DYFI Mavilayi East Meghala

DYFI Mavilayi East Meghala Democratic Youth Federation of India

11/12/2024
27/02/2024
മലപ്പുറം തുവ്വൂരിൽ  യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ നേതൃത്വത്തിൽ ഒരു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി വീട...
22/08/2023

മലപ്പുറം തുവ്വൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ നേതൃത്വത്തിൽ ഒരു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഒരു സ്ത്രീയെ കൊന്ന് കുഴിച്ചിട്ട ശേഷം അവരെ കാണ്മാനില്ല എന്ന് നവമാധ്യമങ്ങളിൽ പോസ്റ്റിട്ട
യൂത്ത് കോൺഗ്രസ് നേതാവിന്റെ മാനസികാവസ്ഥ വന്യജീവികളെ പോലും നാണിപ്പിക്കുന്നതാണ്.
ഈ സ്ത്രീയുടെ തിരോധാനവുമായി ബന്ധപ്പെട്ടു കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ ഒരു മാർച്ച് തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഒരാളെ കൊലപ്പെടുത്തി അവരെ കുഴിച്ചുമൂടിയ ശേഷം അതേ ആളുകൾ പോലീസിന്റെ കെടുകാര്യസ്ഥത ആരോപിച്ച് കൊണ്ട് സർക്കാർ വിരുദ്ധ മുദ്രാവാക്യം ഉയർത്തുവാൻ വേണ്ടി മാർച്ച് തീരുമാനിച്ച സംഭവം മനസാക്ഷി അല്പം എങ്കിലും ഉള്ള ആളുകൾക്ക് ചിന്തിക്കാൻ വേണ്ടി കഴിയുന്ന കാര്യമല്ല.
മുമ്പും ഇതുപോലെ ഉള്ള ഒട്ടനവധി സംഭവങ്ങളിൽ കൊലയാളികളെ സംരക്ഷിക്കുന്ന സമീപനം കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.
ധീരജ് കൊല കേസ് പ്രതി നിഖിൽ പൈലിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാക്കിയതും
നിലമ്പൂരിലെ രാധ എന്ന സ്ത്രീയെ കോൺഗ്രസ് ഓഫീസിൽ വെച്ച് കൊലപ്പെടുത്തിയ മൃഗീയതയും

*പുതുപ്പള്ളിയിൽ മനോരമയുടെ നുണബോംബിങ്‌ തുടങ്ങി; താൽക്കാലിക ജീവനക്കാരിയെ പുറത്താക്കിയെന്നത്‌ വ്യാജവാർത്ത*
22/08/2023

*പുതുപ്പള്ളിയിൽ മനോരമയുടെ നുണബോംബിങ്‌ തുടങ്ങി; താൽക്കാലിക ജീവനക്കാരിയെ പുറത്താക്കിയെന്നത്‌ വ്യാജവാർത്ത*

മലപ്പുറം തുവ്വൂരിലെനിഷ്ഠൂര കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്.മലപ്പുറത്ത് തുവ്വൂരിൽ കാണാതായ 34 വയസുകാരി യുവതിയുടെ മൃതദേഹം യൂ...
22/08/2023

മലപ്പുറം തുവ്വൂരിലെ
നിഷ്ഠൂര കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്.

മലപ്പുറത്ത് തുവ്വൂരിൽ കാണാതായ 34 വയസുകാരി യുവതിയുടെ മൃതദേഹം യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ വീട്ടില് നിന്നും കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെടുക്കുകയായിരുന്നു.

കാണാതായ യുവതി പ്രസ്തുത യൂത്ത് കോൺഗ്രസ് നേതാവിന്റെ സുഹൃത്ത് കൂടിയാണ്, വീട്ടിലെ കോഴിക്കൂടിന് താഴെ കുഴിച്ചിട്ട നിലയിലാണ് മൃത ദേഹം കണ്ടെത്തിയത്.

എന്നാൽ കൊലപാതകം നടത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ രാഷ്ട്രീയം മറച്ചു വെക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. തുവ്വൂർ മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിയായി നിൽക്കുമ്പോഴും കൊലപാതകി യാതൊരു രാഷ്ട്രീയ ബന്ധവുമില്ലാത്ത വിഷ്ണു എന്ന് പേരുള്ള ഏതോ ഒരാളായാണ് അവതരിപ്പിക്കപ്പെടുന്നത്. ഇടതുപക്ഷ ബന്ധമുള്ള ആരെങ്കിലും ഒരു കുറ്റ കൃത്യത്തിൽ പങ്കാളിയായാൽ അവരുടെ ജാതകം മുഴുവൻ തപ്പി പോകുന്ന മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ഇവിടെ എടുത്തു പറയേണ്ടതാണ്.

കാണാതായ യുവതിയുടെ തിരോധനത്തിൽ സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും അനാസ്ഥ ആരോപിച്ച് തുവ്വൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി നാളെ പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ ഇരിക്കയാണ് മാർച്ചിൽ പങ്കെടുക്കേണ്ട കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്ന് തന്നെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കൊലപാതകം നടത്തിയ കോൺഗ്രസ് നേതാവ് വിഷ്ണുവും യാതൊരു സങ്കോചവും കൂടാതെ കാണാതായ യുവതിയെ കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്ത് പ്രതിയെ കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്ത് മാത്രം ക്രിമിനൽ മനസുള്ള മനുഷ്യനാണ് ആ കൊലപാതകി എന്നതാണ് അത് തെളിയിക്കുന്നത്.

യൂത്ത് കോൺഗ്രസ് - കോൺഗ്രസ് നേതൃ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പല തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്ന വാർത്തകൾ കഴിഞ്ഞ ആഴ്ചകളിൽ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞ പെൺ കുട്ടിയെ വീട് കയറി ഭർത്താവിനേയും ബന്ധുക്കളെയും ആക്രമിച്ച് തട്ടി കൊണ്ട് പോയ യൂത്ത് കോൺഗ്രസ് നേതാവിന്റെ വാർത്ത അൽപ്പ ദിവസം മുന്നേയാണ് നമ്മൾ കേട്ടത്. ക്രിമിനലുകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും താവളമായി യൂത്ത് കോൺഗ്രസ് മാറി കഴിഞ്ഞു. ഇടുക്കി എഞ്ചിനിയറിങ്ങ് കോളേജിലെ സഖാവ് ധീരജിന്റെ കൊലപാതകികളെ സംസ്ഥാന നേതൃ സ്ഥാനം നൽകി ആദരിച്ച സംഘടനയിൽ നിന്ന് ഇത്തരം ക്രിമിനലുകൾ പുറത്ത് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഈ യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘത്തോട് മാദ്ധ്യമങ്ങൾ പുലർത്തുന്ന പക്ഷാപാതപരമായ സമീപനം അവസാനിപ്പിക്കണം. ജനങ്ങളുടെ ജീവിതത്തിനും നാടിന്റെ സമാധാനത്തിനും ഈ ക്രിമിനൽ കൂട്ടങ്ങൾ തുറന്ന് കാട്ടപ്പെടണം.

Address

Kannur
670622

Telephone

+919633580170

Website

Alerts

Be the first to know and let us send you an email when DYFI Mavilayi East Meghala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share