18/06/2025
3-ാമത് കരുണാമൂർത്തി അനുസ്മരണം...
2-ാമത് പുരസ്കാര സമർപ്പണം...
15 - 6 - 2025 Sunday..
NSS Auditorium, Vaikom.
കൃത്യം 4.30 മംഗളവാദ്യ സമർപ്പണത്തോടെ പരിപാടി തുടങ്ങി.
(സര്‍വ്വശ്രീ. ഹരിപ്പാട് മുരുകദാസ്, കോട്ടയം അഖില്‍, തിടനാട് വേണുഗോപാല്‍, തിടനാട് അനൂപ് വേണുഗോപാല്‍, വിഷ്ണു എന്നീ കലാകാരന്മാര്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു..)
(അവതാരക- കാഫ് കോട്ടയം ജില്ല മുൻ പ്രസിഡൻ്റ് ശ്രീമതി ദീപ ബിനു.)
5:20 ന് സാംസ്കാരിക സമ്മേളനം ആരംഭിച്ചു.
ശ്രീ. മാത്യൂസ് പി. ജോണ്‍ (കാഫ് മുന്‍ ജില്ല സെക്രട്ടറി)
കാഫ് പ്രാര്‍ത്ഥനയും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു; സദസ്സ് അതേറ്റുപറഞ്ഞു.
കാഫ് ഗീതം record play ചെയ്തു..
വൈക്കം മേഖല പ്രസിഡണ്ട് ശ്രീ. വൈക്കം നാണപ്പന്‍ സ്വാഗതം ആശംസിച്ചു.
കാഫ് കോട്ടയം ജില്ല പ്രസിഡൻ്റ് ശ്രീ. പൂഞ്ഞാർ വിജയൻ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു.
വൈക്കം MLA ശ്രീമതി. സി.കെ. ആശ സമ്മേളനം ഉദ്ഘാടനം ചെയ്തതിന് ശേഷം, കരുണാമൂര്‍ത്തിയുടെ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ചും കലാരംഗത്തെ സമകാലിക പ്രശ്നങ്ങളെ കുറിച്ചും സംസാരിച്ചു.
കാഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ശ്രീമതി. K S പ്രിയ, കരുണാമൂർത്തിയെ അനുസ്മരിച്ച് ഹൃദയം തൊടുന്ന രീതിയില്‍ കൃത്യമായ വിശകലനത്തോടെ സംസാരിച്ചു.
തുടർന്ന് ഗുരു ശ്രേഷ്ഠൻ, കേരളത്തിന്റ മേളപ്രമാണി പത്മശ്രീ. പെരുവനം കുട്ടന്‍ മാരാരുടെ മുഖ്യ പ്രഭാഷണത്തെ തുടര്‍ന്ന് സംഗീതജ്ഞൻ ശ്രീ. M. ജയചന്ദ്രന് 'കരുണാമൂര്‍ത്തി' പുരസ്കാരവും 10, 000 രൂപ കാഷ് അവാര്‍ഡും സമർപ്പിച്ചു.
ആദരവ് ഏറ്റുവാങ്ങിക്കൊണ്ട്, കരുണാമൂര്‍ത്തിയുമായും കാഫ് സംഘടനയുമായും ഉള്ള ബന്ധത്തെക്കുറിച്ചും ശ്രീ. M ജയചന്ദ്രന്‍ ഉള്ളുതുറന്ന് സംസാരിച്ചു.
ആശംസകൾ അറിയിച്ച് KAF സംസ്ഥാന ട്രഷറര്‍ ശ്രീ. പോൾ M D, ക്ഷേത്രകലാപീഠം പ്രിന്‍സിപ്പാള്‍ ശ്രീ. S P ശ്രീകുമാര്‍, P G M നായര്‍ (NSS യൂണിയന്‍ പ്രസിഡണ്ട്), S ഹരിദാസന്‍ നായര്‍ (വാര്‍ഡ് മെമ്പര്‍), ദേവാനന്ദ് (പിന്നണി ഗായകന്‍), ഡോ. ബിജു മല്ലാരി (ക്ഷേത്രകലാപീഠം അദ്ധ്യാപകന്‍) എന്നിവര്‍ സംസാരിച്ചു. കരുണാമൂര്‍ത്തിയുമായി ഉണ്ടായിരുന്ന ബന്ധങ്ങളും അവര്‍ പങ്കുവെച്ചു.
കരുണാമൂര്‍ത്തിയുടെ പ്രിയപത്നി ശ്രീമതി. ലത മൂര്‍ത്തിയും, മകളും മരുമകളും, ലതയുടെ അമ്മ പ്രശസ്ത തവില്‍ വാദകയും സംസ്ഥാന സര്‍ക്കാര്‍ പുരസ്കാര ജേതാവുമായ ശ്രീമതി. പത്തിയൂര്‍ കമലവും ചടങ്ങില്‍ ആദ്യാവസാനം പങ്കെടുത്തു..
കാഫ് കോട്ടയം ജില്ല സെക്രട്ടറി
ശ്രീ. അജയ് കോട്ടയം നന്ദി പറഞ്ഞു.
തുടർന്ന് Idea star singer fame ജിൻസ് ഗോപിനാഥിൻ്റെ സംഗീത വിരുന്ന് 'ഗാനതരംഗം' അരങ്ങേറി.
(ശ്രീ. ജിന്‍സ് ഗോപിനാഥിനും, കീബോര്‍ഡ് വാദകന്‍ അനിറ്റ് കോട്ടയം, തബല വാദകന്‍ സുമിത് ഏറ്റുമാനൂര്‍, പ്രവീണ്‍ സൗണ്ട്സ് എന്നിവര്‍ക്കും കാഫിന്‍റെ നന്ദി രേഖപ്പെടുത്തുന്നു.)
ചടങ്ങില്‍ പങ്കെടുത്ത എല്ലാ പ്രമുഖര്‍ക്കും സദസ്സിനും പ്രത്യേകം നന്ദി.
പരിപാടിയുടെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച കണ്‍വീനര്‍ ശ്രീ. വൈക്കം വിജയകുമാറിനും (PRO കോട്ടയം ജില്ല), മേഖല പ്രസിഡണ്ട് ശ്രീ. വൈക്കം നാണപ്പനും, മേഖല ട്രഷറര്‍ ശ്യാം മോഹനും;
കാഫ് കോട്ടയം ജില്ല പ്രസിഡണ്ട് ശ്രീ. പൂഞ്ഞാര്‍ വിജയന്‍, സെക്രട്ടറി ശ്രീ. അജയ് കോട്ടയം, ട്രഷറര്‍ ശ്രീ. ഉദയ് ശങ്കര്‍, കാഫിന്‍റെ മറ്റ് ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും, പരിപാടിയില്‍ സജീവമായി പങ്കെടുത്ത കാഫിന്‍റെ മറ്റ് ജില്ലകളിലെ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും, അവതാരക ശ്രീമതി. ദീപ ബിനുവിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
കാഫ് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി,
സ്റ്റീഫൻ ദേവസി – സംസ്ഥാന പ്രസിഡന്റ്
പ്രകാശ് ഉള്ളിയേരി – സംസ്ഥാന സെക്രട്ടറി
പോൾ എം.ഡി. – സംസ്ഥാന ട്രഷറർ
https://youtu.be/vtHXHeOrr3I
Wbsite: www.kafindia.org