Akpa_official

Call Directions Website Contact the organization

Akpa_official All Kerala Photographers' Association is an organization for the professionals engaged in photography, videography and their allied fields in Kerala

രക്തദാനം മഹാദാനം...സാമൂഹിക പ്രതിബദ്ധതയോടെ...
01/10/2026

രക്തദാനം മഹാദാനം...
സാമൂഹിക പ്രതിബദ്ധതയോടെ...

ഒക്ടോബർ ഒന്നു മുതൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന 11-ാമത് ത്രിനേത്ര 2026 ഫോട്ടോ പ്രദർശനത്തിലേക്ക് ഏവർക്കും സ്വാഗതം...AKPA...
30/09/2026

ഒക്ടോബർ ഒന്നു മുതൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന 11-ാമത് ത്രിനേത്ര 2026 ഫോട്ടോ പ്രദർശനത്തിലേക്ക് ഏവർക്കും സ്വാഗതം...

AKPA തൃശൂർ ജില്ലാ ഫോട്ടോഗ്രഫി & വീഡിയോഗ്രഫി നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 11-ാമത് ത്രിനേത്ര 2026 ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം
📅 തീയതി: ഒക്ടോബർ 1, 2026
⏰ സമയം: രാവിലെ 10.00 മണി
📍 വേദി: കേരള ലളിതകലാ അക്കാദമി,
ചിത്രശാല ആർട്ട് ഗാലറി, തൃശൂർ

🎤 ഉദ്ഘാടനം:
രാജൻ ജെ. പല്ലൻ
ബഹു. എം.എൽ.എ., തൃശൂർ

⭐ മുഖ്യാതിഥി:
സുനിൽ സുഖദ
സിനി ആർട്ടിസ്റ്റ്

ഉത്ഘാടന ചടങ്ങിലേക്കും,5 ദിവസങ്ങളിലായി നടക്കുന്ന സൗജന്യ ഫോട്ടോ പ്രദർശനം കാണുവാനും വിലയിരുത്തുവാനും

ഏവരെയും ക്ഷണിക്കുന്നു.

എന്ന്
ക്ലബ്ബ് കോഡിനേറ്റർ
സുരേഷ് കിഴുത്താണി

സബ്ബ് കോർഡിനേറ്റർ
സജിത്ത് ക്രിസ്മ

ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളുടെ പ്രദർശനം...
29/09/2026

ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളുടെ പ്രദർശനം...

2026 ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥ...

20/09/2026

9th Edition
COVA EXPO 2026
Welcome to all


19/09/2026

COVA_EXPO 2026
September 25,26,27
Trade Fair Complex
Coimbatore



ഇന്ന് സെപ്റ്റംബർ 14 AKPA സ്ഥാപക ദിനം...എ കെ പി എ സിന്ദാബാദ്...സ്ഥാപകദിനം സിന്ദാബാദ്...നാലു പതിറ്റാണ്ടപ്പുറമെരുനാൾ  പിറവി...
13/09/2026

ഇന്ന് സെപ്റ്റംബർ 14
AKPA സ്ഥാപക ദിനം...
എ കെ പി എ സിന്ദാബാദ്...
സ്ഥാപകദിനം സിന്ദാബാദ്...
നാലു പതിറ്റാണ്ടപ്പുറമെരുനാൾ
പിറവിയെടുത്തൊരു പ്രസ്ഥാനം
തകരുകയില്ല തളരുകയില്ല മുന്നോട്ടിനിയും മുന്നോട്ട്... എ കെ പി എ സിന്ദാബാദ്...💪

സെപ്റ്റംബർ 14... സ്ഥാപകദിനം...42 വർഷങ്ങളുടെ അഭിമാന യാത്രയിൽ AKPA കരുത്തായി  കരുതലായി…ഫോട്ടോഗ്രാഫർമാരുടെ അവകാശങ്ങൾക്കും ക...
09/09/2026

സെപ്റ്റംബർ 14... സ്ഥാപകദിനം...
42 വർഷങ്ങളുടെ അഭിമാന യാത്രയിൽ AKPA

കരുത്തായി കരുതലായി…
ഫോട്ടോഗ്രാഫർമാരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും ഐക്യത്തിനുമായി ഒരു മഹത്തായ കൂട്ടായ്മയ്ക്ക് തുടക്കമിട്ട സ്ഥാപക പ്രസിഡന്റ് ശ്രീ. ജോസഫ് ചെറിയാനും സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ. സാരംഗപാണിയും തെളിച്ച സംഘടനയുടെ ദീപം സെപ്റ്റംബർ 14ന് 42 വർഷങ്ങൾ പിന്നിടുകയാണ്.
ഒരു കാലത്ത് വിരലിലെണ്ണാവുന്ന അംഗങ്ങളുമായി ആരംഭിച്ച ഈ കൂട്ടായ്മ ഇന്ന് 17,000-ത്തിലധികം അംഗങ്ങളുടെ ശക്തമായ കുടുംബമായി കേരളത്തിന്റെ ഫോട്ടോഗ്രാഫി മേഖലയ്ക്ക് കരുത്തായി നിലകൊള്ളുന്നു.
ഇത് കേവലം 42 വർഷങ്ങളുടെ കാലയളവല്ല…
ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളും, അംഗങ്ങളുടെ വിയർപ്പും, മുൻകാല നേതാക്കളുടെ ത്യാഗങ്ങളും, ഓരോ അംഗത്തിന്റെയും പങ്കാളിത്തവും ചേർന്നുണ്ടാക്കിയ ചരിത്രമാണ്.
കാലത്തിനനുസരിച്ച് സാങ്കേതികവിദ്യ മാറി…
ഫോട്ടോഗ്രാഫിയുടെ രീതികൾ മാറി…
പക്ഷേ നമ്മുടെ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും ശക്തി ഇന്നും അതേപടി നിലനിൽക്കുന്നു.
ഇനി മുന്നോട്ടുള്ള യാത്രയിൽ ഓരോ അംഗവും സംഘടനയുടെ ശക്തിയാകട്ടെ.
നമ്മുടെ അവകാശങ്ങൾക്കായി ഒരുമിച്ച് നിൽക്കാം,
നമ്മുടെ ക്ഷേമത്തിനായി കൈകോർക്കാം,
പുതുതലമുറയ്ക്കായി തൊഴിലിലും സംഘടനയിലും പുത്തൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതൽ ശക്തമായൊരു പ്രവർത്തനം കെട്ടിപ്പടുക്കാം.
42 വർഷങ്ങൾ പിന്നിട്ട്…
17,000+ അംഗങ്ങളുടെ കരുത്തോടെ…
ഇനിയും ഒരുപാട് ദൂരം ഒരുമിച്ച് സഞ്ചരിക്കാം. ❤️🥰🤝
AKPA — ഒരു സംഘടന മാത്രമല്ല,
17,000-ത്തിലധികം കുടുംബങ്ങളുടെ കരുത്തും കരുതലുമാണ്.

#കരുത്തായി_കരുതലായി #42വർഷങ്ങളുടെ_അഭിമാനയാത്ര

09/09/2026

42മത് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഉദ്ഘാടനം

 എ.കെ.പി.എ 42-ാമത് സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു.കോഴിക്കോട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) 42-ാമത്...
09/09/2026


എ.കെ.പി.എ 42-ാമത് സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു.

കോഴിക്കോട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) 42-ാമത് സംസ്ഥാന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം അഡ്വ. കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ബിനോയ് കള്ളാട്ടുകുഴി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണി കൂവോട് യോഗത്തിന് സ്വാഗതം ആശംസിച്ചു. തുടർന്ന് ജില്ലാ പ്രസിഡൻ്റ് വി.പി പ്രസാദ് സ്വാഗതസംഘ കരട് രൂപരേഖ അവതരിപ്പിച്ചു.
യോഗത്തിൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ സഫാരി വെള്ളയിൽ, ശ്രീജ സി. നായർ, സംസ്ഥാന ട്രഷറർ സജീഷ് മണി, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ബി. രവീന്ദ്രൻ, ടി.ജെ. വർഗ്ഗീസ്, എ.സി. ജോൺസൺ, മുൻ ജനറൽ സെക്രട്ടറിമാരായ ജോയ് ഗ്രേസ്, പ്രിമോസ് ബെൻ യേശുദാസ് , സംസ്ഥാന ഭാരവാഹികളായ
ജെയ്സൺ ഞൊങ്ങിണിയിൽ, റോണി അഗസ്റ്റിൻ, ബി.ആർ. സുദർശനൻ, അനിൽകുമാർ എം.എസ്, മസൂദ് മംഗലം, ടൈറ്റസ് സി.ജി, ഷിബുരാജ് എസ്, ബാബു അൽയാസ്, ഹരീഷ് പാലക്കുന്ന്, രജീഷ് പി.ടി.കെ, എൻ.കെ. ജോഷി, അനിൽ തുമ്പയിൽ, വത്സൻ മേലേപ്പാട്ട് തുടങ്ങിയ നേതാക്കളും ചടങ്ങിൽ സംസാരിച്ചു.
കോഴിക്കോട് ജില്ലാ സെക്രട്ടറി ജിതിൻ വളയനാട് യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. വിപുലമായ ജനകീയ പങ്കാളിത്തത്തോടെ 2027 മെയ് 11,12.തീയതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വൻ വിജയമാക്കാനുള്ള കർമ്മപദ്ധതികൾക്ക് യോഗം രൂപം നൽകി.

Address

Kochi
682018

Alerts

Be the first to know and let us send you an email when Akpa_official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akpa_official:

Shortcuts

Share