08/10/2024
ഏവർക്കും സ്വാഗതം !
ഹരി ഓം: ഓം നമോ നാരായണ : സുകൃതം ഭാഗവതയജ്ഞ സമിതിയുടെ ആഭിമുഖ്യത്തിൽ പുജനിയ സ്വാമി ഉദിത് ചൈതന്യാജിയുടെ മുഖ്യ കാർമ്മികതത്വത്തിൽ ഈ വർഷം 2024 ഡിസംബർ മാസം 14 മുതൽ ഡിസംബർ 21 വരെ എറണാകുളത്തപ്പൻ്റെ തിരുസനിധിയിൽ വെച്ച് നടക്കുന്ന സുകൃതം സപ്താഹാ മൃതം പരിപാടിയുടെ സ്വാഗത സംഘ ര്രപീകരണം 2024 ഒക്ടോബർ മാസം 8ാം തിയ്യതി ചൊവ്വാഴ്ച വൈകിട്ട് 5.30 ന് എറണാകളം ഭാരത് ഹോട്ടലിൽ വെച്ച് നടക്കുകയാണ് [BTH] . ആത്മിയ ആചാര്യൻ പുജനീയ സ്വാമി ഉദിത് ചൈതന്യാജിയുടെ അനുഗ്രഹ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ 11 വർഷവും താങ്കളും കുടുംബവും സുകൃതത്തിന് നൽകിവന്ന്കൊണ്ടിരിക്കുന്ന പുർണ്ണ പിന്തുണയും സഹകരണവും ഞങ്ങൾ നന്ദിപുർവ്വം സ്മരിക്കുകയാണ്. കേരളത്തിലെ അദ്ധ്യാത്മിക , സാംസ്ക്കാരിക നായകൻമാർ പങ്കടുക്കന്ന ചടങ്ങിലും തുടർന്ന് നടക്കുന്ന സ്നേഹ വിരുന്നിലും താങ്കൾ കുടുംബസമേതം പങ്കെടുത്ത് നമ്മുടെ ഉദ്യമം വിജയിപ്പിക്കണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു
പ്രണാമത്തോടെ..
സുകൃതം ഭാഗവത യജ്ഞ സമിതിക്ക് വേണ്ടി
Justice M Ramachandran
[ Chairman ]
Justice R Bhaskaran
[President]
Athikayan P V
[General Secretary]
999519 1863