Thotty SYS,SKSSF,SBV,shakha

Thotty  SYS,SKSSF,SBV,shakha SKSSF THOTTY Official Account

15/09/2021
സഹചാരി റിലീഫ് സെൽഫണ്ട് ശേഖരണം - റമളാൻ ആദ്യ വെള്ളിയാഴ്ചസഹചാരിയെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. കോവിഡ്19 കാരണം നിലവിലുള്ള ലോ...
20/04/2020

സഹചാരി റിലീഫ് സെൽ
ഫണ്ട് ശേഖരണം - റമളാൻ ആദ്യ വെള്ളിയാഴ്ച

സഹചാരിയെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. കോവിഡ്19 കാരണം നിലവിലുള്ള ലോക്ക് ഡൗണും അതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും സഹചാരിയുടെ ഫണ്ട് ശേഖരണത്തെ ബാധിച്ചേക്കാം. എങ്കിലും സാധ്യമാവുന്ന വിധം നാം പരമാവധി ഫണ്ട് ശേഖരണം നടത്തിയില്ലെങ്കിൽ അടുത്ത ഒരു വർഷം ആയിരക്കണക്കിന് രോഗികൾക്ക് നമുക്ക് ആശ്വാസം നൽകാൻ കഴിയാതെ വരും. ആയതിനാൽ ശാഖാതലങ്ങളിലും മറ്റു ഘടകങ്ങളുടേയും വിദേശ കൂട്ടായ്മകളിലൂടെയുമുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിച്ചും നാട്ടിലെ സാമ്പത്തിക ശേഷിയുള്ളവരെ നേരിൽ കണ്ടും കഴിഞ്ഞ വർഷം അതത് ശാഖകളിൽ നിന്നും ശേഖരിച്ച അത്രയും സംഖ്യ തന്നെ സ്വരൂപിക്കാൻ ശ്രമിക്കണം. ഇക്കാര്യത്തിൽ സംഘടനയുടെ എല്ലാ ഘടകങ്ങളും പ്രത്യേകം ശ്രദ്ദിക്കേണ്ടതും കഴിഞ്ഞ തവണത്തേതിൽ കുറയാത്ത ഫണ്ട് ഉറപ്പ് വരുത്തേണ്ടതുമാണ്. എന്നാൽ സഹചാരി ഫണ്ട് ശേഖരണം മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സ്വരൂപിക്കുന്ന സംഖ്യ ബാങ്കിൽ നിക്ഷേപിച്ച് ബാങ്ക് സ്ലിപ്പ് സൂക്ഷിച്ച് ജില്ലാ കമ്മിറ്റിയിൽ നിന്നും നിർബ്ബന്ധമായും റസീപ്റ്റ് കൈപ്പറ്റേണ്ടതാണ്.

28/11/2018

ഡിസംബര്‍ 6 : #എസ്_കെ_എസ്_എസ്_എഫ് ഭരണഘടനാ സംരക്ഷണ ദിനം

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ഡിസംബര്‍ 6 ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഫാഷിസ്റ്റുകള്‍ അധികാരത്തിലെത്തുന്നതിന് വേണ്ടി വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് രാജ്യത്തെ ലോകത്തിന് മുമ്പില്‍ അപമാനിച്ചു കൊണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. അന്നത്തെ പ്രധാനമന്ത്രി പള്ളി പുനര്‍നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് നടപ്പാക്കിയില്ല.മാത്രമല്ല ഇപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണ ആരവങ്ങള്‍ മുഴക്കി പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും സംഘര്‍ഷങ്ങള്‍ക്ക് ശ്രമിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന സംഘ് പരിവാര്‍ അക്രമികളും അവരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത നല്‍കുന്ന കേന്ദ്ര സര്‍ക്കാറും രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണ്. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുന്ന വിവിധ പരിപാടികള്‍ എസ് കെ എസ് എസ് എഫ് ജില്ലാ, ശാഖാ തലങ്ങളില്‍ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 6 ന് രാവിലെ മുതല്‍ ഭരണഘടന സംരക്ഷണ ദിനാചരണത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ വിശാലമായ കാന്‍വാസില്‍ ഒപ്പുവെക്കും. വൈകിട്ട് നടക്കുന്ന 'ബാബ് രി സ്മരണ' പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. രാത്രി 7 മണിക്ക് ശാഖാതലങ്ങളില്‍ പ്രാര്‍ത്ഥനാ സംഗമം നടക്കും.പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹബീബ്‌ഫൈസികോട്ടോപാടം, കുഞ്ഞാലന്‍ കുട്ടിഫൈസി, ഡോ.ജാബിര്‍ ഹുദവി,ശഹീര്‍ പാപ്പിനിശ്ശേരി, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആഷിഖ് കുഴിപ്പുറം,ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, മവാഹിബ് ആലപ്പുഴ, ഫൈസല്‍ ഫൈസി മടവൂര്‍, അഹമ്മദ് ഫൈസി കക്കാട്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍,ശഹീര്‍ അന്‍വരി പുറങ്ങ്, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ്, സുഹൈല്‍ വാഫി കോട്ടയം, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഖാദര്‍ ഫൈസി തലക്ക ശ്ശേരി, നിസാം കണ്ടത്തില്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.ജന.സെക്രട്ടറി Sathar panthaloor സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു,

*Skssf ജില്ലാ കമ്മിറ്റിയുടെ  കീഴിൽ കാസർഗോഡ് ജില്ലയിലും മീഡിയ വിംഗ് രൂപീകരിക്കുന്നു.....*👉🏻 *Skssf Media wing, kasargod ന...
28/10/2018

*Skssf ജില്ലാ കമ്മിറ്റിയുടെ കീഴിൽ കാസർഗോഡ് ജില്ലയിലും മീഡിയ വിംഗ് രൂപീകരിക്കുന്നു.....*

👉🏻 *Skssf Media wing, kasargod ന് ഉചിതമായ ലോഗോകൾ ക്ഷണിക്കുന്നു.*

👉🏻 *തിരഞ്ഞെടുക്കപ്പെടുന്നത് മീഡിയ വിംഗിന്റെ ഔദ്യോഗിക ലോഗോ ആയി പ്രഖ്യാപിക്കും...*

👉🏻 *ലോഗോ ഡിസൈനർക്ക് ഉപഹാരം നൽകും*

*Poster design ::* http://bit.ly/2qbl0aG

*Last Date: November 05*

📲..................................
Send your Logos : 97465 37403, 918111858241, 9539161019

സ്റ്റേറ്റ് വിഖായ ആക്റ്റീവ്
28/10/2018

സ്റ്റേറ്റ് വിഖായ ആക്റ്റീവ്

ദുരന്ത ഭൂമിയിൽ വസന്തം തെളിയിച്ച് SKSSF കാസർഗോഡ് ജില്ലാ വിഖായ പ്രവർത്തകർ-------------------------------------------പെട്ടെ...
26/08/2018

ദുരന്ത ഭൂമിയിൽ വസന്തം തെളിയിച്ച് SKSSF കാസർഗോഡ് ജില്ലാ വിഖായ പ്രവർത്തകർ
-------------------------------------------

പെട്ടെന്നുണ്ടായ ദുരന്തം ഒരു നാടിനെ അങ്ങേയറ്റം ദുഖത്തിലാക്കിയിരിക്കുന്നു.ഇന്നലെവരെ നെയ്ത സ്വപ്നങ്ങൾ ഒരറ്റ നിമിഷം കൊണ്ടാണ് തകർന്നടിഞ്ഞത്.എറണാകുളം ആലുവയിൽ നിരവധി വീടുകളും സാധനങ്ങളും വെള്ളം കൊണ്ടുപോയി.നിരവധി വീടുകൾ ചെളി നിറഞ്ഞ് താമസ യോഗൃമല്ലാതായിരിക്കുന്നു.ദുരന്തബാധിതർക്ക് ആശ്വാസമായി എത്തിയത് കാസർഗോഡിലെ SKSSF വിഖായ കർമ്മ ഭടൻമാരാണ്.

ജില്ലാ വർക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി ഉസ്താദ് ,ജില്ലാ സെക്രട്ടറിയേറ്റഅംഗം ഇബ്രാഹിം അസ്ഹരിഉസ്താദ് ,പി.എച്ച് അസ്ഹരിഉസ്താദ് എന്നിവരുടെ നേതൃത്വത്തിൽ വിഖായ പ്രവർത്തകർ കർമ്മ വീഥിയിലിറങ്ങി വീടുകൾ ശുചീകരിച്ചു താമസയോഗൃമാക്കി.മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്തു.പരിസരവും ചുറ്റുപാടുകളും വൃത്തിയാക്കി.ആലുവയുടെ പഴയ സൗന്ദര്യത്തിലേക്ക് SKSSF കാസർഗോഡ് വിഖായ പ്രവർത്തകർ വഴിയൊരിക്കി.

എല്ലാമറന്നുള്ള വിഖായ പ്രവർത്തകരുടെ പ്രവർത്തനം കണ്ട ആളുകളെ കരയിപ്പിച്ചു കളഞ്ഞു.കളമശേരി നഗരസഭ ചെയർമാൻ അബൂബക്കർ സാഹിബും എറണാകുളം SKSSF ട്രഷറർ നിയാസ് വിഖായ സേവനത്തിന് കൂടുതൽ കരുത്ത് നൽകി.ദുരന്ത ഭൂമിയിൽ ആഴ്ചകളോളമായി കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം വിഖായ പ്രവർത്തകർ ഊണും ഉറക്കവും ഒഴിച്ച് ദുരിതബാധിതർക്ക് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ഒറ്റപ്പെട്ടവർ നഷ്ടപ്പെട്ടതിന്റെ ദുഖവും നാശ നഷ്ടങ്ങളുടെ വേദനയുമായിരുന്നു ദുരിതബാധിതർക്ക് പങ്ക് വെക്കാനുണ്ടായിരുന്നത്.SKSSF വിഖായ പ്രവർത്തകർ അവർക്കു വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുത്തു കൊണ്ട് ചെറുപുഞ്ചിരിയോടെ നിരവധി പ്രാർത്ഥനകളും അഭിനന്ദനങ്ങളും ഏറ്റു വാങ്ങി അവർ മടങ്ങി പ്രയാസം അനുഭവിക്കുന്നവരെ തേടി അവർക്കൊരു സ്നേഹത്തിന്റെ തണലൊരുക്കാൻ. SKSSF വിഖായ അത് സ്നേഹത്തിന്റെയും സാഹോദരൃത്തിന്റെയും പടു വൃക്ഷമാണ്.

26/04/2018

*പ്രാർത്ഥന സദസ്സ്*

▪▪▪▪▪▪
*SKSSF Thotty Unit*
▪▪▪▪▪▪

*വിടപറഞ്ഞത് കാരുണ്യത്തിന്റെ പൂമരം*....................................................
എസ്. കെ. എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറും പ്രമുഖ വ്യവസായിയും കാരുണ്യ പ്രവർത്തകനുമായ *ഡോക്ടർ ഖത്തർ ഇബ്രാഹിം ഹാജി കളനാട്* എന്ന ഖത്തർ ഹാജിക്ക നമ്മോട് വിട പറഞ്ഞിരിക്കുകയാണ്. *അവർക്കും നമ്മെ വിട്ടുപോയ എല്ലാ ഖബറാളികൾക്കും ഇന്ന് ( 26 / 04 /2018 ) ഇശാ നിസ്കാരത്തിന് ശേഷം തൊട്ടി മദ്‌റസാ ഹാളിൽ വെച്ച് അനുസ്മരണവും ദിക്റ് ദുആ മജ്ലിസും ഉണ്ടായിരുന്നതാണ്. എല്ലാ പ്രവർത്തകരും സംബന്ധിക്കുക*

*നേതൃത്വം* :: _സുഹൈർ അസ്ഹരി പള്ളംകോട് ( *തൊട്ടി ഖത്തീബ്* )" SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം "_
*സ്ഥലം* :: തൊട്ടി MUM മദ്റസ ഹാളിൽ

സഹകരിക്കുക...!!! , സംബന്ധിക്കുക....!!! , വിജയിപ്പിക്കുക.....!!!

```✒AR Creation```

*എസ് കെ എസ് എസ് എഫ് സംസ്ഥാന* *കമ്മിറ്റിയുടെ പുതിയ ഭാരവാഹികളിൽ**കാസർകോട് ജില്ലക്കും നമ്മുടെ തൊട്ടിക്കും അഭിമാനനേട്ടം💐💐💐* ...
21/02/2018

*എസ് കെ എസ് എസ് എഫ് സംസ്ഥാന* *കമ്മിറ്റിയുടെ പുതിയ ഭാരവാഹികളിൽ*
*കാസർകോട് ജില്ലക്കും നമ്മുടെ തൊട്ടിക്കും അഭിമാനനേട്ടം💐💐💐*

കാസർകോട് ജില്ലയുടെ കരുത്തനായ നേതാവ് ഹാരിസ് ദാരിമി ബെദിര സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ - സെക്രട്ടറിയേറ്റംഗമായി പ്രമുഖപ്രഭാഷകൻ
സുഹൈർ അസ്ഹരി പള്ളംകോടും, സിദ്ധീഖ് അസ്ഹരി പാത്തൂരും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി

പ്രവർത്തന ഗോധയിൽ വിസ്മയം തീർത്ത ജില്ലയുടെ നക്ഷത്രങ്ങളായ ഹാരിസ് ദാരിമി ബെദിര ശാഖയിൽ നിന്ന് പ്രവർത്തനംതുടങ്ങി മുനിസിപ്പാലിറ്റി പ്രസിഡണ്ട്, മേഖല പ്രസിഡണ്ട്, ജനറൽ സെക്രട്ടറി ജില്ലവർക്കിംഗ് സെക്രട്ടറി, ട്രഷറർ, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി അവരോധിച്ചത്
സംസ്ഥാന സെക്രട്ടറിയേറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ട
സുഹൈർ അസ്ഹരിപള്ളങ്കോട് ശാഖ SBV പ്രസിഡണ്ട്_ SKSSF പ്രസിഡണ്ട്. ജന: സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി മേഖല പ്രസിഡണ്ട്, ട്രഷറർ ജില്ല സെക്രട്ടറി, വർക്കിംഗ് സെക്രട്ടറി, ട്രഷറർ എന്നീ പദവികൾ വഹിച്ചതിന്ന് ശേഷമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായത്( *നിലവിൽ നമ്മുടെ തൊട്ടി ജമാഅത്ത് ഖത്തീബാണ്*)

സിദ്ധീഖ് അസ്ഹരി പാത്തൂർ..ശാഖാതലം മുതൽ തന്നെ പ്രവർത്തനവീഥിയിൽ ജ്വലിച്ച വ്യക്തിത്വമാണ്.. മേഖലാ,ക്ലസ്റ്റർ നേതൃസ്ഥാനത്തിന് പുറമെ തുടർച്ചയായി മൂന്ന് കാലയളവിലും ജില്ലാ ഭാരവാഹിയായി കഴിവ് തെളിയിച്ച പ്രതിഭയാണ് അസ്ഹരി.

```✒AR Creation```

_*കർമ്മവീഥിയിൽ കനൽപഥങ്ങൾ താണ്ടി എസ്‌.കെ.എസ്.എസ്.എഫ് 29 ന്റെ പ്രൗഢിയിലേക്ക്…*_കാലം സാക്ഷി…ലോകം സാക്ഷി…ചരിത്രം വഴിമാറുന്നു...
19/02/2018

_*കർമ്മവീഥിയിൽ കനൽപഥങ്ങൾ താണ്ടി എസ്‌.കെ.എസ്.എസ്.എഫ് 29 ന്റെ പ്രൗഢിയിലേക്ക്…*_

കാലം സാക്ഷി…ലോകം സാക്ഷി…ചരിത്രം വഴിമാറുന്നു…കർമ്മവീഥിയിൽ കനകം തീർത്ത് എസ്.കെ.എസ്.എസ്.എഫ് 29 ന്റെ നിറവിലേക്ക്…
*വിജ്ഞാന* ത്തിന്റെ അനന്തവിഹായസ്സുകൾ താണ്ടി *വിനയ* ത്തിന്റെ വിജന ഭൂമിയിൽ വിരാചിച്ച് നിൽക്കുമ്പോഴും *സേവന* വഴിയിൽ സുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച് *എസ്.കെ.എസ്.എസ്.എഫ്* എന്ന സുന്നി വിദ്യാർത്ഥി പ്രസ്ഥാനം പ്രവർത്തന ഗോദയിലെ തന്റെ 29 പിറന്നാളാഘോഷിക്കുമ്പോൾ എസ്.കെ.എസ്.എസ്.എഫ് ക്കാരായ നമുക്ക് അഭിമാനിക്കാനേറെയുണ്ട്.

കൗതുകമൂറും കിനാവിലൂടെ കുഞ്ഞിളം പ്രായത്തിൽ നെഞ്ചേറ്റിയതാണീ പതാക…
കൂവി വിളിച്ചവർക്ക് മുമ്പിൽ മുഷ്ഠി ചുരുട്ടി ആഞ്ഞു വീശിയതാണീ പതാക…
കൗമാരത്തിന്റെ കായിക ഭ്രമത്തിന് മുന്നിൽ കാലിടറാതെ കൈയ്യേന്തിയതാണീ പതാക…
യവ്വനത്തിന്റെ പ്രസരിപ്പിൽ സിരകളിലലിഞ്ഞു ചേർന്നതാണീ പതാക…
അന്നും,ഇന്നും,എന്നും അഭിമാനത്തോടെ അന്തസ്സോടെ അയവിറക്കിയ ഏക നാമം എസ്.കെ.എസ്.എസ്.എഫ്…
പ്രണയമായിരുന്നില്ലെനിക്ക് പ്രാണനായിരുന്നെനിക്ക്…
ജീവനായിരുന്നില്ലെനിക്ക് ജീവന്റെ തുടിപ്പായിരുന്നെനിക്ക്…
അറിവിന്റെ ആദ്യാക്ഷരം പഠിപ്പിച്ച ഈ പ്രസ്ഥാനത്തോട്…
എന്നെ ഞാനാക്കി മാറ്റിയ ഈ പടയണിയോട്…
മറക്കില്ലൊരിക്കലും…മയില്ലൊരിക്കലും…

*എസ്.കെ.എസ്.എസ്.എഫ്.*
ഇത് സാഹിപ്പിയൻ ഇഗ്ലീഷിൽ നിന്നും പഞ്ചാക്ഷരങ്ങൾ കൊണ്ട് അടർത്തിയെടുത്ത വെറും വാക്കല്ല മറിച്ച് മഹാന്മാരുടെ വിയർപ്പുതുള്ളികൾക്ക് കാലം നൽകിയ ഒരു നേരിയ സിമ്പലാണിത്.
അജ്ഞതയിൽ നിന്ന് *വിജ്ഞാന* ത്തിലേക്കും,അഹന്തതയിൽ നിന്ന് *വിനയ* ത്തിലേക്കും,സ്വാർത്ഥതയിൽ നിന്ന് *സേവന* ത്തിലേക്കും ഒരു പറ്റം സുന്നി സമൂഹത്തെ കൈപിടിച്ചുയർത്തിയ കാവൽ ശക്തിയുടെ യഥാർത്ഥ നാമമാണ് *എസ്.കെ.എസ്.എസ്.എഫ്.*
ഈ പതാകയുടെ വജ്രശോഭ ലോകത്തിന് തന്നെ പ്രഭയാണ്…
കുന്നോളം കുമിഞ്ഞു കൂടിയ പ്രശ്നങ്ങൾ നിമീഷികം ബാഷ്പമാവാൻ പൂനിലാവ് പോലെ ലങ്കി മറിയുന്ന ആ പതാകയിലേക്കൊന്ന് കണ്ണോടിച്ചാൽ മതി…
കാലം കാതോർത്ത് നാമം എസ്.കെ.എസ്.എസ്.എഫ്…
കാലത്തിന് കരുതലായ പ്രസ്ഥാനം എസ്.കെ.എസ്.എസ്.എഫ്…
*വരക്കൽ ബാഅലവി തങ്ങളുടെ* ഏക ഇലാഹിൻ ആത്മസമർപ്പണവും,കറാഹത്തിന്റെ പാപകറകളില്ലാത്ത *കണ്ണീയത്തോരുടെ* കരങ്ങളും,കണ്ണടയും നേരത്ത് സുബ്ഹ് ബാങ്കിൻ ഏക വചനം മൊഴിഞ്ഞ *ശംസുൽ ഉലമയുടെ* ആശിർവാദവും,ചെഞ്ചുണ്ടിൽ തസ്ബീഹിൻ സ്വരനാദങ്ങൾ ഉരുവിട്ട് ഇഹലോകവാസം വെടിഞ്ഞ *സൈനുൽ ഉലമയുടെ* തലോടലും,ത്വഖ്വയുടെയും തവക്കുലിന്റെയും നിറകുടമായ *സി.എച്ച് ഉസ്താദും*,ജനലക്ഷങ്ങളെ സാക്ഷിനിർത്തി സമ്മേളനഗരയിൽ നിന്നും സ്വർഗ്ഗീയ ലോകത്തേക്ക് യാത്രപോയ *മാനു ഉസ്താദും*,അഹ്ലുബൈത്തിലെ ഏറ്റവും സുഗന്ധമുള്ള രാജമല്ലികളായ *കൊടപ്പനക്കലിന്റെ* സുകൃതസൗഗന്ധികങ്ങളുടെ മഹനീയ നേതൃത്വവും ഇതിന് പിന്നിലുണ്ടെങ്കിൽ…
ആയിരം പടക്കുതിരയുടെ ആർജ്ജവത്തിൽ നെഞ്ചും വിരിച്ച്‌ അഭിമാനത്തോടെ ഞാൻ പറയും ഇതാണ് സത്യ മാർഗ്ഗം…ഇതാണ് ശെരിയായ പാത…ഇതാണ് നേരായ *സ്വിറാത്തുൽ മുസ്തഖീമെന്ന്*…അൽഹംദുലില്ലാഹ്…

_*എസ്.കെ.എസ്.എസ്.എഫ്…എന്ത്…?എന്തിന്…?*_
സംശുദ്ധമായ സയ്യിദി പാരമ്പര്യമുള്ള *സമസ്ത കേരള ജംഈയ്യത്തുൽ ഉലമയുടെ* പ്രയാണവീഥിയിൽ മനംനൊന്ത ചില തല്പരകക്ഷികൾ 89 ന്റെ കാലത്ത് അധികാരത്തിന്റെ അപ്പക്കഷ്ണം തേടിയലഞ്ഞപ്പോൾ സമസ്തയെന്ന ഉരുക്ക് കോട്ടക്ക് പ്രതിരോധത്തിന്റെ കാവലൊരുക്കാൻ തഖ്വയുടെയും തവക്കുലിന്റെയും നിറകുടമായ *സി.എച്ച് ഉസ്താദെന്ന* മഹാനോരുടെ മനദാരകമിൽ ഏക ഇലാഹിൻ ഇൽഹാമിനാൽ ദിവ്യഭോദമുദിച്ചുണ്ടായതാണ് *എസ്.കെ.എസ്.എസ്.എഫ്* എന്ന സുന്നി വിദ്യാർത്ഥി പ്രസ്ഥാനം.
*വിജ്ഞാനം വിനയം സേവനം* എന്നുള്ള അതിമഹത്തായ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ച് കൊണ്ട് ഈ സംഘശക്തി *കെ.കെ അബൂബക്കർ ഹസ്രത്തിന്റെ* പ്രാർത്ഥനയുടെ ബലത്താൽ ചടുലം ചാഞ്ചാടാതെ സ്റ്റേജും പേജുമില്ലാതെ മൂവർണ്ണക്കൊടിയുമേന്തി പ്രവർത്തനഗോദയിലൂടെ തന്റെ പ്രയാണമാരംഭിക്കുമ്പോൾ ആശങ്കകൾ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്.
ആർപ്പുവിളികളും അട്ടഹാസങ്ങളും തരണം ചെയ്ത് സ്റ്റേജും പേജും ഇടങ്ങളും തടയപ്പെട്ടിടത്ത് നിന്നും പ്രയാണം തുടങ്ങിയ ഈ പ്രസ്ഥാനം വാദീനൂരിന്റെ മണ്ണിൽ പാൽക്കടൽ തീർത്തപ്പോൾ പണ്ഡിതസൂര്യൻ *ശംസുൽ ഉലമ* പോലും ഈ പ്രസ്ഥാനത്തെ പേരിട്ട് വിളിച്ചു *"സമസ്തയുടെ ഊന്നുവടി"* യെന്ന്.അവിടെ മുഴങ്ങിക്കേട്ട ഓരോ തക്ബീർ ധ്വനികൾക്കും *ഹൈദ്രൂസ് ഉസ്താദിന്റെയും,മാനു ഉസ്താദിന്റെയും* പ്രവർത്തങ്ങൾക്കുള്ള അംഗീകാരത്തിന്റെ ഒരു നേരിന്റെ കയ്യൊപ്പുണ്ടായിരുന്നു.പിന്നീട് ഈ പ്രസ്ഥാനം നടത്തിയത് കിതപ്പില്ലാത്ത കുതിപ്പുകളായിരുന്നു.പടക്കളത്തിലെ പടക്കുതിരയെ പോലെ ദുല്ഫുക്കാറിന്റെ ഇരുതല മൂർച്ചയുള്ള പടവാളുമായി ശത്രുക്കളോട് പടവെട്ടാനൊരുങ്ങി…
ഈ പ്രസ്ഥാനം നട്ടെല്ല് നിവർത്തിയതോടെ പുത്തൻ പ്രസ്ഥാനം ചീട്ട് കൊട്ടാരം പോലെ കടപുഴകാൻ തുടങ്ങി…
ശത്രുക്കൾ പഞ്ചപുച്ഛമടക്കി മാളത്തിലൊളിച്ചു…
വിഘടിതരുടെ വിഗണ്ഡ വാദങ്ങളെ വേരോടെ പിഴുതെറിഞ്ഞു…ഈ പ്രസ്ഥാനം സമസ്തയെന്ന ഉരുക്ക് കോട്ടക്ക് അഗ്നിജ്വാലയുടെ പ്രതിരോധം തീർത്തു…പൂരങ്ങളുടെ നാട്ടിൽ വെള്ളകടൽ തീർത്തപ്പോൾ ജനം ഏകസ്വരത്താൽ മൊഴിഞ്ഞു ഈ പാൽകടലിനെ വെല്ലാൻ ലോക്കത്ത് ഒരാൾക്കുമാവില്ലെന്ന്.സമർഖന്ദിന്റെ മണൽതരികൾ പോലും ഒരു നിമിഷം ചോദിച്ചു പോയി "നമ്മളാണോ കൂടുതൽ…അല്ല നിങ്ങളാണോ കൂടുതൽ…?"

*29 വർഷമായി* കൊത്തി വലിക്കാൻ വെമ്പൽ കൊള്ളുന്ന ശത്രുക്കൾക്ക് മുന്നിൽ നിന്നും കുതറി മാറി ലക്ഷ്യത്തിന്റെ അടിവേര് തേടി സധൈര്യം മുന്നോട്ട് ഗമിക്കുന്ന ഈ സംഘശക്തിക്ക് കാവലൊരുക്കാൻ ഓൺലൈനിലും ഓഫ്‌ലൈനിലും പോഷകഘടകങ്ങൾ അനവധിയുണ്ട്.

പ്രഭാതനേരത്ത് പൊന്നുമ്മച്ചിയോട് സലാം പറഞ്ഞ് പള്ളിക്കൂടങ്ങളിലേക്ക് നടന്ന് നീങ്ങുന്ന കുഞ്ഞു കുസുമങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരത്തോടൊപ്പം അവർക്കുള്ളതായ സ്വഭാവ മഹിമകൾ പരിപോഷിപ്പിക്കാനും,അവരെ നാളെയുടെ വാഗ്ദാനമാക്കി സമൂഹത്തിന് സമർപ്പിക്കാനും സമർപ്പണ ബോധമുള്ള *എസ്.കെ.എസ്.ബി.വി* എന്നുള്ള സാഹിത്യ സമാജ കൂട്ടായ്മ മദ്രസ്സയുടെ പടിവാതിലിൽ തന്നെയുണ്ട്.

മതവിജ്ഞാനം ആവാഹിച്ചെടുക്കാൻ ദീനിവൈജ്ഞാനിക വിഹായസ്സുകളിലേക്ക് വിരുന്നെത്തുന്ന വിദ്യാർത്ഥികൾക്കും,അഹ്‌ലുസുഹ്ഫത്തിന്റെ ഗന്ധം അയവിറക്കുന്ന പള്ളിദർസുകളിലെ മുതഅല്ലിമീങ്ങൾക്കും അവരുടെ കഴിവുകൾ വിന്യസിപ്പിക്കാനും,അവർക്ക് നാളെയുടെ പ്രബോധനവീഥിയിൽ ആത്മധൈര്യം പകരാനും *ത്വലബാ വിങ്* എന്നുള്ള വിദ്യാർത്ഥി കൂട്ടായ്മയും കൂട്ടിനായുണ്ട്.

കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്ന സുന്നത്ത് ജമാഅത്തിനെ സുന്നി മനസങ്ങളിൽ ആണിയിട്ടുറപ്പിക്കാനും,ഇളകുന്ന മൗലവിമാരുടെ തലക്കെട്ടുകളുറപ്പിക്കാനും,എട്ടിൽ പൊട്ടിയ ജിന്നൂരിസത്തെ മലയാളത്തിന്റെ മണ്ണിൽ നിന്ന് കെട്ട് കെട്ടിക്കാനും *ഇസ്തിഖാമ* യുടെ കർമ്മോൽസകരായ പ്രവർത്തകർ സർവ്വ സജ്ജരാണ്.

കേരളത്തിനകത്തും പുറത്തുമായ് ദീനി ദഅവത്തുകൾ എത്തിപ്പെടാത്ത പോയ സ്ഥലനങ്ങളെയും,ജനതയെയും തെരഞ്ഞു പിടിച്ചു അവർക്കുള്ള ദീനി ബോധം പകർന്നു നൽകാൻ *ഇബാദ്* ന്റെ പ്രവർത്തകരും പ്രവർത്തന ഗോദയിൽ സാന്നിധ്യമരുളിയിട്ടുണ്ട്.

കുട്ടികളുടെ നൈസർഗിക കഴിവുകളെ പരിപോശിപ്പിക്കാനും,അവരിലെ സർഗ്ഗവാസനകളെ കണ്ടത്തി അവർക്കുള്ള പ്രോത്സാഹനങ്ങൾ നൽകി കൊണ്ട് അവരെ ആദുര സേവകരാക്കാൻ *സർഗലയം* എന്ന സർവാത്മക മത്സരങ്ങളും ഇതിനൊപ്പമുണ്ട്.

തലപ്പാവ് മൗലവിമാർ കിതാബിനുള്ളതിൽ അടിഞ്ഞു കൂടിയ സാഹചര്യത്തിൽ കാലഘട്ടത്തിനനിസ്യുതമായി അവർക്കുള്ള മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതികമായ നേട്ടങ്ങൾക്ക് ചുക്കാൻ പിടിക്കാനും,അവർക്കുള്ള മോട്ടിവേഷനുകൾ നൽകാനും സുന്നി പ്രസ്ഥാനത്തിന്റെ *ട്രെന്റ്* എന്നുള്ള കീഴ്ഘടകവും കർമ്മരംഗത്തുണ്ട്.

വലത് കൈ നൽകുന്നത് ഇടം കൈയ്യറിയരുതെന്ന് പഠിപ്പിച്ച പുണ്യ പൂമാന്റെ വാക്കുകളെ പ്രവർത്തിപഥത്തിൽ കാട്ടിയാണ് സുന്നി പടയണിയുടെ റിലീഫിങ് വിങ്ങായ *സഹചാരി* യുടെ നീക്ക് പോക്കുകൾ.ഭക്ഷണവും വസ്ത്രവും, മരുന്നുമെല്ലാം ആരുമറിയാതെ ആവശ്യക്കാരിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന ഈ കൂട്ടായ്‍മയുടെ മിടുക്ക് ഒരിക്കലും വാക്കുകളിൽ ഒതുങ്ങുന്നതല്ല.

ആധുനിക സെൽഫി യുഗത്തിൽ മനുഷ്യത്തമരവിതരായ ന്യൂജനറേഷൻ ഫ്രീക്കൻസിനിടയിൽ നടുറോഡിൽ രക്തസ്രാവത്തോടെ ചിന്നിച്ചിതറിയ സ്വശരീരരവുമായ് വാവിട്ടു കരയുമ്പോൾ മുത്ത് ശിഹാബ് തങ്ങളുടെ പൂമുഖം പതിഞ്ഞ ആംബുലസിന്റെ സൈറൺ മുഴക്കി ചീറിപാഞ്ഞെത്താനും,വാരിയെടുത്ത് മെഡിക്കൽ കോളേജുകളിലേക്ക് കുതിക്കാനും,ചോരയും വെള്ളവും മരുന്നും നൽകി സുശ്രുഷിക്കാനും *വിഖായ* യുടെ മക്കളെ സമർഖന്ദിന്റെ മണ്ണിൽ നിന്നും ആറ്റപ്പൂ ഹൈദരലി തങ്ങൾ ആർത്തിരമ്പുന്ന തക്ബിറിന്റെ ആരവങ്ങളോടെ ജനസമൂഹത്തിന് സമർപ്പിച്ചിട്ടുണ്ട്.

പച്ച മനുഷ്യന്റെ പച്ചമാംസത്തിലേക്ക് കഠാരയിറക്കൽ സ്ഥിരത്തൊഴിലായ് മാറിയ ഇന്നിന്റെ സാഹചര്യത്തിൽ,താടിയും തൊപ്പിയും നോക്കി കോടതികൾ പോലും കണ്ണുരുട്ടുമ്പോൾ,സ്വതാല്പര്യങ്ങൾക്ക് മുമ്പിൽ അന്യന്റെ വ്യക്തിസ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നത് സ്വതന്ത്രഭാരതം നേരിൽ കാണുമ്പോൾ വർഗ്ഗീയതയുടെ വിഷം ചീറ്റുന്ന വിഷപ്പാമ്പുകളെ പിടിച്ചു കെട്ടി സ്നേഹത്തിന്റെയും സാഹൊദര്യത്തിന്റെയും ഗാന്ധി സ്മരണകളുയർത്തി രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതലാവാൻ *മനുഷ്യജാലിക* യും ഈ പ്രസ്ഥാനത്തിന് അഭിമാനമായിട്ടുണ്ട്.

സൈബർലോകത്തിന്റെ ചതിവലകളിൽ കുടുങ്ങി വഴിതെറ്റിപ്പോയ യുവതലമുറക്ക് നേരിന്റെ വഴിക്കാട്ടാനും,അവർക്ക് സൈബർലോകത്തെ നാളെയുടെ മുതൽക്കൂട്ടാക്കാനും സുന്നി പടയണിയുടെ പ്രധിരോധ സൈബർ കവചം *സൈബർ വിങും* സൈബർ രംഗത്ത് നിറസാന്നിധ്യമാണ്.

സുന്നത്ത് ജമാഅത്തിന്റെ ആശയയാദർശനങ്ങളെ പ്രചരിപ്പിക്കാനും, വഹാബി മൗദൂദികളുടെ പിഴച്ച വാദങ്ങളെ തുറന്നു കാട്ടാനും,നിമിഷ നേരം കൊണ്ട് ലോകത്തിന്റെ അഷ്ഠദിക്കുകളിലേക്ക് പ്രോഗാമുകൾ തത്സമയം എത്തിക്കാനും കഠിനാധ്വാനം ചെയ്യുന്ന *എസ്.കെ.ഐ.സി.ആർ* എന്ന ഇസ്ലാമിക്ക് ക്ലാസ് റൂമും ഈ പ്രസ്ഥാനത്തിന് സ്വന്തമായിട്ടുണ്ട്.

ക്യാമ്പസ് കലാലയങ്ങളുടെ മുറ്റത്ത് നവീകരണത്തിന്റെ മാറ്റൊലി മുഴക്കിയ *ക്യാമ്പസ് വിങ്* എന്ന ധർമ്മിക ശബ്ദം ഈ പ്രസ്ഥാനത്തിന്റേത് തന്നെയാണ്.

സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളെയും,സമസ്തയുടെ ആദർശ നിലപാടുകളെയും ഇസ്ലാമിക ചരിത്രങ്ങളേയും പേജുകളിലൂടെ സമൂഹത്തിന് കൈമാറാൻ വായനാലോകത്തെ അത്ഭുത വിസ്മയം *സത്യധാര* ദ്വൈവാരികയും, *അൽ അഹ്‌സാൻ* കന്നഡ മാസികയും ഈ പ്രസ്ഥാനത്തിന് മുതൽകൂട്ടായിട്ടുണ്ട്.

അതിലുപരി *ഇസാ,സ്പീക്കേഴ്സ് വിംഗ്,റൈറ്റേഴ്സ് വിംഗ്,മനീഷ* തുടങ്ങി അനവധി പോഷകഘടകങ്ങളും, *യുട്യൂബ് ചാനലുകളും,ഫേസ്ബുക് പേജുകളും* ഈ പ്രസ്ഥാനത്തിന്റെ കുതിപ്പുകൾക്ക് കയ്യൊപ്പ് ചാർത്താൻ *എസ്.കെ.എസ്.എസ്.എഫി* ന്റെകീഴിലുണ്ട്.

സി.എച്ച് ഉസ്താദിന് തെറ്റിയിട്ടില്ല…മാനു ഉസ്താദിന് പിഴച്ചിട്ടില്ല…ശംസുൽ ഉലമയും സൈനുൽ ഉലമയും കണ്ട സ്വപനം വെറുതെയായിട്ടില്ലാ…
*SKSSF* കുതിക്കുകയാണ് ലക്ഷ്യസ്ഥാനത്തേക്ക് കിതച്ചോടുന്ന ബഹിരാകാശ പേടകം പോലെ…
*SKSSF* പ്രഭ ചൊരിയുകയാണ് പൗർണ്ണമി രാവിൽ ലങ്കി മറിയുന്ന പൂനിലാവ് പോലെ…
*SKSSF* വെട്ടിത്തിളങ്ങുകയാണ് ആകാശഗോപുരത്തിൽ മിന്നിത്തിളങ്ങുന്ന സുറയ്യാ നക്ഷത്രം പോലെ…
*SKSSF* സുഗന്ധം പരത്തുകയാണ് വീടിന്റെ ഉമ്മറപ്പടിയിൽ പരിമളം പരത്തുന്ന പൂമുല്ല പോലെ…
*SKSSF* കത്തിജ്വലിക്കുകയാണ് കൂരാകൂരിരുട്ടിൽ ജ്വലിച്ചുയുരുങ്ങുന്ന അഗ്നിജ്വാല പോലെ…
*SKSSF* പടർന്ന് പന്തലിക്കുകയാണ് ആഴത്തിൽ വേരോടിയ പനമരം പോലെ…
*SKSSF* തണലേകുകയാണ് മരഭൂമിലെ പടുവൃക്ഷം പോലെ…
*SKSSF* നിറവർണ്ണം പകരുകയാണ് സായം സന്ധ്യയിലെ മാരിവില്ലഴക് പോലെ…

ഇങ്ങ് കടലുണ്ടി പുഴയോരത്ത് നിന്നും *"SKSSF"* എന്ന് നീട്ടി വിളിച്ചാൽ…അങ്ങ് ഐക്യ രാഷ്ട്ര സഭയുടെ നടുത്തളങ്ങളിൽ നിന്നും മുഴങ്ങി കേൾക്കണം *"സിന്ദാബാദി"* ന്റെ അലയൊലികൾ…

_*•വായിക്കുക ഷെയർ📲ചെയ്യുക…ലോകം അറിയട്ടേ ഈ പ്രസ്ഥാനത്തെ കുറിച്ച്,ഇതിന് വിയർപ്പൊഴുക്കിയ മഹാന്മാരെ കുറിച്ച്…നാഥൻ ഇതൊരു സ്വാലിഹായ അമലാക്കി തീർക്കട്ടെ…ആമീൻ*_

ദുആ വസിയ്യത്തോടെ…
✒️AR Creation

* #ശൈഖുന  #മണിയൂർ  #ഉസ്താദ്‌   #തൊട്ടിയിൽ**✒   **     * #തൊട്ടി ശാഖ       ശാഖ ഓഫീസ്  #ശംസുല്‍  #ഉലമ ഇസ്ലാമിക്ക് സെന്‍റര്...
11/02/2018

* #ശൈഖുന #മണിയൂർ #ഉസ്താദ്‌ #തൊട്ടിയിൽ*

*✒ *

* *

#തൊട്ടി ശാഖ ശാഖ ഓഫീസ് #ശംസുല്‍ #ഉലമ ഇസ്ലാമിക്ക് സെന്‍റര്‍ ഉദ്ഘാടനം * #ശൈഖുന #മാണിയൂർ #ഉസ്താദ്‌* നിർവഹിച്ചു...


ആത്മീയ ഔനിധ്യവും.. ആയിരങ്ങളുടെ വിശ്വാസവും.... ആത്മീയ ചികിത്സ കളിലൂടെ.. ആയിരങ്ങൾ ക് ആശ്വാസം ആകുന്ന. പ്രമുഖ സൂഫി പണ്ഡിത വ്യക്തിതം

#ശൈഖുന #മാണിയൂർ #ഉസ്താദ്‌

#ഉദ്ഘാടനം #നിർവഹിച്ചു........

#അൽഹംദുലില്ലാഹ്*

Address

Kanhangad

Alerts

Be the first to know and let us send you an email when Thotty SYS,SKSSF,SBV,shakha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thotty SYS,SKSSF,SBV,shakha:

Share