WIM Kannur

WIM Kannur Pramote Socio - Political Awareness to Achieve Equal Representation and Protect Rights of Women's

ഡോ. മെയ്‌സി ഉമ്മന് വിടവിമൺ ഇന്ത്യ മൂവ്മെൻ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി
27/08/2025

ഡോ. മെയ്‌സി ഉമ്മന് വിട

വിമൺ ഇന്ത്യ മൂവ്മെൻ്റ്
കണ്ണൂർ ജില്ലാ കമ്മിറ്റി

അസം കുടിയൊഴിപ്പിക്കൽ വംശ വെറിക്കെതിരെ വിമൺ ഇന്ത്യ മൂവ്മെന്റ്  പ്രതിഷേധം സംഘടിപ്പിച്ചുകണ്ണൂർ : അസം കുടിയൊഴിപ്പിക്കൽ  വംശ ...
31/07/2025

അസം കുടിയൊഴിപ്പിക്കൽ വംശ വെറിക്കെതിരെ വിമൺ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു

കണ്ണൂർ : അസം കുടിയൊഴിപ്പിക്കൽ വംശ വെറിക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയതലത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കാൾടെക്സിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഫാസിസ്റ്റുകൾ ഭരിക്കുന്ന ആസാമിൽ നരനായാട്ടിൽ ക്രൂരതകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, സുപ്രീം കോടതി ഉത്തരവ് പോലും പാലിക്കാതെയാണ് ബുൾഡോസറിങ് നടത്തുന്നതെന്നും പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച വിമൻ ഇന്ത്യ മൂവ് മെന്റ് ജില്ലാ പ്രസിഡന്റ്‌ സമീറ ഫിറോസ് പറഞ്ഞു. പ്രത്യേകിച്ചും സ്ത്രീകൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നടക്കുന്ന ഈ അനീതി കണ്ടിരിക്കാൻ കഴിയില്ലായെന്നും, രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും കൂടെ നിർത്തിക്കൊണ്ട് ഇതിനെതിരെ വമ്പിച്ച പ്രതിഷേധം സംഘടിപ്പിക്കുമെന്നും നീതി നടപ്പിലാകുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും സമീറ ഫിറോസ് കൂട്ടിച്ചേർത്തു.എസ് ഡി പി ഐ ജില്ലാ സെക്രട്ടറി റജീന ടീച്ചർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഫാസില നിസാർ ജില്ലാ കമ്മിറ്റി അംഗം മിസ്രിയ, സുമയ്യ, റുബീന എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.

- ബുൾഡോസർ രാജ്  അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കുക- അസമിൽ ബുൾഡോസറുകൾക്ക്  കീഴിൽ നീതി തകർക്കപ്പെടുന്...
29/07/2025

- ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കുക

- അസമിൽ ബുൾഡോസറുകൾക്ക് കീഴിൽ നീതി തകർക്കപ്പെടുന്നു പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്ന ബുൾഡോസിംഗ് നിർത്തുക

അസം കൊടിയൊഴുപ്പിക്കാൻ വംശ വെരിക്കെതിരെ പ്രതിഷേധ റാലി ജൂലൈ 31 വ്യാഴം രാവിലെ 11:30 ന്, ചേംബർ ഹാൽ പരിസരത്തുനിന്ന് ആരംഭിക്കും കാൽടെക്സ്,കണ്ണൂർ

വിമൻ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി

*വിമൻ ഇന്ത്യ മൂവ്മെന്റ് തലശ്ശേരി മണ്ഡലം കമ്മിറ്റി കുട്ടികളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ നോട്ട് പുസ്തക വിതരണം WIM കണ്ണൂര്...
29/05/2025

*വിമൻ ഇന്ത്യ മൂവ്മെന്റ് തലശ്ശേരി മണ്ഡലം കമ്മിറ്റി കുട്ടികളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ നോട്ട് പുസ്തക വിതരണം WIM കണ്ണൂര്‍ ജില്ലാ ജനറൽ സെക്രട്ടറി ഷമീറ കെവി ഉദ്ഘാടനം നിർവഹിച്ചു*

28/5/2025 ബുധനാഴ്ച 3:30ന് വിമൻ ഇന്ത്യ മൂവ്മെന്റ് തലശ്ശേരി മണ്ഡലം നോട്ട് പുസ്തകവിതരണം നടത്തി. തലശ്ശേരി മണ്ഡലം പ്രസിഡൻറ് സുമയ്യ മുജീബിന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിൽ മണ്ഡലം സെക്രട്ടറി നിഹാല അനസ് സ്വാഗതവും.WIM കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷമീറ കെ വി മട്ടാമ്പ്രം പ്രവർത്തകയ്ക്ക് നോട്ട് പുസ്തകം നൽകി ഉദ്ഘാടനം നിർവഹിച്ചു. SDPI തലശ്ശേരി മണ്ഡലം പ്രസിഡൻറ് ഷാബിൽ പുന്നോള്‍ആശംസ പറഞ്ഞു.തലശ്ശേരി മണ്ഡലം ട്രഷറർ ഷഹസാദി നന്ദി പറഞ്ഞു.

ഗ്യാസ് വില വർദ്ധനവിനെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ്  പ്രതിഷേധിച്ചു. കണ്ണൂർ : കേന്ദ്രസർക്കാറിന്റെ പാചകവാതക വിലവർധനവിനെതിരെ വ...
15/04/2025

ഗ്യാസ് വില വർദ്ധനവിനെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ്
പ്രതിഷേധിച്ചു.

കണ്ണൂർ : കേന്ദ്രസർക്കാറിന്റെ പാചകവാതക വിലവർധനവിനെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 15/4/2025 വിമൻ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ മണ്ഡലം കമ്മിറ്റി അടുക്കള പൂട്ടിക്കുന്ന ഗ്യാസ് വില വർധന നരേന്ദ്രമോഡി സർക്കാറിന്റെ ജനദ്രോഹം എന്ന ക്യാപ്ഷനിൽ
വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ല ട്രഷറർ ഫാത്തിമ അടുപ്പ് കത്തിച്ച് പ്രതിഷേധം നടത്തി. ജില്ലാ സെക്രട്ടറി
ഷഹനാസ് ബിക്കിരി വിഷയo അവതരിപ്പിച്ചു..
കണ്ണൂർ മണ്ഡലം സെക്രട്ടറി സമീറ ഷഫീഖ് സ്വാഗതം പറഞ്ഞു. ഗ്യാസ് വിലവർധന മൂലം ജനജീവിതം വളരെയേറെ ദുരിത പൂർണ്ണമാവുന്നു എന്നും വിലവർധനവ് പിൻവലിക്കണം എന്നും മോഡി സർക്കാർ ജനജീവിതം ദുസ്സഹമാക്കുന്നു ഭരണപരാജയത്തിന്റെ ശ്രദ്ധ ജനങ്ങളിൽ നിന്നും തിരിക്കുവാൻ വർഗീയ വിദ്വേഷക പ്രചാരകരാവുകയാണ് മോദി സർക്കാർ ഇതിനെതിരെ ജനാധിപത്യ സമരങ്ങൾ തെരുവിൽ രൂപപ്പെടുത്തുവാൻ രാജ്യസ്നേഹികൾ ഒന്നിക്കണമെന്ന് പ്രഭാഷണത്തിൽ ഷഹനാസ് ബിക്കിരി ആവശ്യപ്പെട്ടു.
നന്ദി കണ്ണൂർ മണ്ഡലം ജോയിന്റ് സെക്രട്ടറി നാസില പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം കമറുന്നിസ, അഴീക്കോട് മണ്ഡലം പ്രസിഡന്റ് ജസീറ, ബുഷ്റ ഫാറൂഖ്,
ധർമ്മടം മണ്ഡലം സെക്രട്ടറി ഷറഫു നിഷ,
കണ്ണൂർ
മണ്ഡലം കമ്മിറ്റി അംഗം അജ്നാസ്, കയറുനിസ്സാ നൗഷാദ്
എന്നിവർ നേതൃത്വം നൽകി.

*ഗ്യാസ് വില വർദ്ധനവിനെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു*  തലശ്ശേരി : കേന്ദ്രസർക്കാറിന്റെ പാചകവാതക വിലവർധനവിനെതിര...
15/04/2025

*ഗ്യാസ് വില വർദ്ധനവിനെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു*

തലശ്ശേരി : കേന്ദ്രസർക്കാറിന്റെ പാചകവാതക വിലവർധനവിനെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 15/4/2025 വിമൻ ഇന്ത്യ മൂവ്മെന്റ് തലശ്ശേരി മണ്ഡലം കമ്മിറ്റി അടുക്കള പൂട്ടിക്കുന്ന ഗ്യാസ് വില വർധന നരേന്ദ്രമോഡി സർക്കാറിന്റെ ജനദ്രോഹം എന്ന ക്യാപ്ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു
വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ല വൈസ് പ്രസിഡൻറ് ഫാസില നിസാർ അടുപ്പ് കത്തിച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്തു .തലശ്ശേരി മണ്ഡലം പ്രസിഡൻറ് സുമയ്യ മുജീബ് അധ്യക്ഷത വഹിച്ചു ജില്ലാ കമ്മറ്റി അംഗം നഫീസത്തുൽ മിസ്രിയ സംസാരിച്ചു . ഗ്യാസ് വിലവർധന മൂലം ജനജീവിതം വളരെയേറെ ദുരിത പൂർണ്ണമാവുന്നു എന്നും വിലവർധനവ് പിൻവലിക്കണം എന്നും നഫീസത്തുൽ മിസ്രിയ ആവശ്യപ്പെട്ടു. കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് നൗഷീന നന്ദി പറഞ്ഞു. തലശ്ശേരി മണ്ഡലം സെക്രട്ടറി നിഹാല അനസ്, വൈസ് പ്രസിഡൻറ് സെലീന ബഷീർ, ജോയിൻ സെക്രട്ടറി റബാന നൗഫൽ, കമ്മിറ്റി അംഗം ഷാഹിന നൗഷാദ് , കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡൻറ് ഷിറിൻ, കമ്മിറ്റിയംഗം സഫ്രീന എന്നിവർ നേതൃത്വം നൽകി.

അന്താരാക്ഷ്ട്ര വനിതാ ദിനത്തിൽ വിമൻ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലയുടെ വിവിധ ബ്രാഞ്ചുകൾ നടത്തിയ പ്രോഗ്രാം
09/03/2025

അന്താരാക്ഷ്ട്ര വനിതാ ദിനത്തിൽ വിമൻ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലയുടെ വിവിധ ബ്രാഞ്ചുകൾ നടത്തിയ പ്രോഗ്രാം

മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാദിനം സ്ത്രീകൾ അധികാരത്തിൽ യഥാർത്ഥ ശക്തീകരണ രാക്ഷ്ട്രീയ പ്രതിനിധ്യത്തിലാണ് വിമൻ ഇന്ത്യ മൂവേമ...
07/03/2025

മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാദിനം

സ്ത്രീകൾ അധികാരത്തിൽ

യഥാർത്ഥ ശക്തീകരണ രാക്ഷ്ട്രീയ പ്രതിനിധ്യത്തിലാണ്

വിമൻ ഇന്ത്യ മൂവേമെന്റ കണ്ണൂർ ജില്ലാ കമ്മിറ്റി

ആറളംദമ്പതികളെ ചവിട്ടിക്കൊന്ന സംഭവം ഭരണകൂടം കർത്തവ്യം മറക്കുന്നു  സമീറ ഫിറോസ് ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്...
24/02/2025

ആറളംദമ്പതികളെ ചവിട്ടിക്കൊന്ന സംഭവം ഭരണകൂടം കർത്തവ്യം മറക്കുന്നു
സമീറ ഫിറോസ്

ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാറിന് ഒഴിഞ്ഞു മാറാൻ ആവില്ലെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ് പ്രസ്താവിച്ചു.ഓരോ ദുരന്തങ്ങൾ നടന്നതിനു ശേഷം നിർദ്ദേശം നൽകുകയും നടപടികൾ എടുക്കുകയും ചെയ്യുന്നതിന് പകരം വേണ്ട മുൻകരുതലും, സുരക്ഷയുമൊരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് സമീറ ഫിറോസ് ആവിശ്യപെട്ടു.

വിമൻ ഇന്ത്യ കണ്ണൂർ ജില്ലാ കമ്മിറ്റി

Address

Kannur

Website

Alerts

Be the first to know and let us send you an email when WIM Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share