Edathirinji Pappathumuri Residents Association - EPRA

Edathirinji Pappathumuri Residents Association - EPRA Edathirinji Pappathumuri Residents Association - EPRA

Fromവിനോദ് കീഴായിൽ അറുമുഖൻസെക്രട്ടറി - EPRAഎടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRAഎടതിരിഞ്ഞി, ഇരിഞ്ഞാലക്കുട, ...
23/04/2026

From

വിനോദ് കീഴായിൽ അറുമുഖൻ
സെക്രട്ടറി - EPRA
എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRA
എടതിരിഞ്ഞി, ഇരിഞ്ഞാലക്കുട, തൃശ്ശൂറ്‍

To

1 . ശ്രീ. കെ. പി. കണ്ണൻ, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് & നാലാം വാർഡ് മെമ്പർ
2 . ശ്രീ. ബിനോയ് കോലാന്ത്ര, അഞ്ചാം വാർഡ് മെമ്പർ
3 . സെക്രട്ടറി, പടിയൂർ ഗ്രാമ പഞ്ചായത്ത്

CC :

ശ്രീമതി ശിഖ സുരേന്ദ്രൻ IAS, തൃശൂർ ജില്ലാ കളക്ടർ

*വിഷയം : അടിയന്തിരമായി തെരുവ് വിളക്കുകൾ സ്ഥാപിക്കേണ്ട പ്രദേശങ്ങൾ*

പടിയൂർ ഗ്രാമ പഞ്ചായത്തിലെ 4, 5 വാർഡുകളിലെ ചില പ്രദേശത്ത് തെരുവ് വിളക്കുകൾ പുതുതായി സ്ഥാപിക്കുകയും അതുപോലെ തന്നെ റോഡിലെ വൈദ്യുത പോസ്റ്റുകളിലും തെരുവ് വിളക്കുകൾ ഉണ്ടെന്നും അത് കൃത്യമായി കത്തുന്നുണ്ട് എന്നും ഉറപ്പ് വരുത്തുക.

പടിയൂർ റോഡിനെ പാപ്പാത്തുമുറി ആയി ബന്ധിപ്പിക്കുന്ന ശിവകുമാരേശ്വരം പാപ്പാത്തുമുറി റോഡിൽ (പുതിയ കോൺക്രീറ്റ് റോഡിൽ) നിരവധി ഭാഗങ്ങൾ രാത്രി ആയാൽ ഇരുട്ടിൽ ആണ് ഉള്ളത്. ഈ പ്രദേശത്ത് റോഡിന് സമീപം ഇലക്ട്രിക്ക് പോസ്റ്റുകൾ ഇല്ല. പറമ്പുകൾ വഴി പഴയ കാലത്ത് ഉള്ള വൈദ്യുത പോസ്റ്റുകൾ ആണ് ഉള്ളത്. ആയതിനാൽ അടിയന്തിരമായി തെരുവ് വിളക്കുകൾ സ്ഥാപിക്കണം എങ്കിൽ ഈ ഭാഗങ്ങളിൽ സോളാർ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ മാത്രമേ സാധിക്കൂ. *രാത്രി കാലങ്ങളിൽ ഈ റോഡിലൂടെ യാത്ര ചെയ്യുക കാൽനടക്കാരെ സംബന്ധിച്ച് വളരെ അപകടകരമാണ്. കാരണം വിഷപാമ്പുകൾ, അതുപോലെ തെരുവ് നായകൾ, മറ്റു വന്യജീവികൾ എന്നിവ സമീപത്തെ ഒഴിഞ്ഞ പറമ്പുകളിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് വഴിയാത്രക്കാരെ സംബന്ധിച്ച് അപകടം തന്നെയാണ്*.

പാപ്പാത്തുമുറി റോഡിൽ നിന്നും കിഴക്കോട്ട് ഷൺമുഖം കനാൽ പരിസരത്തേക്ക് ഉള്ള റോഡിലും മേല്പറഞ്ഞ പ്രശ്നം ഉണ്ട്. ആയതിനാൽ അടിയന്തിര പരിഹാരം ആവശ്യമാണ്.

നിലവിൽ റോഡിലെ പോസ്റ്റുകളിൽ (ചില സ്ഥലങ്ങളിൽ) സ്ഥാപിച്ചിരിക്കുന്ന പ്രകാശം കുറഞ്ഞ ലൈറ്റുകൾ മാറ്റി കൂടുതൽ പ്രകാശം ഉള്ള ലൈറ്റുകൾ സ്ഥാപിക്കുക. രാത്രി കാലത്ത് റോഡിൽ കൃത്യമായി പ്രകാശം ലഭിക്കാത്ത ഗുണനിലവാരം കുറഞ്ഞ ലൈറ്റുകൾ മാറ്റി കൂടുതൽ പ്രകാശം ഉള്ള ലൈറ്റുകൾ സ്ഥാപിക്കണം.

EPRA അസോസിയേഷൻ പരിധിയിലെ താഴെ പറയുന്ന എല്ലാ റോഡുകളിലും ജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനായി മുഴുവൻ ഇലക്ട്രിക്ക് പോസ്റ്റുകളിലും പ്രകാശം ഉള്ള തെരുവ് വിളക്കുകൾ കത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ഇലക്ട്രിക്ക് പോസ്റ്റുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും വേണം

1. പാപ്പാത്തുമുറി റോഡ്
2. മഹാത്മാ റോഡ്
3. വില്ലേജ് ഉന്നതി റോഡ്
4. വില്ലേജ് വെസ്റ്റ് റോഡ്
5. പാപ്പാത്തുമുറി ഷൺമുഖം കനാൽ ബണ്ട് റോഡ്
6. ശിവകുമാരേശ്വരം പാപ്പാത്തുമുറി റോഡ്

*പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും ആയി* മേല്പറഞ്ഞ മുഴുവൻ റോഡുകളിലും രാത്രിയിൽ തെരുവ് വിളക്കുകൾ കൂടുതൽ പ്രകാശത്തിൽ കത്തുന്നു എന്ന് ഉറപ്പ് വരുത്തുവാനും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ലാത്ത മേല്പറഞ്ഞവയിൽ അവസാനത്തെ രണ്ടു റോഡുകളിലെ (നമ്പർ 5, 6) ചില ഭാഗങ്ങളിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ അടിയന്തിരമായി സ്ഥാപിക്കുവാനും 142 കുടുംബങ്ങളിൽ നിന്നുള്ള 564 അംഗങ്ങൾ ഉള്ള എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRA ബന്ധപ്പെട്ട എല്ലാ ജനപ്രതിനിധികളോടും ആവശ്യപ്പെടുന്നു.

എന്ന്

വിനോദ് കീഴായിൽ അറുമുഖൻ
സെക്രട്ടറി - EPRA
എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRA
എടതിരിഞ്ഞി, ഇരിഞ്ഞാലക്കുട.

14/04/2026

എല്ലാവർക്കും എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ EPRA യുടെ വിഷു ആശംസകൾ.

സ്നേഹത്തോടെ

വിനോദ് കീഴായിൽ അറുമുഖൻ
സെക്രട്ടറി EPRA
എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ EPRA
എടതിരിഞ്ഞി, ഇരിഞ്ഞാലക്കുട

#എടതിരിഞ്ഞി

Fromവിനോദ് കീഴായിൽ അറുമുഖൻസെക്രട്ടറി - EPRAഎടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRAഎടതിരിഞ്ഞി, ഇരിഞ്ഞാലക്കുട, ...
11/04/2026

From

വിനോദ് കീഴായിൽ അറുമുഖൻ
സെക്രട്ടറി - EPRA
എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRA
എടതിരിഞ്ഞി, ഇരിഞ്ഞാലക്കുട, തൃശ്ശൂറ്‍

To

1 . ശ്രീ. കെ. പി. കണ്ണൻ, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് & നാലാം വാർഡ് മെമ്പർ
2 . ശ്രീ. ബിനോയ് കോലാന്ത്ര, അഞ്ചാം വാർഡ് മെമ്പർ
3 . സെക്രട്ടറി, പടിയൂർ ഗ്രാമ പഞ്ചായത്ത്

CC :

ശ്രീമതി ശിഖ സുരേന്ദ്രൻ IAS, തൃശൂർ ജില്ലാ കളക്ടർ

*വിഷയം : പടിയൂർ ഗ്രാമ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തിരമായി ഷൺമുഖം കനാലും അനുബന്ധ തോടുകളും കാനകളും വൃത്തിയാക്കുക*

പടിയൂർ ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്ന ഷൺമുഖം കനാലിൽ അടിഞ്ഞു കൂടിയിട്ടുള്ള ചണ്ടിയും കുളവാഴയും മറ്റു മാലിന്യങ്ങളും അടിയന്തിരമായി മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ വൃത്തിയാക്കി കനാലിന്റെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാൻ വേണ്ട നടപടികൾ അടിയന്തിരമായി എടുക്കുക. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി മഴ പെയ്യുന്നത് വരെ വൃത്തിയാക്കാതെ അവസാന നിമിഷം വെള്ളക്കെട്ട് രൂപപ്പെട്ടതിന് ശേഷം മാത്രം കനാൽ വൃത്തിയാക്കുന്നത് മൂലം പാപ്പാത്തുമുറി തെക്ക് ഭാഗത്ത് ഉള്ള ഷൺമുഖം കനാലിലെ ചെറിയ പാലത്തിന് സമീപം കിഴക്കു നിന്ന് ഒഴുകി വരുന്ന മാലിന്യങ്ങൾ പാലത്തിന് താഴെ അടിഞ്ഞുകൂടി മൊത്തത്തിൽ വെള്ളം ഒഴുകി പോകാതെ വരികയും തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥ ആണ് ഉണ്ടാകാറുള്ളത്.

അതുപോലെ തന്നെ ഷൺമുഖം കനാലിലേക്ക് അനുബന്ധ കാനകളിൽ നിന്നും തോടുകളിൽ നിന്നും വരുന്ന വെള്ളം ഒഴുകി പോകുമെന്ന് ഉറപ്പ് വരുത്തുക.

1. എടതിരിഞ്ഞി വില്ലേജ് ഉന്നതിയിൽ നിന്നും വരുന്ന വെള്ളം ചേലൂർ പള്ളിക്ക് സമീപം ഉള്ള കലുങ്കിന് താഴെ വരെ സുഗമമായി ഒഴുകുന്നതിന് വേണ്ടി കാനകൾ വൃത്തിയാക്കണം. അത് പോലെ തെക്ക് ഷൺമുഖം കനാൽ വരെയുള്ള ഭാഗങ്ങളും വൃത്തിയാക്കണം.
2. എടതിരിഞ്ഞി വില്ലേജിന് പടിഞ്ഞാറ് വശത്ത് കള്ള് ഷാപ്പിന് തെക്ക് വശത്ത് നിരവധി വീടുകൾ ഉണ്ട്. ആ ഭാഗത്ത് നിന്ന് വരുന്ന വെള്ളം സുഗമമായി ഒഴുകി കള്ള് ഷാപ്പിന് മുൻവശത്ത് ഉള്ള കലുങ്ക് വഴി പുതുതായി നിർമ്മിച്ച കാന വഴി വെള്ളം ഒഴുകി പോകുമെന്ന് ഉറപ്പു വരുത്തണം
3. പടിയൂർ റോഡിൽ നിന്ന് മഹാത്മാ റോഡ് തുടങ്ങുന്ന ഭാഗം മുതൽ കുറച്ചു ഭാഗത്തേക്ക് അശാസ്ത്രീയമായ കാന നിർമ്മാണം മൂലം വെള്ളം കാനയിൽ തന്നെ കെട്ടിക്കിടന്ന് മഴക്കാലത്ത് സമീപ പ്രദേശത്തെ വീടുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അതിനു ഒരു പരിഹാരം ഉണ്ടാകണം.
4. മഹാത്മാ റോഡിൽ നിന്നും അംഗനവാടി പ്രദേശങ്ങളിൽ നിന്നും ഉള്ള വെള്ളം തെക്കോട്ട് ലിങ്ക് റോഡിന് പടിഞ്ഞാറ് വശത്ത് ഉള്ള കാന വഴി ഒഴുകി തുടർന്ന് ശിവകുമാരേശ്വരം റോഡിൻറെ തെക്ക് വശത്ത് ഉള്ള കാന വഴി വന്നു ഷൺമുഖം കനാലിൽ എത്തിച്ചേരുന്നത് വരെയുള്ള കാനകൾ വൃത്തിയാക്കണം.
5. പാപ്പാത്തുമുറി റോഡിൽ പുതുതായി നിർമ്മിക്കാൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് എത്രയും പെട്ടെന്ന് കാന നിർമ്മാണം ആരംഭിക്കുകയും തുടർന്ന് ഈ വെള്ളം പുഞ്ചപാടത്തെ തോടുകൾ വഴി ഷൺമുഖം കനാലിൽ എത്തിച്ചേരുന്ന ഭാഗം വരെ വൃത്തിയാക്കുക.
6. പൂച്ചക്കുളം പടിഞ്ഞാറ് വശത്ത് തേമാലിത്തറ ഭാഗത്ത് നിന്ന് ഷൺമുഖം കനാലിൽ എത്തുന്നത് വരെയുള്ള തോട് അടിയന്തിരമായി വൃത്തിയാക്കുക. ഇല്ലെങ്കിൽ അവിടെ നിന്നുള്ള ചണ്ടിയും കുളവാഴയും ഒഴുകി വന്നു പാപ്പാത്തുമുറി തെക്കു ഭാഗത്തെ ഷൺമുഖം കനാലിലെ പാലത്തിന് സമീപം ബ്ലോക്ക് ആകും
7. ഏറ്റവും പ്രധാനം കിഴക്ക് ഇരിഞ്ഞാലക്കുട മുതൽ പടിഞ്ഞാറ് കനോലി കനാൽ വരെയുള്ള ഷൺമുഖം കനാൽ ചണ്ടിയും കുളവാഴയും മാലിന്യങ്ങളും മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ അടിയന്തിരമായി നീക്കം ചെയ്യാൻ ഉള്ള നടപടിക്രമങ്ങൾ ഇറിഗേഷൻ വകുപ്പിനെ കൊണ്ട് ചെയ്യിപ്പിക്കൽ ആണ്.

മേല്പറഞ്ഞ വിഷയങ്ങളിൽ അടിയന്തിരമായി ഗ്രാമ പഞ്ചായത്തും മറ്റു വകുപ്പുകളും ഇടപെട്ട് ഈ വരുന്ന മഴക്കാലത്തിന് മുമ്പ് തന്നെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഒരു സ്ഥലങ്ങളിലും വെള്ളക്കെട്ട് മുഖേന ഉള്ള പ്രശ്നങ്ങൾ മുൻ വർഷങ്ങളിലെ പോലെ ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തുവാൻ വേണ്ടി പ്രദേശത്തെ വെള്ളം ഒഴുകി പോകേണ്ട സകല കാനകളും തോടുകളും വൃത്തിയാക്കി വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പ് വരുത്തുവാൻ വേണ്ട ശക്തമായ നടപടികൾ എടുക്കുവാൻ പ്രദേശത്തെ 142 കുടുംബങ്ങളിൽ നിന്നുള്ള 564 അംഗങ്ങൾ ഉള്ള എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRA ബന്ധപ്പെട്ട എല്ലാ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുന്നു.

എന്ന്

വിനോദ് കീഴായിൽ അറുമുഖൻ
സെക്രട്ടറി - EPRA
എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRA
എടതിരിഞ്ഞി, ഇരിഞ്ഞാലക്കുട

EPRA അസോസിയേഷൻ പരിധിയിൽ ഉള്ള എല്ലാ കുടുംബങ്ങൾക്കും കൂടുതൽ വരുമാനം ഉറപ്പ് വരുത്തുന്നതിനായി "ഒരു വീട് ഒരു ഉൽപ്പന്നം" എന്ന ...
02/04/2026

EPRA അസോസിയേഷൻ പരിധിയിൽ ഉള്ള എല്ലാ കുടുംബങ്ങൾക്കും കൂടുതൽ വരുമാനം ഉറപ്പ് വരുത്തുന്നതിനായി "ഒരു വീട് ഒരു ഉൽപ്പന്നം" എന്ന പേരിൽ ഒരു പദ്ധതി നടപ്പാക്കുവാൻ ഇക്കഴിഞ്ഞ EPRA എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ തീരുമാനം എടുക്കുകയും അത് പ്രകാരമുള്ള പ്രാഥമിക പ്രവർത്തനങ്ങൾ EPRA ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 45 ൽ പരം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ഉള്ള പദ്ധതികൾ തയ്യാർ ആകുന്നു.

ഉൽപ്പന്നങ്ങൾ തൃശ്ശൂർ ജില്ലയിലും തുടർന്ന് മറ്റ് ജില്ലകളിലും ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നതിനുള്ള ചർച്ചകൾ നടക്കുന്നു. ഗുണനിലവാരമുള്ള നിരവധി ഉൽപ്പന്നങ്ങൾ സ്ഥിരമായി വിപണനം ചെയ്യുക വഴി കുടുംബാംഗങ്ങൾക്ക് സ്ഥിരവരുമാനം കൂടി ഉറപ്പ് വരുത്തുക എന്നത് പദ്ധതിയുടെ ലക്ഷ്യം ആണ്. എല്ലാവരുടെയും സഹകരണങ്ങൾ ഈ ജനകീയ പദ്ധതി യാഥാർത്ഥ്യത്തിൽ ആകുന്നതിന് വേണ്ടി ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്

വിനോദ് കീഴായിൽ അറുമുഖൻ
സെക്രട്ടറി EPRA
എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ EPRA
എടതിരിഞ്ഞി, ഇരിഞ്ഞാലക്കുട, തൃശ്ശൂർ.

തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലും പോട്ട മൂന്നുപീടിക റോഡിലും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ അടക്കമുള്ള വാഹനങ്ങളുടെ വേഗത...
06/03/2026

തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലും പോട്ട മൂന്നുപീടിക റോഡിലും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ അടക്കമുള്ള വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് EPRA കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നൽകിയ പരാതിക്ക് സ്ഥലം എം എൽ എ യും മന്ത്രിയും ആയ ഡോ. ആർ. ബിന്ദു ടീച്ചറുടെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടി..

സെക്രട്ടറി EPRA

05/03/2026

അയ്യങ്കുഴി ക്ഷേത്ര പരിസരം മുതൽ തെക്കോട്ടും തുടർന്ന് കിഴക്കോട്ടും ഉള്ള റോഡിൽ മഴക്കാലത്ത് ഉണ്ടായിരുന്ന അതി രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം ആകുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് കോൺക്രീറ്റ് റോഡ് അവസാനിക്കുന്ന ഭാഗം മുതൽ കാന നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നു എങ്കിലും കാന അവസാനിക്കുന്ന പഞ്ചായത്ത് റോഡ് മുതൽ പുഞ്ചപ്പാടത്തേക്ക് വെള്ളം ഒഴുകി പോകേണ്ടത് സ്വകാര്യ ഭൂമിയിലൂടെ ആയിരുന്നു. സ്വകാര്യ ഭൂമികൾ വഴി ഗ്രാമപഞ്ചായത്തിന് പൈപ്പുകൾ സ്ഥാപിക്കുന്നതിന് സാങ്കേതികമായി കഴിയാത്ത സാഹചര്യത്തിൽ EPRA യുടെ നേതൃത്വത്തിൽ ജനകീയ സഹകരണത്തോടെ അതിന് വേണ്ട ഫണ്ട് കണ്ടെത്തി രണ്ട് മീറ്റർ നീളവും ഒരു അടി വ്യാസവും ഉള്ള 24 വലിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇത് പൂർത്തിയായാൽ ഗ്രാമ പഞ്ചായത്ത് നിർമ്മിക്കുന്ന കാനയിൽ നിന്നുള്ള വെള്ളം തടസ്സം കൂടാതെ പുഞ്ചപ്പാടത്തേക്ക് ഒഴുകി പോകുന്നതിന് സാധിക്കും. പ്രസ്തുത പ്രവർത്തിക്ക് വേണ്ടി EPRA യോട് സഹകരിച്ച മുഴുവൻ ജനങ്ങളോടും EPRA നന്ദി അറിയിക്കുന്നു.

എന്ന്

വിനോദ് കീഴായിൽ അറുമുഖൻ
സെക്രട്ടറി EPRA
എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ EPRA
എടതിരിഞ്ഞി ഇരിഞ്ഞാലക്കുട

14/02/2026

*ഉപ്പുംതിരുത്തി പാലം എന്ന സ്വപ്നം കയ്യെത്തും ദൂരത്ത് തന്നെയുണ്ട്. പക്ഷേ സാങ്കേതികമായി പദ്ധതി കിഫ്ബിയെ ഏൽപ്പിക്കണം എന്ന് തീരുമാനം എടുക്കേണ്ടവർ രണ്ട് മണ്ഡലങ്ങളിലും ഉള്ള MLA മാർ ആണ്. അവരെ കൊണ്ട് തീരുമാനത്തിൽ എത്തിക്കാൻ രണ്ട് ഗ്രാമ പഞ്ചായത്തിനും ഉത്തരവാദിത്തം ഉണ്ട്. അത് പോലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉത്തരവാദിത്തം ഉണ്ട്.- EPRA*

13/02/2026
Fromവിനോദ് കീഴായിൽ അറുമുഖൻസെക്രട്ടറി - EPRAഎടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRAഎടതിരിഞ്ഞി, ഇരിഞ്ഞാലക്കുട, ...
08/02/2026

From

വിനോദ് കീഴായിൽ അറുമുഖൻ
സെക്രട്ടറി - EPRA
എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRA
എടതിരിഞ്ഞി, ഇരിഞ്ഞാലക്കുട, തൃശ്ശൂറ്‍

To

റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ - RTO , തൃശൂർ
ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ്, കേരള

CC

ശ്രീ. കെ ബി ഗണേഷ്‌കുമാർ, സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി
ഡോ. ആർ. ബിന്ദു ടീച്ചർ, ഇരിഞ്ഞാലക്കുട എം എൽ എ & മിനിസ്റ്റർ
ശ്രീ. അർജ്ജുൻ പാണ്ഡ്യൻ, തൃശൂർ ജില്ലാ കളക്ടർ

*വിഷയം : കൊടുങ്ങല്ലൂർ - തൃശൂർ സംസ്ഥാന പാതയിലും പോട്ട - മൂന്നുപീടിക സംസ്ഥാന പാതയിലും സ്വകാര്യ ബസ്സുകളുടെ അമിത വേഗത നിയന്ത്രിക്കണം*

തൃശൂർ ജില്ലയിലെ പ്രധാന റോഡുകളിൽ ഒന്നായ കൊടുങ്ങല്ലൂർ - തൃശൂർ റോഡിൽ (ഇരിഞ്ഞാലക്കുട വഴി) സ്വകാര്യ ബസ്സുകളുടെ അമിത വേഗത മൂലം കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി അപകടങ്ങൾ ഉണ്ടാവുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഈ കാലഘട്ടത്തിൽ അപകടം ഉണ്ടായാൽ കുറച്ചു ദിവസത്തേക്ക് മോട്ടോർ വാഹന നിയമങ്ങൾ അനുസരിച്ചുള്ള നടപടികൾ ഉണ്ടാവുകയും പിന്നീട് വീണ്ടും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ അടക്കമുള്ള ബസ്സുകൾ അമിത വേഗതയിൽ ഗതാഗത നിയമങ്ങൾ പാലിക്കാതെ ഉള്ള മരണപാച്ചിൽ ആണ് നടത്തുന്നത്.. ഈ അമിത വേഗത പലപ്പോഴും ഗതാഗത നിയമങ്ങൾ പാലിച്ചു കൊണ്ട് വാഹനം ഓടിക്കുന്ന സാധാരണക്കാരുടെ നേരെയുള്ള അക്രമത്തിൽ വരെ ഈ അടുത്ത് കലാശിച്ചിട്ടുണ്ട്.

സംസ്ഥാന പാതകൾ ആയ കൊടുങ്ങല്ലൂർ - തൃശ്ശൂർ റോഡിലും അതുപോലെ തന്നെ രണ്ട് ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന പോട്ട-മൂന്നുപീടിക റോഡിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുന്നതിനും പൊതുജനങ്ങൾക്ക് ഭീതി കൂടാതെ യാത്ര ചെയ്യുന്നതിനും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ അടക്കമുള്ള സ്വകാര്യ ബസ്സുകളും മറ്റു വലിയ വാഹനങ്ങളും പരിപൂർണ്ണമായി നിയമങ്ങൾ കർശനമായി പാലിച്ചു കൊണ്ട് ആണ് ഗതാഗതം നടത്തുന്നത് എന്ന് ഉറപ്പ് വരുത്തുവാനും ആയി ബന്ധപ്പെട്ട അധികാരികൾ കർശന നടപടിക്രമങ്ങൾ എടുത്ത് അമിത വേഗത നിയന്ത്രിക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുന്നതിനും വേണ്ട കാര്യങ്ങൾ അടിയന്തിരമായി ചെയ്യണമെന്ന് എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRA ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും ആവശ്യപ്പെടുന്നു

എന്ന്

വിനോദ് കീഴായിൽ അറുമുഖൻ
സെക്രട്ടറി - EPRA
എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRA
എടതിരിഞ്ഞി, ഇരിഞ്ഞാലക്കുട, തൃശ്ശൂർ

08/02/2026

2026 ഫെബ്രുവരി 3 ന് പടിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന 2026 - 27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണം സംബന്ധിച്ച വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ പൊതുഭരണം - ധനകാര്യം കമ്മറ്റിയിൽ അഞ്ചാം വാർഡിന്റെ പ്രതിനിധിയായി പങ്കെടുത്തു. അന്നത്തെ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് വന്ന നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു

1. പടിയൂർ ഗ്രാമ പഞ്ചായത്തിന് സ്വന്തമായി സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും ഫണ്ട് ലഭിക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എം എൽ എ, എം പി എന്നിവരെ സമീപിക്കണം

2. Take A Break പദ്ധതിക്ക് ആയി എടതിരിഞ്ഞിയിലും പടിയൂരിലും ഭൂമി വാങ്ങുന്നതിനായി ഫണ്ട് ലഭിക്കാൻ വേണ്ടി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എം എൽ എ, എം പി എന്നിവരെ സമീപിക്കണം

3. നിലവിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഭൂമികൾ ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആയി വിട്ടു നൽകണം (9 , 10 വാർഡുകളിൽ ഉള്ള സ്ഥലങ്ങൾ)

4. മാരാംകുളത്തെ നിലവിൽ വിശ്രമകേന്ദ്രത്തിനു ആയിട്ടൂള്ള ഭൂമി വയോജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിന് ആയി അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു തരണം

5. ഗ്രാമ പഞ്ചായത്തിൽ ഉള്ള ശ്മശാന ഭൂമിയിൽ ആധുനിക സൗകര്യത്തോടെ ഉള്ള ക്രിമിറ്റോറിയം (ഗ്യാസ് / ഇലക്ട്രിക്ക് ) നിർമ്മിക്കണം

6. ഗ്രാമ പഞ്ചായത്തിലെ എല്ലാ സർക്കാർ ഓഫീസുകളും സോളാർ പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് നടപടികൾ ഉണ്ടാകണം.

7. ഉപ്പുംതിരുത്തി പാലം നിർമ്മാണത്തിന് കിഫ്‌ബി തയ്യാറായിട്ടുള്ള അവസരത്തിൽ ഗ്രാമ പഞ്ചായത്തിൽ നിന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചു എം എൽ എ യും കളക്ടറേയും അറിയിക്കണം

8. KLDC ഷൺമുഖം കനാൽ സംയോജനം അടിയന്തിരമായി നടപ്പാക്കണം.

മേല്പറഞ്ഞ തീരുമാനങ്ങൾ വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ ആയി സംസാരിച്ചു തീരുമാനം ആക്കി യോഗത്തിൽ അവതരിപ്പിച്ചു

ഇത് കൂടാതെ ഇന്നലെ ഫെബ്രുവരി 7 ന് നടന്ന അഞ്ചാം വാർഡ് ഗ്രാമ സഭയിൽ EPRA ക്ക് വേണ്ടി താഴെ പറയുന്ന വിഷയങ്ങൾ ഉന്നയിച്ചിട്ടുണ്ട്

1. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ശിവകുമാരേശ്വരം റോഡിൽ ചില ഭാഗങ്ങളിൽ വീതി വളരെ കുറവായതിനാൽ റോഡിൻ്റെ യഥാർത്ഥ ഗുണം ലഭിക്കുന്നില്ല. ചില ഭാഗങ്ങളിൽ ഒരു വാഹനം വന്നാൽ ഒഴിഞ്ഞു നിൽക്കാൻ ഉള്ള സ്ഥലം പോലുമില്ല. ആയതിനാൽ ശിവകുമാരേശ്വരം റോഡിൻ്റെ തുടക്കം മുതൽ അവസാനം വരെ റോഡിൻ്റെ വീതി അളന്ന് ഗ്രാമ പഞ്ചായത്തിന് സറണ്ടർ ചെയ്ത ഭൂമി ഉണ്ടെന്ന് ഗ്രാമ പഞ്ചായത്ത് ഉറപ്പ് വരുത്തണം.
2. മഹാത്മാ റോഡിനെ ശിവകുമാരേശ്വരം റോഡ് ആയി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലെ കാന അപകടാവസ്ഥയിൽ ആണ്. കാനയുടെ ചില ഭാഗങ്ങൾ 2024 ജൂൺ മാസത്തിൽ തകർന്നതും ആണ്. ആയതിനാൽ ഈ കാന പുനർനിർമ്മാണം നടത്തി സ്ലാബ് ഇടണം.
3. ഷൺമുഖം കനാൽ നോർത്ത് ബണ്ട് റോഡ് നിലവിൽ ടൈൽ ഇട്ട ഭാഗം മുതൽ പാപ്പാത്തുമുറിയെ ബന്ധിപ്പിക്കുന്ന ഭാഗം വരെ അടിയന്തിരമായി ഗതാഗത യോഗ്യം ആക്കാൻ ഉള്ള നടപടികൾ ഗ്രാമ പഞ്ചായത്ത് എടുക്കണം
4. പടിയൂർ ഗ്രാമ പഞ്ചായത്തിൽ വ്യവസായ പാർക്ക് കൊണ്ട് വരുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കണം.
5. ഉപ്പും തിരുത്തി പാലത്തിൻ്റ നിർമ്മാണം കിഫ്ബിയെ ഏൽപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അടിയന്തിര പ്രമേയം പാസാക്കി ബന്ധപ്പെട്ട എം എൽ എ മാരെ അറിയിക്കണം.
6. ടൂറിസത്തിന് സാധ്യത ഉള്ള കെട്ടുചിറ & കോതറ പാലത്തിന് സമീപം ഉള്ള പ്രദേശങ്ങളിൽ ടൂറിസം പദ്ധതി കൊണ്ട് വരുന്നതിന് വേണ്ടി ഗ്രാമ പഞ്ചായത്ത് ശ്രമിക്കണം എന്ന് ആവശ്യപ്പെട്ടു.

വിനോദ് കീഴായിൽ അറുമുഖൻ
സെക്രട്ടറി EPRA
എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ EPRA
എടതിരിഞ്ഞി, ഇരിഞ്ഞാലക്കുട

എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ വിഷയത്തിൽ പൊതുജനങ്ങൾ ആവശ്യപ്പെട്ടതിന് അനുസരിച്ചു നിരവധി പരാതികൾ ബന്ധപ്പെട്ട റ...
20/01/2026

എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ വിഷയത്തിൽ പൊതുജനങ്ങൾ ആവശ്യപ്പെട്ടതിന് അനുസരിച്ചു നിരവധി പരാതികൾ ബന്ധപ്പെട്ട റവന്യൂ വകുപ്പ് മന്ത്രിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തൃശൂർ എം പി ക്കും ഇരിഞ്ഞാലക്കുട എം എൽ എ യും മന്ത്രിയും ആയ ഡോ. ആർ. ബിന്ദു ടീച്ചർക്കും, തൃശൂർ ജില്ലാ കളക്ടർക്കും തുടങ്ങി ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നൽകുകയും തുടർന്ന് ഈ വിഷയത്തിൽ വ്യക്തമായ തീരുമാനങ്ങളും മറുപടികളും EPRA ക്ക് ലഭിട്ടുമുണ്ട്.

പൊതുജനങ്ങളുടെയും EPRA അടക്കമുള്ള വിവിധ പ്രസ്ഥാനങ്ങളുടെയും വിവിധ രാഷ്ട്രീയ കാക്ഷികളുടേയും കൂട്ടായ പ്രതിഷേധവും പരാതികൾക്കും ഫലമായി അതാണ് ഫെയർ വാല്യൂ കുറയ്ക്കുവാൻ ഉള്ള തീരുമാനത്തിലേക്ക് അധികാരികൾ എത്തിച്ചേരുവാൻ സാധിച്ചത്. ഇത് പടിയൂരിലേയും എടതിരിഞ്ഞിയിലേയും മുഴുവൻ ജനങ്ങളുടെയും വിജയം ആണ്.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വൻ വീഴ്ച്ച മൂലം അല്ലെങ്കിൽ അവർ ചെയ്ത തെറ്റിന് ഈ നാട്ടിലെ ജനങ്ങൾക്ക് ഉണ്ടായത് വലിയ ബുദ്ധിമുട്ടുകൾ വന്നു. ആരാണ് ഇതിന് ഉത്തരവാദികൾ ? തെറ്റ് ചെയ്തവർക്ക് എതിരെ എന്തെങ്കിലും നടപടികൾ ഉണ്ടായോ ? കഴിഞ്ഞ 15 വർഷം ഈ പ്രദേശത്തെ ജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വന്ന തെറ്റിന് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു.

ഇനിയെങ്കിലും ഇത്തരം തെറ്റുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാൻ ജനപ്രതിനിധികളും ശ്രദ്ധിക്കണം ജനങ്ങളും ശ്രദ്ധിക്കണം. ഇത് ജനങ്ങളുടെ നികുതിപ്പണം ശമ്പളം ആയി വാങ്ങി ഉദ്യോഗസ്ഥർ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ വിഷയം ആയിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് EPRA നൽകിയ പരാതികൾക്ക് വന്ന മറുപടികൾ ജനങ്ങൾ അറിയുന്നതിനായി ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതിൽ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും പരാതി പ്രകാരം നടപടികൾക്ക് ആയി ഈ വിഷയം ലാൻഡ് റവന്യു കമ്മീഷണർക്ക് കൈമാറിയത് അറിയിച്ച കത്തും ഉൾപ്പെടുന്നു.

EPRA പരാതികൾ ഇന്നേ വരെ നൽകിയിട്ടുള്ളത് പൊതുജനങ്ങൾ ആവശ്യപ്പെട്ടുള്ള വിഷയങ്ങളിൽ ആണ്. അയച്ച പരാതികളുടെ വിവരങ്ങളും ലഭിച്ച മറുപടികളും EPRA യുടെ ഈ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ പരാതികളിൽ ഇനിയും നടപടികൾ വരാനായി ഉണ്ട്.

എന്ന്

വിനോദ് കീഴായിൽ അറുമുഖൻ
സെക്രട്ടറി - EPRA
എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ - EPRA
എടതിരിഞ്ഞി, ഇരിഞ്ഞാലക്കുട

Address

Edathirinji
Irinjalakuda
680122

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 2pm - 5pm

Telephone

+917012001330

Alerts

Be the first to know and let us send you an email when Edathirinji Pappathumuri Residents Association - EPRA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Edathirinji Pappathumuri Residents Association - EPRA:

Share