26/08/2025
📣 #ഇന്നാലില്ലാഹി #വഇന്നാ #ഇലൈഹി #റാജിഊൻ...
🌹ജനാസ സംസ്കരണത്തില്‍ പങ്കെടുക്കിൻ...
പത്തനംതിട്ട ജാമിഅ: കശ്ശാഫുൽ ഉലൂം അറബിക് കോളേജിന്റെ പ്രിൻസിപ്പലും, ഇടത്തല ജാമിഅ:ത്തുൽ കൗസരിയ്യായിലെ ദീർഘകാല മുദർരിസും, ജംഇയ്യത്ത് ഉലമായെ ഹിന്ദ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും, ഒരു പുരുഷായുസ്സ് മുഴുവനും തദരീസിലും, തഅ്ലിമിലും, തസവ്വുഫിലും, ദഅ്വത്തേ തബ്ലീഗിലും കഴിഞ്ഞുകൂടാൻ ഭാഗ്യവും ലഭിച്ച #മൗലാന #അബ്ദുൽ #ഗഫ്ഫാർ #അൽ #കൗസരി(65) ഉസ്താദ് അവർകൾ അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി.
അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.....
എല്ലാവരും മർഹൂമിന്റെ മഗ്ഫിറത്തിനും മർഹമത്തിനും പ്രത്യേകം ദുആ ചെയ്യിൻ.
പടച്ചവൻ ഉന്നതമായ പ്രതിഫലം നൽകുമാറാകട്ടെ.
ആഖിറം നന്നാകുമാറാകട്ടെ...
ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കുമാറാകട്ടെ.
കുടുംബാതികൾക്ക് ക്ഷമയും, അർഹമായ പ്രതിഫലവും, നല്ല പകരവും നൽകുമാറാകട്ടെ. ആമീൻ.
🟣 #ഖബ്റടക്കം:- ഇൻഷാ അള്ളാ ഇന്ന് (26-8-2025 ചൊവ്വ) ഷാഫി അസർ നമസ്കാരാനന്തരം ചേരാനല്ലൂർ (ഇടപ്പള്ളി) ജു:ആ മസ്ജിദ് ഖബർസ്ഥാനിൽ.
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:-
مَنْ شَهِدَ الْجَنازَةَ حَتَّى يُصَلَّى عَلَيْهَا فَلَهُ قِيرَاطٌ، وَمَنْ شَهِدَهَا حَتَّى تُدْفَنَ فَلَهُ قِيرَاطَانِ، قِيلَ: وَمَاالْقِيرَاطَانِ؟ قَالَ: مِثْلُ الْحَبَلَيْنِ الْعَظِيمَيْنِ.* وفي رواية له: *أَصْغَرُهُمَا مِثلُ أُحُدٍ.*
(مسلم)
“ആരെങ്കിലും ജനാസയിൽ പങ്കെടുത്ത് നമസ്ക്കാരം നടക്കുന്നത് വരെ കൂട്ടത്തിൽ കഴിഞ്ഞാൽ അവന് ഒരു ഖീറാത്വ് പ്രതിഫലം ലഭിക്കുന്നതാണ്. ആരെങ്കിലും ജനാസയിൽ പങ്കെടുത്ത് മറവ് ചെയ്യുന്നത് വരെ കൂട്ടത്തിൽ കഴിഞ്ഞാൽ അവന് രണ്ട് ഖീറാത്വ് പ്രതിഫലം നൽകപ്പെടും. രണ്ട് ഖീറാത് എന്താണെന്ന് തങ്ങളോട് ചോദിക്കപ്പെട്ടപ്പോൾ തങ്ങൾ അരുളി: രണ്ട് വലിയ മലകൾക്ക് തുല്ല്യമായ പ്രതിഫലമാണ്. ഒരു രിവായത്തിൽ വരുന്നു: അതിൽ ഏറ്റവും ചെറുത് ഉഹ്ദ് മലയോളമുള്ളതാണ്.”
(മുസ്ലിം)
“മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്വ്വതത്തിന് തുല്ല്യം ദാനം ചെയ്യലാണ്.”
(മുസ് ലിം)
_*💧തഅ്സിയത്ത് അറിയിക്കൂ:-*_
*أَعْظَمَ اللَّهُ أَجْرَكَ ، وَاَحْسَنَ عَزَاكَ ،وَغَفَرَ لِمَيِّتِك.*
_“അല്ലാഹു താങ്കള്‍ക്ക് ഉന്നത പ്രതിഫലവും, സമാധാനവും, മയ്യിത്തിന് മാപ്പും നല്കട്ടെ.!”_
മുഹമ്മദ് നൂഹ് മൗലവി അൽ ഹസനി മുണ്ടക്കയം
+91 80890 27988
🔹🔹🔹🔹🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌹 #അൽ #കൗസർ #ഉലമാ #കൗൺസിൽ...🌹