Bharatheeya Vichara Kendram Kanhangad

Bharatheeya Vichara Kendram Kanhangad Bharatheeya Vichara Kendram, founded in the year 1982, has been visualized as an intellectual forum a

25/08/2025

ന്യൂദല്‍ഹി: ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ആദ്യ സംവാദ പരമ്പരയ്....

24/12/2024
ലിംഗസമത്വം ഉറപ്പാക്കുന്നതിന് ഏക സിവില്‍കോഡ് അനിവാര്യം: ഹമീദ് ചേന്ദമംഗലൂര്‍ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് ഏക ...
10/09/2023

ലിംഗസമത്വം ഉറപ്പാക്കുന്നതിന് ഏക സിവില്‍കോഡ് അനിവാര്യം: ഹമീദ് ചേന്ദമംഗലൂര്‍

ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് ഏക സിവില്‍കോഡ് അനിവാര്യമെന്ന് ഹമീദ് ചേന്ദമംഗലൂര്‍. ഭാരതീയ വിചാരകേന്ദ്രം കാഞ്ഞങ്ങാട് സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിനിയമങ്ങളില്‍ സ്ത്രീ വിരുദ്ധതയുടെ അംശങ്ങളുണ്ട്. മതപ്രമാണങ്ങളുടെയോ വിശ്വാസപ്രമാണങ്ങളുടെയോ ഏകീകരണമല്ല ഏക സിവില്‍കോഡ്. പൗരത്വ നിയമങ്ങളുടെ ഏകീകരണമാണത്. അദ്ദേഹം വിശദീകരിച്ചു.

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഏക സിവില്‍കോഡ് ആവശ്യമാണെന്ന് പി.ടി. ഖദീജ ടീച്ചര്‍ പറഞ്ഞു. പൗരോഹിത്യത്തിന്റെയും ആണധികാര കേന്ദ്രങ്ങളുടെയും അടിത്തറ ഇളകുമെന്നതാണ് ചില കേന്ദ്രങ്ങള്‍ ഇതിനെ എതിര്‍ക്കുന്നതിന് കാരണം. സ്വയം പരിഷ്‌കരണത്തിന് തയ്യാറാകാത്തവര്‍ മറ്റുള്ളവര്‍ കൊണ്ടുവരുമ്പോഴും എതിര്‍ക്കുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇതിന് പിന്നില്‍. അവര്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഏക സിവില്‍കോഡിനെ നേരത്തെ അനുകൂലിച്ചവരാണെന്ന് ബിഎംഎസ് മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ പറഞ്ഞു. എല്ലാ വ്യക്തിനിയമങ്ങളിലും പരിഷ്‌കരണം ആവശ്യമാണ്. എല്ലാ മതങ്ങളിലെയും നല്ല അംശങ്ങള്‍ സ്വീകരിക്കണം. അദ്ദേഹം വ്യക്തമാക്കി. ജില്ലാ അധ്യക്ഷന്‍ മുരളീധരന്‍ പാലമംഗലം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സ്ഥാനീയ സമിതി സെക്രട്ടറി സുരാജ് സ്വാഗതവും അധ്യക്ഷന്‍ കെ.സുജിത് നന്ദിയും പറഞ്ഞു.

ഭരണഘടന അനുശാസിക്കുന്ന ഏകീകൃത സിവില്‍ നിയമം രാജ്യത്ത് സജീവ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍. ലിംഗസമത്വവും സാമൂഹ്യ  നീതിയും...
14/08/2023

ഭരണഘടന അനുശാസിക്കുന്ന ഏകീകൃത സിവില്‍ നിയമം രാജ്യത്ത് സജീവ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍. ലിംഗസമത്വവും സാമൂഹ്യ നീതിയും ഉറപ്പാക്കുന്ന ഏകീകൃത സിവില്‍ നിയമത്തിനെതിരെ മത, രാഷ്ട്രീയ കേന്ദ്രങ്ങള്‍ സംഘടിതമായ ദുഷ്പ്രചാരണം നടത്തുകയാണ്. ഈ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ നിയമത്തിന്റെ വസ്തുതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഭാരതീയ വിചാര കേന്ദ്രം കാഞ്ഞങ്ങാട് സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ 2023 സെപ്തംബര്‍ 10ന് ഞായറാഴ്ച വൈകിട്ട് 2.30ന് ഒരു സെമിനാര്‍ സംഘടിപ്പിക്കുകയാണ്. കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടക്കുന്ന സെമിനാറില്‍ ശ്രീ ഹമീദ് ചേന്ദമംഗലൂര്‍, ശ്രീമതി നുസ്രത്ത് ജഹാന്‍, അഡ്വ. സി.കെ. സജിനാരായണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ചര്‍ച്ചയും സംവാദവും നടക്കും.

Address

Kanhangad

Alerts

Be the first to know and let us send you an email when Bharatheeya Vichara Kendram Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share