SNDP Yogam Highrange Union

SNDP Yogam Highrange Union Highrange Union Mundakayam

ശ്രിനാ-രാ-യണ ധര്‍മ്മ-പ-രി-പാ-ല-ന-യോ-ഗ-ത്തിന്‍റെ കീഴ്ഘ-ട-ക-മെന്ന നില-യില്‍, കഴിഞ്ഞ 55 വര്‍ഷ-മായി പ്രവര്‍ത്തി-ച്ചു-വ-രു-ന്ന -ഹൈ-റേഞ്ച് യൂണി-യന്‍, കാഞ്ഞി-ര-പ്പള്ളി, പീരു-മേട് താലൂക്കു-ക-ളി-ലായി പ്രവര്‍ത്തി-ക്കുന്ന 36 ശാഖ-ക-ളുടെ ആസ്ഥാ-ന-മാണ്. യോഗ-നിര്‍ദേ-ശ-ങ്ങള്‍ക്കും നിശ്ച-യ-ങ്ങള്‍ക്കും വിധേയ-മായി പ്രവര്‍ത്തി-ക്കു-കയും സംഘ-ടനാ രംഗത്ത് ഈ മേഖ-ല-യിലെ ശക്ത-മായ പ്രസ്ഥാ-ന-മായി മാറി, ആര്‍ക്കും അവ-ഗ-ണി-ക്കാ-

നാ-വാത്ത വിധം നില-കൊ-ള്ളുന്ന

എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്മെന്റ് ലക്ഷ്യങ്ങള്...!

* ശ്രീ നാരായണ ഗുരുവിന്റെ ആദര്ശങ്ങളും തത്വങ്ങളും പഠിക്കുകയും , പഠിപ്പിക്കുകയും, നടപ്പില് വരുത്തുകയും ചെയ്യുക. ഗുരുവിന്റെ ജീവ ചരിത്രം , കൃതികള് എന്നിവയെ സംബന്ധിച്ച് വിജ്ഞാനം സമ്പാദിച്ചു പ്രചരിപ്പിക്കുക, യോഗത്തിന്റെ പ്രവര്ത്തനത്തില് പങ്കാളികള് ആയിട്ടുള്ള വ്യക്തികളുടെ പ്രവര്ത്തനങ്ങള് പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക .
* സാഹിത്യം , കല , കര കൌശലം , സാംസ്കാരിക പ്രവര്ത്തനം എന്നിവയില് യുവ ജനങ്ങള്ക്കുള്ളവാസനകളെ വികസിപ്പിക്കുക , യുവ ജനങ്ങളുടെ ആദ്ധ്യാല്മികവുംഭൌതികവും ആയ ഉന്നമനത്തിനു പ്രോത്സാഹനം നല്കുക , സാമൂഹ്യ ജീവിതത്തില് അച്ചടക്ക ബോധത്തോടും ജീവിക്കുവാന് യുവജനങ്ങളെ പരിശീലിപ്പിക്കുക .

* യുവജനങ്ങളില് അധ്വാന ശീലം വളര്ത്തി കൃഷി , വ്യവസായം, വാണിജ്യം എന്നീ മേഖലകളില് പ്രയോജന പ്രദമായി പ്രവര്ത്തിക്കുന്നതിനു പ്രോത്സാഹനം നല്കുക , വിദ്യാര്ഥി ജീവിതം ഏറ്റവും പ്രയോജന പ്രദമാകുന്നതിനുവിദ്യാര്ഥികളില് പ്രേരണ ചെലുത്തുക .

* എസ് എന്‍ ഡി പി യോഗത്തോട് കൂറ് പുലര്ത്തുകയും , യോഗം കാല കാലങ്ങളില് ആവിഷ്ക്കരിക്കുന്ന നയ പരിപാടികളും , കര്മ്മ പദ്ധതികളും , പ്രയോഗത്തില് വരുത്തുന്നതിന് സഹായിക്കുക , ഇതിനാവശ്യമായ പഠന ക്ലാസുകളും സെമിനാറുകളും , സമ്മേളനങ്ങളും ആവിഷ്ക്കരിച്ചു നടപ്പിലാക്കുക .

* ഗുരുവിനെ കുറിച്ചുള്ള ഗ്രന്ഥങ്ങള്ക്കും , കൃതികള്ക്കും പ്രാമുഖ്യം നല്കി കൊണ്ടുള്ള ഗ്രന്ഥ ശാലകളും , വായന ശാലകളും സ്ഥാപിച്ചു നടത്തുക.

ഹൈറേഞ്ച് SNDP യൂണിയനും 55-ാം നമ്പർ ശാഖയ്ക്കും അഭിമാന നിമിഷം! ✨​എസ്.എൻ.ഡി.പി. യോഗം സൈബർ സേന സംസ്ഥാന വൈസ് ചെയർമാനായി തിരഞ്...
12/08/2026

ഹൈറേഞ്ച് SNDP യൂണിയനും 55-ാം നമ്പർ ശാഖയ്ക്കും അഭിമാന നിമിഷം! ✨

​എസ്.എൻ.ഡി.പി. യോഗം സൈബർ സേന സംസ്ഥാന വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഖിൽ മരുതനാലിന് (കാഞ്ഞിരപ്പള്ളി 55-ാം നമ്പർ SNDP ശാഖാംഗം) ഹൃദയം നിറഞ്ഞ ആശംസകൾ! 💐👏

​എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രവർത്തനങ്ങൾ നവമാധ്യമരംഗത്ത് കൂടുതൽ ശക്തവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സൈബർ സേന കേന്ദ്രസമിതിയുടെ പുതിയ ഭാരവാഹി ലിസ്റ്റിന് യോഗം അംഗീകാരം നൽകിയത്.

​നവമാധ്യമ രംഗത്ത് ഹൈറേഞ്ച് യൂണിയന്റെയും ശാഖയുടെയും പ്രവർത്തനങ്ങൾ നിസ്വാർത്ഥമായി മുന്നോട്ട് കൊണ്ടുപോകുന്ന അഖിലിന് ഈ പുതിയ ചുമതലയിലൂടെ യോഗത്തിന്റെ ഔദ്യോഗിക നിലപാടുകളും വികസന പ്രവർത്തനങ്ങളും കൂടുതൽ ശക്തമായി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ.

​ഹൈറേഞ്ച് യൂണിയന്റെയും പോഷക സംഘടനകളുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐❤️
​"സംഘടനകൊണ്ട് ശക്തരാകുക" ✊
​--

03/08/2026

നായ്ക്ക് എന്ത് നായാട്ട് - ഗോകുലം ഗോപാലനെന്ന വട്ടിപ്പലിശക്കാരനുള്ള മറുപടി.

എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനോ തളർത്താനോ ഗോകുലം ഗോപാലനും കൂട്ടരും വിചാരിച്ചാൽ സാധിക്കില്ലെന്ന് ആമുഖമായി പറയുന്നു. എസ്. എൻ.ഡി.പി. യോഗത്തിന്റെ ഫുൾഫോം പോലും അറിയാത്ത ഗോപാലൻ കാൽനൂറ്റണ്ടുകളായി ഓരോ ശിഖണ്ഡികളെ മുൻനിർത്തി കളിക്കുകയാണ്. ഇപ്പോൾ ശിഖണ്ഡി നേരിട്ട് ഇറങ്ങിയിരിക്കുന്നു അത്രമാത്രം.

ഗുരുദേവന് അവകാശപ്പെട്ട മദ്രാസിലെ 400 കോടിയുടെ സമ്പത്ത് എങ്ങനെ ഗോപാലൻ കൈക്കലാക്കി, ഇതേ തന്ത്രമാണ് ഗൗരിയമ്മ കോളേജിലും കട്ടച്ചിറ കോളേജിലും ഇന്ന് പൂഞ്ഞാറും പയറ്റിയതും പയറ്റുന്നതും. ചെല്ലുന്നിടത്ത് ഒട്ടി, അവിടം പറിച്ചു കൊണ്ടു പോകുന്ന ഗോപാലന് ഇപ്പോൾ സമുദായ സ്‌നേഹം വന്നെങ്കിൽ ആദ്യം ഈ സമുദായത്തേയും സംഘടനയേയും പറ്റിച്ച് ഉണ്ടാക്കിയ കോടാനുകോടികൾ തിരികെ നൽകുക.

നേതാവെന്നാൽ പേരിനൊപ്പം ചേർത്തുവെയ്ക്കുവാനുള്ള വിശേഷണമല്ല വെള്ളാപ്പള്ളിയ്ക്ക്, അതു കൊണ്ട് തന്നെ അദ്ദേഹത്തോട് അസൂയ തോന്നിയിട്ട് കാര്യമില്ല കോവാലാ....

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി എന്ന പദവി വിശേഷണത്തിനപ്പുറം അതൊരുത്തരവാദിത്വമായി രാപ്പകൽ കാണുന്ന ജനകീയ നേതാവ് ആണ് ശ്രീ.വെള്ളാപ്പള്ളി നടേശൻ... അതുകൊണ്ട് തന്നെ അദ്ദേഹത്തെ അപമാനിക്കലും അവഹേളിക്കലും ഒക്കെ തങ്ങളെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണ് ഈഴവ ജനസമൂഹത്തിന്. അതു കൊണ്ട് അവർ പ്രതികരിക്കും, അത് ഈ അടുത്ത കാലത്ത് മലപ്പുറം വിഷയത്തിൽ കണ്ടതല്ലേ കോവാലാ....

ആരെയും കൂസാത്തവർ എന്നു അഹങ്കാരിച്ചവരെ ഒറ്റ ദിവസം കൊണ്ട് വായടപ്പിച്ച സംഘടന ശേഷി ഈ കേരളമാകെ കണ്ടതല്ലേ.... എന്നിട്ടും കോവാൽജിക്ക് പിടി കിട്ടില്ലല്ലോ....

കേരളത്തിൽ താങ്കൾക്കെന്നല്ല ഒരു നേതാവിനും അത്തരം പിന്തുണ കിട്ടില്ല... അതും സംഘടിത ശക്തിയായ ഒരു ടീം എതിരെ നിൽക്കുമ്പോൾ....

അവിടെ അടിച്ചു കയറി വന്ന പിള്ളേരുടെ മുൻപിൽ ആണ് കണക്കില്ലാത്ത കള്ളപ്പണത്തിന്റെ കൊഴുപ്പിൽ പത്തു ഗുണ്ടകളെയും കള്ളന് കഞ്ഞിവച്ചിരിക്കുന്ന ധർമ്മവേദിക്കാരെയും കൂട്ടി നിങ്ങളുടെ അങ്കപ്പുറപ്പാട്... നാണമില്ലേടോ തനിക്ക്.

ഒരിക്കലും ജയിക്കാത്ത കുറേ കേസുകളും ആയി ഇങ്ങനെ സമുദായത്തെ നാറ്റിച്ചു നടക്കാതെ നിങ്ങൾക്കും കൂട്ടാളികൾക്കും വേറെ ഒരു പണിയും ഇല്ലേ...

ഒരിക്കൽ എങ്കിലും, ഒരു കേസ് എങ്കിലും ഒന്നു ജയിക്കുകയല്ല, അനുകൂല നടപടി എങ്കിലും കോടതികളിൽ നിന്ന് ലഭിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് പുല്ലിന്റെ വിലയെങ്കിലും കൽപ്പിക്കാമായിരുന്നു. ഇത് സംഘടനയെ അസ്ഥിരപെടുത്താൻ ആരുടെയോ വാക്കു കേട്ട് നടക്കുന്ന കാപട്യക്കാരൻ മാത്രമായി എന്തിനിങ്ങനെ അധഃപതിക്കുന്നു.

സ്വാമിമാരെ പറ്റിച്ചു കോടികളുടെ സ്വത്തു അടിച്ചു മാറ്റി.... വടക്കു വശത്തു നിന്നും ആയിരം കോടി എടുത്തിട്ട് തെക്കുവശത്തു പത്തോ പതിനായിരമോ കൈക്കൂലിയായി കൊടുക്കും.... എന്നിട്ട് പേരും എഴുതി വെയ്ക്കും.... ഇതെത്ര നാൾ കൊണ്ടു നടക്കും...

അതും പോരാഞ്ഞു ഇനി യോഗത്തെയും കൈയിൽ എടുക്കാൻ നോക്കിയാൽ നടക്കില്ല.... ഒരു വശത്തു കൂടി ആക്ഷേപം നടത്തുമ്പോളും താങ്കളുടെ ബിസിനസ്സ് മൈൻഡിൽ തെളിയുന്നത് മൈക്രോഫിനാൻസ് വഴി ഉള്ള കച്ചോടം തന്നെ ആവും.... ഇതിന് നിങ്ങൾ ഒരു കാലത്ത് സമീപിച്ചതും വെള്ളാപ്പള്ളി ആട്ടിപ്പായിച്ചതും ആണല്ലോ. ആ പൂതി ഇനിയും മനസ്സിൽ ഇരിക്കട്ടെ മാഷേ.... ഒട്ടും റിസ്കില്ലാതെ തന്റെ ചിട്ടിക്കമ്പനി റൺ ചെയ്യിക്കാൻ സുഗമ വഴിയായി മൈക്രോ ഗ്രൂപ്പുകളെ കാണുന്ന കുശാഗ്രബുദ്ധി കൈയിൽ ഇരിക്കട്ടെ...

കള്ളപ്പണ ഇടപാടിൽ രാജ്യദ്രോഹിയായി കോവാലൻ ED ഓഫീസുകൾ കയറി ഇറങ്ങി നടക്കുന്നത് വാർത്തകളിൽ നിറയുമ്പോൾ, കള്ളപ്പണം ഇറക്കിയും വട്ടിപ്പലിശ പിരിച്ചും ചിട്ടി തട്ടിച്ചും കൈയിൽ ഉള്ള സ്വത്തു കുറെ നഷ്ടപ്പെട്ടാൽ ഇപ്പോൾ തൻ്റെ ഒപ്പം ഉള്ള ഇത്തിൾക്കണ്ണികൾ ഒക്കെ കണ്ട ഭാവം പോലും കാണിക്കില്ല. രാജ്യദ്രോഹി എന്ന മാനക്കേടിൽ നിന്ന് ജനശ്രദ്ധ മാറ്റാനാണോ അതോ തൻ്റെ മുന്നിൽ അഭിനയമോഹവുമായി വരുന്ന നടിമാരുമായും സു: പ്രസിദ്ധ ചിത്രകാരി താത്തയുമായുമൊക്കെ നടത്തിയ അവിഹിത സംഭാഷണം ജനം കേട്ടതിലൂടെ നിങ്ങളിലെ കാമവെറിമൂത്ത ആഭാസനെ ജനം തിരിച്ചറിഞ്ഞതിൻ്റെ ജാള്യത മറക്കാനായാണോ നിങ്ങൾ വെള്ളാപ്പള്ളിക്കെതിരെ ഇല്ലാത്ത ആരോപണവുമായി രംഗത്ത് വരുന്നത്.

പച്ചപ്പട ഇളകി വന്നിട്ട് ഞങ്ങളുടെ നേതാവിനെ തൊടാൻ പറ്റിയില്ല... പറ്റുകയുമില്ല.... പിന്നെയല്ലേ നിങ്ങളുടെ ഈ പലിശപ്പട ...

വെള്ളാപ്പള്ളിയ്ക്ക് പകരക്കാരനാവാൻ നിങ്ങ ഇനിയുമൊരിത്തിരി കൂടി മൂക്കണം പലിശ കോവാലാ... അങ്ങനെ മൂത്തു വരുമ്പോൾ ഇങ്ങനെ നിൽക്കുവാൻ ആവതുണ്ടെങ്കിൽ നമുക്ക് അപ്പോൾ നോക്കാം.

- എസ് എൻ ഡി പി യോഗം സൈബർ സേന

✨ *കർമ്മപഥത്തിൽ പ്രകാശം പരത്തിയ മാതൃകാപരമായ ഒരു വർഷം!* ✨​SNDP യോഗം യൂത്ത്മൂവ്മെന്റ് ചോറ്റി യൂണിറ്റിന്റെ (No: 1376) 2025-...
02/08/2026

✨ *കർമ്മപഥത്തിൽ പ്രകാശം പരത്തിയ മാതൃകാപരമായ ഒരു വർഷം!* ✨
​SNDP യോഗം യൂത്ത്മൂവ്മെന്റ് ചോറ്റി യൂണിറ്റിന്റെ (No: 1376) 2025-2026 പ്രവർത്തന വർഷത്തിലെ മികച്ച നേട്ടങ്ങൾക്കും ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐
​മുൻ സാരഥികളായ ശ്രീ. മഹേഷ്‌ കെ. മധു (പ്രസിഡന്റ്), ശ്രീ. മനീഷ് മധു (വൈസ് പ്രസിഡന്റ്), ശ്രീ. ഹരികുമാർ വി. എ (സെക്രട്ടറി), കുമാരി ആദിര പ്രദീപ് (ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ മാതൃകാപരമായ നേതൃത്വത്തിൽ നാല് ലക്ഷത്തോളം രൂപ ചെലവഴിച്ച് ആത്മീയ, സാംസ്കാരിക, ജീവകാരുണ്യ, കായിക രംഗങ്ങളിൽ ചോറ്റി യൂത്ത്മൂവ്മെന്റ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ അഭിമാനകരമാണ്.
​നാടിന് തണലായ ജനക്ഷേമ പദ്ധതികളിലൂടെയും യുവജന മുന്നേറ്റത്തിലൂടെയും ചോറ്റി യൂണിറ്റ് കൈവരിച്ച ഈ വിജയം മറ്റു യൂണിറ്റുകൾക്ക് വലിയൊരു മാതൃകയാണ്. 👏
​കഴിഞ്ഞ ഒരു വർഷക്കാലം ചോറ്റി യൂണിറ്റിനെ മുന്നിൽ നിന്ന് നയിച്ച എല്ലാ ഭാരവാഹികൾക്കും, അഹോരാത്രം പ്രയത്നിച്ച പ്രവർത്തകർക്കും, പൂർണ്ണ പിന്തുണ നൽകിയ ചോറ്റി ശാഖാ യോഗത്തിനും എല്ലാ ശാഖാ അംഗങ്ങൾക്കും എന്റെയും ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും സ്നേഹാദരങ്ങൾ! ❤️

​──────────────────
💐 പുതിയ ഭരണസമിതിക്ക് ആത്മാർത്ഥമായ ആശംസകൾ! 💐
──────────────────
​ഇന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ സാരഥികൾ:
​• പ്രസിഡന്റ്: ശ്രീ. അർജുൻ സുരേഷ് പാലുമുട്ടിൽ
• വൈസ് പ്രസിഡന്റ്: ശ്രീ. ഹരികുമാർ വി എ
• സെക്രട്ടറി: ശ്രീ. മനീഷ് കെ മധു
• ജോയിന്റ് സെക്രട്ടറി: കുമാരി ആതിരാ പ്രദീപ്
• യൂണിയൻ കമ്മിറ്റി അംഗം: ശ്രീ. മഹേഷ്‌ കെ മധു അടക്കം മറ്റ് കമ്മിറ്റി അംഗങ്ങളുടെയും
​ നേതൃത്വത്തിൽ ചോറ്റി യൂണിറ്റ് കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്നും, സമാനതകളില്ലാത്ത മികവുറ്റ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്നും ആത്മാർത്ഥമായി ആശംസിക്കുന്നു.
​ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവന്റെ അനന്തമായ അനുഗ്രഹങ്ങൾ എപ്പോഴും നമ്മോടൊപ്പമുണ്ടാകട്ടെ! 🤝✨

​സസ്നേഹം,
*​എം. വി. ശ്രീകാന്ത് മഠത്തേടത്ത്*
(പ്രസിഡന്റ്,
SNDP യോഗം യൂത്ത്മൂവ്മെന്റ്,
ഹൈറേഞ്ച് യൂണിയൻ)

🚨 SNDP YOGAM YOUTH MOVEMENTHIGHRANGE UNION – MUNDAKAYAM🌧️ പ്രതിസന്ധിയുടെ നാളുകളിൽ യൂത്ത് മൂവ്മെന്റ് സജ്ജമാണ്.മഴക്കെടുതി,...
01/08/2026

🚨 SNDP YOGAM YOUTH MOVEMENT
HIGHRANGE UNION – MUNDAKAYAM

🌧️ പ്രതിസന്ധിയുടെ നാളുകളിൽ യൂത്ത് മൂവ്മെന്റ് സജ്ജമാണ്.

മഴക്കെടുതി, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും SNDP Yogam Youth Movement – Highrange Union Mundakayam സന്നദ്ധപ്രവർത്തകർ മുഴുവൻ സമയവും സജ്ജമാണ്.

📌 ഞങ്ങളുടെ സേവനങ്ങൾ:

- രക്ഷാപ്രവർത്തന സഹായം
- ദുരിതാശ്വാസ പ്രവർത്തനങ്ങൾ
- ഭക്ഷണവും കുടിവെള്ള വിതരണവും
- മെഡിക്കൽ സഹായ ഏകോപനം
- സന്നദ്ധ പ്രവർത്തകരുടെ സേവനം

📞 ആവശ്യമെങ്കിൽ വിളിക്കുക:
98951 87221
99467 28298
9496262027

🤝 ഒരുമിച്ച് നിൽക്കാം… ജീവൻ രക്ഷിക്കാം.
SNDP Yogam Youth Movement – Highrange Union Mundakayam

കൊല്ലത്തിന്റെ മണ്ണിൽ ചരിത്രം കുറിച്ച് ജനമനസ്സുകളുടെ മഹാപ്രവാഹം!​പദ്മഭൂഷൺ ജേതാവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ ...
27/07/2026

കൊല്ലത്തിന്റെ മണ്ണിൽ ചരിത്രം കുറിച്ച് ജനമനസ്സുകളുടെ മഹാപ്രവാഹം!

​പദ്മഭൂഷൺ ജേതാവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ ശ്രീ വെള്ളാപ്പള്ളി നടേശന് കൊല്ലം വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജ് അങ്കണത്തിൽ ഒരുക്കിയ സ്വീകരണം ജനസാഗരമായി മാറി. 15,000 പേരെ ഉൾക്കൊള്ളുന്ന പന്തൽ പോലും ജനബാഹുല്യത്താൽ തികയാതെ വന്ന കാഴ്ച, പ്രിയനേതാവിനോട് ഈ നാടിനുള്ള അളവറ്റ സ്നേഹത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും തെളിവാണ്.
​ആർത്തിരമ്പുന്ന ആവേശത്തോടെയും ഒരേ മനസ്സോടെയുമാണ് കൊല്ലം തങ്ങളുടെ ജനനായകനെ വരവേറ്റത്.

​സ്നേഹവും വിശ്വാസവും തരംഗമാകുന്ന വെള്ളാപ്പള്ളി യുഗം! 🔥

19/07/2026
പദ്മഭൂഷിതം, പ്രൗഢംനക്ഷത്രത്തിളക്കമുള്ള അതിഥികളുടെ ഹൃദ്യമായ സംഭാഷണങ്ങൾ, നിറഞ്ഞ സദസ്, മികച്ച സംഘാടനം. പദ്മഭൂഷൺ പുരസ്കാരം ല...
09/07/2026

പദ്മഭൂഷിതം, പ്രൗഢം

നക്ഷത്രത്തിളക്കമുള്ള അതിഥികളുടെ ഹൃദ്യമായ സംഭാഷണങ്ങൾ, നിറഞ്ഞ സദസ്, മികച്ച സംഘാടനം. പദ്മഭൂഷൺ പുരസ്കാരം ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശന് പ്രൗഢിയുടെ പ്രയാണ നിമിഷങ്ങളിൽ കേരളകൗമുദിയുടെ ആദരവ് ബഹു.കേരള ഗവർണർ ശ്രീ.രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു.

എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ശ്രീമതി.പ്രീതി നടേശനെക്കുറിച്ചുള്ള പുസ്തകം 'സംപ്രീതി'യുടെ പ്രകാശനത്തോടെ ചടങ്ങിന് കൂടുതൽ പ്രകാശം പടർന്നു. കേരളകൗമുദിയുടെ 115-ാം വാർഷികത്തിനും വെള്ളാപ്പള്ളി നടേശൻ ആദരവ് സമ്മാനിക്കുന്ന ചടങ്ങിനും സംപ്രീതിയുടെ പ്രകാശനത്തിനും സാക്ഷിയാകാൻ ഉച്ചയ്ക്ക് മുമ്പേതന്നെ നിരവധി പേർ കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലേക്ക് എത്തിയിരുന്നു.

ഗവർണർ, യോഗം ജനറൽ സെക്രട്ടറി അടക്കമുള്ള അതിഥികളെ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഉദ്ഘാടകനായ ഗവർണർ എത്തും മുമ്പേ സദസ് നിറഞ്ഞുകവിഞ്ഞു. പ്രൗഢമായ ചടങ്ങിലെ പ്രഭാഷണങ്ങളിൽ ഗുരുദേവദർശനവും കേരളത്തിന്റെ മുന്നേറ്റത്തിൽ കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗവും നൽകിയ സംഭാവനകളും നിറഞ്ഞു.

എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എൻ. രവീന്ദ്രൻ, ചവറ യൂണിയൻ പ്രസിഡന്റ് ഹരി ലാൽ സഞ്ജയൻ, സെക്രട്ടറി കാട്ടിൽ അനിഷ്, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് ഷാജി, സെക്രട്ടറി ബി. ബിജു ഉൾപ്പെടെ വിവിധ യൂണിയൻ ഭാരവാഹികൾ പോഷക സംഘടനാ ഭാരവാഹികൾ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയും, തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സിംഹള സിംഹം സി.കേശവൻ വിടവാങ്ങിയിട്ട് ഇന്ന്  57...
07/07/2026

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയും, തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സിംഹള സിംഹം സി.കേശവൻ വിടവാങ്ങിയിട്ട് ഇന്ന് 57 വർഷം.

സി.കേശവനു തുല്യം സി.കേശവൻ മാത്രം!
ജനനം -11-5-1891
മരണം - 7-7-1969.......................................................
ആദർശധീരൻ,നിർഭയൻ,കർമ്മ കുശലൻ, യുക്തിവാദി,പ്രാസംഗികൻ,തുടങ്ങിയ നിരവധി വിശേഷണങ്ങളുടെ ഉടമയും മഹനീയ മാതൃകയുമായ സി.കേശവൻ തിരുകൊച്ചി മുഖ്യമന്ത്രിയും എസ്.എൻ ഡിപി യോഗചരിത്രത്തിൽ നിത്യഭാസുരവും അവിസ്മരണീയവുമായ ചരിത്രമുഹൂർത്തങ്ങളുടെ നേരവകാശിയും,ചോര തിളപ്പിക്കുന്ന നിരവധി ധീര സമരങ്ങളുടെ അനിഷേധ്യ നായകനുമായിരുന്നു

കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ ഒരുസാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, എറണാകുളം,തിരുവനന്തപുരംഎന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു.

SNDP യോഗത്തിന്റെ പിൻതുണയോടെ 1931 ജൂലൈ 31 ന് രൂപീകരിക്കുപ്പെട്ട ഈഴവ രാഷ്ട്രീയ സഭ " എന്ന രാഷ്ട്രീയ പാർട്ടിയാണ് തിരുവിതാംകൂറിൽ ആവിർഭവിച്ച ആദ്യ രാഷ്ടീയ സംഘടന. സി.കേശവനായിരുന്ന പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി; പിന്നിട് ജനസംഖ്യാനുപാതിക പ്രാതിനിധ്യം, പ്രായപൂർത്തി വോട്ടവകാശം തുടങ്ങിയ രാഷ്ടീയാവശ്യങ്ങളുന്നയിച്ചു കൊണ്ട് 1932 ൽ ആരംഭിച്ച പൗരസമത്വ പ്രക്ഷോഭം നിവർത്തന പ്രക്ഷോഭം എന്നിവയുടെ നടുനായകത്വം അദ്ദേഹത്തിലായിരുന്നു.

1933 ജൂലൈ 31 ന് ചേർത്തലയിൽ വച്ചു രൂപീകരിക്കപ്പെട്ട "ഈഴവ യൂത്ത് ലീഗ് " (തിരുവിതാംകൂറിലെ ആദ്യ യുവജന സംഘടന) എന്ന യുവജന സംഘടനയുടെ ആദ്യ പ്രസിഡായി തിരഞ്ഞെടുക്കപ്പെട്ടത് സി.കേശവനെയായിരുന്നു.

1934 ആഗസ്റ്റ് 27 ന് അദ്ദേഹം SNDP യോഗം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

1935 മെയ് 11 ലെ സുപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട അദ്ദേഹം 1937 സെപ്തംബർ 27 ന് ജയിൽ വിമോചിതനായി. 1938 ൽ രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ സ്റ്റേറ്റു കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ അദ്ദേഹം 1948 ൽ നിലവിൽ വന്ന സ്വതന്ത്ര തിരുവിതാംകൂറിലെ ആദ്യ മന്ത്രിസഭയിൽ അംഗമായി- തുടർന്ന് തിരുകൊച്ചി മന്ത്രിസഭയിലെത്തിയ അദ്ദേഹം തിരുകൊച്ചി മുഖ്യമന്ത്രിയായി (1951-52 ) അദ്ദേഹത്തിന്റെ "ജീവിതസമരം " എന്ന ആത്മകഥ ഒരു ചരിത്ര പുസ്തകം കൂടിയാണ് .ഗുരുദേവന്റെ വത്സല ശിഷ്യനായ സി.കേശവൻ തികഞ്ഞ യുക്തിവാദിയും, നടനും അനുഗ്രഹീതഗായകനും അതുല്യ വാക്മിയുമായിരുന്നു. യാതൊരു വിധ മത ചടങ്ങുകളുമില്ലാതെയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ചത്.
"നീ മറഞ്ഞാലും തിരയടിക്കും
ധീര നേതാവേ....... ഹാ നിന്റെ നാമം!! "

ജീവിത രേഖ

1891 ജനനം

1913 പത്താംക്ലാസ് ജയിച്ചു

1916 ഇന്റർമീഡിയറ്റ്

1917 പാലക്കാട് ബാസൽ സ്കൂളിൽ ബോട്ടണി അധ്യാപകൻ

1920 വിവാഹം

1935 ക്രൈസ്തവ മഹാസമ്മേളനം കോഴഞ്ചേരിയിൽ; ജയിലിലടയ്ക്കപ്പെട്ടു.

1937 ജയിൽ മോചിതനായി

1938 സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണം

1948 മന്ത്രിസഭാംഗം

1951 തിരു-കൊച്ചി മുഖ്യമന്ത്രിയായി

1969 മരണം

ഹൈറേഞ്ച് യൂണിയനിൽ പ്രീ മാരേജ് കോഴ്സ് 11,12 തീയതികളിൽമുണ്ടക്കയം:എസ്. എൻ. ഡി. പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ  പ്...
06/07/2026

ഹൈറേഞ്ച് യൂണിയനിൽ പ്രീ മാരേജ് കോഴ്സ് 11,12 തീയതികളിൽ

മുണ്ടക്കയം:എസ്. എൻ. ഡി. പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീ മാരേജ് കൗൺസിലിംഗ് കോഴ്സ് 60 മത് ബാച്ച് ഒരുക്കം 2026 ജൂലൈ 11,12 തീയതികളിലായി ഓൺലൈനായി നടത്തുന്നു.
കോഴ്സിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി നിർവഹിക്കും.

അതത് രംഗത്തെ വിദഗ്ധർ വിവിധ വിഷയങ്ങളിൽ ദ്വിദിനങ്ങളിലായി ക്ലാസെടുക്കും.
ശ്രീനാരായണ ഗുരുദേവന്റെ ദാമ്പത്തിക വീക്ഷണവും നൂതന ശാസ്ത്ര വിജ്ഞാനവും സമന്വയിപ്പിക്കുന്ന അടിസ്ഥാനപരമായ അറിവുകൾ ഉൾക്കൊണ്ടുകൊണ്ട് ആരോഗ്യപരവും സുരക്ഷിതവുമായ കുടുംബ ജീവിതം നയിക്കുവാൻ യുവതീയുവാക്കളെ പ്രാപ്തരാക്കുന്ന ഈ കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ശാഖാ യോഗങ്ങൾ മുഖാന്തരവും യൂണിയനിൽ നേരിട്ടും പേര് രജിസ്റ്റർ ചെയ്യാമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ്, കൺവീനർ പി വി ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു

Address

SNDP Yogam Highrange Union
Kanjirappally

Telephone

04828272548

Website

Alerts

Be the first to know and let us send you an email when SNDP Yogam Highrange Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share