23/07/2026
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി തൊഴിലാളികൾക്കും ജീവനക്കാർക്കുമെതിരെ നടക്കുന്ന കൂട്ട പിരിച്ചുവിടലും കൂട്ട സ്ഥലമാറ്റവും ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.
2026 ആഗസ്റ്റ് 4 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലാണ് പ്രതിഷേധ ധർണ്ണ നടക്കുന്നത്. ധർണ്ണയുടെ ഉദ്ഘാടനം സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ടി പി രാമകൃഷ്ണൻ നിർവ്വഹിക്കും. സിഐടിയുവിന്റെ പ്രമുഖ സംസ്ഥാന നേതാക്കൾ പങ്കാളികളാകും.