ചെങ്കൊടി

Directions

ചെങ്കൊടി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ചെങ്കൊടി, Community Organization, Kannur.

ശവം തൂക്കികൾ.....മുങ്ങിതാഴാൻ പോകുന്ന എന്റെ നാട്ടുകാരന് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകിയവൻ...ഒരാളുടെ ജീവൻ രക്ഷിക്കാൻ സ്വന...
06/08/2026

ശവം തൂക്കികൾ.....

മുങ്ങിതാഴാൻ പോകുന്ന എന്റെ നാട്ടുകാരന് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകിയവൻ...
ഒരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയവൻ.
അവനോട് നാട് ചെയ്തതോ....
ലോകത്ത് ഏതെങ്കിലും ഒരു മനുഷ്യനെ ഇത്രക്ക് അപമാനിക്കാൻ പറ്റില്ല. രാജേഷ് ഒഴുക്കിൽ പെട്ട് കാണാതായത് പയ്യന്നൂർ MLA അറിഞ്ഞത് മൂന്നാം ദിവസം. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞത് പയ്യന്നൂർ MLA അറിഞ്ഞിട്ടുണ്ടോ എന്ന് ഇപ്പോഴും നാടിനറിയില്ല. രാജേഷിന്റെ മൃതദേഹം അഴുകാൻ തക്ക രീതിയിൽ ഫ്രീസർ സൗകര്യം ഇല്ലാത്ത ആംബുലൻസിൽ കയറ്റി വിട്ടത് പയ്യന്നൂർ MLA അറിഞ്ഞില്ല. മൃതദേഹം എംബാം ചെയ്യാൻ പറയാൻ, അതിന് വേണ്ടി ഇടപെടാൻ പയ്യന്നൂർ MLA ക്ക് സമയമില്ല. അറിഞ്ഞാലല്ലേ ഇതൊക്കെ ചെയ്യേണ്ടൂ. MLA തിരുവനന്തപുരത്ത് പോയാൽ പയ്യന്നൂരിലെ ഒരു കാര്യത്തിലും ഇടപെടേണ്ട എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? MLA സ്ഥാനത്തിരുന്ന് ഒരു ഫോൺ വിളിയിൽ തീർക്കാൻ പറ്റുന്ന കാര്യമാണ്, പക്ഷെ ചെയ്തില്ല....ചെയ്യുകയുമില്ല.

ഇനി അയാളെക്കുറിച്ച് നിരന്തരം പറയുന്ന കാര്യം ആവർത്തിക്കാം. സ്വന്തം കൂട്ടത്തിൽ ഒരുത്തൻ വെട്ടേറ്റ് മരിച്ചപ്പോൾ ഉണ്ടുറങ്ങി സ്വന്തം കാര്യം നോക്കിയവനാണ്.
അയാൾക്ക് എന്ത് ഉരുൾപൊട്ടൽ എന്ത് മരണം ഏത് രാജേഷ്....
അയാൾക്ക് ഇതൊന്നും വിഷയമല്ല. അയാളെ അലട്ടുന്നത് അയാളുടെ സ്വന്തം കാര്യം മാത്രമാണ്. താൻ ചെയ്യേണ്ടുന്ന പണിയൊന്നും ചെയ്യാത്ത MLA പക്ഷെ ടി ഐ മധുവിനെതിരെ പത്രസമ്മേളനം നടത്തി ഇന്ന്. അതിനയാൾക്ക് സമയമുണ്ട്. അറിഞ്ഞോളൂ അയാൾക്ക് അതിന് മാത്രമേ സമയമുള്ളൂ.
എന്ത് കൊണ്ടാണ് അയാൾ ഇങ്ങനെ ചെയ്യുന്നത്?
ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ ഒന്നും ചെയ്യാതെ ഇങ്ങനെ ഇരുന്നാലും ന്യായീകരിക്കാൻ ശരണ്യയും, വിനീതും പിന്നെ കുറെ ഫൈക് ഐഡികളും ഉണ്ടല്ലോ. അവരെല്ലാം കൂടി ന്യായീകരിച്ച് വെളുപ്പിച്ചോളും. ആ കൂട്ടത്തിൽ പെട്ട ഒന്നാണ് മിനിയാന്ന് സജീവമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട DYFIക്കാരെയാടക്കം ശവം തൂക്കികൾ എന്ന് വിളിച്ച് ആക്ഷേപിച്ചത്.
രാജേഷിന്റെ മൃതദേഹം അഴുകാൻവിട്ടുകൊടുത്ത അവറ്റകളല്ലേ ശരിക്കും ശവം തൂക്കികൾ ?

എന്ത് ചെയ്യാം നാടിന്റെ വിധി എന്നേ പറയാനുള്ളൂ...

പയ്യന്നൂരിന് മുൻപ് ഒരു MLA ഉണ്ടായിരുന്നു എന്ന് മാത്രമേ ഇപ്പോൾ പറയാൻ പറ്റൂ. ഇന്ന് MLA എന്ന പേരുള്ള ഒരാളും അയാളുടെ ശവം തൂക്കികളായ കുറച്ച് ശിങ്കിടികളും മാത്രമേ പയ്യന്നൂരിൽ ഉള്ളൂ.

ശ്രദ്ധിച്ചോ എന്നറിയില്ല...കുഞ്ഞികൃഷ്ണനെതിരെ, അയാളുടെ കൂടെ നിൽക്കുന്നവർത്തിക്കെതിരെയൊക്കെ പല പോസ്റ്റുകളും പലരും ചെയ്തിട്ട...
16/04/2026

ശ്രദ്ധിച്ചോ എന്നറിയില്ല...

കുഞ്ഞികൃഷ്ണനെതിരെ, അയാളുടെ കൂടെ നിൽക്കുന്നവർത്തിക്കെതിരെയൊക്കെ പല പോസ്റ്റുകളും പലരും ചെയ്തിട്ടുണ്ട്. പലതിനും തിരിച്ച് കൊഞ്ഞനംകുത്തലും ചിലതിനൊക്കെ തോന്നിവാസവും ഒക്കെ അപ്പുറത്ത് നിന്ന് വിളിച്ച് പറഞ്ഞിട്ടുമുണ്ട്.
പക്ഷെ വിരൽ പുരുഷുവിന് നേരെ നീണ്ടപ്പോൾ മാത്രം ഇതുവരെ കാണാത്ത രീതിയിൽ ഉള്ള പ്രതികരണങ്ങൾ. ഇല്ലാ കഥകൾ മെനഞ്ഞുണ്ടാക്കൽ, വീട്ടിൽ ഉള്ളവരെയും കുഞ്ഞുങ്ങളെയും പറ്റിയടക്കം ഒരാളും സഹിക്കാത്ത രീതിയിൽ ഉള്ള അശ്ലീല പ്രയോഗങ്ങൾ.
ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നവർ ഒരേ ടീം തന്നെയാണ്. ഇന്നലെ വരെ കുഞ്ഞികൃഷ്ണന്റെ മാത്രം ആർമി എന്ന് പറഞ്ഞ് നടന്ന പുരുഷുവിന്റെ ആർമി.
ഞാൻ ആലോചിക്കുകയായിരു സിപിഎം അംഗമായ പുരുഷുവിനെ സിപിഎമ്മുകാർ ആക്രമിച്ചാൽ എന്തിനാണ് കുഞ്ഞികൃഷ്ണന്റെ ഫേക്ക് ഐഡി സംഘം ഇത്ര ഭീകരമായി പോസ്റ്റ്‌ ഇടുന്നവരെ പറ്റി അശ്ലീല ഇല്ലാക്കഥകൾ പോസ്റ്റ്‌ ചെയ്യുന്നത്?
എന്താണ് പുരുഷുവും കുഞ്ഞികൃഷ്ണനും തമ്മിലുള്ള ബന്ധം ? പുരുഷു കൃത്യമായി അയാളുടെ ഫേസ്ബുക് പേജിൽ പറഞ്ഞിട്ടുണ്ട് ഓർ സിപിഎം അംഗമാണ് എന്ന്.

ഇനിയാണ് യഥാർത്ഥ കളി കാണാൻ പോകുന്നത്. ഈ കളി നിയന്ത്രിക്കുന്നത് കുഞ്ഞികൃഷ്ണൻ അല്ല പകരം പുരുഷുവാണ്. പഴയ മലയാള സിനിമയിൽ കാണുന്ന “യഥാർത്ഥ വില്ലൻ”...അത് ഇവിടെ പുരുഷുവാണ്. അയാളാണ് ഇത് മൊത്തമായി നിയന്ത്രിക്കുന്നത്. ഉള്ളിൽ നിന്ന് കളിക്കുന്ന അയാൾക്കെതിരെ ഒരു വാക്ക് മിണ്ടിയാൽ വേട്ടപ്പട്ടികൾ ഇളകും. ഫേക്ക് ഐഡികൾ വീണ്ടും വീണ്ടും സജീവമാകും. ഇല്ലാകഥകൾ ഇനിയും കേൾക്കേണ്ടി വരും. ഇന്നലെ വരെ കൂടെ നടന്നവരെക്കുറിച്ച്, അവരുടെ കുടുംബത്തെക്കുറിച്ച്, മക്കളെ കുറിച്ച് ഒക്കെ അശ്ലീലം എഴുതിയിടും.

"ഇപ്പോഴും പാർട്ടി അംഗമായ എന്നെ" എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ഇടുമ്പോൾ ഓർക്കണ്ടേ പുരുഷൂ വായിക്കുന്നവർ ചോറ് ഉണ്ണുന്ന  മനുഷ്യര...
14/04/2026

"ഇപ്പോഴും പാർട്ടി അംഗമായ എന്നെ" എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ഇടുമ്പോൾ ഓർക്കണ്ടേ പുരുഷൂ വായിക്കുന്നവർ ചോറ് ഉണ്ണുന്ന മനുഷ്യരാണ് എന്ന്.
പാർട്ടി വഞ്ചകന്റെ കൂടെ നിന്ന് എല്ലാ ഒത്താശയും ചെയ്ത പുരുഷു, ആ ഒരു പുരുഷു മാത്രമാണ് പാർട്ടിയിൽ നിന്ന് കൊണ്ട് കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പോയി പരസ്യമായി പിൻതുണ നൽകിയത്. പാർട്ടി സഖാക്കളെ സംബന്ധിച്ച് അന്ന് മുതൽ താൻ പാർട്ടിക്ക് പുറത്താണ് പുരുഷൂ. താൻ ചെയ്ത പഴയ കാര്യങ്ങൾ വിളിച്ചു പറയാൻ യാതൊരു മനഃസാക്ഷിക്കുത്തും ഏതൊരു പാർട്ടി അനുഭാവിക്കും തോന്നേണ്ട കാര്യമില്ല.
തന്റെ പഴയ ചരിത്രം അറിയാത്ത പലരും ചെലപ്പോ ഉണ്ടാകും, പയ്യന്നുരിൽ കുഞ്ഞികൃഷ്ണന് മുന്നേ ഉണ്ടായ വർഗ വഞ്ചകൻ താനാണ് എന്ന സത്യം ചിലപ്പോൾ അവർക്ക് അറിയില്ലായിരിക്കും. പയ്യന്നൂരെ പാർട്ടിയെ തകർക്കാൻ താൻ എന്തൊക്കെ കളികൾ കളിച്ചതാണ് ? പാർട്ടിയുടെ പിന്നാലെ നടന്ന് വീണ്ടും പാർട്ടി അംഗത്വത്തിൽ വന്നത് പോലും ഈ പാർട്ടിയെ ഉള്ളിൽ നിന്ന് തകർക്കാൻ ശ്രമിക്കാനാണോ എന്ന സംശയം പലർക്കും ഉണ്ട്.
കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തത് താനും മാപ്രിണിയും കൂടിയല്ലേ പുരുഷൂ. ആർ എം പി ക്കാരെ മൊത്തമായും ചില്ലറയായും പുസ്തക പ്രകാശനത്തിന് എത്തിച്ചതും താൻ തന്നെയാണെന്ന് എല്ലാവര്ക്കും അറിയാം.
തന്നെ ഒരിക്കൽ പരിചയപ്പെട്ടിട്ടുണ്ട്, വളരെ നന്നായി സംസാരിച്ച് കയ്യിലെടുത്ത ശേഷം താൻ പറഞ്ഞത് മുഴുവൻ ഈ പാർട്ടിയെ കുറിച്ചുള്ള കുറ്റങ്ങൾ ആയിരുന്നല്ലോ. അന്ന് മനസിലായതാണ് പുരുഷൂ താൻ ഈ പാർട്ടിയെ നന്നാക്കാൻ വന്നതല്ല പകരം നശിപ്പിക്കാൻ വന്നതാണെന്ന്. തനിക്ക് ടി ഐ മധുവിനോട് തീർത്താൽ തീരാത്ത പകയാണെന്ന് അന്നേ മനസിലായതാണ്. ആ താനാണ് ഇന്ന് സഖാവ് എ വി രഞ്ജിത്തിന് പാർട്ടി ക്ലാസ് എടുക്കാൻ വരുന്നത്. എ വി രഞ്ജിത്തിനെ ബാലസംഘം കാലം മുതൽ അറിയാം. ഈ സമയം വരെ താൻ ചെയ്ത പോലെ ഒരു ചെറ്റത്തരം ചെയ്യുകയോ താൻ പറഞ്ഞത് പോലെ പാർട്ടി വിരുദ്ധത പറയുകയോ ചെയ്തിട്ടില്ല അയാൾ. തനിക്ക് ശേഷം പാർട്ടി നേതൃത്വത്തിലേക്ക് വന്ന പലരോടും തനിക്ക് പകയാണ് എന്നറിയാം അതുകൊണ്ട് തന്നെയാണ് ഇപ്പൊ ഇങ്ങനെ എഴുതുന്നതും.
സ്വയം ചത്തിട്ടായാലും പാർട്ടിയെ നശിപ്പിക്കണം എന്ന ചിന്തയുമായി നടക്കുന്ന നീയും കുഞ്ഞിക്കൃഷ്ണനുമൊക്കെ ഇതല്ല ഇതിനപ്പുറം ചെയ്യും എന്നറിയാം. അതിനെ പറ്റാവുന്ന രീതിയിലൊക്കെ പ്രതിരോധിക്കും. അതിനിയും ഉണ്ടാകും.

ജനഹൃദയങ്ങളിൽ കുഞ്ഞികൃഷ്ണൻ...അല്ലെങ്കിലും ഫേക്ക് ഐഡികൾക്ക് കൂടെ വരാൻ പറ്റില്ലല്ലോ. കാശ് കൊടുത്താൽ വ്യൂ മാത്രമല്ലെ കിട്ടൂ....
09/04/2026

ജനഹൃദയങ്ങളിൽ കുഞ്ഞികൃഷ്ണൻ...
അല്ലെങ്കിലും ഫേക്ക് ഐഡികൾക്ക് കൂടെ വരാൻ പറ്റില്ലല്ലോ. കാശ് കൊടുത്താൽ വ്യൂ മാത്രമല്ലെ കിട്ടൂ.
ഈ ഒറ്റപ്പെടൽ കാണിക്കാൻ വയ്യാത്തത് കൊണ്ടാണെന്നു തോന്നുന്നു മാപ്രിണി പോസ്റ്റൊക്കെ ഇട്ട് പയ്യന്നൂരിൽ ഗുണ്ടായിസം എന്നൊക്കെ പറഞ്ഞത്. അല്ലെങ്കിലും ബാക്കി മുഴുവൻ ചാനലുകൾക്കും അയാളെ കിട്ടി പക്ഷെ PR ന് മാത്രം കിട്ടിയില്ല.
എന്നിട്ട് ഒരു ഡയലോഗും PR ചെയ്തത് കൊണ്ട് ആക്രമിക്കാൻ സാധ്യത ഉണ്ടെന്ന്.
മാപ്രിണി ഇവിടെ പൂമരം കുലുക്കിയിട്ടില്ല പിന്നല്ലേ പാഴ്മരം കുലുക്കാൻ.

കണ്ടാൽ പറയുമോ 7 കോടിയുടെ മുതലാണ് ഈ നിൽക്കുന്നതെന്ന്.ഖദർ മാത്രം ധരിച്ച് ഇത്രയും കലം “സിമ്പിൾ” ആണെന്ന് ആൾക്കാരുടെ മുന്നിൽ ...
08/04/2026

കണ്ടാൽ പറയുമോ 7 കോടിയുടെ മുതലാണ് ഈ നിൽക്കുന്നതെന്ന്.
ഖദർ മാത്രം ധരിച്ച് ഇത്രയും കലം “സിമ്പിൾ” ആണെന്ന് ആൾക്കാരുടെ മുന്നിൽ അഭിനയിച്ചവനാണ് ഈ സിമ്പിളൻ....
തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കൊണ്ട് ആൾക്കാർക്ക് മനസിലായി ഇയാൾ എങ്ങനെ ഉള്ളവൻ ആണെന്ന്. കുന്നിടിച്ച, തോട് നികത്തിയ പയ്യന്നൂരിലെ യഥാർത്ഥ ഭൂമാഫിയ. ഇലക്ഷന് കഴിഞ്ഞാലും സത്യങ്ങൾ പലതും പുറത്ത് വരും എന്ന് ഓർമിപ്പിക്കുന്നു.

06/04/2026

ഇത് പയ്യന്നൂരെ മണ്ണാണ്....ഇവിടെ ഇങ്ങനെയൊക്കെയാണ്..
സഖാവ് ടി ഐ മധുസൂധനന്റെ ഭൂരിപക്ഷം കഴിഞ്ഞതിലും കൂടും....
ഒട്ടുകാർക്ക് നാട് മാപ്പ് കൊടുത്താലും വോട്ട് കൊടുക്കില്ല.
“അരിവാൾ ചുറ്റിക നക്ഷത്രം“ ആണ് ചിഹ്നം.... പയ്യന്നുരിന്റെ മനസ്സ് അതിന്റെ കൂടെ മാത്രം ❤️❤️❤️

06/04/2026

ഈ വരുന്ന കേരള നിയമസഭയിൽ പയ്യന്നൂരിനെ പ്രതിനിധീകരിച്ച് സഖാവ് TI ഉണ്ടാകും......അക്കാര്യത്തിൽ എതിരാളികൾക്ക് പോലും സംശയം ഇല്ല......

05/04/2026

@ വെഴ്സറ്റയിൽ ഡയറീസ് ഇബിടെ വാ.... എല്ലാരും കൂടെ കാണട്ടെ.

15 ലച്ചം ആൾക്കാരൊക്കെ കണ്ട പോസ്റ്റിന് ഒരു പട്ടിയും പൂച്ചയും പോലും ലൈക്ക് ചെയ്യുന്നില്ലല്ലോ പ്രിയപ്പെട്ട ബഹുമുഖ ഡയറീ...10...
05/04/2026

15 ലച്ചം ആൾക്കാരൊക്കെ കണ്ട പോസ്റ്റിന് ഒരു പട്ടിയും പൂച്ചയും പോലും ലൈക്ക് ചെയ്യുന്നില്ലല്ലോ പ്രിയപ്പെട്ട ബഹുമുഖ ഡയറീ...
1000 ഉർപ്യ കൊടുത്താൽ ഇതിന്റപ്പറം വ്യൂ ഇണ്ടാക്കാ. ഏത് ലോകത്ത് ആണാവോ ഇതൊക്കെ ജീവിക്കുന്നത്.
ആകെ 2 ലക്ഷത്തിൽ താഴെ ആണ് പയ്യന്നൂരെ വോട്ട്. എന്ന ധാരണ ഒന്നും ഇല്ലേ ചെങ്ങായി ?
വേണെങ്കിൽ 10 മില്യൺ വ്യൂ ഒക്കെ ഇണ്ടാക്കി കാണിക്കാ കേട്ടാ....

Address

Kannur
670521

Website

Alerts

Be the first to know and let us send you an email when ചെങ്കൊടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share