SKSSF Puravoor

SKSSF Puravoor This is SKSSF Puravoor Unit's Official Page. Puravoor Unit is under Maniyoor Cluster, Munderi Zonal, Kannur District, and Kerala State Committee.

അണി ചേരുക... സത്യത്തിനൊപ്പം!
സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ (SKSSF), കേരളത്തിലെ ഏറ്റവും വലിയ മത-വിദ്യാർത്ഥി പ്രസ്ഥാനമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലായി സമസ്തയെ ഏറ്റവും കൂടുതൽ കാലം നയിച്ച മർഹൂം ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാരുടെ നിർദേശപ്രകാരം 1989 ഫെബ്രുവരി 19-ന് രൂപം കൊണ്ടു.
കേരളത്തിലെ ഏക സുന്നി വിദ്യാർഥി സങ്കടനയായിരുന്ന എസ്‌. എസ്. എഫ്. (ssf), സമസ്തയിലുണ്ടായ പിളർപ്പിനെ തുടർന്ന

് പൂർണമായും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള വ്യാജ-സമസ്തക്കൊപ്പം നിന്നതോടെയാണ് എസ്. കെ. എസ്. എസ്. എഫ് (SKSSF) എന്ന സംഘടന രൂപംകൊള്ളുന്നത്. SKSSF കേരളത്തിലെ മുസ്ലിം മതപാഠശാലകൾ, അറബി കോളേജുകൾ, മഹല്ലുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. കോഴിക്കോട് സ്ഥിതിചെയ്യുന്ന ഇസ്ലാമിക് സെന്ററാണ് SKSSF ന്റെ സംസ്ഥാന കാര്യാലയം. SKSSFന്റെ കീഴീൽ ഇസ്ലാമിക് സാഹിത്യ അക്കാദമി എന്ന പ്രസിദ്ധീകരണ വിഭാഗവും പ്രബോധന രംഗത്ത് ഇബാദ്, ഉപരിപഠന രംഗത്ത് മാർഗനിർദ്ദേശം നൽകുന്ന ട്രെന്റ് എന്നീ വിഭാഗങ്ങളും ഖുർആൻ പ്രചാരണ പ്രവത്തനങ്ങളിൽ ഖുർആൻ സ്റ്റഡി സെൻററും വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് SKSSF ക്യാപസ് സോണും പ്രവർത്തിക്കുന്നു. കൂടാതെ മത വിദ്യാർഥികളുടെ കൂട്ടായ്മയായ 'ത്വലബ' , സന്നദ്ധ സേവാസംഘങ്ങളുടെ കൂട്ടായ്മയായ 'വിഖായ', ആദർശ പ്രചരണ രംഗത്ത് 'ഇസ്തിഖാമ' നവമാധ്യമ രംഗത്ത് സൈബർ വിംഗ്(Skssf Cyberworld & Skssf Cyberwing )എന്നിവയും പ്രവർത്തിക്കുന്നു.
വിജ്ഞാനം, വിനയം, സേവനം എന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്റെ മുഖമുദ്ര; വിജ്ഞാനം വിനയത്തിനും അത് തുടർന്ന് സേവനമനസ്കതയിലേക്കും നയിക്കണമെന്ന ബോധമാണ് ഈ മുദ്രാവാക്യം പ്രവർത്തകർക്ക് നൽകുന്ന ആശയം.
സഹചാരി റിലീഫ്‌ സെൽ: മാരകമായ രോഗങ്ങൾ കൊണ്ടു പൊറുതി മുട്ടുന്നവർക്കായി സാമ്പത്തിക സഹായം എത്തിക്കുകയാണ് 'സഹചാരി'യുടെ ദൗത്യം. സൗജന്യ മരുന്ന് വിതരണം, രോഗികൾക്കുള്ള ഡയാലിസീസ് സംവിധാനം തുടങ്ങി നിരവധി... 'സഹചാരി' റിലീഫ് സെൽ നടത്തിവരുന്നു. റമദാനിലെ റിലീഫ്‌ ക്യാംപൈൻ മുഖേന പള്ളികളിനിന്നും യൂണിറ്റുകളിൽനിന്നും ശേഖരിക്കുന്ന സംഭാവനകളാണ് സഹചാരി റിലീഫ് സെല്ലിന്റെ മുഖ്യ വരുമാനം.
ത്വലബ: വിവിധ ദർസ്-അറബിക് കോളേജുകളിൽ പഠനം നടത്തുന്ന മതവിദ്യാർത്ഥികളുടെ കൂട്ടായ്മ.
പ്രസിദ്ധീകരണങ്ങൾ: സത്യധാര-ദ്വൈവാരിക, ഗൾഫ്‌ സത്യധാര മാസിക, തെളിച്ചം, സുന്നി അഫ്കാർ, കുടുംബം, കുരുന്നുകൾ, അൽ-മുഅല്ലിം, അൽഅഹ്‍സൻ (കന്നഡ). http://skssf.net
http://www.skssfnews.com
http://sathyadhara.com
http://islamonweb.net

ഇഫ്താർ സംഗമം 🤍
12/03/2026

ഇഫ്താർ സംഗമം 🤍

20/02/2026

‘ശംസുൽ ഉലമ കരം പിടിച്ച് കരുത്തേകിയ സംഘശക്തി`🩵🤍💙🩵🤍💙🩵🤍💙ഫെബ്രുവരി 19    #സ്ഥാപക  #ദിനംSKSSF സ്ഥാപക ദിനത്തോടനുബന്ധിച്ചു പുറവ...
19/02/2026

‘ശംസുൽ ഉലമ കരം പിടിച്ച് കരുത്തേകിയ സംഘശക്തി`

🩵🤍💙🩵🤍💙🩵🤍💙

ഫെബ്രുവരി 19 #സ്ഥാപക #ദിനം

SKSSF സ്ഥാപക ദിനത്തോടനുബന്ധിച്ചു പുറവൂർ ജമാഅത് കമ്മിറ്റി സെക്രട്ടറി നസീർ ഹാജി, ട്രഷറർ സൈനുദ്ധീൻ, ഖത്തീബ് നിസാമുദ്ധീൻ ഉസ്താദ് എന്നിവരുടെ സാന്നിധ്യത്തിൽ മഹല്ല് പ്രസിഡന്റ്‌ സാബിത്ത് കമാൽ ഹാജി പതാക ഉയർത്തുന്നു. SYS ,SKSSF ശാഖ പ്രവർത്തകർ സമീപം

SKSSF പുറവൂർ ശാഖ

🤍💙
19/02/2026

🤍💙

ചരിത്രത്തിന്റെ ഭാഗമാകുവാൻ, ബഹുമാനപ്പെട്ട സമസ്തയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് പങ്കെടുക്കുവാൻ വേണ്ടി പുറ...
30/01/2026

ചരിത്രത്തിന്റെ ഭാഗമാകുവാൻ, ബഹുമാനപ്പെട്ട സമസ്തയുടെ
നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് പങ്കെടുക്കുവാൻ വേണ്ടി പുറവൂരിൽ നിന്ന് ബസ് ബുക്ക് ചെയ്തു… In Sha Allah

ഉമ്മുൽ മദാരിസിൽ നിന്നും ബിരുദം നേടി നമ്മുടെ ശാഖ പ്രസിഡന്റ്  CK സ്വാദിഖ് ഫൈസി റബ്ബാനി 🤍🎓അല്ലാഹു ദീനിനും, സമസ്തയ്ക്കും, മഹ...
11/01/2026

ഉമ്മുൽ മദാരിസിൽ നിന്നും ബിരുദം നേടി നമ്മുടെ ശാഖ പ്രസിഡന്റ് CK സ്വാദിഖ് ഫൈസി റബ്ബാനി 🤍🎓
അല്ലാഹു ദീനിനും, സമസ്തയ്ക്കും, മഹല്ലിനും സേവനം ചെയ്യാൻ ഈ യുവ പണ്ഡിതന് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲

Address

Puravoor
Kannur
670592

Alerts

Be the first to know and let us send you an email when SKSSF Puravoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SKSSF Puravoor:

Shortcuts

Share