CIGI Kasaragod Chapter

CIGI Kasaragod Chapter Educational Organization

*പത്രക്കുറിപ്പ് :**തുളുനാടിന്റെ സമഗ്രവികസനത്തിന് പ്രത്യേക പാക്കേജ് അനിവാര്യമാണ് – ഡോ. കെ.കെ.എൻ. കുറുപ്പ്.*കാസറഗോഡ്: ജില്...
01/05/2026

*പത്രക്കുറിപ്പ് :*

*തുളുനാടിന്റെ സമഗ്രവികസനത്തിന് പ്രത്യേക പാക്കേജ് അനിവാര്യമാണ് – ഡോ. കെ.കെ.എൻ. കുറുപ്പ്.*

കാസറഗോഡ്:
ജില്ലയിലെ മഞ്ചേശ്വരം, കാസറഗോഡ് എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിയിലുൾപ്പെടുന്ന തുളുനാട് പ്രദേശങ്ങളുടെ ചരിത്ര-സാമൂഹിക-വിദ്യാഭ്യാസസാഹചര്യങ്ങളെ അടിസ്ഥാനമാക്കി സമഗ്രവികസനത്തിനായി പ്രത്യേക സർക്കാർ പാക്കേജ് അനിവാര്യമാണെന്ന് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലറും തൃപ്പൂണിത്തുറ
സെൻ്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് മുൻ ഡയറക്ടറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് അഭിപ്രായപ്പെട്ടു.

ചന്ദ്രഗിരിപ്പുഴ മുതൽ കർണാടകയുടെ അതിർത്തിപ്രദേശങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന 32 ഗ്രാമങ്ങൾ ഉൾപ്പെടുന്ന തുളുനാട്, ചരിത്രപരമായി വിജയനഗര സാമ്രാജ്യകാലത്തേക്കു വരെ എത്തിച്ചേരുന്ന സവിശേഷതകളുള്ള പ്രദേശമാണ്. വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റങ്ങൾ ഈ പ്രദേശത്തെ സങ്കരസംസ്കാരത്തിന്റെ ഒരു കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.

'സപ്തഭാഷാ സംഗമഭൂമി' എന്നറിയപ്പെടുന്ന തുളുനാട്ടിൽ പതിനാലോളം വീട്ടുഭാഷകൾ ഇന്നും സജീവമായി നിലനിൽക്കുന്നത് ഈ പ്രദേശത്തിന്റെ സാംസ്കാരികവൈവിധ്യത്തെ സൂചിപ്പിക്കുന്നു. എന്നാൽ വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികപുരോഗതി തുടങ്ങിയ മേഖലകളിൽ പ്രദേശം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നായി തുടരുന്ന സാഹചര്യമാണുള്ളത്.

ഈ പശ്ചാത്തലത്തിൽ, തുളുനാടിന്റെ നിലവിലെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ അവസ്ഥകളെക്കുറിച്ച് സമഗ്രപഠനം നടത്തി ഒരു വികസനരേഖ തയ്യാറാക്കുന്നതിനായി ഡോ. കെ.കെ.എൻ. കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഈ ഗ്രാമങ്ങളുടെ ചരിത്രപoനവും അവിടങ്ങളിലെ സാംസ്കാരിക-പൈതൃകപoനവും ഇതോടൊപ്പം നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.

വയനാട്ടിൽ ഒരു ട്രൈബൽ യൂണിവേഴ്സിറ്റി നിലവിൽ വരുമ്പോൾ അതിൻ്റെ ഒരു പoനകേന്ദ്രം മഞ്ചേശ്വരത്തെ ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളേജിനോടനുബന്ധിച്ച് ആരംഭിക്കുവാനും,
ദരിദ്രവിദ്യാർത്ഥിനികൾക്ക് പഠിച്ച് സ്വദേശത്തോ വിദേശത്തോ ജോലിനേടാനുതകുന്ന വിധത്തിലുള്ള
ഉന്നതനിലവാരമുള്ള
ഒരു നഴ്സിങ് യൂണിവേഴ്സിറ്റി ഇവിടെ ആരംഭിക്കുവാനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.
ഗുണമേൻമയുള്ള മെഡിക്കൽ ഹെൽത്ത് കെയർ സാധ്യമാക്കി മംഗലാപുരത്തുള്ള ആശുപത്രികളിൽ നിന്ന് ഈ പ്രദേശത്തെ മോചിപ്പിക്കുവാനും ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി, തൊഴിൽശക്തീകരണം, അടിസ്ഥാന സൗകര്യവികസനം എന്നിവ ഉറപ്പുവരുത്തുന്നതിനായി സർക്കാർ പ്രത്യേക ഇടപെടലുകളും പദ്ധതികളും നടപ്പിലാക്കണമെന്ന് ഡോ. കുറുപ്പ് ആവശ്യപ്പെട്ടു. തുളുനാടിന്റെ സമഗ്രപുരോഗതി ഉറപ്പാക്കാൻ പ്രാദേശികസമൂഹം, സർക്കാർ ഏജൻസികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുന്ന സെന്റർ ഫോർ ഇൻഫർമേഷൻസ് ആൻഡ് ഗൈഡൻസ് ഇന്ത്യ(CIGI)യുടെ കാസറഗോഡ് ചാപ്റ്ററും മലബാർ എഡ്യൂക്കേഷൻ മൂവ്മെന്റും ഈ പഠനത്തിനും വികസനശ്രമങ്ങൾക്കും പിന്തുണ നൽകുന്നുണ്ട്.

ബന്ധപ്പെട്ട പoനഗവേഷണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യു.കെ. സൈഫുള്ള തങ്ങൾ, CIGI ഡയറക്ടർ ഡോ. ഇസെഡ്.എ. അശ്റഫ്
തുടങ്ങിയരും ഉൾപ്പെടുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ-സാമൂഹികപ്രവർത്തകർ തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതിത്തയ്യാറാക്കി രണ്ടാഴ്ച്ചക്കകം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്.
വൈകാതെ പുറത്തിറക്കുന്ന പoനറിപ്പോർട്ടിൽ,
പ്രധാനപ്പെട്ട അഭിപ്രായനിർദ്ദേശങ്ങൾ അവ സമർപ്പിച്ചവരുരുടെ പേരുവിവരസഹിതം ഉൾപ്പെടുത്തുന്നതാണ്.
2026 ജൂൺ ആദ്യവാരത്തിൽ വിളിച്ചുചേർക്കാനുദ്ദേശിക്കുന്ന പ്രത്യേക കൺവെൻഷനിൽ ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകുന്നതായിരിക്കും.

പത്രസമ്മേളനത്തിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈഫുള്ള തങ്ങൾ ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികളായ
നിസാർ പെരുവാഡ്, എം എ അസ്‌ലം എന്നിവർ പങ്കെടുത്തു

2026 ഏപ്രിൽ 30 വ്യാഴം,
കാസറഗോഡ്.

*വെള്ളാപ്പ് മഹല്ലിൽ PSC ഓറിയന്റേഷൻ ക്ലാസും വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു*സിജി തൃക്കരിപ്പൂർ യൂണിറ്റ്, മഹല്ല്...
07/09/2025

*വെള്ളാപ്പ് മഹല്ലിൽ PSC ഓറിയന്റേഷൻ ക്ലാസും വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു*

സിജി തൃക്കരിപ്പൂർ യൂണിറ്റ്, മഹല്ല് എഡ്യു ഗൈഡൻസ് പ്രോജെക്ട, വെള്ളാപ്പ് മഹല്ല് വിദ്യാഭ്യാസ സമിതി എന്നിവ ചേർന്നാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
മഹല്ലിൽ വിദ്യാഭ്യാസ കരിയർ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള *കരിയർ വാൾ* മഹല്ല് പ്രസിഡന്റ്‌ ശംസുദ്ധീൻ ഹാജി, MEG ഡയറക്ടർ അസ്‌ലം മാസ്റ്റർ എന്നിവർ നിർവഹിച്ചു.

⭐ *സി ഐഡിയ വിദ്യാർത്ഥികൾക്ക് അഭിരുചി നിർണ്ണയ ടെസ്റ്റ്‌ സംഘടിപ്പിച്ചു*⭐6 വർഷം മുൻപ് വിവിധ സ്കൂളുകളിൽ നിന്ന്  തെരെഞ്ഞെടുത്...
07/09/2025

⭐ *സി ഐഡിയ വിദ്യാർത്ഥികൾക്ക് അഭിരുചി നിർണ്ണയ ടെസ്റ്റ്‌ സംഘടിപ്പിച്ചു*⭐

6 വർഷം മുൻപ് വിവിധ സ്കൂളുകളിൽ നിന്ന് തെരെഞ്ഞെടുത്ത 35 കുട്ടികൾ ഒത്ത് ചേർന്നതാണ് C idea പയ്യന്നൂർ ബാച്ച്.

കോവിഡ് കാലത്തിന് മുമ്പ് കൃത്യമായി രണ്ട് സെഷനുകളായി കുട്ടികൾക്ക് മികച്ച ക്ലാസ്സുകൾ നൽകി
ആദ്യ കാലം ISD സ്കൂളിലും കോവിഡ് കാലം online ആയും
പിന്നീട് Matrix institute ലുമാണ് സെഷനുകൾ നടന്നത് , കൂടാതെ സിജി HQ ലും ക്യാമ്പുകൾ,
തികച്ചും സൗജന്യമായി
സിജി ഒരുക്കിയ സംരംഭം ..

ഇന്ന് +2 വിലെത്തിയ കുട്ടികൾക്ക്
അഭിരുചി പരീക്ഷയായിരുന്നു നടന്നത്

പയ്യന്നൂർ സിജിയായിരുന്നു
സെൻ്ററിന്ന് പിന്തുണ
നൽകിയത്
അബ്ദുൾ ഖാദർ സാർ,
സിദ്ധീഖ് .... തുടങ്ങിയവരുടെ സപ്പോർട്ട് ഏറെ വിലപെട്ടത് ....
അസ്ലം മാഷിൻ്റെ വിലപ്പട്ട സാന്നിദ്ധ്യവും
കൂടെ സെൻറർ കോർഡിനേറ്ററായ
റംല ടീച്ചറും,
കൃത്യമായ രീതിയിൽ
കോർഡിറേറ്റ് ചെയ്ത
സിജി HQ തന്നെയാണ്
C idea പദ്ധതി വിജയത്തിലെത്തിച്ചത്

കുട്ടികൾക്ക് നല്ലൊരു
ഭാവി കരിയർ ആശംസകളോടെ......

സി. ഷൗക്കത്തലി
ഡയറക്ടർ, C IDEA പയ്യന്നുർ സെന്റർ

With Dear Career Guru❤️  (MS Jaleel sir )
04/11/2024

With Dear Career Guru❤️ (MS Jaleel sir )

2024 സിവിൽ സർവീസ് വിജയികൾക്ക് അനുമോദനം
20/05/2024

2024 സിവിൽ സർവീസ് വിജയികൾക്ക് അനുമോദനം

  on May 20 Monday @ Kanhangad
18/05/2024

on May 20 Monday @ Kanhangad

*കാഞ്ഞങ്ങാട് വരൂ ......* 🌐കരിയറിന്റെ പുതുപുത്തൻഅറിവനുഭവം ആവോളംആസ്വദിക്കൂ...✍️ 2024 മെയ് 20 ന് തിങ്കളാഴ്ചയാണേ...10 മണിമുത...
16/05/2024

*കാഞ്ഞങ്ങാട് വരൂ ......*
🌐കരിയറിന്റെ പുതുപുത്തൻ
അറിവനുഭവം ആവോളം
ആസ്വദിക്കൂ...

✍️ 2024 മെയ് 20 ന് തിങ്കളാഴ്ചയാണേ...
10 മണിമുതൽ 1 മണി വരെ.
✅ *കാഞ്ഞങ്ങാട് വ്യാപാരഭവൻ AC ഹാളിൽ*.

👆SSLC, +2 ഫലം വന്ന്
ഫലവത്തായ വഴി തേടുന്ന പ്രിയ വിദ്യാർത്ഥികളെ
ഇത് നിങ്ങൾക്ക് മാത്രമുള്ളതാണ്
നിങ്ങളുടെ തുടർപഠന
യാത്രയിലെ ശോഭന
സുന്ദര ഭാവിക്കുളളതാണ്.

🫶 കരിയർ ഗൈഡൻസ് മേഖലയിലെ
പ്രഗദ്ഭരാണ്
ഒരു ദിവസം
കരുതി വെച്ച്
നിങ്ങൾക്കായി
കാത്തിരിക്കുന്നത്.

📍Career Vista യിൽ നമുക്കായി എന്തൊക്കെ?
1: Career Expo
2: Career Clinic
3: Career Talk
4: Career Panel Discussion.

📍Career vista യിൽ നമുക്കൊപ്പം ആരൊക്കെ?
1: മുജീബുല്ല കൈന്താർ
2: നിസാർ കുമ്പള
3: എം. എ അസ്ലം മാസ്റ്റർ.
4: Dr ഷരീഫ് പൊവ്വൽ.

👌അമൂല്യ അവസരത്തെ
നിങ്ങൾ പാഴാക്കില്ലെന്ന്
ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.

🌹2024 മെയ് 20 ന്
കാഞ്ഞങ്ങാട് വെച്ച്
കാണാം..
😍 കരിയർ കളർഫുള്ളാക്കാം...

*ഒപ്പമുണ്ട് ഞങ്ങൾ*
CIGI കാസർഗോഡ്... ✍️

☎️ *9846529820*
☎️ *9895487760*

*CUET UG - Free Orientation Webinar*കേന്ദ്ര സർവകലാശാലകളിലെ  ബിരുദ പഠന പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയുടെ - CUET- UG  (...
29/02/2024

*CUET UG - Free Orientation Webinar*

കേന്ദ്ര സർവകലാശാലകളിലെ ബിരുദ പഠന പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയുടെ - CUET- UG ( Common University Entrance Test) അപേക്ഷാ സമർപ്പണം, കോഴ്സ് സെലക്ഷൻ, വിവിധ സർവകലാശാലകളുടെ സവിശേഷതകൾ തുടങ്ങിയവയെ കുറിച്ച് *2024 മാർച്ച് 01, വെള്ളിയാഴ്ച വൈകുന്നേരം എട്ടിന് സിജിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് കരിയർ ഗൈഡൻസിന്റെ നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു.*

പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെ ചേർത്തിട്ടുള്ള ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക.

*രജിസ്ട്രേഷൻ ഫോം: https://www.cigi.org/page/events/OTc=*

*വെബിനാറിൽ പങ്കെടുക്കുന്നതിനായി താഴെക്കാണുന്ന ഗൂഗിൾ മീറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക*

https://meet.google.com/tob-httn-kgs

☎️കൂടുതൽ വിവരങ്ങൾക്ക്: +918086664004
+918086662004

കേന്ദ്ര സർവകലാശാലകളിലെ  ഉന്നത ബിരുദ പഠന പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയായ CUET ( Common University Entrance Test) മായി ബന്ധപ്പെട്.....

*മെഡിക്കൽ പ്രവേശനം: സിജിയിൽ സൗജന്യ മാർഗ്ഗനിർദ്ദേശ ക്ലാസ് ജൂൺ 21ന്*🔹NEET പരീക്ഷ എഴുതി മെഡിക്കൽ പ്രവേശന ഓപ്ഷൻ പ്രതീക്ഷിച്ച...
18/06/2023

*മെഡിക്കൽ പ്രവേശനം: സിജിയിൽ സൗജന്യ മാർഗ്ഗനിർദ്ദേശ ക്ലാസ് ജൂൺ 21ന്*

🔹NEET പരീക്ഷ എഴുതി മെഡിക്കൽ പ്രവേശന ഓപ്ഷൻ പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ ?

🔹ഏതു വിധത്തിൽ ഓപ്ഷനുകൾ ക്രമീകരിച്ചാൽ അർഹതപ്പെട്ടവയിൽ ഏറ്റവും മെച്ചപ്പെട്ട അവസരം ലഭിക്കും?
കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

🔹അഖിലേന്ത്യ ക്വാട്ട, കേരള ക്വാട്ട എന്നിവയിലേക്ക് ഓപ്ഷൻ എപ്രകാരമായിരിക്കും?

തുടങ്ങി എല്ലാ കാര്യങ്ങളും മനസ്സിലാക്കാനും സംശയങ്ങൾ തീർക്കാനും സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ)
അവസരമൊരുക്കുന്നു.

*കോഴിക്കോട് ചേവായൂരിലെ സിജി ആസ്ഥാനത്ത് 2023 ജൂൺ 21രാവിലെ 10.30നാണ്‌ ഈ സൗജന്യ ക്ലാസ് നടത്തുന്നത്.*

_രക്ഷിതാക്കൾക്കും പങ്കെടുക്കാം._

*ഓൺലൈൻ രജിസ്‌ട്രേഷന് സന്ദർശിക്കുക:*
https://cigi.org/page/events/Mzc=

_കൂടുതൽ വിവരങ്ങൾക്ക്:_
📞808 666 4004/ 8086663003

NEET പരീക്ഷ എഴുതി മെഡിക്കൽ പ്രവേശന ഓപ്ഷൻ പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ ? ഏതു വിധത്തിൽ ഓപ്ഷനുക.....

*സിജി കൂടെയുളളപ്പോൾ നാം എന്തിന് വേവലാതിപ്പെടണം ....?**ടെലികരിയർ പ്രോഗ്രാം**വീഡിയോ കോൺഫറൻസ് പ്രോഗ്രാം**ഫേസ് ടു ഫേസ് കൗൺസി...
29/05/2023

*സിജി കൂടെയുളളപ്പോൾ നാം എന്തിന് വേവലാതിപ്പെടണം ....?*

*ടെലികരിയർ പ്രോഗ്രാം*

*വീഡിയോ കോൺഫറൻസ് പ്രോഗ്രാം*

*ഫേസ് ടു ഫേസ് കൗൺസിലിംഗ് പ്രോഗ്രാം .*

പ്രിയ വിദ്യാർത്ഥികളെ / രക്ഷിതാക്കളെ...

SSLC / +2 റിസൾട്ടുകൾ വന്നു. തുടർ പഠന മേഖലകളെക്കുറിച്ചുള്ള ആശങ്കകളും , സംശയങ്ങളും നിങ്ങളെ *അലട്ടുന്നുവോ?*

*സിജിയുടെ സൗജന്യ കരിയർ ഗൈഡൻസ് & കൗൺസിലിംഗ്* സേവനങ്ങൾ പ്രയോജനപ്പെടുത്തൂ ... അനുയോജ്യമായ മേഖല, സ്ഥാപനം എന്നിവ കണ്ടെത്തൂ. ആത്മവിശ്വാസത്തോടെ മുന്നേറൂ ....

സിജിയുടെ സൗജന്യ കരിയർ ഗൈഡൻസ് സേവനം ഇപ്പോൾ നിങ്ങൾക്ക് സൗകര്യപ്രദമായ മാർഗ്ഗങ്ങളിൽ ലഭ്യമാണ്.

1. *ടെലികരിയർ പ്രോഗ്രാം*
സിജി കരിയർ ഗൈഡുമായി ഫോണിലൂടെ ബന്ധപ്പെടാം. വിളിക്കൂ ...

Nizar peruwad: 90740 00393
Shareef Povval: 9466358413
Aslam MA: 9846529820
*Gulf*
Mujeebulla Kaithar
+971 50 922 0561

2. *വീഡിയോ കോൺഫറൻസ് പ്രോഗ്രാം*

ഈ ഗൂഗിൾ ഫോം പൂരിപ്പിക്കൂ
https://forms.gle/kfLhmMQysSkA1oSv9
അല്ലെങ്കിൽ
കാസറഗോഡ് സിജി ഓഫീസ് സെക്രട്ടറിയെ വിളിക്കൂ...
6238752673
അവർ നിങ്ങൾക്കായി ഓൺലൈൻ മീറ്റിങ് തരപ്പെടുത്തി സിജി കരിയർ വിദഗ്ധരുമായി സംവദിക്കാൻ അവസരം ഒരുക്കി തരുന്നതാണ്.
മീറ്റിങ്ങ് ലിങ്കും, സമയവും ഓഫീസ് സെക്രട്ടറി നിങ്ങളെ അറീക്കുന്നതാണ്.

3. *ഫേസ് ടു ഫേസ് കൗൺസിലിംഗ് പ്രോഗ്രാം .*
ഈ ഗൂഗിൾ ഫോം പൂരിപ്പിക്കൂ
https://forms.gle/kfLhmMQysSkA1oSv9
അല്ലെങ്കിൽ
കാസറഗോഡ് സിജി ഓഫീസ് സെക്രട്ടറിയെ വിളിക്കൂ...
6238752673
കാഞ്ഞങ്ങാട് സിജി ഓഫീസിൽ വെച്ച് നിങ്ങൾക്കായി സിജി കരിയർ വിദഗ്ധരുമായി ഫേസ് ടു ഫേസ് കരിയർ കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തി തരുന്നതാണ്.

അതെ ... 27 വർഷത്തെ കരിയർ ഗൈഡൻസ് & കൗൺസിലിംഗ് മികവും , പൈതൃകവുമുള്ള സിജി കൂടെയുളളപ്പോൾ നാം എന്തിന് വേവലാതിപ്പെടണം ....

*സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി)*
കാസർഗോഡ് ചാപ്റ്റർ
അജ്മൽ ആർക്കേഡ്, കാഞ്ഞങ്ങാട്.
Ph: 6238752673

ONINE & OFFLINE

11/04/2023

Address

Kanhangad
671531

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+19895883250

Alerts

Be the first to know and let us send you an email when CIGI Kasaragod Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CIGI Kasaragod Chapter:

Share