KGNA KNR DC

KGNA KNR DC A community organization

*യാത്രയയപ്പു നൽകി* പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന സംസ്ഥാന കമ്മിറ്റി അംഗം ദീപു ടി വി, ജി...
28/07/2026

*യാത്രയയപ്പു നൽകി*
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന സംസ്ഥാന കമ്മിറ്റി അംഗം ദീപു ടി വി, ജില്ലാ കമ്മിറ്റി അംഗം ആദർശ് അശോക് എന്നിവർക്കു കെ ജി എൻഎ ജില്ലാ കൺവൻഷനിൽ വച്ച് യാത്രയയപ്പു നൽകി. കെ ജി എൻ എ സംസ്ഥാന സെക്രട്ടറി ഖമറുസ്സമാൻ ടി ടി ഉപഹാരങ്ങൾ നൽകി.

കെ ജി എൻ എ സംസ്ഥാന കല, കായികോത്സവം വിജയികളെ കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
28/07/2026

കെ ജി എൻ എ സംസ്ഥാന കല, കായികോത്സവം വിജയികളെ കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു

ജില്ല കൺവെൻഷൻ നടത്തി കെ ജി എൻ എ കണ്ണൂർ ജില്ലാ കൺവെൻഷൻ ഐ എം എ ഹാളിൽ ചേർന്നു. കെ ജി എൻ എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷീന കെ പി...
28/07/2026

ജില്ല കൺവെൻഷൻ നടത്തി

കെ ജി എൻ എ കണ്ണൂർ ജില്ലാ കൺവെൻഷൻ ഐ എം എ ഹാളിൽ ചേർന്നു. കെ ജി എൻ എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷീന കെ പി ഉദ്‌ഘാടനം ചെയ്തു, സംസഥാന സെക്രെട്ടറി ഖമറുസ്സമൻ ടി ടി , പുഷ്പജ കെ വി , ദീപു ടി വി, ആദർശ് കെ, പ്രീത പി എന്നിവർ സംസാരിച്ചു. സംസ്ഥാന കലാ കായികോത്സവം വിജയികളെ അനുമോദിച്ചു , സ്ഥലം മാറിപ്പോകുന്ന ദീപു ടി വി , ആദർശ് കെ എന്നിവർക്കു യാത്രയയപ്പു നൽകി. സനീഷ് ടി തോമസ് സ്വാഗതവും സാജൻ വി പി നന്ദിയും പറഞ്ഞു

*ജില്ല കൺവെൻഷൻ നടത്തി*കെ ജി എൻ എ കണ്ണൂർ ജില്ലാ കൺവെൻഷൻ ഐ എം എ ഹാളിൽ ചേർന്നു. കെ ജി എൻ എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷീന കെ പ...
28/07/2026

*ജില്ല കൺവെൻഷൻ നടത്തി*
കെ ജി എൻ എ കണ്ണൂർ ജില്ലാ കൺവെൻഷൻ ഐ എം എ ഹാളിൽ ചേർന്നു. കെ ജി എൻ എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷീന കെ പി ഉദ്‌ഘാടനം ചെയ്തു, സംസഥാന സെക്രെട്ടറി ഖമറുസ്സമൻ ടി ടി , പുഷ്പജ കെ വി , ദീപു ടി വി, ആദർശ് കെ, പ്രീത പി എന്നിവർ സംസാരിച്ചു. സംസ്ഥാന കലാ കായികോത്സവം വിജയികളെ അനുമോദിച്ചു , സ്ഥലം മാറിപ്പോകുന്ന ദീപു ടി വി , ആദർശ് കെ എന്നിവർക്കു യാത്രയയപ്പു നൽകി. സനീഷ് ടി തോമസ് സ്വാഗതവും സാജൻ വി പി നന്ദിയും പറഞ്ഞു

KGNA MEDIA CELL KANNUR പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ
28/06/2026

KGNA MEDIA CELL KANNUR
പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

26/06/2026
26/06/2026

കള്ളം പറഞ്ഞ് ആത്മസംതൃപ്തി നേടുന്നവർ.

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആരോഗ്യ മേഖലയിലെ ഒരു കൂട്ടർ ഈ അവസ്ഥയിലാണ്. തുടർച്ചയായി കള്ളം പ്രചരിപ്പിക്കുക. ആളുകളെ തെറ്റിദ്ധരിപ്പിക്കുക. തങ്ങൾ കേമൻമാരാണെന്ന് മറ്റുള്ളവർ വിശ്വസിച്ചു എന്ന് സ്വയം സമാധാനിക്കുക . ആത്മനിർവൃതിയടയുക. എന്തൊരു ഗതികേടാണ് ഇത്.

ഇന്നത്തെ അവസാന കളളം ആരോഗ്യമേഖലയിൽ യു.ഡി.എഫ് സർക്കാർ പുതുതായി തസ്തിക സൃഷ്ടിച്ചു എന്നാണ്. മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും ഫോട്ടോ വച്ച് അഭിവാദ്യവും ചെയ്തിട്ടുണ്ട്. ( അവർ അറിഞ്ഞിട്ടുണ്ടാവാൻ വഴിയില്ല . അല്ലെങ്കിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചതിന് നടപടി വരാതിരിക്കുമോ. )

കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ ഭരണകാലത്ത് 8000 ത്തിലധികം തസ്തികകൾ ആരോഗ്യമേഖലയിൽ സൃഷ്ടിച്ചിരുന്നു. ഇതിൽ പകുതിയിലധികവും നേഴ്സുമാരുടേതാണ്. ഏറ്റവും അവസാനം 2026 മാർച്ച് 15 ന് 47 നേഴ്സിംഗ് ഓഫീസർമാരുടേത് ഉൾപ്പടെ 152 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവിറങ്ങി. ഇത് അന്ന് എല്ലാവരും അറിഞ്ഞതും കെ.ജി.എൻ.എ ഉൾപ്പടെയുള്ള സംഘടനകൾ സർക്കാരിന് അഭിവാദ്യമർപ്പിച്ചതും മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്.

സർക്കാർ പുതുതായി സൃഷ്ടിക്കുന്ന തസ്തികകൾ ഏതെല്ലാം സ്ഥാപനങ്ങളിലാണ് വിന്യസിക്കേണ്ടതെന്ന് അതാത് വകുപ്പുകളാണ് പിന്നീട് നിശ്ചയിച്ച് ഉത്തരവാക്കുക. അതൊരു സാധാരണ വകുപ്പുതല നടപടിക്രമം മാത്രമാണ്. സാധാരണ ഗതിയിൽ പൂർത്തിയാവാൻ ഒന്നു രണ്ടു മാസമെടുക്കുന്ന നടപടിക്രമം

ഇവിടെയിപ്പോൾ മാർച്ച് 15 ലെ ഉത്തരവനുസരിച്ച് സൃഷ്ടിക്കപെട്ട തസ്തികകൾ വിവിധ സ്ഥാപനങ്ങളിൽ വിന്യസിച്ചു കൊണ്ട് വകുപ്പുതലത്തിൽ തീരുമാനമായിരിക്കുന്നു. അതിനെയാണ് പുതിയ സർക്കാർ തസ്തിക സൃഷ്ടിച്ചുവെന്ന് പറഞ്ഞ് അർമാദിക്കുന്നത്. അപാര തൊലിക്കട്ടി തന്നെ. രണ്ടു പേരെങ്കിലും വിശ്വസിച്ചാൽ ആവട്ടെ എന്നു കരുതിയാവും. കൂടെ കയ്യടിക്കെടാ മക്കളെ എന്നു പറയാൻ കുറെ കൂലി എഴുത്തുകാരും . ഓന്ത് പോലും തോറ്റു പോകാം .അത്ര വേഗത്തിലാണ് നയം മാറ്റുന്നത്.

പ്രിയ സഹോദരൻമാരെ ,
ധൃതി വേണ്ട. സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരു മാസമല്ലേ ആയുള്ളു. ഒരു പാട് തസ്തിക സൃഷ്ടിക്കാനുള്ളതല്ലേ.. ജീവനക്കാർക്ക് കുറെ ആനുകുല്യവും തരുമെന്ന് തീർച്ചയാണ്. നമുക്ക് ഒരുമിച്ച് അഭിവാദ്യം ചെയ്യാം . 2002 ൽ നമ്മളെല്ലാവരും ഒരുമിച്ച് അന്നത്തെ സർക്കാരിനെ അഭിവാദ്യം ചെയ്തത് ഓർമ്മയില്ലേ.
അതൊക്കെ ഒന്ന് ഓർത്തെടുത്ത് റഡിയായിരുന്നോ. ആവശ്യം വരാതിരിക്കില്ല.

ജനറൽ സെക്രട്ടറി
കെ.ജി.എൻ.എ

25/06/2026

Address

Kannur
670017

Website

Alerts

Be the first to know and let us send you an email when KGNA KNR DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KGNA KNR DC:

Shortcuts

Share