരണവും, വികസന നയരേഖ സമർപ്പണവും സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ മണ്ഡലത്തിൻ്റെ ഭാഗമായ ഇടക്കൊച്ചി, പള്ളുരുത്തി, പെരുമ്പടപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ വികസന സാധ്യതകളെ കുറിച്ച് പഠിച്ച് നയരേഖ തയ്യാറാക്കുകയും MLA യ്ക്ക് കൈമാറുകയും ചെയ്തു.

എല്ലാ നാട്ടുകാരും പങ്കെടുക്കുക 🙏
11/07/2026

എല്ലാ നാട്ടുകാരും പങ്കെടുക്കുക 🙏

 #ആദരാഞ്ജലികൾ 💐
08/07/2026

#ആദരാഞ്ജലികൾ 💐

KLCA കൊച്ചി രൂപത  #അരൂരിനെ_സാറ്റലൈറ്റ്_സിറ്റിയാക്കും :   ഷാനിമോൾ ഉസ്മാൻഎരമല്ലൂർ: വ്യവസായ തലസ്ഥാനമായ കൊച്ചിയുടെ സാറ്റലൈറ്...
05/07/2026

KLCA കൊച്ചി രൂപത
#അരൂരിനെ_സാറ്റലൈറ്റ്_സിറ്റിയാക്കും : ഷാനിമോൾ ഉസ്മാൻ

എരമല്ലൂർ: വ്യവസായ തലസ്ഥാനമായ കൊച്ചിയുടെ സാറ്റലൈറ്റ് സിറ്റിയാക്കി അരൂരിനെ മാറ്റുമെന്ന് ഷാനിമോൾ ഉസ്മാൻ. കെ.എൽ.സി.എ കൊച്ചി രൂപത സമിതി തയ്യാറാക്കി നൽകിയ 'എൻ്റെ അരൂർ ' എന്ന വികസന കരട് രേഖ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. അരൂരിന്റെ ജനപ്രതിനിധികളായിരുന്ന തന്റെ മുൻഗാമികൾ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കുകയും അരൂരിന്റെ ആധുനികവൽക്കരണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് വിശ്രമമില്ലാതെ പരിശ്രമിക്കുമെന്നും എംഎൽഎ ഉറപ്പുനൽകി. സമുദ്രോല്പന്ന കയറ്റുമതി മേഖലയുടെ സിരാകേന്ദ്രം എന്ന നിലയിൽ ഒരു വ്യവസായ ഇടനാഴിയാക്കി അരൂരിനെ രൂപപ്പെടുത്തും. കെ.എൽ.സി.എ കൊച്ചി രൂപതാ സമിതി എംഎൽഎയ്ക്ക് നൽകിയ സ്വീകരണത്തിലാണ് 'എൻ്റെ അരൂർ' എന്ന വികസന സമീപന രേഖ സമർപ്പിച്ചത്.

സമ്മേളനം കൊച്ചി രൂപത മെത്രാൻ റൈറ്റ് റവ. ഡോ. ആൻറണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അരൂരിന്റെ വികസന മുരടിപ്പിന് മാറ്റം ഉണ്ടാവണമെന്നും എഴുപുന്ന റെയിൽ ഓവർ ബ്രിഡ്ജ്, കുടിവെള്ളം ഉൾപ്പെടെയുള്ള ജനകീയ ആവശ്യങ്ങൾ
നിറവേറ്റുന്നതിന് കാലതാമസം ഉണ്ടാവരുതെന്നും അഭിവന്ദ്യ മെത്രാൻ ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങൾക്ക് കൂട്ടായി പരിശ്രമിക്കാമെന്നും എം.എൽ.എ. മുന്നോട്ടുവയ്ക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് കൊച്ചി രൂപതയുടെ പരിപൂർണ്ണ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എൽ.സി.എ. കൊച്ചി രൂപത പ്രസിഡൻറ് ടി.എ ഡാൽഫിൻ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ആൻറണി കുഴിവേലി ആമുഖപ്രഭാഷണം നടത്തി.
ഫെറോന വികാരി ഫാ. ടൈറ്റസ് കണ്ടെത്തിപ്പറമ്പിൽ, അരൂർ പഞ്ചായത്ത് പ്രസിഡൻറ് സി കെ പുഷ്പൻ എഴുപുന്ന പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ഷാജി, രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിപ്പറമ്പിൽ, ട്രഷറർ ജോബ് പുളിക്കിൽ, അരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മോളി ജസ്റ്റിൻ, രൂപത വൈസ് പ്രസിഡൻ്റുമാരായ സോണി പവേലിൽ, ബാബു കാളിപ്പറമ്പിൽ, സെക്രട്ടറി ജോഷി മുരിക്കുംതറ,സുനന്ദ ബോണി, രൂപതാ രാഷ്ട്രീയ ഫോറം കൺവീനർ സാബു കാനക്കാപള്ളി , മേഖല പ്രസിഡൻറ് ജോർജ് നിക്സൺ, വിനു പീറ്റർ, റെഡ്ജൻ റിബല്ലോ,ഹെൻസൺ പോത്തംപള്ളി, യൂണിറ്റ് പ്രസിഡണ്ടുമാരായ ഷാജൻ കൂറ്റുതറ, ഷീജൻ ജോസഫ്, ജെയിംസ് കണ്ടത്തിപ്പറമ്പിൽ, കെ.വി.ആൻ്റെണി, രാജുക്കുട്ടൻ, ബിജു ആൻ്റണി, ആൻ്റണി എസ്, ജോസി വലിയതറ, നീതു തേവരുപറമ്പിൽ, എൻ.കെ. രാജീവൻ, അലോഷ്യസ് ആലത്തറ, ജോസഫ് ആന്റണി ജോയ് നീണ്ടകര എന്നിവർ പ്രസംഗിച്ചു.

Address

Kureethara Road, Fort Kochi
Kochi
682001

Website

Alerts

Be the first to know and let us send you an email when KLCA Cochin Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share