HOPE Charitable Trust

Call Directions Website

HOPE Charitable Trust HOPE is a charitable trust engaged in philanthropic activities in the area of health & rehabilitation

ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 22 ആം വാർഷികാഘോഷവും ഫൗണ്ടേഴ്സ് ഡേ സെലിബ്രേഷനും വെബ്സൈറ്റ് ഉത്ഘാടനവും.പിലാത്തറ: ആരോഗ്യ മേ...
02/09/2026

ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 22 ആം വാർഷികാഘോഷവും ഫൗണ്ടേഴ്സ് ഡേ സെലിബ്രേഷനും വെബ്സൈറ്റ് ഉത്ഘാടനവും.

പിലാത്തറ: ആരോഗ്യ മേഖലയെ കരിവണ്ടിയുഗത്തിൽനിന്ന് വന്ദേഭാരത് കാലത്തേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. പിലാത്തറ ഹെൽത്ത് ഓറിയന്റഡ് പ്രോജക്ട് എസ്റ്റാബ്ലിഷ്മെന്റ്സ് (ഹോപ്പ്) 22-ാം വാർഷികവും സ്ഥാപകദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യമേഖലയിൽ പ്രശ്നങ്ങളേറെയുണ്ട്. സമഗ്ര മാറ്റം ഘട്ടംഘട്ടമായി നടപ്പാക്കും. ഭിന്നശേഷി പുനരധിവാസമേഖലയിൽ സർക്കാർ സഹായത്തിലുപരി ജനങ്ങളുടെ പൂർണ സഹകരണവും അത്യാവശ്യമാണ്. സർക്കാർ മാനസികാരോഗ്യ സ്ഥാപനങ്ങളിൽനിന്ന് രോഗം ഭേദപ്പെട്ടവരെ ഏറ്റെടുക്കാൻപോലും മടി കാണിക്കുന്നവർ ഏറെയാണ്. മാനസികാരോഗ്യകേന്ദ്രങ്ങളുടെ പേര് മാറ്റാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ഡോ. ടി.വി. കുഞ്ഞിക്കണ്ണൻ, ഡോ. വി.സി. രവീന്ദ്രൻ, ഡോ. സരസ്വതി വേണുഗോപാൽ, മുഹമ്മദ് റിയാസ്, ഇ.വി. ഹാരിസ്, പി. വിജയൻ എടാട്ട് എന്നിവരെ ആദരിച്ചു.

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.ടി. മാധവൻ മുഖ്യാതിഥിയായി. അഡ്വ. കെ.വി. ശശിധരൻ നമ്പ്യാർ പദ്ധതി അവതരിപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, മാനേജിങ് ട്രസ്റ്റി കെ.എസ്. ജയമോഹൻ, വർക്കിങ് പ്രസിഡന്റ് എം.പി. മധുസൂദനൻ, ഫാ. രാജൻ ഫാ... തുടങ്ങിയവർ സംസാരിച്ചു.

മാതൃഭൂമി സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി. സുധിൽകുമാർ, വി.വി. ബാബുരാജ്, കെ.ഡി. ബെന്നി, ഡോ. കെ. ഷാഹുൽ ഹമീദ്, ഡോ. കേശവൻ വേദിരമന, സിദ്ധാർഥൻ കണ്ണാരത്ത്, കെ.പി. ഷനിൽ എന്നിവരും സംസാരിച്ചു.

ഹോപ്പിന്റെ വെബ്സൈറ്റ് (www.thehopeindia.org) മന്ത്രി ഉദ്ഘാടനം ചെയ്തു. സന്നദ്ധസംഘടനകളുമായി ചേർന്നുള്ള യുവ ഹോപ്പിന്റെ സൗജന്യ ഭക്ഷണപദ്ധതിയുടെ കൂപ്പൺ വിതരണവും നടന്നു

15/08/2026
22/02/2026

Address

Hope Village, Pilathara
Kannur
670504

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm
Sunday 9:30am - 5:30pm

Telephone

+919605798889

Alerts

Be the first to know and let us send you an email when HOPE Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share