ABVP Karunagapally Nagar

ABVP Karunagapally Nagar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABVP Karunagapally Nagar, Nonprofit Organization, Karunagappally.

13 DAY TO GOO..." കരുത്തേകാം ജനാധിപത്യ മൂല്യങ്ങൾക്ക്അണിചേരാം ദേശീയ വിദ്യാർത്ഥി ധാരയിൽ "ABVP 40-ാംസംസ്ഥാന സമ്മേളനം 2025 ജ...
21/12/2024

13 DAY TO GOO...
" കരുത്തേകാം ജനാധിപത്യ മൂല്യങ്ങൾക്ക്
അണിചേരാം ദേശീയ വിദ്യാർത്ഥി ധാരയിൽ "

ABVP 40-ാം
സംസ്ഥാന സമ്മേളനം
2025 ജനുവരി 3,4,5
എറണാകുളം


കരുനാഗപ്പള്ളി ഉപജില്ല ക്രിക്കറ്റ് ജൂനിയർ ഗേൾസ് മത്സരത്തിൽ വിജയം കരസ്ഥമാക്കിയ കുലശേഖരപുരം ജി. എം. എച്ച്. എസ്. എസ് ടീമിന് ...
19/08/2024

കരുനാഗപ്പള്ളി ഉപജില്ല ക്രിക്കറ്റ് ജൂനിയർ ഗേൾസ് മത്സരത്തിൽ വിജയം കരസ്ഥമാക്കിയ കുലശേഖരപുരം ജി. എം. എച്ച്. എസ്. എസ് ടീമിന് അഭിനന്ദനങ്ങൾ....

കൈകോർക്കാം..കൈത്താങ്ങായി എബിവിപി.....വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങൾ ശേഖരിക്കുന്നു.സഹായിക്കാൻ കഴി...
30/07/2024

കൈകോർക്കാം..
കൈത്താങ്ങായി എബിവിപി.....

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങൾ ശേഖരിക്കുന്നു.

സഹായിക്കാൻ കഴിയുന്നവർ ബന്ധപ്പെടുക....



കശ്മീരിലെ കാർഗിലിൽ നുഴഞ്ഞു കയറ്റക്കാരെയും പാക് പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 25 വയസ്സ്.....
26/07/2024

കശ്മീരിലെ കാർഗിലിൽ നുഴഞ്ഞു കയറ്റക്കാരെയും പാക് പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 25 വയസ്സ്..

ഭാരത ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു കാർഗിൽ യുദ്ധം. 1999 മെയ് മൂന്നിന് ആരംഭിച്ച് ജൂലൈ 26 വരെയാണ് പോരാട്ടം നീണ്ടു നിന്നത്. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തിൽ ഇന്ത്യക്ക് ബലിയർപ്പിക്കേണ്ടി വന്നത് അഞ്ഞൂറോളം ധീര സൈനികരുടെ ജീവനാണ്. നിയന്ത്രണരേഖ ഭേദിച്ച് ഇന്ത്യയിലേക്ക് കടന്ന തീവ്രവാദികളായ നുഴഞ്ഞുകയറ്റക്കാരുടെ കൂട്ടത്തിൽ പാക് പട്ടാളവുമുണ്ടായിരുന്നു. തന്ത്രപ്രധാന മേഖലയായ സിയാച്ചിനെ ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-കാര്‍ഗില്‍-ലെ ഹൈവേ ഉള്‍പ്പെടെ അധീനതയിലാക്കുകയായിരുന്നു പാകിസ്ഥാൻ ലക്ഷ്യം.
കൂട്ടം തെറ്റിയ യാക്കുകളെ തേടിപ്പോയ ഇടയന്മാരാണ് അതാദ്യം കണ്ടത്. ബടാലിക് പ്രദേശത്തെ മലമുകളിൽ ആൾപ്പെരുമാറ്റം. അവർ അറിയിച്ചതനുസരിച്ച് നിരീക്ഷണം നടത്തിയപ്പോഴാണ് കാർഗിൽ മലനിരകളിൽ ശത്രുക്കൾ കയറിക്കൂടിയ കാര്യം സൈന്യം അറിയുന്നത്.
അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിൻവലിച്ച തക്കം നോക്കിയായിരുന്നു നുഴഞ്ഞ് കയറ്റം. പാക് സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു. കരസേനക്കൊപ്പം അർദ്ധ സൈനിക വിഭാഗവും വ്യോമസേനയും ആക്രമണത്തിൽ പങ്കുചേർന്നു.
തുടർന്ന് ലോകം കണ്ടത് ശക്തമായ ഇന്ത്യയുടെ സൈനിക നടപടികൾ. 60 ദിവസത്തിലധികം നീണ്ട പോരാട്ടം കൊണ്ട് ഇന്ത്യൻ അതിർത്തിയിൽ നിന്നും പാകിസ്ഥാൻ സൈന്യത്തെയും തീവ്രവാദികളെയും തുടച്ചുനീക്കി . ടൈഗർ കുന്നുകളിൽ ത്രിവർണ പതാക പാറി. ഓപ്പറേഷൻ വിജയ് വിജയകരമായി പൂർത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി എ.ബി വാജ്പേയ് രാജ്യത്തോടുപറഞ്ഞു. ജൂലൈ 26- കാർഗിൽ യുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനമുണ്ടായി..

കാർഗിലിൽ വിജയം കണ്ടെങ്കിലും 527 ധീര ജവാന്മാരെ രാജ്യത്തിന് നഷ്ടമായി. അവരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് രാജ്യസ്നേഹത്തിന്റെ പുഷ്പചക്രം...

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് കരുനാഗപ്പള്ളി ഭാഗ് കൺവീനർ ആയി തിരഞ്ഞെടുത്ത ഇന്ദ്രജിത്ത് അഭിനന്ദനങ്ങൾ
02/07/2024

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് കരുനാഗപ്പള്ളി ഭാഗ് കൺവീനർ ആയി തിരഞ്ഞെടുത്ത
ഇന്ദ്രജിത്ത്
അഭിനന്ദനങ്ങൾ

പത്തനംതിട്ടയിൽ വച്ച് നടന്ന എബിവിപി സംസ്ഥാന പഠന ശിബിരത്തിൽ  കൊല്ലം ജില്ലയിലെ ഭാഗ് കൺവീനർമാർ ആയി തിരഞ്ഞെടുത്തവർ .അഭിവാദ്യങ...
02/07/2024

പത്തനംതിട്ടയിൽ വച്ച് നടന്ന എബിവിപി സംസ്ഥാന പഠന ശിബിരത്തിൽ കൊല്ലം ജില്ലയിലെ ഭാഗ് കൺവീനർമാർ ആയി തിരഞ്ഞെടുത്തവർ .

അഭിവാദ്യങ്ങൾ... 🔥

പത്തനംതിട്ടയിൽ വച്ച് നടന്ന എബിവിപി സംസ്ഥാന പഠന ശിബിരത്തിൽ  കൊല്ലം ജില്ലാ ചുമതലകളിലേക്ക് നിയോഗിച്ചവർ. അഭിവാദ്യങ്ങൾ...🧡
02/07/2024

പത്തനംതിട്ടയിൽ വച്ച് നടന്ന എബിവിപി സംസ്ഥാന പഠന ശിബിരത്തിൽ കൊല്ലം ജില്ലാ ചുമതലകളിലേക്ക് നിയോഗിച്ചവർ.

അഭിവാദ്യങ്ങൾ...🧡

നവാഗതർക്ക് സ്വാഗതം..
03/06/2024

നവാഗതർക്ക് സ്വാഗതം..

ഈ അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം.2024 - 25 അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി ...
30/05/2024

ഈ അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം.

2024 - 25 അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ഓൺലൈനിലേക്ക് മാറുകയാണ്. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്ട്രേഷൻ കെഎസ്ആർടിസി ഓൺലൈനിലേക്ക് മാറ്റുന്നത്.

രജിസ്ട്രേഷനായി
https://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു മെസ്സേജ് വരുന്നതാണ്.

പ്രസ്തുത അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യുന്നതാണ്. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി SMS ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭ്യമാകുന്നതാണ്.

തുക അടക്കേണ്ട നിർദ്ദേശം ലഭ്യമായാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടക്കേണ്ടതാണ്.
ഏത് ദിവസം നിങ്ങളുടെ കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് SMS വഴി അറിയാവുന്നതാണ്.
വിദ്യാർത്ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്.

ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി പ്രസ്തുത വെബ്സൈറ്റിൽ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. KSRTC യിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് തുടർ നടപടി കൈക്കൊള്ളുന്നതാണ്.

സ്വന്തമായോ അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.

നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 02.06.2024 നു മുൻപ് https://www.concessionksrtc.com
എന്ന വെബ്സൈറ്റിൽ School Registration/College registration സെലക്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്.

മൂന്നുമാസമാണ് സ്റ്റുഡൻസ് കൺസഷന്റെ കാലാവധി. വൈകാതെതന്നെ കെഎസ്ആർടിസി സ്റ്റുഡന്റ്സ് കൺസഷനും RFID സംവിധാനത്തിലേക്ക് മാറുകയാണ്.


# ABVPKerala

ABVP മുൻ ദേശീയ ജനറൽ സെക്രട്ടറിയും ബീഹാർ ഉപമുഖ്യമന്ത്രിയുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു..ബിഹാറിലെ വിദ്യാർത്ഥി പ്രസ...
14/05/2024

ABVP മുൻ ദേശീയ ജനറൽ സെക്രട്ടറിയും ബീഹാർ ഉപമുഖ്യമന്ത്രിയുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു..

ബിഹാറിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകാൻ വിദ്യാർത്ഥി ജീവിതകാലത്ത് സുശീൽ കുമാർ മോദി ജി പ്രവർത്തിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി, അദ്ദേഹം MISA പ്രകാരം അറസ്റ്റുചെയ്യപ്പെടുകയും മാസങ്ങളോളം ജയിലിൽ കഴിയുകയും ചെയ്തു.

സുശീൽ കുമാർ മോദി ജിയുടെ വിയോഗത്തിൽ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം, ഈ വേദന താങ്ങാനുള്ള ശക്തി കുടുംബാംഗങ്ങൾക്ക് നൽകട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

ഓം ശാന്തി 🙏🏻

+2 പരീക്ഷാഫലം നാളെ..ഫലം കാത്തിരിക്കുന്ന പ്രിയ വിദ്യാർത്ഥികൾക്ക് വിജയാശംസകൾ..പരീക്ഷാഫലം അറിയാൻ:keralaresults.nic.inwww.dh...
08/05/2024

+2 പരീക്ഷാഫലം നാളെ..
ഫലം കാത്തിരിക്കുന്ന പ്രിയ വിദ്യാർത്ഥികൾക്ക് വിജയാശംസകൾ..

പരീക്ഷാഫലം അറിയാൻ:

keralaresults.nic.in
www.dhsekerala.gov.in
Results.kite.kerala.gov.in
http://examresults.net/kerala
www.vhse.kerala.gov.in

Address

Karunagappally

Telephone

+918593823220

Website

Alerts

Be the first to know and let us send you an email when ABVP Karunagapally Nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share