കാസർകോടിനൊരിടം കൂട്ടായ്മ

  • Home
  • India
  • Kasaragod
  • കാസർകോടിനൊരിടം കൂട്ടായ്മ

കാസർകോടിനൊരിടം കൂട്ടായ്മ അലോസരപ്പെടുത്താനല്ല
അവഗണനയ്ക്കെതിരെ
അവബോധമുണ്ടാക്കാൻ

FIRST TIME ON SCREEN IN NORTH ZONEkasargodinoridam presents5thKasargod International Film Festivalഅന്താരാഷ്ട്ര ശ്രദ്ധ നേ...
04/03/2023

FIRST TIME ON SCREEN IN NORTH ZONE

kasargodinoridam presents
5th
Kasargod International Film Festival

അന്താരാഷ്ട്ര ശ്രദ്ധ നേടിയ
പ്രാപ്പെട
HAWK'S MUFFIN
a film by Krishnendu Kalesh

Delegate Registration Open
http://lnkiy.in/kiff52023

Limited Seats Only

March 11 & 12 2023
Municipal Conference Hall, Kasargod

more info: 9400 432 357

5th Edition of Kasargod International Film Festival
01/02/2023

5th Edition of Kasargod International Film Festival

ഷോർട്ട് ഫിലിം ക്ഷണിച്ചുകാസർകോട്: മാർച്ചിൽ കാസർകോട് വെച്ച് നടക്കുന്ന അഞ്ചാമത് കാസർകോട് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് മത്സര വി...
30/01/2023

ഷോർട്ട് ഫിലിം ക്ഷണിച്ചു

കാസർകോട്: മാർച്ചിൽ കാസർകോട് വെച്ച് നടക്കുന്ന അഞ്ചാമത് കാസർകോട് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് മത്സര വിഭാഗത്തിലേക്ക് ഷോർട്ട് ഫിലിം ക്ഷണിച്ചു. +2 വരെയുള്ള കുട്ടികൾക്ക് 10 മിനിറ്റ് ദൈർഘ്യുമുള്ളതും പൊതു വിഭാഗത്തിൽ 30 മിനിറ്റ് ദൈർഘ്യുമുള്ള വീഡിയോയുമാണ് അയക്കേണ്ടത്. മലയാളം, ഇംഗ്ലീഷ് അല്ലാത്ത ഫിലിമുകൾക്ക് സബ് ടൈറ്റിൽ വേണം. കേരളത്തിലെ പ്രശസ്ത സിനിമ സംവിധായകർ അടങ്ങുന്ന ജൂറി ആയിരിക്കും വിധി നിർണ്ണയിക്കുക. ജനറൽ വിഭാഗത്തിൽ തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 10 ഷോർട്ട് ഫിലിമുകൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും ശില്പവും സമ്മാനിക്കും. വിവിധ കാറ്റഗറികളിലുള്ള അവാർഡുകളും ഉണ്ടായിരിക്കും. ഫെബ്രുവരി 20 ആണ് എൻട്രികൾ ലഭിക്കേണ്ട അവസാന ദിവസം കൂടുതൽ വിവരങ്ങൾക്ക് +918891343357, +919400432357 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

https://newspaper.mathrubhumi.com/kasaragod/news/kasargode-1.8258133

07/01/2023
ചലച്ചിത്ര പ്രേമികൾക്ക് വീണ്ടും വസന്തം വിരുന്നെത്തുകയാണ്. അഞ്ചാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കാഹളം മുഴങ്ങുന്...
08/11/2022

ചലച്ചിത്ര പ്രേമികൾക്ക് വീണ്ടും വസന്തം വിരുന്നെത്തുകയാണ്. അഞ്ചാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കാഹളം മുഴങ്ങുന്നു. ജനുവരി 28 ന് കാസർകോട് നഗരത്തിൽ ചലച്ചിത്രമേളയ്ക്ക് തിരി തെളിയും. രണ്ടുദിവസം, 6 സിനിമകൾ, 10 ഹ്രസ്വ ചിത്രങ്ങൾ, സ്കൂൾ വിദ്യാർഥികളുടെ തെരഞ്ഞെടുത്ത 3 ഹ്രസ്വ ചിത്രങ്ങൾ, ഓപ്പൺ ഫോറം തുടങ്ങിയവയാണ് അഞ്ചാമത് ഫിലിം ഫെസ്റ്റിന്റെ ആകർഷണീയ ഇനങ്ങൾ. എൻട്രികൾ അയക്കാനും രജിസ്റ്റർ ചെയ്യാനും തയ്യാറായിരിക്കൂ. കൂടുതൽ വിവരങ്ങളുമായി ഉടൻ വരാം....

#കാസർകോടിനൊരിടം

നാലാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തുന്ന ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം മത്സര വിഭാഗത്തിലേക്ക് എൻട...
31/10/2021

നാലാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തുന്ന ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം മത്സര വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഡിസംബർ അവസാന വാരം നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം എന്നിവക്ക് വിവിധ അവാർഡുകളും ക്യാഷ് പ്രൈസും സമ്മാനിക്കും. മൊത്തം ₹75,000 രൂപയോളം ആണ് അവാർഡ് തുക. ചലച്ചിത്ര രംഗത്തെ പ്രഗത്ഭർ അടങ്ങുന്ന ജൂറി ആയിരിക്കും മികച്ച ചിത്രങ്ങളെ തെരഞ്ഞെടുക്കുക. ഡിസംബർ 15 ആണ് എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 9400432357, 8289889858 എന്ന നമ്പറിൽ ബന്ധപ്പെടുക.



#കാസർകോടിനൊരിടം

ആസ്വാദനത്തിന്റെ പുത്തൻ അനുഭവങ്ങൾ സൃഷ്‌ടിക്കുന്ന ദൃശ്യ വിസ്മയങ്ങളാണ് ചലച്ചിത്രങ്ങൾ.ഓരോ സിനിമകളും അതാത് കാലത്തിന്റെ കയ്യൊപ...
25/10/2021

ആസ്വാദനത്തിന്റെ പുത്തൻ അനുഭവങ്ങൾ സൃഷ്‌ടിക്കുന്ന ദൃശ്യ വിസ്മയങ്ങളാണ് ചലച്ചിത്രങ്ങൾ.ഓരോ സിനിമകളും അതാത് കാലത്തിന്റെ കയ്യൊപ്പുകൾ കൂടിയാണ്.സിനിമാ പ്രേമികളെ ആകർഷിക്കുന്ന പ്രമേയങ്ങൾക്ക് സമയ ദൈർഘ്യം ഒരു മാനദണ്ഡമേയല്ല എന്നതാണ് വസ്തുത. അത് കൊണ്ട് തന്നെ ഹൃസ്വ ചിത്രങ്ങൾക്ക് സർവ്വദേശീയമായി ആരാധകരും പിന്തുണകളുമുണ്ട്.ഇത്തരം കലയെ അംഗീകരിച്ചു കൈപിടിച്ചുയുർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്നു വർഷങ്ങളായി കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗമായി പരിഗണിച്ചു വരികയാണ് ഷോർട്ട് ഫിലിമുകളെ. ഈ വർഷം സംഗീത ആൽബങ്ങളെ കൂടി മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തി അവർക്ക് കൂടി പിന്തുണ നൽകാനാണ് കാസർകോട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് സംഘാടകർ ആഗ്രഹിക്കുന്നത്.മേളയുടെ ഭാഗമായി മത്സര വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു.




#കാസർകോടിനൊരിടം

ഏതാണ്ട് മഞ്ചേശ്വരം എംഎൽഎ സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്താണ് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ കുമ്പളയിൽ സ്ഥിതി ചെയ്യുന്ന ഐഎച്...
22/06/2021

ഏതാണ്ട് മഞ്ചേശ്വരം എംഎൽഎ സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്താണ് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ കുമ്പളയിൽ സ്ഥിതി ചെയ്യുന്ന ഐഎച്ആർഡിയുടെ കീഴിലുള്ള കോളേജിന്റെ സ്ഥിതി 'കാസർകോടിനൊരിട'ത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ നിലവിലെ കോളേജും നിർദിഷ്ട സ്ഥലത്തിലെ പുതിയ കെട്ടിടവും ഞങ്ങൾ സന്ദർശിക്കുകയും അവിടെ നിന്നുള്ള വിവരങ്ങൾ ലൈവായി ഗ്രൂപ്പിലൂടെ പൊതു ജന മധ്യത്തിൽ എത്തിക്കുകയും ചെയ്തു. നിയമസഭയുടെ ഇടവേള കഴിഞ്ഞു തിരിച്ചു പോകാനിരുന്ന മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിനെ ഉടൻ ചെന്ന് കാണുകയും വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽ പെടുത്തുകയും നിവേദനം നൽകുകയും ചെയ്തു. വിഷയത്തിൽ ആവുന്നത് ചെയ്യാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താമെന്നും നിയസഭയിൽ ഉന്നയിക്കാമെന്നും അന്നദ്ദേഹം ഉറപ്പും നൽകിയിരുന്നു. തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ഉടൻ വിഷയം നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുകയും അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും വേണ്ട നടപടികൾ കൈകൊള്ളാമെന്ന ഉറപ്പ് അവരിൽ നിന്ന് വാങ്ങുകയും ചെയ്തു. തന്റെ മണ്ഡലത്തിലെ പ്രശ്‌നം ശ്രദ്ധയിൽപെടുത്തി ഉടൻ അടിയന്തിരമായി ഇടപെടാൻ മഞ്ചേശ്വരം എംഎൽഎ കാണിച്ച മനസ്സ് അഭിനന്ദനാർഹമാണ്. മാത്രമല്ല ആ വിവരം അദ്ദേഹം 'കാസർകോടിനൊരിട'ത്തിന് മെയിൽ വഴി അപ്‌ഡേറ്റ് ചെയ്യുകയുമുണ്ടായി. സ്വീകരിച്ച നിവേദനത്തിൽ ഇടപെടുകയും അതിന്റെ ഫീഡ്ബാക്ക് ശ്രദ്ധയിൽപെടുത്തിയവരെ അറിയിക്കുയും ചെയ്യുക എന്നത് എല്ലാവരിലും കണ്ടുവരുന്ന ശീലമല്ല. ബഹു എകെഎം അഷ്റഫ് മഞ്ചേശ്വരം മണ്ഡലത്തിന് വലിയൊരു പ്രതീക്ഷയാണ്. അദ്ദേഹത്തിന് കൂട്ടായ്മയുടെ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.

#കാസർകോടിനൊരിടം

കാസർകോട്... ഇവിടത്തുകാരുടെ നന്മയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും ഭാഷാ പ്രത്യേകതയുടെയും കലകളുടെ വിസ്മയത്തിന്റെയും വാഴ്ത...
24/05/2021

കാസർകോട്...

ഇവിടത്തുകാരുടെ നന്മയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും ഭാഷാ പ്രത്യേകതയുടെയും കലകളുടെ വിസ്മയത്തിന്റെയും വാഴ്ത്തുപാട്ടുകളിലൂടെ ഞങ്ങൾ തന്നെ മറച്ചു വെക്കാൻ ശ്രമിക്കുന്ന ഇല്ലായ്മകളുടെ നാട്. ഓരോ ദുരിതകാലത്തും നാടിന് നേരെ കണ്ണാടി തിരിച്ചു വെക്കുമ്പോൾ മാത്രം ഞങ്ങൾക്ക് പോലും ബോധ്യമാകുന്ന, ഇല്ലെങ്കിൽ അതിനെ കുറിച്ചു ചിന്തിക്കുക പോലും ചെയ്യാത്ത, വൈരൂപ്യം പേറുന്ന നാട്.

ഓരോ പിറന്നാളും ഞങ്ങൾക്ക് ആഘോഷങ്ങളല്ല, മറിച്ച് ഇങ്ങനൊരു നാട് 1984 മുതൽ കേരളത്തിന്റെ ഭാഗമായിട്ടുണ്ട് എന്ന് മറ്റേ അറ്റത്ത് കിടക്കുന്ന ഭരണവർഗ്ഗത്തോട് വിളിച്ചു പറയാനും ഞങ്ങളെ സ്വയം ഓർമ്മപ്പെടുത്താനും വേണ്ടി ഒരു ദിനം.

ഇന്നത്തെ പിറന്നാളിനാണ് അടുത്ത 5 വർഷം കേരള ദേശം ഭരിക്കാനുള്ള ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേൽക്കുന്നത്. ഒറ്റ പിറന്നാൾ സമ്മാനമേ ചോദിക്കുന്നുള്ളൂ.. ദൂരം ഏറെയുണ്ടെങ്കിലും ഒരു നോട്ടം, നമ്മൾ ഒന്നിച്ചങ്ങു ഇറങ്ങുകയല്ലേ എന്നു ചോദിക്കുമ്പോൾ നിങ്ങളും ഒപ്പമുണ്ടെന്ന ഒരു വാക്ക്, നവകേരളം സൃഷ്ടിക്കുമ്പോൾ നിങ്ങളും കേരളത്തിന്റെ ഭാഗം തന്നെയാണ് എന്ന ഒരു ഉറപ്പ്.. അത് മതി.. അത് മാത്രം മതി.

#കാസർകോടിനൊരിടം

തൊഴില്‍ സംരക്ഷണം എന്ന ആവശ്യമുയര്‍ത്തി ഭെല്‍ ഇ എം എല്‍ തൊഴിലാളികള്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യ ദാര്ട്യം പ്രഖ്യാപി...
24/02/2021

തൊഴില്‍ സംരക്ഷണം എന്ന ആവശ്യമുയര്‍ത്തി ഭെല്‍ ഇ എം എല്‍ തൊഴിലാളികള്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യ ദാര്ട്യം പ്രഖ്യാപിച്ചു #കാസര്‍കോടിനൊരിടം പ്രവര്‍ത്തകര്‍. സംയുക്ത സമരസമിതിയുടെ സമരം 44ആം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കാസര്‌കോടിനൊരിട്ടത്തിന്റെ പ്രവര്‍ത്തകര്‍ എത്തിയത്. പി ആര്‍ വിങ് കണ്‍വീനര്‍ ബാലകൃഷ്ണന്‍, ശ്രീജിത്ത് മഞ്ഞക്കല്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. പ്രദീപ്.നാരായണന്‍ ഐക്യ ദാര്‍ട്യാ പ്രമേയം വായിച്ചു. കാറഡുക്ക ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിജി മാത്യു സമരം ഉദ്ഘാടനം ചെയ്തു.

വീണ്ടുമൊരു ഇടപെടൽ കൂടി വിജയം കാണുന്നു. കാസർകോടിനൊരിടം കൂട്ടായ്മക്ക് മറ്റൊരു പൊൻതൂവൽ കൂടി.പെട്ടിയിൽ അടച്ചു വെച്ചിരുന്ന വി...
05/01/2021

വീണ്ടുമൊരു ഇടപെടൽ കൂടി വിജയം കാണുന്നു. കാസർകോടിനൊരിടം കൂട്ടായ്മക്ക് മറ്റൊരു പൊൻതൂവൽ കൂടി.

പെട്ടിയിൽ അടച്ചു വെച്ചിരുന്ന വിഷയം പുറത്തെടുത്ത് കൃത്യമായി ഇടപെടലുകൾ നടത്തുകയും ഓരോ ഘട്ടങ്ങളിലും ഫോളോഅപ് ചെയ്യുകയും വഴി കാസർകോടിനൊരിടം കൂട്ടായ്മ നടത്തിയ മറ്റൊരു ഇടപെടൽ കൂടി ഫലം കാണുന്നു. വർഷങ്ങൾക്ക് മുമ്പ് കാസർകോടിനൊരിടം കൂട്ടായ്മ ജനറൽ ആശുപത്രിയിലെ ബ്ലഡ് സപ്പറേഷൻ യൂണിറ്റ് വിഷയം മാധ്യമങ്ങൾ വഴി പുറത്തുവിടുകയായിരുന്നു. അപ്പോൾ, വർഷങ്ങളായി പെട്ടി പോലും തുറക്കാതെ ലക്ഷങ്ങൾ വില വരുന്ന ഉപകരണം ഉപയോഗശൂന്യമായി പോയേക്കാവുന്ന അവസ്ഥയിലായിരുന്നു. വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ടവരെ നിരന്തരം ഓർമപ്പെടുത്തുകയും വിഷയം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വരികയുമായിരുന്നു കാസർകോടിനൊരിടം ചെയ്തത്. ആശുപത്രി സൂപ്രണ്ട്, കാസർകോട് എംഎൽഎ ശ്രീ എൻഎ നെല്ലിക്കുന്ന് എന്നിവരുമായി കൂട്ടായ്മയുടെ പ്രതിനിധികൾ നിരവധി തവണ ചർച്ച നടത്തുകയും മുൻ കാസർകോട് ജില്ലാ കളക്‌ടർ ജീവൻ ബാബു ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ എന്നിവരുമായി കൂടിയാലോചനകൾ നടത്തുകയും മാധ്യമങ്ങളുടെ സഹായത്തോടെ വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.

ഇപ്പോൾ ബ്ലഡ് സപ്പറേഷൻ യൂണിറ്റ് ഉപകരണങ്ങൾ സ്ഥാപിക്കുകയും അനുബന്ധ സജ്ജീകരണങ്ങൾ തയ്യാറാക്കുകയും ഉദ്യോഗാർഥികൾക്ക് വേണ്ടി ഇന്റർവ്യൂ പൂർത്തിയാവുകയും ചെയ്തു. ട്രയൽ നടത്തുകയും
ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്ത യൂണിറ്റ് ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് ഇന്ന് തന്നെ വന്നു കണ്ട കാസർകോടിനൊരിടം പ്രതിനിധികളോട് സൂപ്രണ്ട് അറിയിച്ചു. ആരോഗ്യ മന്ത്രി ഓൺലൈനായി ഉദ്ഘാടനം നടത്തും. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് കാസർകോടിനൊരിടം കൂട്ടായ്മ നടത്തിയ ഇടപെടൽമൂലം ഈ മാസം തന്നെ പരിഹാരം ആകുന്നതിലുള്ള സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു

#കാസർകോടിനൊരിടം

Address

Kasaragod

Alerts

Be the first to know and let us send you an email when കാസർകോടിനൊരിടം കൂട്ടായ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കാസർകോടിനൊരിടം കൂട്ടായ്മ:

Share