Akhila Thiruvithancore Mala Araya Maha Sabha

Akhila Thiruvithancore Mala Araya Maha Sabha മല അരയ സമൂഹത്തിന്റെ വിദ്യാഭ്യാസ,സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പുരോഗതിക്കായി പ്രവർത്തിക്കുന്നു.

🌿🏆 അഭിനന്ദനങ്ങൾ സാന്ദ്രാ സുനിൽ! 🏆🌿ATMAMS മുരിക്കുംവയൽ ശാഖാംഗം തടത്തിൽ വീട്ടിൽ ശ്രീ. സുനിലിന്റെയും ശ്രീമതി സിനിമോളിന്റെയു...
03/06/2026

🌿🏆 അഭിനന്ദനങ്ങൾ സാന്ദ്രാ സുനിൽ! 🏆🌿

ATMAMS മുരിക്കുംവയൽ ശാഖാംഗം തടത്തിൽ വീട്ടിൽ ശ്രീ. സുനിലിന്റെയും ശ്രീമതി സിനിമോളിന്റെയും മകളായ കുമാരി സാന്ദ്രാ സുനിൽ, MG University B.Sc. Botany പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കി നമ്മുടെ നാടിനും സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുന്നു.

അർപ്പണബോധവും കഠിനാധ്വാനവും ആത്മവിശ്വാസവും ചേർന്ന ഈ നേട്ടം കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദനമാകട്ടെ.

സാന്ദ്രയ്ക്കും മാതാപിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഭാവി പഠന-ജീവിത വിജയങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. 💐

“വിദ്യാഭ്യാസത്തിലെ ഈ മികവ് കൂടുതൽ നേട്ടങ്ങളിലേക്കുള്ള ആദ്യപടിയാകട്ടെ.”

🌾 ATMAMS കുടുംബം 🌾

25 വർഷത്തെ സമർപ്പണപൂർണ്ണമായ സേവനത്തിനു ശേഷം കേരള സർക്കാർ സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി V. N.ഷൈലജയ്ക്ക് (ATMAMS മ...
31/05/2026

25 വർഷത്തെ സമർപ്പണപൂർണ്ണമായ സേവനത്തിനു ശേഷം കേരള സർക്കാർ സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി V. N.ഷൈലജയ്ക്ക് (ATMAMS മുൻ ബോർഡ് അംഗം )ഹൃദയം നിറഞ്ഞ ആശംസകൾ.

ആദരവോടെയും സ്നേഹത്തോടെയും അഭിനന്ദനങ്ങളോടെയും…

കൂടെയുണ്ട് , ATMAMS കുടുംബം 🙏

പുത്തനുടുപ്പും പുസ്തകവും കൂട്ടുകാരുമായി അറിവിന്റെ ലോകത്തേക്ക് കാൽവെക്കുന്ന എല്ലാ കൂട്ടുകാർക്കും അഖില തിരുവിതാംകൂർ മല അരയ...
31/05/2026

പുത്തനുടുപ്പും പുസ്തകവും കൂട്ടുകാരുമായി അറിവിന്റെ ലോകത്തേക്ക് കാൽവെക്കുന്ന എല്ലാ കൂട്ടുകാർക്കും അഖില തിരുവിതാംകൂർ മല അരയ മഹാ സഭയുടെ ആശംസകൾ 😘 കുടെയുണ്ട് കൂട്ടായി....ATMAMS

അഖില തിരുവിതാംകൂർ മല അരയ മഹാ സഭ 33 നമ്പർ ശാഖ പൂമാല, വാർഷിക പൊതു യോഗവും തിരഞ്ഞെടുപ്പും  നടന്നു. 31/05/2026 സഭ ജനറൽ സെക്രട...
31/05/2026

അഖില തിരുവിതാംകൂർ മല അരയ മഹാ സഭ 33 നമ്പർ ശാഖ പൂമാല, വാർഷിക പൊതു യോഗവും തിരഞ്ഞെടുപ്പും നടന്നു. 31/05/2026 സഭ ജനറൽ സെക്രട്ടറി ശ്രീ. പി. കെ ശശി ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ ബോർഡ്‌ മെമ്പർമാരായ ശ്രീ. കെ. ബി ശങ്കരൻ, ശ്രീ. പി വി വിജയൻ, ശ്രീ. റ്റി എസ്. ജിഷ്ണു എന്നിവരും പങ്കെടുത്തു. പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു. 🙏

30/05/2026

🌾🌾 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌾🌾

ATMAMS തിരുവനന്തപുരം ശാഖാ പ്രസിഡന്റും സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീ. വി. എ. ബിനു ബഹുമാനപ്പെട്ട കേരള സംസ്ഥാന ആഭ്യന്തര വകുപ്പു മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ വിവരം അതിയായ സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വാഗതം ചെയ്യുന്നു.

സേവന രംഗത്തെ ആത്മാർത്ഥതയും കർമ്മനിരതതയും നേതൃത്വപാടവവും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം, സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരവെയാണ് ഈ സുപ്രധാന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദീർഘകാലം ATMAMS-ന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പരേതനായ വേണാട്ട് ശ്രീ. അയ്യപ്പൻ ഏന്തയാറിന്റെ മകനെന്ന നിലയിലും സംഘടനാ പാരമ്പര്യവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന വ്യക്തിത്വമാണ് ശ്രീ. ബിനു.

ഈ നിയമനം വ്യക്തിപരമായ ഒരു നേട്ടം മാത്രമല്ല, ATMAMS കുടുംബത്തിനാകെ അഭിമാനിക്കാവുന്ന ഒരു അംഗീകാരവുമാണ്. പുതിയ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായും മാതൃകാപരമായും നിർവഹിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

ശ്രീ. വി. എ. ബിനുവിന് എല്ലാവിധ ഭാവുകങ്ങളും വിജയാശംസകളും നേരുന്നു.

💐 അഭിനന്ദനങ്ങൾ… ആശംസകൾ… വിജയങ്ങൾ… 💐

🌾 ATMAMS കുടുംബം 🙏😍

അഖില തിരുവിതാംകൂർ മല അരയ മഹാ സഭയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും കൗൺസിലിംഗ് നടത്തി. സഭ ജനറൽ സെക്രട്ടറി ശ്രീ പി കെ ശ...
30/05/2026

അഖില തിരുവിതാംകൂർ മല അരയ മഹാ സഭയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും കൗൺസിലിംഗ് നടത്തി. സഭ ജനറൽ സെക്രട്ടറി ശ്രീ പി കെ ശശി ഓരോ കുട്ടികളോടും ഭാവി സ്വപ്നങ്ങളെ പറ്റി അവരുമായി സംസാരിച്ചു. വിവിധ മേഖലകളിലായി കൗൺസലിംഗ് തുടരും.

🎓 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യ വർധനവ് സ്വാഗതം ചെയ്യുന്നു. ATMAMS 🙏കേരള സർക്കാർ പട്ടികവർഗ്ഗ വിദ്...
29/05/2026

🎓 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യ വർധനവ് സ്വാഗതം ചെയ്യുന്നു. ATMAMS 🙏

കേരള സർക്കാർ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ നിരക്ക് വർധിപ്പിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് സന്തോഷകരവും അഭിനന്ദനാർഹവുമായ നടപടിയാണ്. വിദ്യാഭ്യാസ മേഖലയിലെ വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം നിരവധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാകും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികവർഗ്ഗ കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം കൂടുതൽ പ്രാപ്യമാക്കുന്നതിനും പഠനം മുടങ്ങാതിരിക്കുന്നതിനും ഈ ആനുകൂല്യ വർധനവ് സഹായകരമാകും.

ഈ ജനക്ഷേമ നടപടിക്ക് കേരള സർക്കാരിനും പട്ടികവർഗ്ഗ വികസന വകുപ്പിനും അഖില തിരുവിതാംകൂർ മല അരയ മഹാ സഭയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അതോടൊപ്പം, അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികളും ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

വിദ്യാഭ്യാസം ശക്തമാകുമ്പോൾ സമൂഹവും ശക്തമാകും.

-ATMAMS

അഖില തിരുവിതാംകൂർ മല അരയ മഹാ സഭ കൊമ്പുകുത്തി ശാഖാ വാർഷികവും വിദ്യാഭ്യാസ അവാർഡു വിതരണവും.മഹാ സഭ പ്രസിഡന്റ്‌ ശ്രീ. പി എസ് ...
25/05/2026

അഖില തിരുവിതാംകൂർ മല അരയ മഹാ സഭ കൊമ്പുകുത്തി ശാഖാ വാർഷികവും വിദ്യാഭ്യാസ അവാർഡു വിതരണവും.മഹാ സഭ പ്രസിഡന്റ്‌ ശ്രീ. പി എസ് മോഹൻദാസ് പഴുമല, ജനറൽ സെക്രട്ടറി ശ്രീ.പി. കെ. ശശി എന്നിവരുടെ നേതൃത്വത്തിൽ 24-5-2026 ഞായർ നടത്തപ്പെട്ടു. ശാഖ വാർഷികത്തിൽ പങ്കെടുത്ത് വിജയകരമാക്കി തീർത്ത എല്ലാ സഭ സ്നേഹികൾക്കും ഹൃദയം നിറഞ്ഞ നന്ദി..ജയ് ATMAMS

അഞ്ചിടത്ത് പട്ടയനടപടി നിലച്ചു . 25/05/2026 മാതൃഭൂമി വാർത്ത..
25/05/2026

അഞ്ചിടത്ത് പട്ടയനടപടി നിലച്ചു . 25/05/2026 മാതൃഭൂമി വാർത്ത..

Address

Punchavayal
Kanjirapalli
686513

Alerts

Be the first to know and let us send you an email when Akhila Thiruvithancore Mala Araya Maha Sabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share