Nurses Week Celebration Kannur

Nurses Week Celebration Kannur it includes all nurses in Kannur district

"സ്നേഹാദരം"***************2025 നസസ് ആരാഘോഷത്തിന്റെ ഭാഗമായി സർവീസിൽ നിന്നും റിട്ടയർ ചെയ്ത നേഴ്സിംഗ് ജീവനക്കാർ,വിവിധ വിഷയങ...
13/05/2025

"സ്നേഹാദരം"
***************
2025 നസസ് ആരാഘോഷത്തിന്റെ ഭാഗമായി സർവീസിൽ നിന്നും റിട്ടയർ ചെയ്ത നേഴ്സിംഗ് ജീവനക്കാർ,
വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ളനഴ്സുമാർ,കലാ,കായിക,സാംസ്കാരിക മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച നഴ്സുമാർ,പുസ്തക പ്രസിദ്ധീകരണം നടത്തിയിട്ടുള്ള നഴ്സുമാർ,വിദ്യാഭ്യാസ രംഗത്തും,കലാ, കായിക,സാംസ്കാരിക രംഗത്തും ഉന്നത വിജയം നേടിയിട്ടുള്ള വിദ്യാർത്ഥികൾ എന്നിവർക്കും വാരാഘോഷത്തിന്റെ ഭാഗമായി സ്നേഹാദരം നൽകി......

നഴ്സസ് വാരാഘോഷ സമാപന സമ്മേളനം 12/05/2025 കണ്ണൂർ********************************* ആധുനിക നഴ്സിംഗിൻ്റെ ഉപജ്ഞാതാവായ ഫ്ളോറൻസ...
13/05/2025

നഴ്സസ് വാരാഘോഷ സമാപന സമ്മേളനം 12/05/2025 കണ്ണൂർ
*********************************
ആധുനിക നഴ്സിംഗിൻ്റെ ഉപജ്ഞാതാവായ ഫ്ളോറൻസ് നൈറ്റിംഗേലിൻ്റെ 205ാ മത്
ജന്മ ദിനത്തോടനുബന്ധിച്ച് നടന്ന കണ്ണൂർ ജില്ലാ നഴ്സസ് വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം മെയ് 12 ന്
കൃഷ്ണമേനോൻ സ്മാരക
ഗവ:വനിതാ കോളേജിൽ
ശ്രീ:അരുൺ കെ വിജയൻ IAS
(ജില്ലാ കളക്ടർ) ൻ്റെ അദ്ധ്യക്ഷതയിൽ അഴിക്കോട് നിയോജക മണ്ഡലംMLA
ശ്രീ :കെ.വി സുമേഷ് ഉദഘാടനം ചെയ്തു.....

ശ്രീ : സന്തോഷ് കീഴാറ്റൂർ
(ചലച്ചിത്ര-നാടക നടൻ) മുഖ്യാതിഥിയായി,മിസ് കേരളാ
ശ്രീമതി.ഐശ്വര്യാ ശ്രീനിവാസനും
അഥിതിയായി പങ്കെടുത്തു...

ശ്രീ ഖമറുസമൻ ടി ടി (ജനറൽ കൺവീനർ) സ്വാഗതം പറഞ്ഞു.
ഡോ:പി.കെ അനിൽകുമാർ (ജില്ലാ പ്രോഗ്രാം മാനേജർ NHM)
ശ്രീമതി : ശ്രീദേവി വി എസ് (ജില്ലാ നഴസിംഗ് ഓഫീസർ)
ശ്രീമതി.ടി ജി പ്രീത (ജില്ലാ MCH ഓഫീസർ)പ്രൊഫ: എം.കെ പ്രീത (പ്രിൻസിപ്പാൾ ഗവ: കോളേജ് ഓഫ് നഴ്സിംഗ് പരിയാരം )
ഡോ: പവിത്രൻ രയരോത്ത് (പ്രിൻസിപ്പാൾ കോ-ഓപ്പ് കോളേജ് ഓഫ് നഴ്സിംഗ് പയ്യന്നൂർ)
ശ്രീമതി : പുഷ്പജ കെ വി
(ജില്ലാ സെക്രട്ടറി KGNA)
ശ്രീമതി : റോജ ഇ ( ജില്ലാ സെക്രട്ടറി KGJPHN&SU ) എന്നിവർ ആശംസയർപ്പിച്ചു കൊണ്ട് സംസാരിച്ചു
സർവീസിൽ നിന്ന് വിരമിച്ച നഴ്സുമാർക്കും,നഴ്സിംഗ് മേഖലയിൽ ഡോക്ടറേറ്റ് നേടിയവർക്കും ,വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കും ഉപഹാര സമർപ്പണവും നടത്തി
തുടർന്ന് ശ്രീ : സനീഷ് ടി തോമസ് നന്ദി പറഞ്ഞ തോടു കൂടി ഔദ്യേകിക ചടങ്ങിന് നാന്നി കുറിച്ചു.

തുടർന്ന് ജില്ലയിലെ നഴ്സുമാരുടെയും നഴ്സിംഗ് വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി...

കണ്ണൂർ ജില്ലാ നേഴ്‌സസ് വാരാഘോഷ വിളംബര റാലയിലെ മനോഹരമായ ക്ലിക്കുകൾ*****************************
10/05/2025

കണ്ണൂർ ജില്ലാ നേഴ്‌സസ് വാരാഘോഷ വിളംബര റാലയിലെ മനോഹരമായ ക്ലിക്കുകൾ*****************************

കണ്ണൂർ ജില്ലാ നഴ്സസ് വാരാഘോഷത്തിൻ്റെ ഭാഗമായി 9/5/25 ന് കണ്ണൂർ ഗവ. സ്കൂൾ ഓഫ് നഴസിംഗിൽ വച്ച് നടന്ന Indoor games  ശ്രീമതി സ...
10/05/2025

കണ്ണൂർ ജില്ലാ നഴ്സസ് വാരാഘോഷത്തിൻ്റെ ഭാഗമായി 9/5/25 ന് കണ്ണൂർ ഗവ. സ്കൂൾ ഓഫ് നഴസിംഗിൽ വച്ച് നടന്ന Indoor games ശ്രീമതി സുധർമ്മ സിജിയുടെ അദ്ധ്യക്ഷതയിൽ ഗവ: സ്കൂൾ ഓഫ് നഴസിംഗ് പ്രിൻസിപ്പാൾ എൻ ജെ സോളി ഉദ്ഘാടനം ചെയ്തു.

09/05/2025
കണ്ണൂർ ജില്ലാ നഴ്സസ് വാരാഘോഷം 2025 ഭാഗമായി 8/05/25 ന് ഗവ: സ്കൂൾ ഓഫ് നഴ്സിംഗിൽ വച്ച് നടന്ന കലാ,രചനാ മൽസരങ്ങൾ ഡെപ്യൂട്ടി ന...
08/05/2025

കണ്ണൂർ ജില്ലാ നഴ്സസ് വാരാഘോഷം 2025 ഭാഗമായി 8/05/25 ന് ഗവ: സ്കൂൾ ഓഫ് നഴ്സിംഗിൽ വച്ച് നടന്ന കലാ,രചനാ മൽസരങ്ങൾ ഡെപ്യൂട്ടി നഴസിംഗ് സുപ്രണ്ട് തനൂജ മാസത്തിൻ്റെ അദ്ധ്യക്ഷതയിൽ RCH ഓഫീസർ
ഡോ:അശ്വിൻ ഉദ്ഘാടനം ചെയ്തു....

കണ്ണൂർ ജില്ലാ നഴ്സസ് വാരാഘോഷം രണ്ടാം ദിവസം 7/5/25 ന് ഗവ: സ്കൂൾ ഓഫ് നഴസിംഗിൽ വെച്ച് " MED-WIZ " ക്വിസ് മത്സരം സംഘടിപ്പിച്...
07/05/2025

കണ്ണൂർ ജില്ലാ നഴ്സസ് വാരാഘോഷം രണ്ടാം ദിവസം 7/5/25 ന് ഗവ: സ്കൂൾ ഓഫ് നഴസിംഗിൽ വെച്ച് " MED-WIZ " ക്വിസ് മത്സരം സംഘടിപ്പിച്ചു....

അതോടൊപ്പം "സ്നേഹ സ്വാന്തനം"
ജില്ലാ നഴ്സിംഗ് ഓഫീസറുടെ നേതൃത്വത്തിൽ HOPE ചാരിറ്റബിൾ ട്രസ്റ്റ് പിലാത്തറ സന്ദർശിക്കുകയും നിരാലംബരായ അന്തേവാസികൾക്ക് വീൽചെയർ, എയർ ബെഡ് തുടങ്ങി ആവശ്യമായ സാധനങ്ങൾ നല്കുകയും അവരോടൊപ്പം അൽപ സമയം ചിലവഴിക്കുകയും ചെയ്തു........

കണ്ണൂർ ജില്ലാ നേഴ്സസ് വാരാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ ആശുപത്രിയിൽ നടന്ന ഉദ്ഘാടന സമ്മേളനം ബഹു ജില്ലാ പഞ്ചായത...
06/05/2025

കണ്ണൂർ ജില്ലാ നേഴ്സസ് വാരാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ ആശുപത്രിയിൽ നടന്ന ഉദ്ഘാടന സമ്മേളനം ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു

Address

Kannur

Website

Alerts

Be the first to know and let us send you an email when Nurses Week Celebration Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share