Kisan Service Society-KSS

Kisan Service Society-KSS കിസാൻ സർവീസ് സൊസൈറ്റിയുടെ വാർത്തകൾ ഈ പേജിൽ. ദേശീയ ലെവലിൽ പ്രവർത്തിക്കുന്ന ഒരു എൻജിഒ ആണ്

*വയനാടിനെ അവോക്കാഡോ ഹബ്ബാക്കി മാറ്റും; സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി ടി. സിദ്ദിഖ്****ബത്തേരി:** ത്രിതല...
31/07/2026

*വയനാടിനെ അവോക്കാഡോ ഹബ്ബാക്കി മാറ്റും; സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി ടി. സിദ്ദിഖ്**
**ബത്തേരി:** ത്രിതല പഞ്ചായത്തുകളുമായി ഏകോപിപ്പിച്ച് വയനാടിനെ അവോക്കാഡോയുടെ കാർഷിക ഭൂമിയാക്കി മാറ്റുന്നതിന് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് അവോക്കാഡോ ഫെസ്റ്റ് ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയ പരിചരണ രീതികൾ, വിളവെടുപ്പാനന്തര സാങ്കേതികവിദ്യകൾ (പോസ്റ്റ് ഹാർവെസ്റ്റിങ്), കോൾഡ് ചെയിൻ പ്രോസസിങ്, കയറ്റുമതി ഉൾപ്പെടെയുള്ള വിപണന സാധ്യതകൾ എന്നിവ ഉറപ്പുവരുത്തി വയനാടിനെ അവോക്കാഡോ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അവോക്കാഡോയെക്കുറിച്ചുള്ള സമഗ്ര പഠനത്തിനായി ലോകം വയനാട്ടിലേക്ക് എത്തുന്ന തരത്തിലുള്ള വികസനമാണ് സർക്കാർ ഇതിലൂടെ മുന്നിൽ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ഹിൽസ് ഫാർമർ പ്രോഡ്യുസർ കമ്പനിയെ അനുമോദിക്കുകയും ചെയ്തു
**ധാരണാപത്രം ഒപ്പുവെച്ചു; മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കി**
അവോക്കാഡോ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്ഥാപനമായ മൈസൂരു സി.എഫ്.ടി.ആർ.ഐയും (CFTRI) വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയും തമ്മിൽ മേളയിൽ വെച്ച് ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി അവോക്കാഡോ ചേർത്ത് നിർമ്മിച്ച കുക്കീസ്, കപ്പ് കേക്ക് എന്നീ ബേക്കറി ഉൽപന്നങ്ങൾ സി.എഫ്.ടി.ആർ.ഐ മേധാവി ഡോ. ഗിരിധർ പർവ്വതം, ഐ.ഐ.എച്ച്.ആർ (IIHR) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കരുണാകരൻ എന്നിവർ ചേർന്ന് വിപണിയിലിറക്കി.
ഇന്ത്യയിലെ പ്രമുഖരായ ഇരുപതോളം ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സംവാദങ്ങൾ, ഇൻവെസ്റ്റേഴ്സ് മീറ്റ്, എക്സിബിഷൻ എന്നിവ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. എ.ടി. സുരേഷ് സ്വാഗതം പറഞ്ഞു. ഡോ. പി. മണിലാൽ അവോക്കാഡോ ഫെസ്റ്റിന്റെ ലക്ഷ്യ വിശദീകരണം നടത്തി. ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ റസീല അബ്ദുൾ ഖാദർ അവക്കാഡോ ദിന സന്ദേശം നൽകി വെള്ളയാണി കാർഷിക കോളേജ് പ്രൊഫസർ ഡോ. യാമിനി വർമ, കിസാൻ സർവീസ് സൊസൈറ്റി ചെയർമാൻ ജോസ് തയ്യിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.

കിസാന്‍ സര്‍വീസ് സൊസൈറ്റി കടുങ്ങല്ലൂര്‍ യൂണിറ്റിന്റെ പുതിയ ഓഫീസ് മുപ്പത്തടം മനയ്ക്കപ്പടിയില്‍ ശ്രീശൈലം  ഷോപ്പിംഗ് കോംപ്ല...
31/07/2026

കിസാന്‍ സര്‍വീസ് സൊസൈറ്റി കടുങ്ങല്ലൂര്‍ യൂണിറ്റിന്റെ പുതിയ ഓഫീസ് മുപ്പത്തടം മനയ്ക്കപ്പടിയില്‍ ശ്രീശൈലം ഷോപ്പിംഗ് കോംപ്ലക്സിൽ ആരംഭിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുല്‍ഗഫൂര്‍ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ് കേരള ടൂറിസം മിഷന്റെ ഭാഗമായിട്ടുള്ള സഞ്ചാരി ടൂര്‍സ് കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സലീംകുമാര്‍ ഉദ്ഘാടനംചെയ്തു. കെഎസ്എസ് നടപ്പാക്കുന്ന കാര്‍ഷിക സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനംചെയ്തു. സംസ്ഥാനപ്രസിഡന്റ് ജോയ് ജോസഫ് മഖ്യപ്രഭാഷണം നടത്തി. നാഷണല്‍ സര്‍വീസ് ഡയറക്ടര്‍ എല്‍.ആര്‍. ഗോപികാകൃഷ്ണന്‍, യൂണിറ്റ് സെക്രട്ടറി പി.കെ. അരവിന്ദാക്ഷന്‍, പഞ്ചായത്തംഗം ജയശ്രീ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, കൃഷ് ഓഫീസര്‍ തെരേസ അലക്‌സ്, ടി.എന്‍. നിഷില്‍, ടി.കെ. ഷാജഹാന്‍, വി.എം. ശശി, അബ്ദുല്‍നാസര്‍ എന്നിവര്‍ സംസാരിച്ചു.

കിസാൻ സുരക്ഷ പദ്ധതിക്ക് തുടക്കം തിരുവനന്തപുരം :  കിസാൻ സർവീസ് സൊസൈറ്റിയും ഭാരത സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയു...
31/07/2026

കിസാൻ സുരക്ഷ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം : കിസാൻ സർവീസ് സൊസൈറ്റിയും ഭാരത സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയും സംയുക്തമായി കേരളത്തിലെ കർഷകർക്കായി നടപ്പിലാക്കുന്ന അപകട ഗ്രൂപ്പ്‌ ഇൻഷുറൻസ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മാസ്റ്റർ പോളിസി പ്രകാശനം ചെയ്തു കൊണ്ട് ബഹു. മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ നിർവഹിച്ചു.

കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന സംരക്ഷണം നൽകി കൊണ്ട്, അപകട മരണം, ശാശ്വത താൽകാലിക അംഗ വൈകല്യം എന്നിവക്ക് 5 ലക്ഷം രൂപ വരെയും അപകടത്തിൽ പെട്ട് ചികിത്സ തേടുന്ന കർഷകർക്ക് ആശുപത്രി ചിലവുകൾക്കായി 2 ലക്ഷം രൂപയും ജോലി ചെയ്യാൻ കഴിയാതെ വരുമാന നഷ്ടം വരുന്നവർക്ക് പരമാവധി 100 ആഴ്ച്ച വരെ ഇൻഷുറൻസ് തുകയുടെ 1% നഷ്ട പരിഹാരമായി നൽകുന്ന ബ്രിഹത്തായ കിസാൻ സുരക്ഷ പദ്ധതിക്ക് തുടക്കമായി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ 30.07.2026 വ്യാഴാഴ്ച വൈകീട്ട് 6 ന് നടന്ന ചടങ്ങിൽ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീമതി ബിന്ദു റാഫേലിൽ നിന്നും മാസ്റ്റർ പോളിസി മുഖ്യമന്ത്രി കൈപ്പറ്റി പോളിസി ദേശീയ ചെയർമാൻ ജോസ് തയ്യിൽന് നൽകിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചു. തുടർന്ന് ബഹു. മുഖ്യമന്ത്രിയെ കെ എസ് എസ് ദേശീയ കമ്മിറ്റിക്ക് വേണ്ടി ഡോ. ജോസ് തയ്യിൽ പൊന്നാട അണിയിച്ച് ആദരമർപ്പിച്ചു.

എൻ ഐ സി റീജിയണൽ മാനേജർ ശ്രീമതി ഗീത നായർ, ആലുവ ചീഫ് ബിസിനസ്സ് മാനേജർ ശ്രീമതി ബി. ജയലക്ഷ്മി, അസിസ്റ്റന്റ് മാനേജർ ശ്രീ പി ആർ സംഗീത്, തിരുവനന്തപുരം ചീഫ് ബിസിനസ്സ് മാനേജർ ശ്രീ മിഥുൻ സി പി, ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ ശ്രീ ജ്യോതിഷ് മോഹൻ എന്നിവരും കിസാൻ സർവീസ് സൊസൈറ്റി ദേശീയ ജന സെക്രട്ടറി ശ്രീ എസ്. സുരേഷ്, സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ജോയ് ജോസഫ്, സംസ്ഥാന ജന സെക്രട്ടറി ശ്രീ ബി. ജയകുമാർ, ജില്ല പ്രസിഡന്റ്‌ ശ്രീ സോമശേഖരൻ നായർ, നാഷണൽ സർവീസ് ഡയറക്ടർ ഗോപിക കൃഷ്ണൻ,ജന സെക്രട്ടറി ശ്രീ ഷിമിൽ, തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഭാരവാഹികളായ ശ്രീ പി.സിയാവുദീൻ, ശ്രീ പ്രസന്നചന്ദ്രൻ പിള്ള എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Palakkad District 22/06/2026 മുതലമട   പഞ്ചായത്തിൽ  Kss  രൂപീകരണം നടന്നു. പ്രസിഡന്റായി അരവിന്ദാക്ഷനേയും ജനറൽ സെക്രട്ടറിയാ...
29/07/2026

Palakkad District 22/06/2026 മുതലമട പഞ്ചായത്തിൽ Kss രൂപീകരണം നടന്നു. പ്രസിഡന്റായി അരവിന്ദാക്ഷനേയും ജനറൽ സെക്രട്ടറിയായി സുധീഷിനേയും ട്രഷററായി സുരേഷിനേയും മറ്റ് 11 ഭാരവാഹികളേയും തിരഞ്ഞെടുത്തു. Kss State Secretary Sreekumar യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കിസാൻ സർവീസ് സൊസൈറ്റി യുടെ മാടക്കത്തറ യൂണിറ്റിൽ നിന്നും വയോജനങ്ങൾക്കുള്ള സൗജന്യ ഏകദിന ഉല്ലാസയാത്ര  25 -07-2026 ശനിയാഴ്ച ...
25/07/2026

കിസാൻ സർവീസ് സൊസൈറ്റി യുടെ മാടക്കത്തറ യൂണിറ്റിൽ നിന്നും വയോജനങ്ങൾക്കുള്ള സൗജന്യ ഏകദിന ഉല്ലാസയാത്ര 25 -07-2026 ശനിയാഴ്ച രാവിലെ 8:30ന് 8.30 ന് മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സണ്ണി ചെന്നിക്കര ഉദ്ഘാടന കർമ്മം നിർവഹിച്ച ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർമാരായ ശ്രീ. ഷിജോ വെള്ളിയാട്ടിൽ, ശ്രീ. ജോൺസൺ മല്ലിയത്ത്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് ശ്രീ ലാലു വെട്ടിക്കാട്ടിൽ, സെക്രട്ടറി ശ്രീമതി മണി രാജൻ, വൈസ് പ്രസിഡണ്ട് ശ്രീ. ബേബി എന്നിവർ നേതൃത്വം നൽകി.

22/07/2026
Palakkad ജില്ലയിൽ Kollengode പഞ്ചായത്തിൽ Kss Unit രൂപീകരണം നടന്നു. President ആയി നരേന്ദ്രനേയും ജനറൽ സെക്രട്ടറിയായി സുജിത...
22/07/2026

Palakkad ജില്ലയിൽ Kollengode പഞ്ചായത്തിൽ Kss Unit രൂപീകരണം നടന്നു. President ആയി നരേന്ദ്രനേയും ജനറൽ സെക്രട്ടറിയായി സുജിത്തിനേയും ട്രഷററായി രോഹിനേയും മറ്റ് 11 ഭാരവാഹികളേയും തിരഞ്ഞെടുത്തു. ഉദ്ഘാടനം Kss State Secretary ശ്രീകുമാർ നിർവഹിച്ചു.

Address

Pallikunnu
Kannur
670004

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919447741226

Alerts

Be the first to know and let us send you an email when Kisan Service Society-KSS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kisan Service Society-KSS:

Shortcuts

Share