Kerala Social Security Mission Employees Union-KSSMEU-CITU

  • Home
  • India
  • Kannur
  • Kerala Social Security Mission Employees Union-KSSMEU-CITU

Kerala Social Security Mission Employees Union-KSSMEU-CITU Official Page of Kerala Social Security Mission Employees Union(CITU)

കേരളം ലോകത്തിനു മുമ്പാകെ അഭിമാനത്തോടെ ഉയർത്തിക്കാട്ടിയ സ്ഥാപനമാണ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ. ആയിരക്കണക്കിന് വരുന്ന ഭിന്ന...
06/08/2026

കേരളം ലോകത്തിനു മുമ്പാകെ അഭിമാനത്തോടെ ഉയർത്തിക്കാട്ടിയ സ്ഥാപനമാണ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ. ആയിരക്കണക്കിന് വരുന്ന ഭിന്നശേഷിക്കാർക്കും
വയോജനങ്ങൾക്കും ഗുരുതര രോഗ ബാധിതർക്കും ആശ്രയമായ മിഷൻ നിരവധി വെല്ലുവിളികൾ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വയോമിത്രം, മിഠായി ഉൾപ്പടെയുള പദ്ധതികൾ മിഷനിൽ നിന്നും മറ്റ് വകുപ്പുകളിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ ആശങ്കയുണ്ട്.
ഈ സാഹചര്യത്തിൽ മിഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് ബഹു. മുഖ്യമന്ത്രി, സാമൂഹ്യ നീതി മന്ത്രി ഉൾപ്പടെയുള്ള അധികാരികൾക്കു മുമ്പാകെ ജീവനക്കാരുടെ സംഘടന താഴെ പറയുന്ന ആവശ്യങ്ങൾ ഉന്നയിക്കുകയാണ്.

സാമൂഹ്യ സുരക്ഷാ രംഗത്തെ കേരള മാതൃക നിലനിർത്തുക.

കേരള സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതികൾ സംരക്ഷിക്കുക.

ഭിന്നശേഷി വയോജന ജീവകാരുണ്യ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുക.
നിലവിലുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുക.

ജീവനക്കാരുടെ
തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുക.
തൊഴിൽ സുരക്ഷ ഉറപ്പാക്കുക.

KSSMEU(CITU)

Kerala Social Security Mission Employees Union (CITU) Labour Dept Reg No: TU-19525/2020 CITU Affiliation No: K-2223

23/06/2026
ജൂൺ 24-ന് സെക്രട്ടേറിയറ്റ് മാർച്ച്.
22/06/2026

ജൂൺ 24-ന് സെക്രട്ടേറിയറ്റ് മാർച്ച്.

യങ് വർക്കേഴ്സ് CITU സംസ്ഥാന ദ്വിദിന ശിൽപ്പശാല 2026 ജൂൺ 20, 21 തിയതികളിൽ മൂന്നാറിൽ വച്ച് ഡോ: ടി എം തോമസ് ഐസക് ഉദ്ഘാടനം ചെ...
20/06/2026

യങ് വർക്കേഴ്സ് CITU സംസ്ഥാന ദ്വിദിന ശിൽപ്പശാല 2026 ജൂൺ 20, 21 തിയതികളിൽ മൂന്നാറിൽ വച്ച് ഡോ: ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ സ. കെ എൻ ഗോപിനാഥ്, ശ്രീ. ദീപക് പച്ച, സ. കെ എസ് സുനിൽകുമാർ, ശ്രീ. വർക്കിയച്ചൻ പെട്ട എന്നിവർ ക്ലാസുകൾ നയിക്കും.

സംസ്ഥാനത്ത് അധികാരത്തിൽ വന്ന നാൾ മുതൽ യുഡിഎഫ് സർക്കാർ അഴിച്ചുവിട്ടിരിക്കുന്ന കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങൾക്കും രാഷ്ട്ര...
16/06/2026

സംസ്ഥാനത്ത് അധികാരത്തിൽ വന്ന നാൾ മുതൽ യുഡിഎഫ് സർക്കാർ അഴിച്ചുവിട്ടിരിക്കുന്ന കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങൾക്കും രാഷ്ട്രീയ പ്രതികാര നടപടികൾക്കുമെതിരെയും ജനക്ഷേമം മറന്ന് പാവപ്പെട്ട തൊഴിലാളികളെ പട്ടിണിക്കിട്ടും ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന ഭരണകൂടത്തിന് താക്കീതായി ജൂൺ 24-ന് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കാൻ തിരുവനന്തപുരത്ത് ചേർന്ന സമരപ്രഖ്യാപന സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചു. ജോലി നഷ്ടപ്പെട്ടവരും നിലവിൽ തൊഴിൽ ഭീഷണി നേരിടുന്നവരുമായ മുഴുവൻ ദിവസവേതന-കരാർ തൊഴിലാളികളും ഈ മാർച്ചിൽ അണിനിരക്കും. വരും ദിവസങ്ങളിൽ ദിവസ വേതന കരാർ തൊഴിലാളികളെ പിരിച്ചുവിട്ടാൽ ആ ഓഫീസിന് മുന്നിൽ ശക്തമായ സമരം സംഘടിപ്പിക്കാനും കൺവെൻഷൻ ആഹ്വാനം ചെയ്തു.
സംസ്ഥാനതല സമരപ്രഖ്യാപന കൺവെൻഷൻ സി.ഐ.ടി.യു നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

നാട്ടിലെ പാവപ്പെട്ട സ്ത്രീകളുടെ ജീവനോപാധിയായ കുടുംബശ്രീ, ഭാരതീയ ആയുർവേദ ചികിത്സാ മിഷൻ, എൻ.എച്ച്.എം (NHM) തുടങ്ങിയ അത്യാവശ്യ പദ്ധതികളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കരാർ കാലാവധി പുതുക്കി നൽകാൻ ഈ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. സപ്ലൈകോ, നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് നിരവധി തൊഴിലാളികളെയാണ് ഇതിനകം ക്രൂരമായി പിരിച്ചുവിട്ടത്. കരാർ പുതുക്കാതിരിക്കുക, ജീവനക്കാരെ പിരിച്ചുവിടുക, അർഹമായ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുക എന്നിവയാണ് ഈ സർക്കാരിന്റെ വികസന നയമെന്നും, തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിയിടുന്ന ഇത്തരം ഫാസിസ്റ്റ് ശൈലികൾക്ക് മുന്നിൽ സി.ഐ.ടി.യു കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എ.ൽ.എയുമായ പി. പി. ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. എൻ. ഗോപിനാഥ് തുടർപ്രക്ഷോഭങ്ങൾ സംബന്ധിച്ച കാര്യങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്. പുഷ്പലത സ്വാഗതം ആശംസിച്ചു. സി ഐ ടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം പുല്ലുവിള സ്റ്റാൻലി, വിവിധ സംഘടനകളുടെ സംസ്ഥാന നേതാക്കൾ എന്നിവർ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചടങ്ങിന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്. ഹരിലാൽ നന്ദി രേഖപ്പെടുത്തി.

സംസ്ഥാന സമരപ്രഖ്യാപനകൺവൻഷൻ
15/06/2026

സംസ്ഥാന സമരപ്രഖ്യാപന
കൺവൻഷൻ

Address

Kannur
670001

Telephone

+919947484143

Website

Alerts

Be the first to know and let us send you an email when Kerala Social Security Mission Employees Union-KSSMEU-CITU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Social Security Mission Employees Union-KSSMEU-CITU:

Shortcuts

Share