DYFI Iritty

DYFI Iritty DYFI IRITTY BLOCK COMMITTE OFFICIAL PAGE. SECRATARY: SIDHARTHADAS K S
PRESIDENT : BINOY P V

 #കബഡി മത്സരം
17/04/2026

#കബഡി മത്സരം

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്‌കാരം നേടിയ  ശ്രീഷയെ ഡി വൈ എഫ് ഐ അനുമോദിച്ചുസംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ 2...
12/03/2026

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്‌കാരം നേടിയ ശ്രീഷയെ ഡി വൈ എഫ് ഐ അനുമോദിച്ചു

സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ 2022-23, 23-24 വിദ്യാഭ്യാസവർഷങ്ങളിൽ പഠിച്ചിറങ്ങിയ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കുള്ള ഒരുലക്ഷം രൂപ യും പ്രശസ്തിപത്രവും നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്‌കാരം നേടിയ ശ്രീഷയെ ഡി വൈ എഫ് ഐ പരിക്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ ബ്ലോക്ക്‌ സെക്രട്ടറി പി വി ബിനോയ്‌ മൊമെന്റോ നൽകി അനുമോദിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ സനീഷ്,മേഖല സെക്രട്ടറി പ്രശോഭ് വി പി,സി പി ഐ (എം ) പരിക്കളം ബ്രാഞ്ച് സെക്രട്ടറി ശ്രീരാജ്,സജിന അജയൻ,വൈഷ്ണവ്,തുടങ്ങിയവർ പങ്കെടുത്തു.

പശ്ചിമേഷ്യയിൽ ഉണ്ടായ യുദ്ധത്തെ തുടർന്ന്  രാജ്യത്തുണ്ടായ പാചകവാതക പ്രതിസന്ധി  അടിയന്തരമായി പരിഹരിക്കണമെന്നും കേന്ദ്രസർക്ക...
12/03/2026

പശ്ചിമേഷ്യയിൽ ഉണ്ടായ യുദ്ധത്തെ തുടർന്ന് രാജ്യത്തുണ്ടായ പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും കേന്ദ്രസർക്കാർ നിസ്സംഗത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ജില്ലാ നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അഫ്സൽ, ട്രഷറർ കെ ജി ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ സിറാജ്, അനിഷ പി .പി,പി എം അഖിൽ തുടങ്ങിവർ നേതൃത്വം നൽകി.

11/03/2026

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ DYFI പായം വെസ്റ്റ് മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച്‌ സിപിഐഎം പായം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി സാജിദ് ഉദ്ഘാടനം ചെയ്യ്തു.
ജാഥ ക്യാപ്റ്റൻ സരിത്ത് കെ, വൈസ് ക്യാപ്റ്റൻ മനീഷ ,തുടങ്ങിയവർ സംസാരിച്ചു.

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ DYFI ചാവശ്ശേരി  മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച്‌ DYFI ജില്ലാ കമ്മി...
11/03/2026

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ DYFI ചാവശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച്‌ DYFI ജില്ലാ കമ്മിറ്റി അംഗം സിദ്ധാർഥ്ദാസ് കെ എസ് ഉദ്ഘാടനം ചെയ്യ്തു.

യൂത്ത് മാർച്ച് സമാപനം സ .പി പി അശോകൻ ഉദ്ഘാടനം ചെയ്തു.
ജാഥ ക്യാപ്റ്റ്യൻ ജഅശ്വിൻ കാരായി,മാനേജർ ജിദേവ് ,വൈസ് ക്യാപ്റ്റൻ അശ്വിനി കാരായി എന്നിവർ സംസാരിച്ചു.

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ DYFI അങ്ങാടിക്കടവ് മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച്‌ DYFI ബ്ലോക്ക്‌...
09/03/2026

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ DYFI അങ്ങാടിക്കടവ് മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച്‌ DYFI ബ്ലോക്ക്‌ കമ്മിറ്റി അംഗം സ:ശ്യാംകുമാർ കെ എസ് ഉദ്ഘാടനം ചെയ്യ്തു.

യൂത്ത് മാർച്ച് സമാപനം DYFI മുൻ ഇരിട്ടി ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും CPIM ഇരിട്ടി ഏരിയ കമ്മിറ്റി അംഗവുമായിട്ടുള്ള സ.അമർജിത് ഉദ്ഘാടനം ചെയ്തു.DYFI മേഖല കമ്മിറ്റി അംഗം സ.ആഷ്മി സ്വാഗതം പറഞ്ഞു, സ.ശ്യാംകുമാർ കെ എസ് അദ്യക്ഷത വഹിച്ചു ജാഥ ക്യാപ്റ്റ്യൻ ജെസ്റ്റിൻ സണ്ണി മാനേജർ എബിൻ എന്നിവർ സംസാരിച്ചു, ജാഥ വൈസ് ക്യാപ്റ്റൻ സ. അനഘ ദിലീപ് നന്ദി രേഖപെടുത്തി

*"കേന്ദ്രസർക്കാറിന്റെ തൊഴിൽ നിഷേധത്തിനെതിരെ"  DYFI  ആറളം മേഖല കമ്മിറ്റി  യൂത്ത് മാർച്ച് സംഘടിപ്പിച്ചു. സിപിഐഎം ആറളം ലോക്...
09/03/2026

*"കേന്ദ്രസർക്കാറിന്റെ തൊഴിൽ നിഷേധത്തിനെതിരെ" DYFI ആറളം മേഖല കമ്മിറ്റി യൂത്ത് മാർച്ച് സംഘടിപ്പിച്ചു. സിപിഐഎം ആറളം ലോക്കൽ സെക്രട്ടറി സ.പി വി കുഞ്ഞിക്കണ്ണൻ മാർച്ച് ഉദ്ഘാടനവും എസ് എഫ് ഐ ഇരിട്ടി ഏരിയ സെക്രട്ടറി സ. അശ്വന്ത് രമേശൻ സമാപനസമ്മേളനവും ഉദ്ഘാടനവും ചെയ്തു. മേഖല സെക്രട്ടറി അശ്വിനികുമാർ പ്രസിഡന്റ് ഷിജിൽ മുകുന്ദ് , ട്രഷറർ ഹൃതിക എന്നിവർ സംസാരിച്ചു.

"കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ" എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ട് ഡി വൈ എഫ് ഐ പുന്നാട് മേഖല കമ്മിറ്റ...
09/03/2026

"കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ" എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ട് ഡി വൈ എഫ് ഐ പുന്നാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മീന്തേരിയിൽ വച്ച് ആരംഭിച്ച യൂത്ത് മാർച്ച്‌ ബ്ലോക്ക്‌ ജോയിൻ സെക്രട്ടറി പി.
ജിജു ഉദ്ഘാടനം ചെയ്തു...സമാപന പൊതുയോഗം ഉളിയിൽ വച്ച് DYFI ജില്ലാ കമ്മിറ്റി അംഗം സിദ്ധാർഥ് ദാസ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ അഭിഷ. കെ. വി ,വൈസ് ക്യാപ്റ്റൻ നവ്യ. സി. സന്തോഷ്‌ , ജാഥ മാനേജർ അമൽ. കെ, പി. അശോകൻ, നിഖിൽ തുടങ്ങിയവർ സംസാരിച്ചു.

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ DYFI കരിക്കോട്ടക്കരി മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച്‌ DYFI ഇരിട്ടി...
09/03/2026

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ DYFI കരിക്കോട്ടക്കരി മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച്‌ DYFI ഇരിട്ടി ബ്ലോക്ക്‌ പ്രസിഡന്റ്‌ സ. സനീഷ് കെ കെ ഉദ്ഘാടനം ചെയ്യ്തു
സമാപന പൊതുയോഗം സിപിഐഎം ഏരിയ കമ്മിറ്റിയംഗം കെ ജെ സജീവൻ ഉദ്ഘാടനം ചെയ്തു.
ജാഥ ക്യാപ്റ്റൻ മു‌നാസ് മുഹമ്മദലി ,വൈസ് ക്യാപ്റ്റൻ രേഷ്മ പി എൽ, മാനേജർ വിജിത്ത് സി ബി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

*"കേന്ദ്രസർക്കാറിന്റെ തൊഴിൽ നിഷേധത്തിനെതിരെ"  DYFI കീഴ്പ്പള്ളി മേഖല കമ്മിറ്റി നടത്തിയ യൂത്ത് മാർച്ച് DYFI മുൻ വില്ലേജ് സ...
09/03/2026

*"കേന്ദ്രസർക്കാറിന്റെ തൊഴിൽ നിഷേധത്തിനെതിരെ" DYFI കീഴ്പ്പള്ളി മേഖല കമ്മിറ്റി നടത്തിയ യൂത്ത് മാർച്ച് DYFI മുൻ വില്ലേജ് സെക്രട്ടറി സ. വി ആർ രാജേഷ് ഉദ്ഘാടനം ചെയ്തു

സമാപന പൊതുയോഗം DYFI ഇരിട്ടി ബ്ലോക്ക്‌ സെക്രട്ടറി സ. പി വി ബിനോയ് ഉദ്ഘാടനം ചെയ്തു.
ജാഥ ക്യാപ്റ്റൻ മുഹമ്മദ്‌ റംഷാദ് ,മാനേജർ ക്രിസ്റ്റഫ് ബിജു ,വൈസ് ക്യാപ്റ്റൻ ആതിര മോഹൻ തുടങ്ങിയവർ സംസാരിച്ചു.

DYFI പായം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യൂത്ത് മാർച്ച് CPIM പായം ലോക്കൽ സെക്രട്ടറി വി കെ പ്രേമരാജൻ ഉദ്ഘാടനം ചെയ്...
09/03/2026

DYFI പായം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യൂത്ത് മാർച്ച് CPIM പായം ലോക്കൽ സെക്രട്ടറി വി കെ പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.എം എൻ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.വിമൽ പായം സ്വാഗതം പറഞ്ഞു.
ജാഥയുടെ സമാപനം വട്ട്യറയിൽ DYFI സംസ്ഥാന കമ്മിറ്റി അംഗം കെ ജി ദിലീപ് ഉദ്ഘാടനം ചെയ്തു.DYFI പായം മേഖല ജോ സെക്രട്ടറി അശ്വന്ത് പി സ്വാഗതം പറഞ്ഞു.സ്വാതിരാജ് അദ്ധ്യക്ഷത വഹിച്ചു.ജാഥ ക്യാപ്റ്റ്യൻ ബിവിൻ പായം,വൈ ക്യാപ്റ്റൻ പ്രനില ഷിബു,ജാഥ മാനേജർ അജോഷ് ടി,SFI ഇരിട്ടി ഏരിയ സെക്രട്ടറി അശ്വന്ത് ,LC അംഗം നവീൻ മാവില എന്നിവർ സംസാരിച്ചു.

Address

Kannur
670703

Alerts

Be the first to know and let us send you an email when DYFI Iritty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share