Oommen Chandy Foundation & Palliative Care

Oommen Chandy Foundation & Palliative Care ഉറവ വറ്റാത്ത കാരുണ്യ സ്പർശം

എൻ്റെ നാട് വിശപ്പ് രഹിതംഇന്ന് (2024ഫെബ്രുവരി 27)ചൊവ്വാഴ്ച അനീർ, സത്താർ ഫാൻസി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു.അനീറിനും കുടും...
27/02/2024

എൻ്റെ നാട് വിശപ്പ് രഹിതം

ഇന്ന് (2024
ഫെബ്രുവരി 27)
ചൊവ്വാഴ്ച അനീർ, സത്താർ ഫാൻസി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു.

അനീറിനും കുടുംബത്തിനും ആശംസകൾ
❤️🤍💚

ഏറ്റവും അർഹരായവർക്ക്
ഒരു നേരത്തെ
അന്നദാനം...
പുണ്യം.

എൻ്റെ നാട് വിശപ്പ് രഹിതം പദ്ധതി പ്രകാരം നാളെ (2024ഫെബ്രുവരി 25)ഞായർ അജി ലൗ ലാൻ്റിൻ്റെ മകൻ ആൽഫി അജിയുടെ പത്തൊൻപ്പതാം ജന്മ...
24/02/2024

എൻ്റെ നാട് വിശപ്പ് രഹിതം പദ്ധതി പ്രകാരം നാളെ (2024
ഫെബ്രുവരി 25)
ഞായർ അജി ലൗ ലാൻ്റിൻ്റെ മകൻ ആൽഫി അജിയുടെ പത്തൊൻപ്പതാം ജന്മദിനത്തോടനുബന്ധിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു.

'ആൽഫി അജിക്ക് ജന്മദിനാശംസകൾ'
❤️🤍💚

ഏറ്റവും അർഹരായവർക്ക്
ഒരു നേരത്തെ
അന്നദാനം...
പുണ്യം.

കരുനാഗപ്പള്ളി നെഞ്ചുരോഗ ആശുപത്രിയിൽ ടി.ബി അസുഖ ബാധിതർക്കും കൂട്ടിരുപ്പുകാർക്കും ഇന്ന് ഭക്ഷണം നൽകുന്നത് നസീമ (എൻ എൻ മൻസിൽ...
24/02/2024

കരുനാഗപ്പള്ളി നെഞ്ചുരോഗ ആശുപത്രിയിൽ ടി.ബി അസുഖ ബാധിതർക്കും കൂട്ടിരുപ്പുകാർക്കും ഇന്ന് ഭക്ഷണം നൽകുന്നത് നസീമ (എൻ എൻ മൻസിൽ ) യും കുടുംബവുമാണ് അഭിനന്ദനങ്ങൾ...

"എന്റെ നാട് വിശപ്പ് രഹിതം '' പദ്ധതിയിലേക്ക് 14-2-2024 ബുധനാഴ്ച ഊണ്  നൽകിയത് നസീമ നസീർ , എൻ എൻ മൻസിൽ,ഫഹദ് തറയിൽ എന്നിവരാണ...
15/02/2024

"എന്റെ നാട് വിശപ്പ് രഹിതം ''
പദ്ധതിയിലേക്ക് 14-2-2024 ബുധനാഴ്ച ഊണ് നൽകിയത് നസീമ നസീർ , എൻ എൻ മൻസിൽ,ഫഹദ് തറയിൽ എന്നിവരാണ്.

അർഹതയുള്ളവർക്ക് കൊടുക്കാൻ കഴിഞ്ഞു.

"എന്റെ നാട് വിശപ്പ് രഹിതം " പദ്ധതിയിലേക്ക് 13-2-2024 ചൊവ്വാഴ്ച ഊണ്  നൽകിയത് ആസാദ് ( യൂത്ത് കോൺഗ്രസ്സ്),ഉണ്ണി ചക്കാലയിൽ എ...
14/02/2024

"എന്റെ നാട് വിശപ്പ് രഹിതം "
പദ്ധതിയിലേക്ക് 13-2-2024 ചൊവ്വാഴ്ച ഊണ് നൽകിയത് ആസാദ് ( യൂത്ത് കോൺഗ്രസ്സ്),ഉണ്ണി ചക്കാലയിൽ എന്നിവരാണ്.
അർഹതയുള്ളവർക്ക് കൊടുക്കാൻ കഴിഞ്ഞു.

ജന്മനാട്ടിലെ വിശപ്പകറ്റാൻ പ്രവാസി ലോകം തയ്യാറാണ്. കരുനാഗപ്പള്ളി - ജന്മനാട്ടിലെ വിശപ്പകറ്റാൻ പ്രവാസി സമൂഹം തയ്യാറാകുമെന്ന...
12/02/2024

ജന്മനാട്ടിലെ വിശപ്പകറ്റാൻ പ്രവാസി ലോകം തയ്യാറാണ്.

കരുനാഗപ്പള്ളി - ജന്മനാട്ടിലെ വിശപ്പകറ്റാൻ പ്രവാസി സമൂഹം തയ്യാറാകുമെന്ന് ഓ ഐ സി സി സൗദി അറേബ്യ നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത് പ്രസ്താവിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ& പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ എൻറെ നാട് വിശപ്പ് രഹിതം എന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന കരുനാഗപ്പള്ളി നെഞ്ച് രോഗ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കു മുള്ള ഉച്ചഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഫൗണ്ടേഷൻ ചെയർമാൻ ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു. ചൂളൂർ ഷാനി, പ്രഭാ അനിൽ, റോസാനന്ദ്, ചിറ്റുമൂല താഹ, മോളി എസ്, അമ്പിളി ശ്രീകുമാർ, സരിത അജിത്ത്, എന്നിവർ പ്രസംഗിച്ചു.

എൻ്റെ നാട് വിശപ്പ് രഹിതം കരുനാഗപ്പള്ളി- കരുനാഗപ്പള്ളി  തറയിൽകുന്ന് എസ് എൻ എൽ പി സ്കൂളിലെ ജൂനിയർ റെഡ്ക്രോസിലെ കുട്ടികൾ വീ...
12/02/2024

എൻ്റെ നാട് വിശപ്പ് രഹിതം

കരുനാഗപ്പള്ളി- കരുനാഗപ്പള്ളി തറയിൽകുന്ന് എസ്
എൻ എൽ പി സ്കൂളിലെ ജൂനിയർ റെഡ്ക്രോസിലെ കുട്ടികൾ വീടുകളിൽ നിന്ന് സമാഹരിച്ച ഭക്ഷണ പൊതികൾ 120 എണ്ണം കരുനാഗപ്പള്ളി നെഞ്ച് രോഗ ആശുപത്രിയിലെ രോഗികൾക്കും കുട്ടിരിപ്പുകാർക്കും നൽകി. ചടങ്ങിൽ അദ്ധ്യാപകനായ ഷൈൻ ബാനർജി അധ്യക്ഷത വഹിച്ചു. ഡോ. നഹാസ് ഉദ്ഘാടനം ചെയ്തു. റോസ് ആനന്ദ്,കെ. ഇ ബൈജു, നേഴ്സിംഗ് സൂപ്രണ്ട് രുഗ്മിണി തുടങ്ങിയവർ സംസാരിച്ചു.

എന്റെ നാട് വിശപ്പ് രഹിതം പദ്ധതിയിലേക്ക് 12-2-2024 തിങ്കളാഴ്ച ഊണ്  നൽകിയത് നജുമ (സഫയർ ഹോട്ടൽ) ഡോളി.എസ് എന്നിവർ ആണ്.അർഹതയു...
12/02/2024

എന്റെ നാട് വിശപ്പ് രഹിതം

പദ്ധതിയിലേക്ക് 12-2-2024 തിങ്കളാഴ്ച ഊണ് നൽകിയത് നജുമ (സഫയർ ഹോട്ടൽ) ഡോളി.എസ് എന്നിവർ
ആണ്.

അർഹതയുള്ളവർക്ക് കൊടുക്കാൻ കഴിഞ്ഞു.

03/02/2024
ആതുരാലയങ്ങളിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. കരുനാഗപ്പള്ളി -ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വ...
05/01/2024

ആതുരാലയങ്ങളിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു.

കരുനാഗപ്പള്ളി -ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ആ തുരാലയങ്ങളിലും നിരാശ്രയർക്കും സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി കരുനാഗപ്പള്ളി നെഞ്ച് രോഗ ആശുപത്രിയിൽ ഇന്ന് തുടക്കം കുറിച്ചു.
കരുനാഗപ്പള്ളി താലൂക്കിലെ ഗവൺമെന്റ് ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതോടൊപ്പം നിരാശ്രയരായിട്ടുള്ളവർക്ക് ദിവസവും ഭക്ഷണം എത്തിച്ചു നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് ബോബൻ ജി നാഥ് പറഞ്ഞു.
സൗജന്യ ഭക്ഷണ വിതരണ ഉദ്ഘാടനം അൽഅമീൻ സാധുജന സമിതി പ്രസിഡൻറ് വാണിയന്റെയ്യത്ത് നിസാർ നിർവ്വഹിച്ചു. ഡോ. നഹാസ് 'ബി.മോഹൻദാസ്, പി.സോമരാജൻ ,ചൂളൂർ ഷാനി ,ശംഭു വേണുഗോപാൽ, റോസ് ആനന്ദ്, ആർ സനജൻ, ബിനോയി കരിമ്പാലിൽ, ഷാഫി പള്ളിമുക്ക്, മോളി എസ്, അമ്പിളി ശ്രീകുമാർ, അനില ബോബൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയുടെയും മഹാത്മ ഗാന്ധിയുടെയും ജീവിതം പിൻതുടർന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി - സി ആർ മഹേഷ് എംഎൽഎകരുനാ...
02/10/2023

പ്രവാചകൻ മുഹമ്മദ് നബിയുടെയും മഹാത്മ ഗാന്ധിയുടെയും ജീവിതം പിൻതുടർന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി - സി ആർ മഹേഷ് എംഎൽഎ

കരുനാഗപ്പള്ളി -ആയിരത്തി നാനൂറ് വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന പ്രവാചകൻ മുഹമ്മദ് നബിയുടെയും മഹാത്മ ഗാന്ധിയുടെയും ജീവിത ദർശനങ്ങൾ യാഥാർത്ഥ്യമാക്കിയ ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സി.ആർ മഹേഷ് എംഎൽഎ പ്രസ്താവിച്ചു.ഉമ്മൻ ചാണ്ടിയുടെ നാമഥേയത്തിൽ കരുനാഗപ്പള്ളിയിൽ പ്രവർത്തനമാരംഭിച്ച ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ & പാലിയേറ്റിവ് കെയർ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തകരും ഭരണാധികാരികളും പാവപ്പെട്ടവന്റെ വിഷമതകളും കഷ്ടപ്പാടുകളും മനസ്സിലാക്കണമെന്നും പണമില്ലാത്തതു കൊണ്ട് മരണത്തിലേക്ക് അറിഞ്ഞു കൊണ്ട് പോകുന്ന രോഗികളെ ചേർത്ത് നിർത്താൻ സമ്പന്നൻ മാർ തയ്യാറാകണമെന്ന് സി.ആർ മഹേഷ് പറഞ്ഞു
പാലിയേറ്റീവ് കെയർ പ്രസിഡൻറ് ബോബൻ ജി നാഥിന്റെ അധ്യക്ഷത വഹിച്ചു.അനുസ്മരണ പ്രഭാഷണം യുഡിഎഫ് കൊല്ലം ജില്ലാ ചെയർമാൻ കെ സി രാജൻ നിർവഹിച്ചു. ചികിത്സാസഹായ വിതരണവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും ആദരിക്കലും ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുപ്പാശ്ശേരിൽ സന്തോഷ് നിർവ്വഹിച്ചു. കെ.ജി.രവി, ബിന്ദു ജയൻ, എം.അൻസാർ, ചക്കനാൽ സനൽകുമാർ, ചവറ ഹരീഷ് കുമാർ, പ്രഭ അനിൽ, ശംഭു വേണുഗോപാൽ, ബി.മോഹൻദാസ്, ചൂളൂർ ഷാനി, റോസ് ആനന്ദ്, ഷാഫി പള്ളിമുക്ക്, താഹാ ചിറ്റുമൂല, മുനമ്പത്ത് ഷിഹാബ്, എം.കെ.വിജയഭാനു പന്മന തുളസി, ആർ ദേവരാജൻ, ജിജി, ഡോളി എസ്, വിഷ്ണു ജിത്ത്, ഗ്രീഷ്മ സുരേഷ്, ലീലാകൃഷ്ണൻ കിളിമംഗലം, ആസാദ്, എന്നിവർ സംസാരിച്ചു.
ആംബുലൻസ് ഫണ്ട് ശേഖരണ ഉദ്ഘാടനം കെ.ലൈവ് എം.ഡി നിയാസ് ഇ കുട്ടി നിർവ്വഹിച്ചു.തുടർന്ന് കവികളെയും വിശിഷ്ട വ്യക്തികളെയും ആദരിച്ചു. വിവിധ കലാപരിപാടികൾ നടന്നു.

Address

Karunagapalli

Website

Alerts

Be the first to know and let us send you an email when Oommen Chandy Foundation & Palliative Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share