നമ്മുടെ ഗ്രാമം കണ്ണനാകുഴി ചാരിറ്റബിള്‍ സോസൈറ്റി (NGKCS) REG.No ALP/TC/598/2012) കേരള സര്‍ക്കാര്‍ രെജിസ്റ്റ്രറ്റ്രഷന് ഓടെ രൂപീകൃതം.
സമൂഹ നന്മ ലക്‌ഷ്യം ആക്കി ആരംഭിച്ചിരിക്കുന്ന ഈ ചാരിറ്റിയുടെ പ്രധാന ലക്‌ഷ്യം ഗ്രാമവാസികളില്‍ സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബംഗള്‍ക്കും,വെഖ്തികള്‍ക്കും കഴിയുന്ന വിധം സഹായം ചെയ്തു അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്നതാണ്.
നമ്മുടെ ഗ്രാമം കണ്ണനാകുഴി ചാരിറ്റബിള്‍
സോസൈറ്റി (NGKCS) പ്രവര്ത്തനം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോൾ ചികിത്സ, പഠനം , ഭവനം, വിവാഹം , അംഗ വൈകല്യം ബാധിച്ചവർക്ക് തുടങ്ങി ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിൽ ചെയ്യുവാൻ കഴിഞ്ഞു എന്നതിന് ഞങ്ങൾ മേമ്ബെര്സിന്റെ അകം അഴിഞ്ഞ ആത്മാർത്ഥ പ്രവർത്തനത്തിനു ഒപ്പം നല്ലവരായ ഒരുപാടു പേരുടെ സഹായവും ഉണ്ടായിരുന്നു. കാരുണ്യ പ്രവർത്തനങ്ങളിൽ പലപ്പോഴും വിശ്വാസ്യതയെ ചോദ്യ ചെയ്യപ്പെടുമ്പോൾ അതിൽ നിന്നും നമ്മുടെ കണ്വെ്ട്ടത്തു അല്ലെങ്കിൽ നമ്മുടെ ചുറ്റുവെട്ടത്തു തന്നെ സഹായം അർഹിക്കുന്ന ഒരു പാട് പേർക്ക് തണലാകാൻ കഴിയും എന്ന വിശ്വാസത്തോടെ കൂടെ ആയിരുന്നു ഒരു ഗ്രാമത്തിലെ വിവിധ രാജ്യങ്ങളിലും,സ്ഥലങ്ങളിലും, നാട്ടിലും ഉള്ള 28 പേർ ഫേസ് ബുക്ക് എന്ന സോഷ്യൽ നെറ്റ് വർക്ക് (https://www.facebook.com/groups/436277553071990/) ഉപയോഗിച്ച് ഒത്തു ചേർന്നതും NGKCS എന്ന ചാരിട്ടിയിക്ക് കേരള സർക്കാരിന്റെ അന്ഗികാരത്തോടെ ജൂണ്‍ 2012 ൽ രൂപം കൊടുത്തതും. ഇന്നു 41 പേർ അടങ്ങിയ ഒരു സംഘടന ആണ് നമ്മുടെ ഗ്രാമം കണ്ണനാകുഴി ചാരിറ്റബിള്‍ സോസൈറ്റി. NGKCS ന്റെ രക്ഷാധികാരി ശ്രീ. വർഗീസ് ഡാനിയൽ ,.സെക്രടറി ശ്രീ. രാജീവ് പ്രസിഡണ്ട് ശ്രീ. ശ്രിലാൽ തുടങ്ങി 12 പേർ അടങ്ങിയ അഡ്മിൻ ടീം ആണ് നയിക്കുന്നത്. ഈ ഒരു വർഷം പിന്നിടുമ്പോൾ വിവിധ സഹായ സംരഭങ്ങളിൽ ആയീ ഏകദേശം 8 ലക്ഷത്തിൽ പരം രൂപ യുടെ സഹായം എത്തിക്കാൻ സാധിച്ചു എന്നത് വേറിട്ട് നില്ക്കുന്ന ഈ സംഘടന സമൂഹത്തിനു മാതൃകയാക്കാൻ പോകുന്ന ഒന്നാകുന്നു. NGKCS നെ സംബത്തിച്ചടുത്തോളം സാമ്പത്തികം ആയി വെല്ലുവിളിനിറഞ്ഞ പല സന്ദർഭങ്ങളും ഉണ്ടായിടുണ്ട് അവയക്കെ വലിയ മനസ്സുള്ള ഞങ്ങളുടെ മെമ്ബെര്സിന്റെയും ദൈവത്തിന്റെ കരം പോലെ സഹായമായീ വന്ന പലരുടെയും സഹായം കൊണ്ട് അതിജീവിക്കാൻ കഴിഞ്ഞു എന്നത് ഞങ്ങള്ക്ക് നാളയെ കുറിച്ച് ചിന്തിക്കുമ്പോൾ വലിയ പ്രചോദനം ആകുന്നു. ഈ പേജ്ൽ NGKCS ചെയ്ത അല്ലെങ്കിൽ കൈമാറിയ സഹായ സന്ദർഭങ്ങളുടെ ചിത്രങ്ങൾ ഭൂരിഭാഗവും ഉൾപെടുത്താൻ സാധിക്കുന്നില്ല എന്നതിന്റെ കാരണം ഞങ്ങളുടെ ഗ്രാമത്തിലെ അവരുടെ സ്വകര്യത്തെ കൂടി ബാധിക്കും എന്നത് കൊണ്ടാണ്. വിവിധ ഭാഗങ്ങളിലും ഉള്ള പലരുടെയും അഭിപ്രായ പ്രകടം കൊണ്ടാണ് NGKCS ഇങ്ങനെ ഒരു പേജ് ആരംഭിച്ചത്. ഈ പേജ് ഒരു പക്ഷെ കൂടുതൽ ആളുകളിലേക്ക് NGKCS എത്തും എന്നും അവരുടെ സന്മനസ്സു NGKCS ലേക്ക് എത്തും എന്നും പ്രതിക്ഷിക്കുന്നു . Based in Kannanakuzhy, a small village in Kerala, NGKCS is a non-profitable charitable society that offers support and services to the poor, helpless, distressed and deviant people. Having started with just a page in June 2012 by a group of compassionate people of Kannanakuzhy, today Nammude Gramam Kannanakuzhy Charitable Society (NGKCS) is a Kerala government registered (REG.No ALP/TC/598/2012) fully fledged organization with a mission. Lets join our hands to build a strong foundation for the future of our region, our own Kannanakuzhy.