23/08/2024
സാജു പോൾ സാർ
15 വർഷത്തിലധികം എരുമേലി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് മാസ്റ്റർ. പത്തുവർഷത്തോളം കാഞ്ഞിരപ്പള്ളി ജില്ലാ സ്കൗട്ട്, ഗൈഡ് അസ്സോസിയേഷൻ സെക്രട്ടറി. ഇപ്പോൾ കബ് വിഭാഗം ജില്ലാ കമ്മീഷണർ. പ്രതിഫലേച്ഛയില്ലാതെ സ്കൗട്ട്, ഗൈഡ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയും, കുട്ടികളുടെ നന്മയ്ക്കു വേണ്ടിയും ആത്മാർത്ഥമായി പ്രവർത്തിച്ച വ്യക്തി. അധ്യാപകരെ സഹോദര തുല്യം സ്നേഹിച്ച അധ്യാപകൻ. ഞങ്ങളുടെ ആത്മാർത്ഥ സ്നേഹിതൻ. എ കെ ജെ എം സ്കൂൾ സ്കൗട്ട്, ഗൈഡ് യൂണീറ്റുകൾ പ്രാർത്ഥനകളും, അനുശോചനങ്ങളും, ആദരാഞ്ജലികളും അർപ്പിക്കുന്നു.