23/08/2026
📋 റെയിൽവേ വിഷയം — കാസർകോട്, വടക്കൻ കേരളം: നമുക്ക് എന്ത് ചെയ്യാൻ കഴിയും ?
Better late than never, ഇപ്പോഴെങ്കിലും എല്ലാവരും ഉണർന്നതിൽ സന്തോഷം. മംഗളൂരു പോകുമെന്നത് പണ്ടേ കേൾക്കുന്നതാണ്. അതിനനുസരിച്ചുള്ള മുൻകരുതലുകൾ കേരളത്തിലെ എം.പിമാരും ജനപ്രതിനിധികളും നേരത്തെ തന്നെ സ്വീകരിക്കേണ്ടതായിരുന്നു — അവർക്ക് കേന്ദ്രതലത്തിൽ കൂടുതൽ സ്വാധീനമുണ്ട്; അതുപയോഗിച്ച് ഒരു ബദൽ സംവിധാനം ഒരുക്കാൻ ശ്രമിക്കണമായിരുന്നു.
⚠️ ഒരു കാര്യം വ്യക്തമായി പറയട്ടെ: ഈ തീരുമാനം പിൻവലിക്കണം എന്ന് മാത്രം ആവശ്യപ്പെട്ടിട്ട് കാര്യമില്ല. മംഗളൂരു ഭാഗത്തുള്ളവർ വർഷങ്ങളായി ഇതിനുവേണ്ടി പ്രവർത്തിച്ചുവരികയാണ്; ഇനി അത് പിൻവലിച്ചാൽ അവർ സമരത്തിലേക്ക് പോകാനുള്ള സാധ്യതയാണുള്ളത്. ഇത് കേരളം-കർണാടക പോരാട്ടമായി മാറ്റുന്നതിൽ ഒരു കാര്യവുമില്ല. പകരം, നമുക്ക് എന്ത് നേടാൻ കഴിയും എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.
➖➖➖➖➖➖
🟡 നമ്മുടെ ആവശ്യങ്ങൾ
1️⃣ ജില്ലാ കളക്ടർ നേരത്തെ സമർപ്പിച്ച, കണ്ണൂർ/മംഗളൂരുവിൽ അവസാനിക്കുന്ന 18 ട്രെയിൻ സർവീസുകൾ കാസർകോട്ടേക്ക് ദീർഘിപ്പിക്കാനുള്ള നിർദ്ദേശം മുൻഗണനയോടെ നടപ്പാക്കണം.
2️⃣ രണ്ട് ഡിവിഷനുകളുടെ തീരുമാനത്തിനായി കാത്തുനിൽക്കാതെ, കുമ്പള/മഞ്ചേശ്വരം (സ്ഥലം ലഭ്യത നോക്കി ( ഉൾപ്പെടെ കാസർകോടിനെ ഒരു പ്രധാന റെയിൽവേ ഹബ്ബ് ആയി വികസിപ്പിക്കണം.
3️⃣ കാഞ്ഞങ്ങാട്-കണിയൂർ പുതിയ പാത സജീവമായി മുന്നോട്ട് കൊണ്ടുപോകണം.
4️⃣ സ്റ്റാഫ് പാറ്റേൺ, അടിയന്തര സേവന ക്രമീകരണങ്ങൾ, സമയക്രമം എന്നിവയ്ക്ക് *ന്യായമായ ഒരു ഫോർമുല* ഉറപ്പാക്കണം.
5️⃣ പ്രധാന സ്റ്റേഷനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാമെന്ന *മുൻകാല ഉറപ്പുകൾ* പാലിക്കണം.
6️⃣ പാലക്കാട് ഡിവിഷന്റെ വരുമാനം ഇടിയുന്നത്, കാസർകോട് ഉൾപ്പെടെയുള്ള *വടക്കൻ കേരള സ്റ്റേഷനുകളുടെ വികസന ഫണ്ടിനെയും* നേരിട്ട് ബാധിക്കും — ഇത് സംരക്ഷിക്കണം.
➖➖➖➖➖➖
📌 ചുരുക്കത്തിൽ: പഴയ തീരുമാനം മാറ്റാൻ ശ്രമിച്ച് സമയം കളയുന്നതിനു പകരം, ഈ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ കാസർകോടിനും വടക്കൻ കേരളത്തിനും യഥാർത്ഥത്തിൽ എന്ത് നേടാൻ കഴിയും എന്നതിലാണ് നമ്മുടെ എം.പിമാരും ജനപ്രതിനിധികളും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പാലക്കാട് ഡിവിഷനെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ, കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോടിന്റെ ശബ്ദം കൂടി കേൾക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
"നാം ഉണർന്നാൽ നമ്മുടെ നാടും മാറും"