Jalanidhi Project Kattippara

Jalanidhi Project Kattippara Jalanidhi Project Kattippara GP
Implimented by Kerala Rural Water Supply and Sanitation Agency
Supporting Organisation : COD Thamarassery

കട്ടിപ്പാറ
2005 ഒക്ടോബര് 1ാം തിയതിയാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില് കൊടുവള്ളി ബ്ളോക്കിലാണ് കട്ടിപ്പാറ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 23.07 ച. കി. മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ അതിര്ത്തികള് കിഴക്കുഭാഗത്ത് താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഉണ്ണികുളം, കിഴക്കോത്ത് പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൊടുവള്ള

ി, ഓമശ്ശേരി പഞ്ചായത്തുകളും, വടക്കുഭാഗത്ത് താമരശ്ശേരി പഞ്ചായത്തുമാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില് വരുന്ന കട്ടിപ്പാറ പഞ്ചായത്തില് കൃഷി ചെയ്യുന്ന പ്രധാന വിളകളാണ് റബ്ബര്, തെങ്ങ്, കവുങ്ങ്, ഇഞ്ചി എന്നിവ. പഞ്ചായത്തിന്റെ കിഴക്കേ അതിരില് കൂടി ഇരുനുള്ള പുഴയും, പടിഞ്ഞാറു ഭാഗത്തു കൂടി പൂനൂര് പുഴയും ഒഴുകുന്നു. പഞ്ചായത്തിന്റെ വടക്ക് അതിര്ത്തിയിലുള്ള അമരാട് മല, മേനോംപാറ, കാക്കണം ചേരിമല എന്നിവയുള്പ്പെടെ 25-ലധികം കുന്നിന്പ്രദേശങ്ങള് മലയോര ഗ്രാമപ്രദേശമായ കട്ടിപ്പാറലുണ്ട്. മൊത്തം വിസ്തൃതിയുടെ 23 ശതമാനം വനപ്രദേശമാണ്. പഞ്ചായത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്ഷിക്കുന്ന കേന്ദ്രങ്ങളാണ് തവക്കോളി, കാക്കണംചേരി, കൊളമല, അമരാട് മല എന്നിവ. നാഷണല് ഹൈവേ 212 ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. തലയാട്-മലപ്പുറം റോഡ്, പൂനൂര്-കട്ടിപ്പാറ റോഡ് എന്നിവ പഞ്ചായത്തിലെ പ്രധാന റോഡുകളാണ്. പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത് താമരശ്ശേരി ബസ്സ്റ്റാന്റിലാണ്. അമ്പായത്തോട്, കട്ടിപ്പാറ, ചമന്, കല്ലുള്ളതോട്, കോളിക്കല് എന്നീ സ്ഥലങ്ങളിലാണ് പഞ്ചായത്തിലെ വാണിജ്യവ്യാപാരങ്ങള് കേന്ദ്രീകരിച്ചിരിക്കുന്നത്. കടവത്തുകാവ് ക്ഷേത്രം, വേനക്കാവ് അമ്പലം, മുത്തോറ്റിക്കല് മഹാദേവ ക്ഷേത്രം, കാരപ്പറ്റ അമ്പലം, ശ്രീകൃഷ്ണ ക്ഷേത്രം എന്നീ ഹൈന്ദവക്ഷേത്രങ്ങളും, സെന്റ് ജോര്ജ്ജ് ക്രിസ്ത്യന് പള്ളി, ഹോളി ഫാമിലി ചര്ച്ച് തുടങ്ങിയ ക്രിസ്ത്യന് ദേവാലയങ്ങളും, വെട്ടി ഒഴിച്ച തോട്ടം ജുമാമസ്ജിദ്, കല്ലുള്ള തോട് മുസ്ളീം പള്ളി, കോളിക്കല് സുന്നി പള്ളി എന്നീ 7-ലധികം മുസ്ളീം ആരാധനാലയങ്ങളും പഞ്ചായത്തില് വിവിധ ഭാഗങ്ങളിലായി നിലകൊള്ളുന്നു. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന തിറ, ഉത്സവങ്ങള്, പെരുന്നാളുകള് എന്നീ ആഘോഷങ്ങള് വിളിച്ചോതുന്നത് പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകത്തെയാണ്. “ശക്തി” ആര്ട്സ് ആന്റ് സ്പോര്ട്സ് ക്ളബ്ബ്, “ചേതന, ചലഞ്ച്, നെഹ്റു” എന്നീ സ്പോര്ട്സ് ക്ളബ്ബുകളും പ്രോത്സാഹനമായി നിലകൊള്ളുന്നു. പഞ്ചായത്തിലുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനമാണ് കല്ലുള്ള തോട്ടിലെ ഗവ. ഹോമിയോ ഡിസ്പെന്സറി. മൃഗസംരക്ഷണത്തിനായി കട്ടിപ്പാറയില് ഒരു ഗവ. വെറ്റിനറി ആശുപത്രിയും ഐ.സി.ഡി.പി. യും പ്രവര്ത്തിക്കുന്നു. പഞ്ചായത്തിലെ വിദ്യാര്ത്ഥികളുടെ വിദ്യാഭ്യാസ ഭാവി ശോഭിതമാക്കാന് സര്ക്കാര് മേഖലയില് വെട്ടിഒഴിച്ച തോട്ടത്ത് ഗവ. എല്.പി. സ്കൂളും, ചമലില് ഒരു ഗവ. എല്.പി. സ്കൂളും, അമ്പായതോട്ടില് എ.എല്.പി സ്കൂളും, സ്വകാര്യ രംഗത്ത് കട്ടിപ്പാറയില് ഹോളി ഫാമിലി സ്കൂള്, നുസ്റത്ത് യു.പി. സ്കൂള്, ചാലില് നിര്മ്മല യു.പി. സ്കൂള്, സീദി സാഹിദ്വ മെമ്മോറിയല് യു.പി. സ്കൂള് എന്നിവയും പ്രവര്ത്തിക്കുന്നു. കൂടാതെ മതപഠന ക്ളാസ്സുകള്ക്കുവേണ്ടി നടക്കുന്ന ഒട്ടേറെ മദ്രസ്സകളും പഞ്ചായത്തിലുണ്ട്. പയോണ “ബാലഭവന്”, ചെമ്പ്രക്കുണ്ട “അല്ഇഹ്സാന്”, സ്നേഹ യേശുഭവന് എന്നീ അഗതി മന്ദിരങ്ങളും, അമ്പയതോടില് “സ്നേഹ നിലയം” എന്ന വൃദ്ധ സദനവും പഞ്ചായത്തിന്റെ സാമൂഹ്യസേവനരംഗത്ത് പ്രവര്ത്തിക്കുന്നുണ്ട്. കട്ടിപ്പാറ നെഹ്റു യുവകേന്ദ്ര, വെട്ടിഒഴിച്ചതോട്ടം വായനശാല, ചേതന കേളിക്കല്, യുവശക്തി കല്ലുള്ളതോട് എന്നീ വായനശാലകള് പഞ്ചായത്തിന്റെ സാംസ്കാരിക മേഖലയെ ശോഭിപ്പിക്കുന്നു. കട്ടിപ്പാറയില് ഒരു ടെലിഫോണ് എക്സ്ചേഞ്ചും, 2 പോസ്റ്റ് ഓഫീസുകളും, കൃഷിഭവനും പ്രവര്ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ ക്ഷേമകാര്യരംഗത്ത് 25 അംഗന് വാടികളും, ഓരോ കുടുംബശ്രീ യൂണിറ്റും, അക്ഷയകേന്ദ്രവും പ്രവര്ത്തിക്കുന്നു.
പഞ്ചയത്തിലെ കുന്നുകളും മലകളും നിറഞ്ഞ വടക്കുകിഴക്കന് പ്രദേശങ്ങള്, അര നൂറ്റാണ്ട് മുമ്പ് വന്യമൃഗങ്ങള് യഥേഷ്ടം വിഹരിച്ചിരുന്ന വന്കാടുകളായിരുന്നു. കേരളപ്പിറവിക്കു മുമ്പുതന്നെ, പഴയ തിരുവിതാംകൂറില് നിന്നും എത്തിയ കുടിയേറ്റക്കാരാണ് കാടുകള് വെട്ടി നാടുകളാക്കി മാറ്റിയത്. വടക്കന് പ്രദേശങ്ങളിലൊന്നായ കട്ടിപ്പാറയില് അരനൂറ്റാണ്ടു മുമ്പു തന്നെ എത്തിച്ചേര്ന്ന കുടിയേറ്റക്കാര് കാട്ടില് അന്തിയുറങ്ങാന് കട്ടിലായി ഉപയോഗിച്ചിരുന്നത് വിശാലമായ ഒരു പാറയായിരുന്നു. ഈ കട്ടില്പ്പാറ കാലക്രമത്തില് ലോപിച്ച് കട്ടിപ്പാറയായതാണെന്ന് പറയപ്പെടുന്നു. ഈ പാറ ഇപ്പോഴും ഇവിടെ കാണാം. 1879-ല് ഫെര്ഗുസണ് സായിപ്പ് റബ്ബര് തൈകള് നട്ട് റബര് പ്ളാന്റേഷന് തുടക്കം കുറിച്ചു. കേരളത്തിലെ ആദ്യത്തെ ഈ റബ്ബര് എസ്റ്റേറ്റാണ് പില്ക്കാലത്ത് എ.വി.തോമസ് ആന്റ് കമ്പനിയുടെ ഉടമസ്ഥതയിലായ കല്പ്പറ്റ എസ്റ്റേറ്റ്സ്. വിശാലമായ ഈ എസ്റ്റേറ്റിലെ ഒരു ഭാഗത്തെ റബ്ബര് മരങ്ങള് വെട്ടി ഒഴിച്ചെടുത്ത സ്ഥലമാണ് വെട്ടി ഒഴിഞ്ഞ തോട്ടമെന്ന് അറിയപ്പെടുന്നത്. ബ്രിട്ടീഷുകാര്ക്കെതിരെ സമരം നയിച്ച് വീരമൃത്യു വരിച്ച പഴശ്ശിരാജയുടെ കോട്ടയം രാജവംശത്തിലേക്ക് ചേര്ന്നതായിരുന്നു ഈ പഞ്ചായത്തിലെ ഭൂസ്വത്തുക്കളധികവും. 1945-ല് ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള് മലബാറില് അരിക്കും തുണിക്കും റേഷന് ഏര്പ്പെടുത്തിയിരുന്നു. മലബാര് കലാപസമയത്ത് ഈ പ്രദേശം മതസൌഹാര്ദ്ദത്തിന് ഉത്തമ മാതൃകയായിരുന്നു. കലാപം ഇവിടെ ബാധിച്ചില്ലെങ്കിലും ഭയപ്പെട്ട ഹിന്ദുക്കള് പലരും വീടൊഴിഞ്ഞു പോയപ്പോള് തങ്ങളുടെ വീടും സ്വത്തുക്കളും മുസ്ളീം സഹോദരങ്ങളെയാണ് സൂക്ഷിക്കാനേല്പ്പിച്ചിരുന്നത്. അവര് തിരിച്ചെത്തിയപ്പോള് തങ്ങളുടെ വസ്തുവകകളൊക്കെ സുരക്ഷിതമായി തിരിച്ചുകിട്ടുകയും ചെയ്തു. താമരശ്ശേരിയിലെ പഴയകാലത്തെ പാരമ്പര്യ കുടില് വ്യവസായങ്ങള് എന്നു പറയാവുന്നത് പായ, തലക്കുട, കൊട്ട, വട്ടി തുടങ്ങിയവയുടെ നിര്മ്മാണമായിരുന്നു. നാളികേരം വെട്ടി കൊപ്രയാക്കുക, അടക്ക വെട്ടി കളിയടക്കയാക്കുക തുടങ്ങിയവയും മരച്ചക്കില് കൊപ്രയാട്ടി വെളിച്ചെണ്ണ എടുക്കുന്ന ഒരു യൂണിറ്റും ഇവിടെ പ്രവര്ത്തിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസ സംവിധാനങ്ങള് നിലവില് വരുന്നതിനു മുമ്പു തന്നെ എഴുത്തു പള്ളിക്കൂടങ്ങളും, ആശാന് കളരികളും, ഗുരുകുല വിദ്യാഭ്യാസരീതികളും ഈ ഗ്രാമപഞ്ചായത്തിന്റെ പൂര്വ്വികര്ക്ക് അറിവ് നേടാന് ഉപകരിച്ചിട്ടുണ്ട്. ആളുകള് കൂട്ടമായി തലച്ചുമടായും, നിരനിരയായ കാളവണ്ടികളിലും കാര്ഷിക ഉല്പന്നങ്ങള് പത്തൊമ്പത് മൈല് അകലെയുള്ള കോഴിക്കോട് വലിയങ്ങാടിയില് എത്തിച്ചിരുന്നു. അക്കാലങ്ങളില് കാടുകളില് നിന്ന് വെട്ടുന്ന തടികള് തിരപ്പ (മരങ്ങള് കൂട്ടിക്കെട്ടി)യായി പൂനൂര് പുഴ വഴിയും, കൂടത്തായ് പുഴ വഴിയും മരവ്യവസായത്തിന് പ്രശസ്തിയാര്ജ്ജിച്ച കല്ലായിയില് എത്തിച്ചിരുന്നു. റെയില്പാത ഈ പഞ്ചായത്തിലില്ലെങ്കിലും 30 കി.മീ അകലങ്ങളിലുള്ള കോഴിക്കോട്-കൊയിലാണ്ടി റെയില്വേ സ്റ്റേഷനുകളെയാണ് ദീര്ഘദൂര യാത്രയ്ക്കായി ജനങ്ങള് ആശ്രയിക്കുന്നത്. അക്കാലത്ത് ബസിന്റെ ടിക്കറ്റുകള് നേരത്തെ നല്കാറാണ് പതിവ്. അഞ്ച് അണയായിരുന്നു കോഴിക്കോട്ടേയ്ക്കുള്ള ബസുകൂലി. മരക്കാര് ഹാജിയുടെ ലോറിയാണ് ചരക്ക് ഗതാഗതരംഗത്തെ ആദ്യവാഹനം. വടക്കന് പാട്ടിന്റെ ഈരടികളില് സ്ഥാനം ലഭിച്ച പഴയ മലബാറിലെ മലയോര മേഖല ഉള്പ്പെടുന്ന പ്രദേശമാണ് കട്ടിപ്പാറ. തിരുകൊച്ചി പ്രദേശത്തു നിന്നും 1940-കളില് മലയോര മേഖലകളിലേക്കുള്ള കുടിയേറ്റമാണ് ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത.

Address

Jalanidhi Project Office
Kattippara
673573

Telephone

+918589072013

Website

Alerts

Be the first to know and let us send you an email when Jalanidhi Project Kattippara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jalanidhi Project Kattippara:

Share