17/04/2024
ഗ്രാനി സെക്സ് എന്നാണ് പ്രയോഗം!!
പുന്നയൂരായാലും പൂഞ്ഞാറിലായാലും
യൂത്ത് കോൺഗ്രസിലെ ‘പി.സി ജോർജും സംഘവും’ എഴുതി വെച്ചോളൂ,ഏതു കുഴിമാടത്തിൽ കയറി ഒളിച്ചാലും അതൊന്നും പോരാതെ വരും..!
ഗ്രാനി സെക്സ് -ശൈലജ ടീച്ചറെ ചൂണ്ടി കാട്ടി കോൺഗ്രസ് -ലീഗ് സൈബർ സംഘത്തിന്റെ മൊബ് ലിഞ്ചിങ്ങിൽ ഏറ്റവുമൊടുവിലത്തെ പ്രയോഗം.മുഖമില്ലാത്ത ഏതെങ്കിലും ഐ.ഡി കളിൽ നിന്നല്ല,വെടിപ്പോടെ ലക്ഷണമൊത്ത യു.ഡി.എഫ് പ്രചാരകൻ എന്ന് സാക്ഷ്യപെടുത്തുന്നവന്റെ ജീവസുറ്റ ഐ.ഡിയിൽ നിന്നാണ്.
പൊള്ളിയിട്ടില്ല ഒറ്റയൊരുത്തനും.മരണപ്പെട്ട കോൺഗ്രസ് നേതാവിന്റെ മകളുടെ കയ്യിലെ വാച്ചിന്റെ വില എത്രയെന്നു ചോദിച്ചപ്പോൾ കേട്ട കരച്ചിലും വിലാപവും ഇപ്പോൾ
മുന്നറിയിപ്പില്ലാത്ത അവധിയിലാണ്.
കേരളത്തെ മരണത്തിന്റെ മുനമ്പിൽ നിന്നും കൈപിടിച്ച് നയിച്ച ഒരു വനിതയുടെ നേർക്കു ഗ്രാനി സെക്സ് എന്ന് കൊരച്ചിട്ടും രോമത്തിൽ കൊണ്ടിട്ടില്ല, ഇവിടുത്തെ ഒരൊറ്റ മുഖ്യധാരാ മാധ്യമങ്ങൾക്കും,അതിന്റെ കാവൽക്കാർക്കും.
അമേരിക്കൻ മഴക്കാടുകളിലെ പോലും സ്പന്ദനം ഒപ്പിയെടുക്കുന്ന പേനയിൽ അത് തെളിയില്ല,ക്യാമറയിൽ അത് പതിഞ്ഞിട്ടില്ല!!
തെരഞ്ഞെടുപ്പാണ് അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ പി.ആർ ടീമും അതിന്റെ വടകര നേതൃപദവി ഏറ്റെടുക്കാൻ പോയ
യൂത്ത് കോൺഗ്രസിലെ ‘പി.സി ജോർജ്ജും സംഘവും’
ഇട്ടുകൊടുക്കുന്ന എല്ലിൻകഷ്ണങ്ങൾ രുചിക്കാനാവും പല മുഖ്യധാരാ പ്രമുഖർക്കും താത്പര്യം.നടക്കട്ടെ!! മുഖ്യധാരാ ആഗോള അലവലാതികളുടെ പ്രചാരണ പിന്തുണ വേണ്ട.പക്ഷെ കുറിച്ച് വെച്ചോ ഏപ്രിൽ 26 കഴിയും സഖാവ് കെ കെ.ശൈലജ ഇന്ത്യൻ പാർലമെന്റിലേക്കു വടകരയുടെ ശബ്ദമായി നടന്നു കയറുകയും ചെയ്യും.
കാലം ഒന്നിനും പകരം ചോദിക്കാതെ കടന്നു പോവില്ല.അങ്ങനെ പോവാൻ ജീവനുള്ളിടത്തോളം കാലം ഞങ്ങൾ സമ്മതിക്കുകയുമില്ല!!
പുന്നയൂരായാലും പൂഞ്ഞാറിലായാലും
യൂത്ത് കോൺഗ്രസിലെ പി.സി ജോർജും സംഘവും എഴുതി വെച്ചോളൂ,ഏതു കുഴിമാടത്തിൽ കയറി ഒളിച്ചാലും അതൊന്നും പോരാതെ വരും..!