KSSP Kannur District

KSSP Kannur District kssp kannur district official

~ഉന്നതവിദ്യാഭ്യാസം കേന്ദ്രീകരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും പിടിയിൽ: ഡോ. കെ.എൻ. ഗണേഷ്തിരുവനന്തപുരം: ദേശീയ വിദ്യാഭ്...
02/08/2026

~

ഉന്നതവിദ്യാഭ്യാസം കേന്ദ്രീകരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും പിടിയിൽ: ഡോ. കെ.എൻ. ഗണേഷ്

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (NEP-2020), വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ, കേരളത്തിലെ നാലുവർഷ ബിരുദപഠനം (FYUGP) എന്നിവയ്‌ക്കെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും അധ്യാപക-സാമൂഹ്യ സംഘടനകളും ചേർന്ന് സംസ്ഥാനവ്യാപക ജനകീയ വിദ്യാഭ്യാസ ക്യാമ്പയിന് തുടക്കമിട്ടു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല അക്കാദമിക ശില്പശാലയിൽ പരിഷത്ത് പ്രസിഡന്റ് ഡോ. സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ ഡോ. സി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി. പി. ബാബു സ്വാഗതവും സംസ്ഥാന സെക്രട്ടറി അഡ്വ. വി. കെ. നന്ദനൻ നന്ദിയും രേഖപ്പെടുത്തി.

മുഖ്യപ്രഭാഷണം നടത്തിയ ചരിത്രകാരനും വിദ്യാഭ്യാസവിദഗ്ധനുമായ ഡോ. കെ.എൻ. ഗണേഷ്, ഉന്നതവിദ്യാഭ്യാസം കേന്ദ്രീകരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും പിടിയിലാണെന്നും, VBSA ബിൽ സർവകലാശാലാ സ്വയംഭരണത്തെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളെയും ദുർബലപ്പെടുത്തുമെന്നും പറഞ്ഞു. വിദ്യാഭ്യാസം വിപണിക്കല്ല, സമൂഹത്തിനായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർന്ന് ഡോ. ശ്രീജ എസ്. FYUGPയുടെ അനുഭവങ്ങളും വെല്ലുവിളികളും അവതരിപ്പിച്ചു. പരിഷത്ത് പ്രസിദ്ധീകരിച്ച "ഉന്നതവിദ്യാഭ്യാസം: പരിഷ്കാരങ്ങളും പ്രതിരോധങ്ങളും" എന്ന പുസ്തകം ഡോ. കെ.എൻ. ഗണേഷ് പ്രകാശനം ചെയ്തു. AKGCRT ജനറൽ സെക്രട്ടറി ടി. കെ. ജി. നായർ പുസ്തകം ഏറ്റുവാങ്ങി.

ചർച്ചയിൽ ഡോ. ഒ.ജി. ഒലീന, ഡോ. കെ. ബിജുകുമാർ, പ്രമോദ് കിരൺ, ടി. ഡി. കുര്യാച്ചൻ, ഡോ. വി. രാജേന്ദ്രൻ നായർ, ഗോപകുമാർ, ഡോ. എൻ. ഷാജി, സൂര്യ, ഡോ. വിജി ഭാസ്കരൻ, കെ. കെ. കൃഷ്ണകുമാർ, അനിൽ നാരായണൻ എന്നിവർ പങ്കെടുത്തു.

ഓഗസ്റ്റ് 15-ന് കോഴിക്കോട് സംസ്ഥാനതല ശില്പശാലയും തുടർന്ന് 14 ജില്ലകളിൽ ജില്ലാതല ശില്പശാലകളും സെപ്റ്റംബറിൽ സംസ്ഥാനത്താകെ 150 ജനകീയ സംവാദ സദസ്സുകളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഫോട്ടോ : കേരള ശാസത്രസാഹിത്യ പരിഷത്ത് വിവിധ സംഘടനകളുടെ സഹകരണത്താൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ ശില്പശാലയിൽ ചരിത്രകാരൻ ഡോ : കെ.എൻ ഗണേഷ് മുഖ്യപ്രഭാഷണം നടത്തുന്നു

 #ഉന്നതവിദ്യാഭ്യാസ രംഗത്തെ നയപരിഷ്കാരങ്ങൾ ജനകീയ ക്യാമ്പയിൻ വരുന്നു ആഗസ്റ്റ് 1-ന് തിരുവനന്തപുരത്ത് സംസ്ഥാന ശില്പശാലതിരുവന...
30/07/2026

#ഉന്നതവിദ്യാഭ്യാസ രംഗത്തെ നയപരിഷ്കാരങ്ങൾ ജനകീയ ക്യാമ്പയിൻ വരുന്നു
ആഗസ്റ്റ് 1-ന് തിരുവനന്തപുരത്ത് സംസ്ഥാന ശില്പശാല

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (NEP–2020), വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ, കേരളത്തിലെ നാലുവർഷ ബിരുദപഠന (FYUGP) സമ്പ്രദായം എന്നിവ ഉന്നതവിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കുന്ന ഘടനാപരവും അക്കാദമികവുമായ മാറ്റങ്ങൾ വിശദമായി വിലയിരുത്തുന്നതിനായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിവിധ അധ്യാപക സംഘടനകളുടെയും സാമൂഹ്യ സംഘടനകളുടെയും സഹകരണത്തോടെ ആഗസ്റ്റ് 1-ന് തിരുവനന്തപുരത്ത് സംസ്ഥാനതല അക്കാദമിക ശില്പശാല സംഘടിപ്പിക്കുന്നു.
സർവകലാശാലാ സ്വയംഭരണം, ഫെഡറലിസം, പൊതുവിദ്യാഭ്യാസം, അക്കാദമിക സ്വാതന്ത്ര്യം, ഗുണനിലവാര നിർണയം, കേന്ദ്രീകരണം, സ്വകാര്യവൽക്കരണം, മതേതരത്വം തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയവും ജനാധിപത്യപരവുമായ സംവാദത്തിന് വേദിയൊരുക്കുന്നതാണ് ശില്പശാല.

ശില്പശാല കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഉന്നതവിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ ഡോ. സി. പത്മനാഭൻ അധ്യക്ഷത വഹിക്കും.

ശില്പശാലയിലെ മുഖ്യപ്രഭാഷണം പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ ചിന്തകനുമായ ഡോ. കെ. എൻ. ഗണേഷ് അവതരിപ്പിക്കും.

"വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ: ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തിന്റെ ഘടന, സർവകലാശാലാ സ്വയംഭരണം, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ – ഒരു വിമർശനാത്മക വായന" എന്ന വിഷയത്തിലാണ് അദ്ദേഹത്തിന്റെ പ്രബന്ധം. ഇതോടൊപ്പം അൽ അമീൻ കോളേജ്, ആലുവയിലെ ഡോ. ശ്രീജ എസ്. "കേരളത്തിലെ നാലുവർഷ ബിരുദപഠനം (FYUGP): അനുഭവങ്ങൾ, സാധ്യതകൾ, വെല്ലുവിളികൾ" എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. തുടർന്ന് അധ്യാപകർ, ഗവേഷകർ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവരുടെ പങ്കാളിത്തത്തോടെ ചർച്ചയും ക്രോഡീകരണവും നടത്തി ജനകീയ വിദ്യാഭ്യാസ ക്യാമ്പയിന്റെ പ്രവർത്തനരേഖയ്ക്ക് രൂപം നൽകും.

ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലും ഉന്നതവിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതാവസ്ഥയുടെയും സാഹചര്യത്തിലാണ് സംസ്ഥാനവ്യാപക ജനകീയ വിദ്യാഭ്യാസ ക്യാമ്പയിന് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 15-ന് കോഴിക്കോട് രണ്ടാമത് സംസ്ഥാനതല അക്കാദമിക ശില്പശാല സംഘടിപ്പിക്കും.

തുടർന്ന് ആഗസ്റ്റ് 15 മുതൽ 31 വരെ 14 ജില്ലാ ശില്പശാലകളും, സെപ്റ്റംബർ മാസത്തിൽ സംസ്ഥാനത്താകെ 150 ജനകീയ സംവാദ സദസ്സുകളും സംഘടിപ്പിച്ച് ഉന്നതവിദ്യാഭ്യാസ നയപരിഷ്കാരങ്ങളെക്കുറിച്ച് സമൂഹവ്യാപക ചർച്ച ഉയർത്തും.

വിദ്യാഭ്യാസവിദഗ്ധർ, സർവകലാശാല-കോളേജ് അധ്യാപകർ, ഗവേഷകർ, അധ്യാപകസംഘടനാ പ്രതിനിധികൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ പ്രവർത്തകർ, പൊതുസമൂഹം എന്നിവർ ശില്പശാലയിലും തുടർപരിപാടികളിലും സജീവമായി പങ്കെടുക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അഭ്യർത്ഥിച്ചു. ഇതിൻറെ ഭാഗമായി

ഉന്നത വിദ്യാഭ്യാസം പരിഷ്കാരങ്ങളും പ്രതിരോധങ്ങളും

എന്ന പേരിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു പുസ്തകം പ്രകാശനം ചെയ്തിട്ടുണ്ട്
പുസ്തകം ആവശ്യമായിട്ടുള്ളവർ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും ഇപ്പോൾ ലഭ്യമാണ്

ഡല്‍ഹി വിദ്യാര്‍ഥി പ്രക്ഷോഭ വിജയികള്‍ക്ക് ഐക്യദാര്‍ഢ്യംഉന്നതവിദ്യാഭ്യാസരംഗത്തെ പരീക്ഷ നടത്തിപ്പ്, നീറ്റ്, ദേശീയ ടെസ്റ്റി...
28/07/2026

ഡല്‍ഹി വിദ്യാര്‍ഥി പ്രക്ഷോഭ വിജയികള്‍ക്ക് ഐക്യദാര്‍ഢ്യം
ഉന്നതവിദ്യാഭ്യാസരംഗത്തെ പരീക്ഷ നടത്തിപ്പ്, നീറ്റ്, ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) തുട ങ്ങിയ വിഷയങ്ങളില്‍ നീതിക്കും ഉത്തരവാദിത്വത്തിനുംവേണ്ടി സമാനതകളില്ലാത്തവിധം പോരാട്ടം നടത്തി വിജയിച്ച വിദ്യാര്‍ഥികളെയും യുവജനങ്ങളെയും അവരുടെ കൂട്ടായ്മകളെയും പ്രത്യേകിച്ച് സി ജെ പി യെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിവാദ്യം ചെയ്യുന്നു.
സി ജെ പി യുടെ മുഖ്യ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം കാട്ടിയ കിരാത മര്‍ദനങ്ങളെയാണ് യുവത അതിജീവിച്ചത്. ക്രൂരവും നിഷ്ഠൂരവുമായ ലാത്തിച്ചാര്‍ജുകള്‍, കണ്ണീര്‍വാതകം, ജലപീരങ്കി, നിയമവിരുദ്ധമായ പെല്ലറ്റ്ഗണ്ണുകളുടെ പ്രയോഗം, സ്റ്റണ്‍ബാറ്റണുകളുടെ ഉപയോഗം തുടങ്ങിയവ കൂടാതെ ആശയവിനിമയം തടസ്സപ്പെടുത്താന്‍ ഇന്റര്‍നെറ്റ് നിരാസം, അറസ്റ്റുകള്‍ തുടങ്ങിയ പോലീസ് അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ജന്തര്‍മന്തറില്‍ നടന്ന സമരത്തിലും സന്‍സദ് മാര്‍ച്ചിലും പങ്കെടുത്ത പോരാളികളുടെ ധൈര്യത്തെയും ആര്‍ജവത്തെയും ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു.
ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ യഥാര്‍ഥ സത്തയെ ഉള്‍ക്കൊള്ളാതെ പ്രവേശന പരീക്ഷ യില്‍ വന്ന വീഴ്ച സാങ്കേതികവിദ്യയുമായി മാത്രം ബന്ധപ്പെട്ടതാണ് എന്ന് വരുത്തിത്തീര്‍ക്കാനും അത് പരിഹരിക്കാന്‍ വിദ്യാഭ്യാസവിദഗ്ധരെ ഒന്നും ഉള്‍പ്പെടുത്താതെ വിദഗ്ധസമിതിയെ പ്രഖ്യാപിച്ച യൂണിയന്‍സര്‍ക്കാരിന്റെ കുടിലതന്ത്രത്തെ തിരിച്ചറിയേണ്ടതുണ്ട്. പരീക്ഷാ നടത്തിപ്പിന്റെ അമിത കേന്ദ്രീകരണത്തിനായി സ്ഥാപിച്ച എന്‍ ടി എ പിരിച്ചുവിടുകയും പ്രവേശന പരീക്ഷകളുടെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാര്‍ ചുമതലയാക്കി മാറ്റുകയും വേണം. ഇങ്ങനെയുള്ള വികേന്ദ്രീകരണ ശ്രമങ്ങള്‍ക്കുപകരം സകലതും ഡല്‍ഹിയില്‍ ബ്യൂറോക്രാറ്റുകളിലൂടെ കേന്ദ്രീകരിക്കാന്‍ കൊണ്ടുവരുന്ന നിര്‍ദിഷ്ട വി ബി എസ് എ ബില്ല് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളൂ. അതിനാല്‍ ഈ ബില്ല് വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിയന്‍സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

വിശദാംശങ്ങള്‍:
നിരവധി കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ എന്‍ ടി എ നടത്തിയ നീറ്റുള്‍പ്പെടെ വിവിധ പരീക്ഷകളുടെ സമ്പൂര്‍ണ്ണ പരാജയ നിര്‍വഹണത്തിന് നേതൃത്വം നല്‍കിയ യൂണിയന്‍സര്‍ക്കാര്‍ വിദ്യാഭ്യാസ മന്ത്രിയായ ധര്‍മ്മേന്ദപ്രധാന്റെ രാജി ഉറപ്പാക്കുന്ന വിധത്തില്‍ സമരത്തെ മുന്നോട്ടുനയിച്ച പ്രതിഷേധ നേതൃത്വത്തെയും അതില്‍ പങ്കെടുത്ത എല്ലാവരെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഒരു പുതിയ പൊതുപരീക്ഷാ നിയമം/ക്രമം, സ്വതന്ത്ര ഓംബുഡ്‌സ്മാന്‍, സി എ ജി ഓഡിറ്റുകള്‍, വിദ്യാര്‍ഥികളുടെ അവകാശ ചാര്‍ട്ടര്‍ എന്നിവയ്ക്കായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ സമയത്ത് ഗൗരവമായ പരിഗണന അര്‍ഹിക്കുന്നു. പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ടു ഉന്നയിക്കപ്പെട്ട ഉള്ളടക്കം, ഫോര്‍മാറ്റ്, എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളിലേക്ക് വന്‍ഫീസ് നല്‍കി ചേരേണ്ട സാഹചര്യം തുടങ്ങിയ കാതലായ ആവശ്യങ്ങളെല്ലാം തമസ്‌കരിച്ച് പ്രവേശന പരീക്ഷയെയും അതിന്റെ നടത്തിപ്പിനെയും കേവല മായ ഒരു സാങ്കേതിക പ്രശ്‌നമാക്കി മാത്രം ചുരുക്കി കാണുന്ന യൂണിയന്‍സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യം പ്രക്ഷോഭത്തിന്റെ മുന്നണിയിലുള്ള വിദ്യാര്‍ഥി സമൂഹവും യുവജന സമൂഹവും തിരിച്ചറിയും എന്ന് പരിഷത്ത് കരുതുന്നു.
അതോടൊപ്പം സമരത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം പിന്‍വലിക്കണമെന്നും പരീക്ഷാ ക്രമക്കേടുമൂലം കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഉള്ള ആവശ്യങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. പോലീസ് അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പ്രക്ഷോഭകരും സര്‍ക്കാരും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സംഘടനകളെയും യുവാക്കളുടെ സംഘടനകളെയും അധ്യാപക സംഘടനകളെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള 40 സംഘടനകളുടെ കൂട്ടായ്മയായ എ ഐ പി എസ് എന്‍ പ്രതിനിധികളെയും വിദ്യാഭ്യാസവിദഗ്ധരെയും എല്ലാം ചര്‍ച്ചകളുടെ ഭാഗമാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
പാര്‍ലമെന്റില്‍ വയ്ക്കുകപോലും ചെയ്യാതെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിച്ചത് മുതല്‍ പ്രസ്തുത നയത്തിനെതിരെയും ഇപ്പോള്‍ യു ജി സി ക്ക് പകരമായി നിര്‍ദേശിച്ചിട്ടുള്ള വി ബി എസ് എ ബില്‍ എന്നിങ്ങനെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണത്തിനും വാണിജ്യവല്‍ക്കരണത്തിനും വര്‍ഗീയവല്‍ക്കരണത്തിനും വേണ്ടി കൊണ്ടുവന്ന എല്ലാ നയങ്ങള്‍ക്കും നടത്തിപ്പ് ഉപകരണങ്ങള്‍ക്കും ഉപാധികള്‍ക്കും എതിരെയും ദേശീയ ശാസ്ത്രപ്രസ്ഥാനം നിരന്തരമായ പോരാട്ടത്തിലാണ്.
മന്ത്രിയോട് മാത്രം ഉത്തരം പറയേണ്ട ഒരു സ്വകാര്യ സംവിധാനമായ എന്‍ ടി എ നടത്തുന്ന നീറ്റ് അടക്കമുള്ള പരീക്ഷകളുടെ പരാജയം യാദൃച്ഛികമല്ല. കേന്ദ്രീകൃത സിംഗിള്‍ സ്റ്റേജ് എം സി ക്യൂ പരീക്ഷകള്‍ കോച്ചിങ് മാഫിയകളെ പരിപോഷിപ്പിക്കാനാണ്. ഇത്തരം പരീക്ഷകള്‍ ഉയര്‍ന്ന ഫീസ് നല്‍കി സ്വകാര്യ കോളേജുകളിലേക്കും കോച്ചിങ് സെന്ററുകളിലേക്കും വിദ്യാര്‍ഥികളെ തള്ളിവിടുന്നു. കൂടാതെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മെറിറ്റ് ഉണ്ടെങ്കിലും തുടര്‍പഠനം അപ്രാപ്യമാക്കുന്നു. ഒരുതരത്തിലുള്ള സമൂഹവിഭജനത്തിന് ഇത്തരം പരീക്ഷകളെല്ലാം നിമിത്തമായി മാറുന്നു. എന്‍ ടി എ യുടെ തികഞ്ഞ കഴിവില്ലായ്മയും അക്കാദമിക സ്വയംഭരണത്തിന്റെയും പ്രൊഫഷണല്‍ സത്യസന്ധതയുടെയും അഭാവവും ഇതിനകംതന്നെ പ്രകടമായതാണ്. സംഘടിത അഴിമതിക്കും പേപ്പര്‍ ചോര്‍ച്ചയ്ക്കും കൂട്ടുനില്‍ക്കുന്ന ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഈ സംവിധാനം പരീക്ഷകള്‍ നടത്താനുള്ള ഉത്തരവാദിത്വം പുറംകരാര്‍വഴി നല്‍കുന്നു. ചുരുക്കത്തില്‍ ചോദ്യങ്ങളുടെ ചോര്‍ച്ചയും കോച്ചിങ് മാഫിയകളുമായുള്ള ബന്ധങ്ങളുമെല്ലാം ഈ സംവിധാനങ്ങളും അതുവഴി കേന്ദ്ര ഭരണകൂടവും അറിഞ്ഞുകൊണ്ട് അവസരമൊരുക്കുന്ന ആന്തരിക നിര്‍മ്മിതികളാണ്. അതുകൊണ്ട് നീതിപൂര്‍ണ്ണമായ പ്രവേശന പരീക്ഷകള്‍ ഉറപ്പാക്കണമെങ്കില്‍ എന്‍ ടി എ യില്‍ ചില നടപടികള്‍ എടുത്തതുകൊണ്ട് മാത്രമാകില്ല. എന്‍ ടിഎ യെ പിരിച്ചുവിട്ട് പ്രവേശന പരീക്ഷകള്‍ സംസ്ഥാനത്തിന്റെ ചുമതലയാക്കണമെന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. പ്രസ്തുത ആവശ്യം ഒന്നുകൂടി ഉന്നയിക്കുന്നു.
സംസ്ഥാന കേന്ദ്രീകൃത പാഠ്യപദ്ധതിയും പ്രവേശന നടപടിക്രമങ്ങളും വികസിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസത്തില്‍ ഭരണഘടനാപരമായ പങ്ക് വീണ്ടെടുക്കാന്‍ അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഭാഗമായ ശാസ്ത്രസാഹിത്യ പരിഷത്ത് നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ്. പ്രാദേശിക സന്ദര്‍ഭങ്ങളും ആവശ്യങ്ങളും, സ്‌കൂള്‍ ബോര്‍ഡ് മാര്‍ക്കുകള്‍, സാമൂഹികനീതി, ഇന്റര്‍-റീജിയണല്‍ ഇക്വിറ്റി എന്നിവയെ അടിസ്ഥാനമാക്കി പ്രവേശനം രൂപകല്പന ചെയ്യാനും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തും തുടര്‍ന്ന് ലഭ്യമാക്കേണ്ട പ്രവര്‍ത്തന മണ്ഡലങ്ങളിലുമെല്ലാം പ്രാദേശിക വൈവിധ്യവും വിവിധ സമൂഹഘടനയില്‍ ഉള്ളവരുടെ പങ്കാളിത്തവും ഉറപ്പാക്കി പ്രാദേശിക തുല്യത സാര്‍ഥകമാക്കണമെങ്കില്‍ പ്രവേശന പരീക്ഷകള്‍ ദേശീയതലത്തില്‍ കേന്ദ്രീകരിക്കുന്നതുവഴി കഴിയില്ല. വികലമായ പരീക്ഷാ സമ്പ്രദായത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിച്ച വിദ്യാര്‍ഥികളോടും കുടുംബങ്ങളോടും ഞങ്ങള്‍ സഹാനുഭൂതിയും അഗാധമായ ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നു, നീതിയുക്തവും തുല്യവുമായ ഒരു സംവിധാനത്തിനായുള്ള തുടര്‍ച്ചയായ പോരാട്ടത്തില്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു.
ഇപ്പോള്‍ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന ചര്‍ച്ചകളില്‍ കേന്ദ്രീകൃത പരീക്ഷാ സംവിധാനങ്ങള്‍ ഉള്ളിടത്തോളം കാലം ഇപ്പോള്‍ ഉണ്ടായ ഭരണകൂട വീഴ്ചകള്‍ തുടരുമെന്ന് തിരിച്ചറിഞ്ഞ് പ്രവേശനപരീക്ഷകള്‍ സംസ്ഥാനതലത്തിലേക്ക് വികേന്ദ്രീകരിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നു.

വി മനോജ്കുമാര്‍ ഡോ. സി രാമകൃഷ്ണന്‍
ജനറല്‍ സെക്രട്ടറി പ്രസിഡന്റ

25/07/2026

വിജയാരവം
കണ്ണൂർ
#25-7-26
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കണ്ണൂർ ജില്ലാ യുവസമിതി

25/07/2026

വിജയാരവം
25-7-26
കേരള ശാസ്ത്രസാഹിത്യപരിഷത്ത്
യുവസമിതി , കണ്ണൂർ
മുഖ്യാതിഥി
ഡോ. ടി എം തോമസ് ഐസക്ക്

പരീക്ഷാ ക്രമക്കേടുകൾ: എൻടിഎ അഴിമതിയുടെ പ്രഭവകേന്ദ്രമായി; ഡൽഹി വിദ്യാർത്ഥി സമരം രാജ്യത്തിന് മുന്നറിയിപ്പ് – ഡോ. ടി. എം. ത...
25/07/2026

പരീക്ഷാ ക്രമക്കേടുകൾ: എൻടിഎ അഴിമതിയുടെ പ്രഭവകേന്ദ്രമായി; ഡൽഹി വിദ്യാർത്ഥി സമരം രാജ്യത്തിന് മുന്നറിയിപ്പ് – ഡോ. ടി. എം. തോമസ് ഐസക്

കണ്ണൂർ: രാജ്യത്തെ മത്സരപരീക്ഷകളിൽ ആവർത്തിച്ച് നടക്കുന്ന ക്രമക്കേടുകൾക്ക് പിന്നിൽ കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയാണെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അഴിമതിയുടെ പ്രഭവകേന്ദ്രമായി മാറിയെന്നും മുൻ ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. ഡൽഹി ജന്തർ മന്തിറിൽ വിദ്യാർത്ഥികൾ നടത്തിയ സമരം രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് നിർണായകമായ സന്ദേശമാണ് നൽകിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി കണ്ണൂർ ജില്ലാ കമ്മിറ്റി ഡൽഹി വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച 'ഇന്ത്യ പുലരുമെന്നൊരു സത്യസ്വപ്നം' എന്ന പ്രമേയത്തിലുള്ള 'ഒച്ച' തെരുവാരവവും വിജയാരവവും മുഖ്യപ്രഭാഷണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക, പരീക്ഷാ ക്രമക്കേടുകൾ മൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, കുറ്റക്കാരെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു ഡൽഹിയിലെ സമരം നടന്നത്. സമരത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് നഷ്ടപരിഹാരം നൽകാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും കേന്ദ്ര സർക്കാർ തയ്യാറായത് ജനാധിപത്യ പ്രക്ഷോഭത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന പരീക്ഷകൾ നടത്താനുള്ള ചുമതലയുള്ള എൻടിഎയിൽ സ്ഥിരം ജീവനക്കാർ പോലുമില്ലാത്തത് ആശങ്കാജനകമാണെന്ന് പറഞ്ഞു. ഡെപ്യൂട്ടേഷനിലും താൽക്കാലിക നിയമനങ്ങളിലുമാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വാണിജ്യ താൽപര്യങ്ങൾ മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററുകൾക്ക് ഭരണകൂടം അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രി രാജിവെക്കുന്നതിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടില്ലെങ്കിലും ഭരണകൂടത്തിന്റെ ജനങ്ങളോടുള്ള ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന് അത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സർവകലാശാലകളിൽ ഗവർണറെ ഉപയോഗിച്ച് സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരായ മുന്നറിയിപ്പുകൂടിയാണ് ഡൽഹി സമരവിജയമെന്നും, കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെയും സർവകലാശാലകളെയും സംരക്ഷിക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഈ സമരം പുതിയ ഊർജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി ജന്തർ മന്തിറിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജയാരവം കണ്ണൂർ നഗരത്തിലൂടെ പര്യടനം നടത്തി കാൽടെക്സിൽ സമാപിച്ചു. സമാപന വേദിയിൽ വരകൾ, ഗാനങ്ങൾ, കളികൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവ അരങ്ങേറി.

കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ നന്ദജ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. അപർണ്ണ സൂരജ് അധ്യക്ഷത വഹിച്ചു. യുവസമിതി ജില്ലാ കൺവീനർ ആനന്ദ് കൈലാസം സ്വാഗതം പറഞ്ഞു. യുവസമിതി സംസ്ഥാന കമ്മിറ്റി അംഗം ദീപു പേരാവൂർ, കണ്ണൂർ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ, യുവസമിതി ചെയർമാൻ എം. ദിവാകരൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.വി. ജയശ്രീ, ജില്ലാ സെക്രട്ടറി ബിജു നെടുവാലൂർ, യുവസമിതി ജില്ലാ കമ്മിറ്റി അംഗം അഡ്വ. ആര്യ എന്നിവർ സംസാരിച്ചു.

പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പി.പി. ബാബു, വി.വി. ശ്രീനിവാസൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിജയൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

തുടർന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി കലാകാരന്മാർ അവതരിപ്പിച്ച തെരുവ് നാടകം അരങ്ങേറി. രോഷിത് പി.വി., രാംജിത്ത് പി.വി., അമൽ വേളം, യദു കൃഷ്ണൻ പി.വി., യദുരാഗ്, അക്ഷത്, അനിരുദ്ധ്, ശ്രീരാഗ്, അപർണ്ണ എസ്.എൻ., നിപുൺ പായം ,യദു കൃഷ്ണൻ, ഗിരീഷ് കെ.വി എന്നിവർ നാടകത്തിൽ പങ്കെടുത്തു.

25/07/2026

ഡൽഹി സമരം -
യുവതക്കൊപ്പം
എങ്ങും പടരുന്ന
ഐക്യദാർഢ്യ ജാഥകൾ

ക്ഷണിക്കുന്നു------'ഇന്ത്യ പുലരുമെന്നൊരു സത്യസ്വപ്നം' നാളെ കണ്ണൂരിൽകണ്ണൂർ, ജൂലൈ 25: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിത...
24/07/2026

ക്ഷണിക്കുന്നു
------

'ഇന്ത്യ പുലരുമെന്നൊരു സത്യസ്വപ്നം' നാളെ കണ്ണൂരിൽ

കണ്ണൂർ, ജൂലൈ 25: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി, കണ്ണൂർ സംഘടിപ്പിക്കുന്ന 'ഇന്ത്യ പുലരുമെന്നൊരു സത്യസ്വപ്നം' എന്ന ജനകീയ സാംസ്കാരിക പരിപാടി നാളെ (ജൂലൈ 25) വൈകുന്നേരം 3 മണിക്ക് കണ്ണൂർ കാൽടെക്സിൽ നടക്കും.

യുവജന മനസ്സിലെ വൈവിധ്യങ്ങളും സമകാലിക സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും കല, സംഗീതം, സംവാദം എന്നിവയിലൂടെ അവതരിപ്പിക്കുന്ന പരിപാടിയിൽ ഗാനാലാപനം, കവിത, കഥ, കലാപരിപാടികൾ, പ്രകാശനം എന്നിവ അരങ്ങേറും. ഡൽഹി സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കും

യുവസമിതി സംസ്ഥാന കമ്മിറ്റി അംഗം ദീപുപേരാവൂർ , നന്ദജ് ബാബു (ചെയർമാൻ, കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ) സംയുക്തമായി ഉദ്ഘടനം ചെയ്യും

യുവതയുടെ സാംസ്കാരിക പരിപാടിയിൽ മുഖ്യാതിഥിയായി മുൻ ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്കും പങ്കെടുക്കും. അദ്ദേഹം യുവജനങ്ങളുമായി സംവദിക്കുകയും പരിപാടിയെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്ന ഈ പരിപാടിയിലേക്ക് യുവജനങ്ങളെയും പൊതുജനങ്ങളെയും സംഘാടകർ ക്ഷണിച്ചു. താങ്കളും സുഹൃത്തുക്കളും യുവജന പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
94476 48006

Address

Parishad Bhavan Near Chimaya Balabhavan
Kannur
670002

Opening Hours

9am - 5pm

Telephone

+4972700424

Website

Alerts

Be the first to know and let us send you an email when KSSP Kannur District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSSP Kannur District:

Shortcuts

Share