JCI Kadaplamattom BLUES Central

JCI Kadaplamattom BLUES Central The First International Organisation In Kadaplamattom(Kerala, India). Launched on July 28, 2012. ( BLUES stands for Bold & Loyal Unity for Excellence in Service)

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന കായികവിനോദമായ ഫുട്ബോളിന്റെ ഏറ്റവും വലിയ പോരാട്ടവേദിയായ ല...
23/07/2026

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന കായികവിനോദമായ ഫുട്ബോളിന്റെ ഏറ്റവും വലിയ പോരാട്ടവേദിയായ ലോകകപ്പ് മത്സരങ്ങളുടെ പ്രദർശനം (പ്രീക്വാർട്ടർ മത്സരം മുതൽ ഫൈനൽ വരെ) , *JCI കടപ്ലാമറ്റം ബ്ലൂസ് സെൻട്രൽ* നേതൃത്വം നൽകി കടപ്ലാമറ്റം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നമ്മുടെ നാട്ടിലെ ഫുട്ബോൾ പ്രേമികൾക്കായി പ്രദർശിപ്പിക്കുകയുണ്ടായി. ഞായറാഴ്ചത്തെ ഫൈനൽ മത്സരം കാണുവാൻ ഓഡിറ്റോറിയം നിറഞ്ഞ് മുന്നൂറിലധികം കാണികൾ എത്തുകയുണ്ടായി.
​ഈ ഫുട്ബോൾ പ്രദർശനത്തിന് എല്ലാവിധ സഹകരണവും നൽകിയ ബഹുമാനപ്പെട്ട കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജീനാ സിറിയക്, വാർഡ് മെമ്പർ ശ്രീ ബിജു കുളത്തൂർ, മറ്റു എല്ലാ പഞ്ചായത്ത് മെമ്പർമാർ, അധികാരികൾ, ഫൈനൽ മത്സരത്തിൽ ഒരു പ്രേക്ഷകനായി എത്തി ഞങ്ങളുടെ പ്രദർശനത്തിന് പ്രോത്സാഹനം നൽകുകയും, പ്രവചന മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നൽകുകയു൦ ചെയ്ത ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ബോണി കുര്യാക്കോസ്, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, കടപ്ലമാറ്റത്തെ മറ്റു ക്ലബ്ബുകൾ, മികച്ച കേബിൾ/ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകിയ ന്യൂ സ്റ്റാർ വിഷൻ കേബിൾ നെറ്റ്‌വർക്ക് ടീം, ലൈറ്റ് & സൗണ്ട് സിസ്റ്റം നൽകിയ Elegant ഈവന്റ് മാനേജ്‌മെന്റ് ടീം എന്നിവർക്കും JCI കടപ്ലാമറ്റം ബ്ലൂസ് സെൻട്രലിന്റെ പേരിൽ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

*ഫുട്ബോളിന്റെ ആവേശം ഒട്ടും ചോരാതെ ആസ്വദിച്ചതോടൊപ്പം, മത്സരത്തിന്റെ വീറും വാശിയും മാതൃകാപരമായ സ്പോർട്സ്മാൻ സ്പിരിറ്റോടെ കാത്തുസൂക്ഷിക്കുകയും, ഈ ലൈവ് സ്ക്രീനിംഗ് വൻ വിജയമാക്കി മാറ്റുകയും ചെയ്ത കടപ്ലാമറ്റത്തെ മുഴുവൻ കായിക പ്രേമികൾക്കും JCI KADAPLAMATTOM BLUES CENTRAL ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു*.

22/07/2026
⚽🏆 *വേൾഡ് കപ്പ് ഫൈനൽ: കാത്തിരിപ്പിന് വിരാമം!*🏆⚽ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ആവേശകരമായ മഹാപോരാട്ടം വന്നെത്തിയിരിക്കുന്നു! ...
19/07/2026

⚽🏆 *വേൾഡ് കപ്പ് ഫൈനൽ: കാത്തിരിപ്പിന് വിരാമം!*🏆⚽

ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ആവേശകരമായ മഹാപോരാട്ടം വന്നെത്തിയിരിക്കുന്നു!

⚽ *മത്സരത്തിന്റെ അവസാന ഘട്ടത്തിൽ കളി തിരിച്ചുപിടിക്കുന്ന അർജന്റീനയുടെ അസാധ്യ പോരാട്ടവീര്യവും, കളിയിലുടനീളം പന്തുകൊണ്ട് കവിത രചിക്കുന്ന സ്പെയിനിന്റെ ചടുലമായ ടിക്കി-ടാക്ക മാന്ത്രികതയും നേർക്കുനേർ വരുമ്പോൾ ഈ ഫൈനൽ ചരിത്രമാകും എന്നുറപ്പ്!*

🎁 ഫുട്ബോൾ പ്രേമികൾക്കായി ഇരട്ടി സമ്മാനങ്ങൾ ഒരുക്കി *JCI KADAPLAMATTOM BLUES CENTRAL!*🎁

മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കാൻ ഞങ്ങൾ രണ്ട് കിടിലൻ മത്സരങ്ങളാണ് ഓഡിറ്റോറിയത്തിൽ
ഒരുക്കിയിരിക്കുന്നത്:

*1.* 'പ്രവചന മത്സരം' (Predict & Win): കളി തുടങ്ങുന്നതിന് മുൻപായി ഓഡിറ്റോറിയത്തിൽ എത്തിച്ചേരുന്ന എല്ലാ സുഹൃത്തുക്കൾക്കും ഈ മത്സരത്തിൽ പങ്കാളികളാകാം. കൃത്യമായി പ്രവചിക്കുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്!

*2.* 'ഫൈനൽ മാച്ച് മൊമെന്റ്സ് റീൽസ് മത്സരം': ഓഡിറ്റോറിയത്തിലെ ആവേശ നിമിഷങ്ങളും ഫൈനൽ മത്സരത്തിന്റെ മാസ്മരികതയും ക്യാമറയിൽ പകർത്തി മികച്ച റീൽസ് ചെയ്യുന്നവർക്കും ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാം!നിബന്ധനകൾ പിന്നീട് അറിയിക്കുന്നതാണ്.

മത്സരത്തിന്റെ ആവേശം ബിഗ് സ്ക്രീനിൽ ഒരുമിച്ച് കാണാൻ കടപ്ലാമറ്റം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ അണിനിരക്കാം!

മത്സര വിവരങ്ങൾ:

മത്സരം: അർജന്റീന 🆚 സ്പെയിൻ (ഫുട്ബോൾ വേൾഡ് കപ്പ് ഫൈനൽ)

സമയം: ഞായറാഴ്ച രാത്രി 12:30 AM (തിങ്കളാഴ്ച പുലർച്ചെ)

സ്ഥലം: കടപ്ലാമറ്റം പഞ്ചായത്ത് ഓഡിറ്റോറിയം

*ജെസിഐ ബ്ലൂസ് ബിഗ് സ്ക്രീൻ ലൈവ് ആഘോഷം*കടപ്ലാമറ്റത്തെ ഫുട്ബോൾ പ്രേമികൾക്ക് വേൾഡ് കപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ ആസ്വദിക്ക...
19/07/2026

*ജെസിഐ ബ്ലൂസ് ബിഗ് സ്ക്രീൻ ലൈവ് ആഘോഷം*

കടപ്ലാമറ്റത്തെ ഫുട്ബോൾ പ്രേമികൾക്ക് വേൾഡ് കപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ ആസ്വദിക്കാൻ അവസരം ഒരുക്കിയ ജെസിഐ കടപ്ലാമറ്റം ബ്ലൂസ്, സെൻട്രൽ ഫൈനൽ മത്സരത്തോടനുബന്ധിച്ച് ലൈവ് സ്ട്രീം കാണാൻ എത്തുന്നവർക്കായി ഒരുക്കുന്ന തകർപ്പൻ മത്സരം - _*JCI Blues Big Screen Live Reels*_.

*ജൂലൈ 20* ന് പുലർച്ചെ *12.30* ന് ആരംഭിക്കുന്ന ലൈവ് സ്ട്രീമിംഗിന്റെയും ഫാൻ മൊമെന്റ്സിന്റെയും ആകർഷകമായ വിഷ്വൽസ് ഉൾപ്പെടുത്തി *60 സെക്കൻഡിൽ* താഴെയുള്ള റീൽസ് തയ്യാറാക്കി നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യൂ.
** insta അക്കൗണ്ട് ഫോളോ ചെയ്ത് മെൻഷൻ ചെയ്യാനും *_ * ഹാഷ്ടാഗ് ചേർക്കാനും മറക്കരുത്.
ഏറ്റവും കൂടുതൽ ലൈക്കും ഷെയറും നേടുന്ന റീൽസുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നു. വിജയികളെ കണ്ടെത്താൻ
*ജൂലൈ 22* വരെയുള്ള റീൽസ് സ്റ്റേറ്റ്സ് ആണ് പരിഗണിക്കുന്നത്.

18/07/2026

⚽🏆 *വേൾഡ് കപ്പ് ഫൈനൽ: കാത്തിരിപ്പിന് വിരാമം!*🏆⚽ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ആവേശകരമായ മഹാപോരാട്ടം വന്നെത്തിയിരിക്കുന്നു! ...
18/07/2026

⚽🏆 *വേൾഡ് കപ്പ് ഫൈനൽ: കാത്തിരിപ്പിന് വിരാമം!*🏆⚽

ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ആവേശകരമായ മഹാപോരാട്ടം വന്നെത്തിയിരിക്കുന്നു!

⚽ *മത്സരത്തിന്റെ അവസാന ഘട്ടത്തിൽ കളി തിരിച്ചുപിടിക്കുന്ന അർജന്റീനയുടെ അസാധ്യ പോരാട്ടവീര്യവും, കളിയിലുടനീളം പന്തുകൊണ്ട് കവിത രചിക്കുന്ന സ്പെയിനിന്റെ ചടുലമായ ടിക്കി-ടാക്ക മാന്ത്രികതയും നേർക്കുനേർ വരുമ്പോൾ ഈ ഫൈനൽ ചരിത്രമാകും എന്നുറപ്പ്!*

🎁 ഫുട്ബോൾ പ്രേമികൾക്കായി ഇരട്ടി സമ്മാനങ്ങൾ ഒരുക്കി *JCI KADAPLAMATTOM BLUES CENTRAL!*🎁

മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കാൻ ഞങ്ങൾ രണ്ട് കിടിലൻ മത്സരങ്ങളാണ് ഓഡിറ്റോറിയത്തിൽ
ഒരുക്കിയിരിക്കുന്നത്:

*1.* 'പ്രവചന മത്സരം' (Predict & Win): കളി തുടങ്ങുന്നതിന് മുൻപായി ഓഡിറ്റോറിയത്തിൽ എത്തിച്ചേരുന്ന എല്ലാ സുഹൃത്തുക്കൾക്കും ഈ മത്സരത്തിൽ പങ്കാളികളാകാം. കൃത്യമായി പ്രവചിക്കുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്!

*2.* 'ഫൈനൽ മാച്ച് മൊമെന്റ്സ് റീൽസ് മത്സരം': ഓഡിറ്റോറിയത്തിലെ ആവേശ നിമിഷങ്ങളും ഫൈനൽ മത്സരത്തിന്റെ മാസ്മരികതയും ക്യാമറയിൽ പകർത്തി മികച്ച റീൽസ് ചെയ്യുന്നവർക്കും ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാം!നിബന്ധനകൾ പിന്നീട് അറിയിക്കുന്നതാണ്.

മത്സരത്തിന്റെ ആവേശം ബിഗ് സ്ക്രീനിൽ ഒരുമിച്ച് കാണാൻ കടപ്ലാമറ്റം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ അണിനിരക്കാം!

മത്സര വിവരങ്ങൾ:

മത്സരം: അർജന്റീന 🆚 സ്പെയിൻ (ഫുട്ബോൾ വേൾഡ് കപ്പ് ഫൈനൽ)

സമയം: ഞായറാഴ്ച രാത്രി 12:30 AM (തിങ്കളാഴ്ച പുലർച്ചെ)

സ്ഥലം: കടപ്ലാമറ്റം പഞ്ചായത്ത് ഓഡിറ്റോറിയം

16/07/2026

*"ആര് വീഴും, ആര് വാഴും? ഫൈനൽ ടിക്കറ്റിലേക്കുള്ള അവസാന പോരാട്ടം! ലോകകപ്പ് രണ്ടാം സെമിഫൈനൽ ആവേശം ഇതാ തുടങ്ങുകയായി...*🔥⚽"തു...
15/07/2026

*"ആര് വീഴും, ആര് വാഴും? ഫൈനൽ ടിക്കറ്റിലേക്കുള്ള അവസാന പോരാട്ടം! ലോകകപ്പ് രണ്ടാം സെമിഫൈനൽ ആവേശം ഇതാ തുടങ്ങുകയായി...*🔥⚽"

തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട് ലയണൽ മെസ്സിയുടെ അർജന്റീന! ഹാരി കെയ്‌ന്റെയും ജൂഡ് ബെല്ലിംഗ്ഹാമിന്റെയും ഗോൾ മികവിൽ അജയ്യരായി മുന്നേറിവരുന്ന ഇംഗ്ലണ്ട്!

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന മഹാപോരാട്ടം വലിയ സ്ക്രീനിൽ ഒരുമിച്ച് കാണാം! ഫുട്ബോൾ പ്രേമികളായ ഏവരെയും *JCI KADAPLAMATTOM BLUES CENTRAL* ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. സ്പോർട്സ് ആവേശത്തിന്റെ ഈ മാസ്സ് രാവിൽ നമുക്ക് ഒന്നിച്ച് പങ്കുചേരാം. 🔥🏆

📌 മത്സരവിവരങ്ങൾ:
📅 തീയതി: ജൂലൈ 16, വ്യാഴം പുലർച്ചെ (ബുധനാഴ്ച രാത്രി)
⏰ സമയം: 12:30 AM (IST)
🏟️ വേദി: കടപ്ലാമറ്റം പഞ്ചായത്ത് ഓഡിറ്റോറിയം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ 12.30 ന് നടക്കുന്ന മത്സരങ്ങള്‍ ബിഗ്‌സ്‌ക്രീനില്‍ കാണിക്കുന...
14/07/2026

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ 12.30 ന് നടക്കുന്ന മത്സരങ്ങള്‍ ബിഗ്‌സ്‌ക്രീനില്‍ കാണിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തി |

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

Address

JCI Kadaplamatom Blues Central
Kadaplamattom
686571

Opening Hours

Monday 5pm - 10pm
Tuesday 5pm - 10pm
Wednesday 5pm - 10pm
Thursday 5pm - 10pm
Friday 5pm - 10pm
Saturday 5pm - 10pm
Sunday 9am - 10pm

Telephone

9496651160

Alerts

Be the first to know and let us send you an email when JCI Kadaplamattom BLUES Central posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to JCI Kadaplamattom BLUES Central:

Shortcuts

Share