Kudumbashree District Mission Kasaragod

Kudumbashree District Mission Kasaragod District Mission Coordinator - Ratheesh Kumar K
[email protected]
9847383857

സി.ഡി.എസ് ചെയർപേഴ്സൻമാരുടെ ജില്ലാതല പെർഫോമൻസ് റിവ്യൂ മീറ്റിംഗ് നടത്തികാസർഗോഡ്: ജില്ലാതലത്തിലെ സി.ഡി.എസ് ചെയർപേഴ്സൻമാരുടെ...
16/11/2025

സി.ഡി.എസ് ചെയർപേഴ്സൻമാരുടെ ജില്ലാതല പെർഫോമൻസ് റിവ്യൂ മീറ്റിംഗ് നടത്തി

കാസർഗോഡ്: ജില്ലാതലത്തിലെ സി.ഡി.എസ് ചെയർപേഴ്സൻമാരുടെ പെർഫോമൻസ് റിവ്യൂ യോഗം ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ നടത്തി. ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ പദ്ധതികളുടെ പുരോഗതി, വരുംദിവസങ്ങളിലെ പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് ചുമതലകൾ തുടങ്ങിയ വിഷയങ്ങൾ സമഗ്രമായി പരിശോധിച്ചു.
ബാക്ക് ടു ഫാമിലി പ്രവർത്തനങ്ങളുടെ ജില്ലാതല അവലോകനം തദ്ദേശ തിരഞ്ഞെടുപ്പിൽ കുടുംബശ്രീയ്ക്ക് നിർവ്വഹിക്കേണ്ട ചുമതലകൾ എന്നിവ സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ രതീഷ് പിലിക്കോട് അവതരിപ്പിച്ചു. സി.ഡി.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൈലോ ഭേദഗതികൾക്കും പ്രവർത്തന രീതികളിലെ ഏകീകരണത്തിനും യോഗത്തിൽ പ്രത്യേകം സമയമനുവദിച്ചു.

അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ഇക്ബാൽ നൂതന സംരംഭ ആശയങ്ങളെ കുറിച്ചും ശുചിത്വമിഷൻ കോർഡിനേറ്റർ ജയൻ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബശ്രീ ചുമതലകളും അവതരിപ്പിച്ചു. കുടുംബശ്രീയുടെ വിവിധ മേഖലാതല പദ്ധതികളുടെ രൂപകൽപ്പന, നടപ്പാക്കൽ, ഫലപ്രാപ്തി എന്നിവയെ കുറിച്ച് ജില്ലാ പ്രോഗ്രാം മാനേജർമാർ വിശദമായി സംസാരിച്ചു.
തുടർന്ന് അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ സൗദ സി.എം, ഡി. ഹരിദാസ്, ഇക്ബാൽ സി.എച്ച് , കിഷോർ കുമാർ എന്നിവർ തദ്ദേശ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, കുടുംബശ്രീ ബൈലോ, സി.ഡി.എസ് തലത്തിൽ നടപ്പാക്കാവുന്ന പുതിയ സംരംഭങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.

സ്നേഹിതയുടെ നേതൃത്വത്തിൽ മടിക്കൈയിൽ ആരംഭിക്കുന്ന ഒരുലക്ഷം പുസ്തകങ്ങളടങ്ങിയ ലൈബ്രറി പ്രചാരണം യോഗത്തിൽ അവതരിപ്പിച്ചു. പുസ്തകശേഖരണത്തിനായി വീടുകളിൽ സംഘടിപ്പിക്കുന്ന പ്രത്യേക അയൽക്കൂട്ട യോഗങ്ങൾ നവംബർ 22 മുതൽ ഡിസംബർ 22 വരെ ജില്ലയിൽ നടക്കും. വായനാപ്രവർത്തനങ്ങൾക്ക് സ്ത്രീശാക്തീകരണവും സാമൂഹിക ഇടപെടലും നൽകുന്ന ശക്തമായ മാതൃകയാക്കുന്നതാണ് പദ്ധതിയെന്ന് യോഗത്തിൽ ചർച്ചയായി.

അയൽക്കൂട്ടം അംഗങ്ങൾക്ക് ഐഡി കാർഡ് വിതരണം, കന്നട മേഖലയിൽ ആരോഗ്യ കാർഡ് വിതരണം, ഓഫീസുകളുടെ ധന വിനിയോഗവും ഭരണപരമായ നയങ്ങളും, ഭാവിയിൽ നൂതന സംരംഭങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക, ഓരോ സി.ഡി.എസിലും പുതിയ പ്രൊജക്ടുകൾ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളിൽ ഏകോപനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

മലയാള ഭാഷയുടെ പ്രോൽസാഹനത്തിനായി ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് മലയാളഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു . ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ യോഗത്തിൽ സംസാരിച്ചു
അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ സി.എം. സൗദ സ്വാഗതവും സച്ചിൻ രാജ് നന്ദിയും പറഞ്ഞു.
ചെയർപേഴ്സൻമാർ, വൈസ് ചെയർപേഴ്സൻമാർ, അക്കൗണ്ടന്റുമാർ, ജില്ലാ മിഷൻ സ്റ്റാഫ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കുട്ടികൾക്കൊപ്പം സ്നേഹത്തിന്റെ പാഠം രചിക്കുന്നവർക്ക് കുടുംബശ്രീയുടെ ആദരം കാഞ്ഞങ്ങാട് :കാസർകോട് ജില്ലയിലെ ബഡ്‌സ് സ്കൂളുകള...
10/11/2025

കുട്ടികൾക്കൊപ്പം സ്നേഹത്തിന്റെ പാഠം രചിക്കുന്നവർക്ക് കുടുംബശ്രീയുടെ ആദരം

കാഞ്ഞങ്ങാട് :കാസർകോട് ജില്ലയിലെ ബഡ്‌സ് സ്കൂളുകളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകരെ ആദരിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് സംഘടിപ്പിച്ച ബഡ്‌സ് അദ്ധ്യാപകർക്കുള്ള ആദരം പരിപാടി ശ്രദ്ദേയമായി.കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ നടന്ന പരിപാടി കുടുംബശ്രീ സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഐ എ എസ് ഉദ്ഘാടനം ചെയ്തു. ബഡ്‌സ് സ്കൂളുകളിലെ അധ്യാപകർ, കുട്ടികൾക്കൊപ്പം സ്നേഹത്തോടും സഹനത്തോടും കൂടി പ്രവർത്തിക്കുന്നവർ എന്ന നിലയിൽ സമൂഹത്തിൽ മാതൃകയാവുന്നവരാണ്. പ്രത്യേക പരിഗണനയും മാനസിക പിന്തുണയും ആവശ്യമുള്ള കുട്ടികളുമായി ദിവസേന നേരിടുന്ന വെല്ലുവിളികൾ അധ്യാപകർ നിസ്വാർത്ഥമായ സേവാനാ ഭാവത്തോടെ ഏറ്റെടുക്കുകയാണെന്ന് എച്ച് ദിനേശൻ ഐ എ എസ് പറഞ്ഞു .

പ്രശസ്ത സിനിമ സീരിയൽ താരം അനീഷ് രവി,
മുൻ ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ എന്നിവർ മുഖ്യാഥിതികളായിരുന്നു.ഓരോ കുഞ്ഞിന്റെയും ലോകം വ്യത്യസ്തമാണ്.
ബഡ്‌സ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ഓരോരുത്തരും അതുല്യമായ കഴിവുകളുടെയും സ്വപ്നങ്ങളുടെയും പ്രതീകങ്ങളാണ്. സമൂഹം “പ്രത്യേക ശ്രദ്ധ ആവശ്യമായവർ” എന്ന് വിളിക്കുന്ന ഈ കുട്ടികൾ, അധ്യാപകരുടെ സ്നേഹപൂർവമായ സ്പർശനത്തിലൂടെ ആത്മവിശ്വാസം നേടുന്നു.
വാക്കുകൾക്ക് അതീതമായ ബന്ധം അത് തന്നെയാണ് ബഡ്‌സ് അധ്യാപകരുടെയും കുട്ടികളുടെയും ബന്ധമെന്ന് അനീഷ് രവി പറഞ്ഞു.ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ച്‌ സംസാരിച്ചു.

ബഡ്‌സ് സ്കൂളുകളിലെ അധ്യാപകർ കുട്ടികളുടെ വിദ്യാഭ്യാസം മാത്രമല്ല, അവരുടെ മാനസികാരോഗ്യവും സാമൂഹിക വികസനവും ഉറപ്പാക്കുന്നവരാണ്.പ്രത്യേക പഠനരീതികൾ, വ്യക്തിഗത ശ്രദ്ധ ഇവയൊക്കെയാണ് ഈ അധ്യാപകരുടെ ദൈനംദിന പാഠങ്ങൾ.
അവർ നടത്തുന്ന ഈ സേവനത്തിന് സമൂഹത്തിൽ കൂടുതൽ ശ്രദ്ധയും പിന്തുണയും ലഭിക്കണമെന്നതാണ് ആദരം പരിപാടിയിലൂടെ ലക്ഷ്യമിട്ടത്‌. ഈ ആദരവിലൂടെ ബഡ്‌സ് അധ്യാപകരുടെ സേവനത്തെ സമൂഹം അംഗീകരിക്കുന്നതായും, അവരുടെ അധ്യാപനത്തിൽ കൂടുതൽ പ്രോത്സാഹനം നൽകുമെന്നും സംഘാടകർ പറഞ്ഞു.ജില്ലയിലെ 55 ഓളം അദ്ധ്യാപകരെയാണ് ജില്ലാ മിഷൻ ഉപഹാരം നൽകി ആദരിച്ചത്‌.

പരിപാടിയിൽ പി മുരളീധരൻ, എ രാധാകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ സി ഡി എസ് ചെയർപേഴ്സൺ സുജിനി, സൂര്യ ജാനകി ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡി ഹരിദാസ്, സി എച്ച് ഇക്ബാൽ എന്നിവർ സംസാരിച്ചു. ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കിഷോർ കുമാർ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ മനു നന്ദിയും പറഞ്ഞു

10/11/2025
Tagline Challenge.. Celebrate Women’s Strength with Kudumbashree....❤️Women Power – Create the Tagline, Claim the Prize
05/11/2025

Tagline Challenge.. Celebrate Women’s Strength with Kudumbashree....❤️

Women Power – Create the Tagline, Claim the Prize

05/11/2025
01/11/2025
24/10/2025

ശാസ്ത്രീയ അടിത്തറ കുടുംബശ്രീ യൂണിറ്റുകൾക്ക് അത്യാവശ്യമാണ് : എ കെ ശശീന്ദ്രൻ

ചട്ടഞ്ചാൽ :വനിതാകൂട്ടായ്മയുടെ കരുത്തിൽ കുടുംബശ്രീ ഗ്രൂപ്പ് യൂണിറ്റായി അഭിമാനനേട്ടമുണ്ടാക്കിയ ചട്ടഞ്ചാലിലെ സ്വാതി ഓഫ്സെറ്റ് പ്രിന്റിങ് പ്രസിന്റെ നവീകരിച്ച കെട്ടിടവും ഇൻക്യുബേഷൻ സെന്ററും ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രീയ അടിത്തറ കുടുംബശ്രീ യൂണിറ്റുകൾക്ക് അത്യാവശ്യമാണെന്നും പ്രകൃതി സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും സംരക്ഷിക്കാനുള്ള കടമയായി കുടുംബശ്രീ ഏറ്റെടുക്കണമെന്നും എ കെ ശശീന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു

ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സംസ്ഥാന പ്രോഗ്രാം മാനേജർ അനീഷ് കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഇൻക്യുബേഷൻ റൂം ഉദ്ഘാടനം എംഎൽഎ സി എച്ച് കുഞ്ഞമ്പുവും കമ്പ്യൂട്ടർ റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും കട്ടിങ് മെഷീൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂറും പാക്കിംഗ് മെഷീൻ ഉദ്ഘാടനം ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോടും വാഹനത്തിന്റെ താക്കോൽദാനം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കറും ത്രെഡ് സ്റ്റിച്ചിങ് മെഷീൻ ഉദ്ഘാടനം സിഡിഎസ് ചെയർപേഴ്സൺ മുംതാസ് അബൂബക്കറും നിർവഹിച്ചു.

ഓരോ ജില്ലയിലും വിവിധ മേഖലയിലുള്ള മികച്ച സംരംഭങ്ങളെയാണ് ഇൻക്യുബേഷൻ സെൻ്ററായി തിരഞ്ഞെടുത്തിരിക്കുന്നത്. 2003 മുതൽ കുടുംബശ്രീയുടെ ഗ്രൂപ്പ് യൂണിറ്റായി ആരംഭിച്ച് കഴിഞ്ഞ 23 വർഷമായി കാസർകോട് ജില്ലയിലെ പ്രിന്റിംഗ് മേഖലയിലെ സ്ത്രീകളുടെ മുന്നേറ്റമായി മാറാൻ കഴിഞ്ഞ സ്വാതി പ്രിൻ്റിംഗ് പ്രസ്സാണ് ജില്ലയിൽ ഇൻക്യൂബേഷൻ സെന്ററായി തിരഞ്ഞെടുത്തിട്ടുള്ളത്.

ചെമ്മനാട് പഞ്ചായത്ത് കോലാംകുന്നിൽ അയൽക്കൂട്ട അംഗങ്ങൾ 1500 രൂപ അയൽക്കൂട്ട വിഹിതമായി ഒരു കമ്പ്യൂട്ടറും പ്രിൻ്ററുമായി ആരംഭിച്ച സ്വാതി പ്രിന്റിംഗ് പ്രസ്സ് ഇന്ന് 65 ലക്ഷത്തോളം ആസ്തിയുള്ള കാസർഗോഡ് കുടുംബശ്രീ മിഷൻ്റെ കീഴിലെ ഏറ്റവും വലിയ സംരംഭ മാതൃക കൂടിയാണ്. സെന്ററിൽ പരിശീലന മികവിനുള്ള സ്മാർട്ട്റൂം സൗകര്യവും, പ്രാക്ടിക്കൽ സംവിധാനവും ഒരുക്കിയിട്ടുണ്ട് .

കുടുംബശ്രീയുടെ സൂക്ഷ്‌മ സംരംഭ യൂണിറ്റുകളായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന യൂണിറ്റുകളെ തെരഞ്ഞെടുത്ത് വിവിധ മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യം ഉള്ളവർക്ക് യൂണിറ്റിൽ നിന്നും പരിശീലനം നൽകി യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പിന്തുണ സഹായം ലഭ്യമാക്കുക എന്നതാണ് ഇൻക്യുബേഷൻ സെൻ്റർ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്തിന്റ കീഴിലുള്ള ചട്ടഞ്ചാൽ കുന്നാറയിലെ വ്യവസായ പാർക്കിലാണ് സ്വാതി ഓഫ്സെറ്റ് പ്രിന്റിങ് പ്രസിന്റെ നവീകരിച്ച കെട്ടിടവും ഇൻക്യുബേഷൻ സെന്ററും പ്രവർത്തിക്കുന്നത്.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കൾ, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീമ അൻസാരി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കീൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ അബൂബക്കർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർ പേഴ്സൺ രമ ഗംഗധരൻ , വാർഡ് മെമ്പർമാരായ ടി പി നിസാർ, രാജൻ കെ പൊയിനാച്ചി, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർമാരായ ഡി ഹരിദാസ്, കിഷോർ കുമാർ, സിഎം സൗദ, ചെമ്മനാട് സിഡിഎസ് ചെയർപേഴ്സൺ മുംതാസ് അബൂബക്കർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ ടി ജിതിൻ തുടങ്ങിയവർ സംസാരിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കർ സ്വാഗതവും സ്വാതി പ്രിന്റിംഗ് പ്രസ്സ് സെക്രട്ടറി കെ പത്മിനി നന്ദിയും പറഞ്ഞു.

23/10/2025

Address

Civil Station, Vidyanagar
Kasaragod
671121

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914994256111

Alerts

Be the first to know and let us send you an email when Kudumbashree District Mission Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kudumbashree District Mission Kasaragod:

Share