Puliyankulangara Sree Krishna Temple , Vavvakkavu

Puliyankulangara Sree Krishna Temple , Vavvakkavu One of the most reputed temples in Karunagappally പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

27/05/2026

പുലിയൻകുളങ്ങര കണ്ണൻ

രചന : കുട്ടേട്ടൻ
സംഗീതം& ആലാപനം: ശ്രീജിത്ത്‌ ഓച്ചിറ

ഹരേ കൃഷ്ണ... 🕉️🙏

30/04/2026

ഓം നമോ ഭഗവതേ വാസുദേവായ

തിരുഃ ഉത്സവത്തിന് കെട്ടുകാഴ്ച നടത്തുന്ന സംഘടനകളുടെയും വ്യക്തികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്

🕉️ തിരുഃ ഉത്സവത്തിന് കെട്ടുകാഴ്ച നടത്തുന്ന സംഘടനകളും വ്യക്തികളും 2026 മെയ്‌ 4 മുൻപായി ക്ഷേത്ര ഉപദേശക സമിതിക്ക് രേഖാമൂലം അപേക്ഷ നൽകേണ്ടതും ക്രമനമ്പരുകൾ മെയ്‌ 7 ന് മുമ്പായി വാങ്ങേണ്ടതുമാണ്.

🕉️ ഉത്സവ ആഘോഷ പരിപാടികളിൽ ഡി.ജെ, ലേസർ ലൈറ്റുകൾ തുടങ്ങിയവ നിരോധിച്ചിരിക്കുന്നു.

🕉️ ബഹു. കേരള ഹൈക്കോടതിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും കേരള പോലീസിന്റെയും നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും ഉത്സവാഘോഷ പരിപാടികൾ...

🕉️ ക്ഷേത്ര ആചാരങ്ങൾ കർശനമായി പാലിക്കുകയും ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിൽ ക്ഷേത്ര ഉപദേശ സമിതിയുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്...

ഹരേ കൃഷ്ണ... 🕉️🙏

🕉️🙏
22/04/2026

🕉️🙏

🕉️🙏
22/04/2026

🕉️🙏

🙏നമസ്തേ,🙏
പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ധന്യമുഹൂർത്തങ്ങൾക്ക് തുടക്കമാകുകയാണ്.
ധ്വജപ്രതിഷ്ഠക്കും തൃക്കൊടിയേറ്റിനുമായി കൊടിയേറാനുള്ള തൃക്കൊടിയും കയറും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 2026 ഏപ്രിൽ 25-ാം തീയതി ശനിയാഴ്ച വൈകിട്ട് 4.30 ന് ചങ്ങൻകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്ന് വാഹന ഘോഷയാത്രയായി ആരംഭിക്കുന്നു. തുടർന്ന് വിവിധ ക്ഷേത്രങ്ങളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 6.30 ന് നീലികുളം പുലിത്തട്ടയിൽ ശ്രീ നാഗരാജാ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതും, അവിടെ നിന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതുമാണ്.
വാഹന ഘോഷയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ അന്നേദിവസം വൈകിട്ട് 4.30 ന് മുമ്പായി ചങ്ങൻകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരുകയും, താലപ്പൊലി ഘോഷയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വൈകിട്ട് 6.00 മണിക്ക് നീലികുളം പുലിത്തട്ട ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്യണമെന്ന് ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു.
ഹരേ കൃഷ്ണ… 🙏🕉️

21/04/2026

പ്രോഗ്രാം നോട്ടീസ്
19/04/2026

പ്രോഗ്രാം നോട്ടീസ്

16/04/2026

🙏ഓം നമോ ഭഗവതേ വാസുദേവായ 🙏

*ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്*

പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച് ധ്വജത്തിൽ സ്ഥാപിക്കുന്നതിനുള്ള വാഹനവും പറകളും ഉൾപ്പെടുന്ന കൊടിമരഭാഗങ്ങൾ 16.04.2026 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് മാന്നാറിൽ നിന്നും ആരംഭിച്ചു ആഘോഷപൂർവ്വം ഘോഷയാത്രയായി വൈകിട്ട് 5 മണിക്ക് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുകയും അവിടെ നിന്നും ഗംഭീര വാഹനഘോഷയാത്രയായി വവ്വാക്കാവ് വഴി ആനന്ദ ജംഗ്ഷനിൽ എത്തി അവിടെ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി ഫാർമസി കോളേജ് ജംഗ്ഷൻ വഴി ക്ഷേത്രത്തിലേക്ക് ആനയിക്കപ്പെടുന്നു. ഈ ധന്യ മുഹൂർത്തങ്ങളിൽ പങ്കുചേരുവാൻ എല്ലാ ശ്രീകൃഷ്ണ
ഭക്തരെയും ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.

NB: വാഹന ഘോഷയാത്രയിൽ പങ്കെടുക്കാൻ സാധിക്കുന്ന ഭക്തജനങ്ങൾ വാഹനവുമായി കൃത്യം 5 മണിക്ക് തന്നെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ എത്തുകയും താലപ്പൊലി എടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 5.30 ന് ആനന്ദ ജംഗ്ഷനിൽ എത്തണമെന്നും അറിയിക്കുന്നു.

ഹരേ കൃഷ്ണാ... സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു...🕉️🙏

"ഓം നമോ ഭഗവതേ വാസുദേവായ"നമസ്തേ,പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ വിഷുദിനമായ 2026 ഏപ്രിൽ 15 (1201 മേടം...
13/04/2026

"ഓം നമോ ഭഗവതേ വാസുദേവായ"

നമസ്തേ,
പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ വിഷുദിനമായ 2026 ഏപ്രിൽ 15 (1201 മേടം 2), ബുധനാഴ്ച, രാവിലെ 4.30 മുതൽ സോപാന മണ്ഡപത്തിൽ ഒരുക്കിയിരിക്കുന്ന വിഷുക്കണി ദർശനം നടത്തുവാനും, കണ്ണന്റെ വിഷുക്കൈനീട്ടം ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് തിരുമേനിയുടെ കരങ്ങളിൽ നിന്ന് സ്വീകരിക്കുവാനും എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

🔸 പ്രധാന അറിയിപ്പുകൾ

• കണ്ണന് വിഷുക്കണി ഒരുക്കുന്നതിനാവശ്യമായ പഴവർഗങ്ങൾക്കും മറ്റ് സാധനങ്ങൾക്കും സമർപ്പണം നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ നാളെ (14.04.2026) വൈകിട്ട് 7 മണിക്ക് മുമ്പായി ക്ഷേത്രത്തിൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

• വിഷുദിനത്തിൽ ദർശനത്തിന് എത്തുന്ന പ്രായമായവർക്കും കൈക്കുഞ്ഞുമായി വരുന്നവർക്കും, ക്യൂ നിൽക്കാതെ ക്ഷേത്രത്തിന്റെ തെക്കുവശം വഴി ദർശനം നടത്തുന്നതിനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നതാണ്.

• അഖില ഭാരത അയ്യപ്പ സേവാ സംഘം, പുലിയൻകുളങ്ങര യൂണിറ്റ് ആഭിമുഖ്യത്തിൽ രാവിലെ 7 മണി മുതൽ ക്ഷേത്രത്തിൽ അന്നദാനവും കുടിവെള്ള വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ഹരേ കൃഷ്ണ… സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു… 🕉️🙏

Address

N. H. Vavvakkavu
Karunagappally

Website

Alerts

Be the first to know and let us send you an email when Puliyankulangara Sree Krishna Temple , Vavvakkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share