MACT Official

MACT Official MUHAMED ABDUL RAHMAN SAHIB MEMORIAL CHARITABLE TRUST

*SIR help desc*ആശങ്ക വേണ്ട… ജാഗ്രതയോടെ MACT മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 16,...
15/11/2025

*SIR help desc*
ആശങ്ക വേണ്ട… ജാഗ്രതയോടെ MACT

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 16,17,18 തീയതികളിൽ SIR ഫോമുകൾ പൂരിപ്പിച്ചു നൽകുന്നു.. BLO നൽകിയ 2 ഫോറവും, ഫോറം തീരെ പൂരിപ്പിക്കാത്തവർ ആവശ്യമായ രേഖകൾ സഹിതം കൊണ്ടുവരേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പറുകൾ
മുഹമ്മദ് നബീൽ 📳 9633963434
അബ്ദുൽ സമദ് 📳 9895335636
സുഹൈൽ ബി 📳 8138086823
വിഷ്ണു പി 📳 9746749042

MACT Official

അഴീക്കോട് നിവാസികളെ.നിങ്ങളെ ഏവരുടെയും സഹായ സഹകരണങ്ങളോടും കൂടി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ...
01/11/2025

അഴീക്കോട് നിവാസികളെ.

നിങ്ങളെ ഏവരുടെയും സഹായ സഹകരണങ്ങളോടും കൂടി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് & ഷുഹൈബ് യൂത്ത് സെന്റർ പുതിയ ഓഫീസിലേക്ക് കേരളപ്പിറവി ദിനമായ ഇന്ന് DCC ജനറൽ സെക്രട്ടറി ബിജു ഉമ്മർ അവർകളുടെ മഹനീയ കരങ്ങളാൽ ഉദ്ഘാടനം നിർവ്വഹിച്ച് പ്രവർത്തനമാരാഭിക്കുകയാണ്. ചടങ്ങിൽ ശ്രീ.ടി എം മോഹനൻ, ശ്രീ. അജിത് കുമാർ, അഡ്വ. അബ്ദുൽ ഖാദർ, കെപിഎം ഹാരിസ് NaBeel Muhammed samad kp തുടങ്ങിയവർ സംസാരിച്ചു.

ഈയൊരു സംവിധാനം അഴീക്കോട് പഞ്ചായത്തിലെ പുറപ്പാറ ടൗണിൽ തന്നെ തയ്യാറായി കിട്ടാൻ കുറേ ദിവസമായി ഓടി നടക്കുന്ന യൂത്ത് കോൺഗ്രസിന്റെ നാട്ടിലെ മുഖമായി നിൽക്കുന്ന നബീലിനെ,സമധിനെ ഒക്കെ അഭിനന്ദിക്കുന്നു. കോവിഡ് കാലത്ത് നിങ്ങൾ നടത്തിയ വലിയ പ്രവർത്തനങ്ങൾ പ്രദേശവാസികൾക്ക് അറിയുന്നതാണ്. ഇനിയും ജനസേവനത്തിന്റെ മാർഗ്ഗത്തിൽ മുന്നേറാൻ ഈ ഓഫീസ് സംവിധാനം വഴി സാധിക്കട്ടെ.

MACT അഴീക്കോട്
MACT Official
Vishnu Nath
Nashid Nash
Prajin Gopika
Sameer Davood

'രക്ത ദാനം മഹാദാനം' ഈ സന്ദേശം ഓര്‍മ്മപ്പെടുത്തി ഇന്ന് കേരള പിറവി ദിനതിൽ മാതൃകയായ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയാണ് ...
01/11/2025

'രക്ത ദാനം മഹാദാനം' ഈ സന്ദേശം ഓര്‍മ്മപ്പെടുത്തി ഇന്ന് കേരള പിറവി ദിനതിൽ മാതൃകയായ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയാണ് അഴീക്കോട് ബ്ലോക്ക് മൈനോറിറ്റി കോൺഗ്രസ് ജനറൽ സെക്രട്ടറിയും MACT വർക്കിംഗ് പ്രസിഡന്റുമായ സമദും MACT പ്രസിഡന്റ് നബീലും.
രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ സന്നദ്ധസേന പ്രവർത്തകരുടെ ലക്ഷ്യം.
മറ്റു ഏതു പ്രവർത്തനങ്ങളെയും പോലെ ലാഘവത്തോടെ കാണേണ്ട ഒന്നല്ല രക്തദാനം.
രക്തത്തിന് പകരമായി ഒരു ഔഷധവും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ രക്തത്തിന് പകരം രക്തം തന്നെ വേണം.
ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങളില്‍ നടത്താവുന്ന ഏറ്റവും വലിയ പുണ്യ കര്‍മ്മമാണ് രക്തദാനം. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവാണ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്.
രാജ്യത്ത് വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം പരിശോധിച്ചാല്‍ നല്ലൊരു ശതമാനവും തക്ക സമയത്ത് രക്തം ലഭിക്കാത്തതുമൂലം ജീവന്‍ പൊലിഞ്ഞവരാണ്.

18 മുതല്‍ 55 വയസ്സു വരെ പ്രായം വരുന്ന ആരോഗ്യവാന്‍മാരായ ഏതൊരാള്‍ക്കും മൂന്നുമാസത്തിലൊരിക്കല്‍ രക്തദാനം നടത്താവുന്നതേയുള്ളു. സാധാരണ 350മില്ലിലിറ്റര്‍ രക്തമാണ് ഒരാളുടെ ശരീരത്തില്‍ നിന്ന്‌ ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉത്പാദിപ്പിക്കും. അതിനാല്‍ രക്തദാനം സുരക്ഷിതമനായ പ്രവര്‍ത്തിയാണ്. രക്ത ദാനത്തിന് മുമ്പ് മറ്റു അസുഖങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുകയും വേണം.
നിങ്ങളുടെ രക്തദാനം ഒരു ജീവന്‍ രക്ഷിക്കുന്നതോടൊപ്പം നിങ്ങളുടെ ജീവന്‍ കൂടുതല്‍ കാലം നിലനിര്‍ത്താനും ഉപകരിക്കുന്നു. വര്‍ഷത്തില്‍ മൂന്നുതവണ രക്തദാനം ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

MACT Official
NaBeel Muhammed
Samad Sam

മാന്യരെ,നിങ്ങളെ ഏവരുടെയും സഹായ സഹകരണങ്ങളോടും കൂടി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് & ഷുഹൈബ് യ...
01/11/2025

മാന്യരെ,

നിങ്ങളെ ഏവരുടെയും സഹായ സഹകരണങ്ങളോടും കൂടി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് & ഷുഹൈബ് യൂത്ത് സെന്റർ പുതിയ ഓഫീസിലേക്ക് കേരളപ്പിറവി ദിനമായ ഇന്ന് DCC ജനറൽ സെക്രട്ടറി ബിജു ഉമ്മർ അവർകളുടെ മഹനീയ കരങ്ങളാൽ ഉദ്ഘാടനം നിർവ്വഹിച്ച് പ്രവർത്തനമാരാഭിക്കുകയാണ്. ചടങ്ങിൽ ശ്രീ.ടി എം മോഹനൻ, ശ്രീ. അജിത് കുമാർ, അഡ്വ. അബ്ദുൽ ഖാദർ, കെപിഎം ഹാരിസ് തുടങ്ങിയ നേതാക്കൾ സംബന്ധിക്കുന്നു..

ഇതുവരെ നിങ്ങൾ ചെയ്ത സഹായ സഹകരണങ്ങൾ നന്ദിയോടെ ഓർക്കുകയാണ് അതിനായി പ്രാർത്ഥിക്കുകയും ചെയ്യുകയാണ്..

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വവുമായ മൗലാന അബുൽ കലാം ആസാദ് ജന്മദിന അനുസ്മരണത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ ദിനമായ ഈ വരുന്ന നവംബർ 11 ന് വിവിധങ്ങളായ പരിപാടികളോടെ ട്രസ്റ്റിന്റെ ഉദ്ഘാടന ആഘോഷ പരിപാടികൾ വിപുലമായ നിലയിൽ നടത്താൻ ഉദ്ദേശിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുകയാണ്.
തുടർന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജന്മദിനമായ നവംബർ 14 ശിശു ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പരിപാടികളും സ്കൂൾ-അംഗനവാടി കേന്ദ്രീകരിച്ച് വിവിധങ്ങളായ പരിപാടികളും നടത്തപ്പെടുന്നു.

തുടർന്ന് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും അതോടൊപ്പം തന്നെ രക്തദാന ചടങ്ങ്, ട്രോമാകെയർ വിങ് സമർപ്പണം, തുടങ്ങി ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഊന്നൽ നൽകി കൊണ്ട് വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ച് പ്രവർത്തിക്കാൻ ഉദ്ദേശിക്കുകയാണ്. തുടർന്നും നിങ്ങൾ ഏവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുകയും പ്രവർത്തനങ്ങൾക്ക് വേണ്ടി നിങ്ങൾ ഏവരും അകമഴിഞ്ഞ് സഹകരിക്കണമെന്നും അഭ്യർത്ഥിക്കുകയാണ്.

നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതോടപ്പം പരിപാടികളിൽ നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

MACT അഴീക്കോട്
MACT Official

Address

Poothappara
Kannur
670009

Website

Alerts

Be the first to know and let us send you an email when MACT Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share